Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗർഭിണിയായ കാമുകിയെ കൊലപ്പെടുത്തിയ സൂരജ് ആർഎസ്എസിന്റെ മുഖ്യശിക്ഷക്; സുകന്യയെ വകവരുത്തിയത് വിവാഹം കഴിക്കണമെന്നു വാശിപിടിച്ചതോടെ; നുണക്കഥകൾ പൊലീസിനെ കുഴപ്പിച്ചപ്പോൾ തെളിവായത് മൊബൈൽ ഫോൺ; കൂടുതൽ പേർക്ക് കൊലപാതകത്തിൽ പങ്കെന്ന് സംശയിച്ച് പൊലീസ്

ഗർഭിണിയായ കാമുകിയെ കൊലപ്പെടുത്തിയ സൂരജ് ആർഎസ്എസിന്റെ മുഖ്യശിക്ഷക്; സുകന്യയെ വകവരുത്തിയത് വിവാഹം കഴിക്കണമെന്നു വാശിപിടിച്ചതോടെ; നുണക്കഥകൾ പൊലീസിനെ കുഴപ്പിച്ചപ്പോൾ തെളിവായത് മൊബൈൽ ഫോൺ; കൂടുതൽ പേർക്ക് കൊലപാതകത്തിൽ പങ്കെന്ന് സംശയിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തലയോലപ്പറമ്പ്: ഒരേസമയം രണ്ട് സ്ത്രീകളെ പ്രണയിച്ച് ഒരാളെ വിവാഹം കഴിക്കുകയും മറ്റൊരു കാമുകി ഗർഭിണിയായപ്പോൾ കൊലപ്പെടുത്തി പാറമടയിൽ തള്ളുകയും ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി ആർഎസ്എസിനെ മുഖ്യശിക്ഷകായ വ്യക്തി. തലയോലപ്പറമ്പിലെ ആർഎസ്എസ് മുഖ്യശിക്ഷകായ പൊതി സൂരജ്ഭവനിൽ എസ് വി സൂരജ്(27)ആണ് പിടിയിലായത്. പൊതി മേഴ്‌സി ആശുപത്രിയിലെ റിസപ്ഷനിസ്റ്റും വൈക്കം വടയാർ പട്ടുമ്മേൽ സുകുമാരന്റെ മകളുമായ സുകന്യ(22) യെയാണ് ഇയാൾ കൊലപ്പെടുത്തി മൃതദേഹം പാറമടയിൽ തള്ളിയത്. കൊലപാതക വാർത്ത പുറത്തുവന്നതോടെ പ്രദേശത്തെ ബിജെപി പ്രവർത്തകരും ഞെട്ടിയിരിക്കയാണ്. പുറമേ യാതൊരു വിധത്തിലുള്ള ദുശ്ശീലങ്ങളുമില്ലെന്ന വിധത്തിലായിരുന്നു ഇയാളുടെ പെരുമാറ്റം.

കൊലപാതകം നടത്തിയ ശേഷം പൊലീസിനോട് നുണപറഞ്ഞ് തടിരക്ഷിക്കാനുള്ള ശ്രമങ്ങളും സൂരജ് നടത്തുകയുണ്ടായി. ഇതോടെ പൊലീസ് ശരിക്കും വട്ടംതിരിയുകയും ചെയ്തു. ചൊവ്വാഴ്ച സൂരജിനെ കസ്റ്റഡിയിലെടുത്തു പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ സുകന്യ, എറണാകുളം സ്വദേശിയായ അനീഷ് എന്ന ആളുമായി പ്രണയത്തിലായിരുന്നെന്നും അവരുടെ ആവശ്യപ്രകാരം തലപ്പാറയിൽ നിന്നും സാൻട്രോ കാർ വാടകയ്‌ക്കെടുത്ത് ഇരുവരെയും കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതുമാണ് മൊഴി നൽകിയത്.

എന്നാൽ, സുകന്യയുമായി ഇത്രയധികം അടുപ്പമുള്ള സൂരജിനു ഇവരോടൊപ്പമുണ്ടായിരുന്ന ആളെക്കുറിച്ചു കൂടുതലൊന്നും അറിയില്ലെന്നു പറഞ്ഞതു പൊലീസിന്റെ സംശയം വർധിപ്പിച്ചു. തുടർന്ന് അന്വേണം സൂരജിലേക്ക് തന്നെ നീണ്ടു. സുരാജിന്റെ കള്ളങ്ങൾ വിശ്വസിക്കാതെ ശാസ്ത്രീയ അന്വേഷണത്തിലേക്ക് നീങ്ങിയതോടെയാണ് കേസിന് തുമ്പുണ്ടായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം മുന്നോട്ടു പോയത്. യുവതിയെ കാണാനില്ലെന്നു പരാതി ലഭിച്ച ഉടൻ തന്നെ ഇവരുടെ ഫോൺ നമ്പറിലേക്കു വന്ന കോളുകൾ പരിശോധിച്ചപ്പോൾ രാത്രിയിലും പകലുമായി സൂരജിന്റെ ഫോണിൽ നിന്നാണ് ഏറ്റവുമധികം കോളുകൾ വന്നിട്ടുള്ളതെന്നു മനസിലായതോടെയാണ് പൊലീസിന്റെ അന്വേഷണം ഈ വഴിയിലേക്കു തിരിഞ്ഞത്.

തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ബുധനാഴ്ച വൈകുന്നേരം നാലിനാണു കുറ്റസമ്മതം നടത്തിയത്. മുമ്പ് ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇവർ അടുപ്പത്തിലായിരുന്നു. സുകന്യ ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്നു വാശിപിടിച്ചു. തുടർന്നു സൂരജ് കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ വാടകയ്‌ക്കെടുത്ത കാറിൽ സുകന്യയുമായി പൊതി ക്ഷേത്രത്തിനു സമീപമുള്ള ആളൊഴിഞ്ഞ റബർ തോട്ടത്തിലെത്തി. അവിടെ സമയം ചെലവഴിക്കുന്നതിനിടയിൽ കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കയർ കഴുത്തിൽ വരിഞ്ഞുമുറുക്കി കൊല്ലുകയായിരുന്നു. തുടർന്നു മൃതദേഹത്തിൽ വെട്ടുകല്ല് ചേർത്തുവച്ച് കയർ ഉപയോഗിച്ച് വരിഞ്ഞുമുറുക്കി. ശബ്ദം കേട്ട് അയൽപക്കത്തുകാർ അറിയാതിരിക്കാൻ പാറമടയിലേക്കു കയറിൽ തൂക്കിയിറക്കിയെന്നും സൂരജ് പൊലീസിനോടു പറഞ്ഞു.

അതേസമയം ആശുപത്രി ജീവനക്കാരിയുടെ കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്. സുകന്യയുടെ മൃതദേഹത്തിൽ മൂന്നു വെട്ടുകല്ലുകൾ കെട്ടിയാണ് സൂരജ് പാറമടയിൽ താഴ്‌ത്തിയത്. ഇത്രയും കല്ലുകളുടെ ഭാരവും മൃതദേഹത്തിന്റെ ഭാരവും സൂരജിനു ഒറ്റയ്ക്ക് താങ്ങാൻ കഴിയുമോയെന്ന സംശയത്തിലാണ് പൊലീസ്. കൂടുതൽപേർ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

പൊതി മേഴ്‌സി ആശുപത്രിയിലെ ജീവനക്കാരനായിരുന്ന സൂരജ് സുകന്യയുമായി കുറച്ചുനാളായി പ്രണയത്തിലായിരുന്നു. ഈ മാസം പന്ത്രണ്ടിന് ഡ്യൂട്ടിക്കായി പോയ സുകന്യ പിറ്റേന്ന് വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. നിരവധിപേരെ ചോദ്യം ചെയ്‌തെങ്കിലും വിവരമൊന്നും കിട്ടിയിരുന്നില്ല. അതിനിടെ, സുകന്യയുമായുള്ള സൂരജിന്റെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ പൊലീസ് ആ വഴിക്ക് അന്വേഷണം നടത്തുകയായിരുന്നു.

നേരത്തെ കിഴൂർ ദേവസ്വം ബോർഡ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ച കേസിലും പ്രതിയായിരുന്നു ഇയാൾ. ഈ സംഭവത്തെ തുടർന്ന് സൂരജിനെ ജോലിയിൽനിന്നു പുറത്താക്കിയിരുന്നു. ഈ കേസിൽ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. വൈക്കം, തലയോലപ്പറമ്പ് പ്രദേശത്തെ നിരവധി ഗുണ്ടാ ആക്രമണങ്ങളിൽ പങ്കുണ്ടായിരുന്നയാളാണ് സൂരജ്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ കൂടുതൽ പേർ സഹായികളായി ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP