Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബിജുവിനെ കഴുത്തിന് വെട്ടി കൊന്നത് ധനരാജിനോടുള്ള സ്നേഹം കൊണ്ട്; ചോദ്യം ചെയ്യലിനിടെ ധനരാജിന്റെ പേര് പറഞ്ഞ് ഒന്നിലധികം തവണ അലറികരഞ്ഞ് മുഖ്യപ്രതി റിനീഷ്; പ്രിയസുഹൃത്തിനെ കൊന്നവനെ വകവരുത്താൻ ലക്ഷ്യമിട്ട് ആഴ്‌ച്ചകളോളം ബിജുവിനെ പിന്തുടർന്നു; കിട്ടിയ അവസരത്തിൽ കണക്കു തീർത്തുവെന്ന് മൊഴി

ബിജുവിനെ കഴുത്തിന് വെട്ടി കൊന്നത് ധനരാജിനോടുള്ള സ്നേഹം കൊണ്ട്; ചോദ്യം ചെയ്യലിനിടെ ധനരാജിന്റെ പേര് പറഞ്ഞ് ഒന്നിലധികം തവണ അലറികരഞ്ഞ് മുഖ്യപ്രതി റിനീഷ്; പ്രിയസുഹൃത്തിനെ കൊന്നവനെ വകവരുത്താൻ ലക്ഷ്യമിട്ട് ആഴ്‌ച്ചകളോളം ബിജുവിനെ പിന്തുടർന്നു; കിട്ടിയ അവസരത്തിൽ കണക്കു തീർത്തുവെന്ന് മൊഴി

അർജുൻ സി വനജ്

കണ്ണൂർ: ആർഎസ്എസ് രാമന്തളി മണ്ഡൽ കാര്യവാഹക് ബിജുവിനെ കൊന്നത് ധനരാജിനോടുള്ള സ്നേഹം കൊണ്ടുമാത്രമാണെന്ന് പ്രതികളിലൊരാളായ റിനീഷ് പൊലീസിന് മൊഴി നൽകി. ധനരാജ് ആർ.എസ്.എസിനോട് കൊല്ലപ്പെടുന്നത് വരെ ഏറ്റുമുട്ടിയിട്ടില്ല. എന്നിട്ടും അവർ അത് ചെയ്തു. അതിനുള്ള പ്രതികാരമായിട്ടാണ് ഞങ്ങൾ തന്നെ കൊലപാതകം പ്ലാൻ ചെയ്തതെന്ന് റിനീഷ് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ധനരാജിന്റെ പേര് പറഞ്ഞ് റിനീഷ് ഒന്നിലധികം തവണ അലറികരഞ്ഞു. ഞാൻ തന്നെയാണ് കൊല ചെയ്തതെന്നും റിനീഷ് സമ്മതിച്ചു. ധനരാജിനെ ഇല്ലായ്മ ചെയ്തവരെ കൊന്നതിന് ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണെന്നും, പിടിക്കപ്പെടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കൊല ചെയ്തതെന്നും റിനീഷ് പറഞ്ഞതായും വിവരമുണ്ട്.

ബിജുവിനെ ആയിരുന്നില്ല, ധനരാജ് കേസിലെ ഒന്നാം പ്രതിയെയായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും റിനീഷിന്റെ വെളിപ്പെടുത്തലുണ്ട്. കൊലപാതകം ആരുടെയെങ്കിലും പ്രേരണ കൊണ്ട് ചെയ്തതല്ലെന്നാണ് റിനീഷ് ചോദ്യം ചെയ്യലിൽ ഉടനീളം പറഞ്ഞത്. ഇത് ധനരാജിന്റെ സുഹൃത്തുക്കൾ മാത്രം ചെയ്തതാണ്. ഇതേസമയം, പാർട്ടി പ്രദേശിക നേതാക്കൾക്ക് പ്രദേശത്ത് ഒരു കൊലപാതകം നടക്കുമെന്ന വിവരം അറിയാമായിരുന്നുവെന്നും റിനീഷ് വെളിപ്പെടുത്തിയതായും സ്ഥിതീകരിക്കാത്ത വിവരമുണ്ട്.

കേസിൽ രാമന്തളി സ്വദേശി അനൂപാണ് ഒന്നാം പ്രതി. സത്യൻ, രജീഷ്, പ്രജീഷ്, നിതിൻ ജ്യോതിഷ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവരെല്ലാം മുമ്പ് കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ ധനരാജിന്റെ അടുത്ത സുഹൃത്തുക്കളാണ്. അനൂപും റിനീഷും ചേർന്നാണ് ബിജുവിനെ
വെട്ടിക്കൊലപ്പെടുത്തിയത്. സത്യൻ, രജീഷ്, പ്രജീഷ് എന്നിവരാണ് ഈ സമയം കാറിലുണ്ടായിരുന്നത്. ജ്യോതിഷും നിതിനും ബൈക്കിൽ പിന്തുടരുകയായിരുന്നു. ധനരാജിന്റെ അടുത്ത സുഹൃത്തും പണയിലെ ലോറി ഡ്രൈവറുമായിരുന്നു റിനീഷ്. ബിജുവിനെ കൊലപ്പെടുത്താൻ മുമ്പും ശ്രമം നടത്തിയിരുന്നു. പക്ഷെ അതൊന്നും ഫലപ്രദമായില്ല. രണ്ടാഴ്ചയോളം ബിജുവിനെ പിന്തുടർന്ന് കാര്യങ്ങൾ പഠിച്ചശേഷമായിരുന്നു കൊലപാതകം. റിനീഷ് പൊലീസിനോട് പറഞ്ഞു.

ഇന്നോവ കാർ ഒരു മാസം മുമ്പാണ് വാടകയ്ക്ക് എടുത്തത്. ഈ കാർ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ധനരാജ് കൊലക്കേസിൽ പന്ത്രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ബിജു. വെള്ളിയാഴ്ച വൈകുന്നേരം ബിജുവും സഹൃത്ത് രാജേഷും സഞ്ചരിച്ചിരുന്ന ബൈക്ക് പാലക്കോട് പാലത്തന് സമീപത്ത് ഇന്നോവ കാർ ഇടിപ്പിച്ച് വീഴ്‌ത്തുകയായിരുന്നു. രാമന്തളിയിലെ ബിനോയ് എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കാർ. ഏപ്രിൽ 25 നാണ് ഈ കാർ നിതിൻ വാടകയക്ക് എടുത്തത്. പിന്നീട് ഇത് ജിജേഷിന് കൈമാറുകയായിരുന്നു. കൊല നടന്ന ദിവസം ബിജുവിനോടൊപ്പം ഉണ്ടായിരുന്ന രാജേഷ് കൊലയാളികളെക്കുറിച്ച് കൃത്യമായ സൂചന നൽകിയിരുന്നു. കൊല്ലപ്പെട്ട ബിജു ബൈക്കിന്റെ പിന്നിലാണ് യാത്ര ചെയ്തത്.

ബിജുവും രാജേഷും സഞ്ചരിക്കുന്ന ബൈക്ക് പിന്നിൽ ഇന്നോവ കാർ ഇടിച്ചിട്ടു. ഇതിനെക്കുറിച്ച് രാജേഷ് ഡ്രൈവറോട് തർക്കിച്ചുകൊണ്ടിരിക്കെയാണ് കാറിൽ നിന്ന് റിനീഷും അനൂപും വാളുകളുമായി ഇറങ്ങിവന്ന് ബിജുവിന്റെ വെട്ടിയത്. ആദ്യവെട്ട് ബിജു കൈകൊണ്ട് തടുത്തെങ്കിലും രണ്ടാമത്തെ വെട്ട് കഴുത്തിനായിരുന്നു. ഇത് കണ്ട രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് സംഘം കൊല നടത്തിയത് പരിശീലനം ലഭിച്ചവർ അല്ലെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ബിജുവിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് രേജേഷിന്റെ മൊഴി പ്രകാരം അന്വേഷണം ആരംഭിച്ചത്.

അതേ സമയം പ്രതികൾക്ക് സി.പി.എം നേതാക്കളുമായുള്ള ബന്ധങ്ങളും പൊലീസ് അന്വേഷിച്ചുവരുന്നുണ്ട്. ഇവർ കഴിഞ്ഞ മാസങ്ങളിൽ ഏതൊക്കെ നേതാക്കളുമായി ഫോണിൽ സംസാരിച്ചെന്നും പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇതേ ഇന്നോവ കാറിൽ ഒരു സംഘം രാമന്തളിയിൽ കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ആർഎസ്എസ് പ്രവർത്തകർ ഇവരെ പിന്തുടർന്നിരുന്നു. ഇവർ ഒരു സി.പി.എം പ്രദേശിക നേതാവിന്റെ വീട്ടിൽ ഇന്നോവ നിർത്തിയിട്ടപ്പോൾ സംശയം തോന്നിയ ഇവർ പൊലീസിൽ വിവരം അറിയിച്ചിരുന്നു. പക്ഷെ ഒന്നര മണിക്കൂർ കഴിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയതെന്നും, അപ്പോഴേക്കും ഇന്നോവ കാറിൽ തന്നെ ആ സംഘം രക്ഷപ്പെട്ടതായും പ്രദേശത്തെ ആർഎസ്എസ് നേതൃത്വത്തിൽ നിന്ന് അറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP