Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈടെക് കോപ്പി അടിയിൽ പിടിക്കപ്പെട്ട മലയാളിയായ യുവ ഐപിഎസ് ഓഫീസർ ഇപ്പോഴും ജയിലിൽ തന്നെ; തെളിവുകൾ സഹിതം കോടതിയിൽ എത്തിയ പൊലീസ് ജാമ്യാപേക്ഷയെ എതിർത്തതോടെ സഫീർ കരീമിന് ജയിലിൽ തന്നെ തുടരാം; വിദ്യാർത്ഥി ആയിരിക്കുമ്പോൾ പ്രണയിച്ച് വിവാഹം കഴിച്ച കാഞ്ഞിരപ്പള്ളിക്കാരിയായ ഭാര്യയ്ക്ക് കണ്ണീരോടെ കാത്തിരിപ്പ്

ഹൈടെക് കോപ്പി അടിയിൽ പിടിക്കപ്പെട്ട മലയാളിയായ യുവ ഐപിഎസ് ഓഫീസർ ഇപ്പോഴും ജയിലിൽ തന്നെ; തെളിവുകൾ സഹിതം കോടതിയിൽ എത്തിയ പൊലീസ് ജാമ്യാപേക്ഷയെ എതിർത്തതോടെ സഫീർ കരീമിന് ജയിലിൽ തന്നെ തുടരാം; വിദ്യാർത്ഥി ആയിരിക്കുമ്പോൾ പ്രണയിച്ച് വിവാഹം കഴിച്ച കാഞ്ഞിരപ്പള്ളിക്കാരിയായ ഭാര്യയ്ക്ക് കണ്ണീരോടെ കാത്തിരിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ:സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടത്തിയ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ സഫീർ കരീം ജയിലിൽ തന്നെ തുടരുകയാണ്. ഹൈടെക് കോപ്പിയടി നടന്നതിന്റെ വിശദമായ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. തെളിവുകൾ പരിശോധിച്ച കോടതി സഫീർ കരീം, സുഹൃത്ത് ഡോ.രാം ബാബു എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. കഴിഞ്ഞ മാസം 30നു നടന്ന സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനാണു സഫീർ കരീം പിടിയിലായത്.

പരീക്ഷ നടന്ന ദിവസം സഫീർ കരീം, കേസിലെ പ്രതിയായ ഭാര്യ ജോയ്‌സി ജോയ്, രാം ബാബു എന്നിവരുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ രേഖകൾ ഹാജരാക്കി. ഹൈദരാബാദിലെ സിവിൽ സർവീസ് അക്കാദമിയിൽ നിന്നു കണ്ടെത്തിയ രാം ബാബുവിന്റെ ലാപ്‌ടോപ്പിൽ ചോദ്യപ്പേപ്പറിന്റെയും ഉത്തരങ്ങളുടെയും പകർപ്പു കണ്ടെത്തിയതായും അന്വേഷണം സംഘം അറിയിച്ചു. ഇതോടെ സഫീർ കരീമിനെതിരായ കരുക്ക് മുറകുമെന്ന് ഉറപ്പായി. ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റും മൊബൈൽഫോണും ഉപയോഗിച്ചുള്ള ഹൈടെക് കോപ്പിയടിക്ക് സഫീർ കരീമിനെ സഹായിച്ചതിന് ഭാര്യ ജോയ്‌സി, സുഹൃത്ത് ഡോ. പി. രാംബാബു എന്നിവരെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഒന്നര വയസ്സുള്ള മകളും ജോയ്‌സിക്കൊപ്പം ജയിലിലായിരുന്നു.

കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ജോയ്‌സിക്ക് കോടതി ജാമ്യം അനുവദിച്ചു. നെടുമ്പാശ്ശേരി വയൽക്കര സ്വദേശിയാണ് സഫീർ കരീം. ഭാര്യ കാഞ്ഞിരപ്പള്ളിക്കാരിയും. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഇയാളുടെ വീട്ടിലും കൊച്ചിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളിലും തമിഴ്‌നാട് പൊലീസ് നേരത്തേ പരിശോധന നടത്തിയിരുന്നു. സിവിൽ സർവീസ് പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടിയിലായ ഐ.പി.എസ് ഉദ്യോഗസ്ഥനെ സഹായിച്ച രണ്ടുപേരെക്കൂടി തമിഴ്‌നാട് പൊലീസ് തിരുവനന്തപുരത്തുനിന്ന് അറസ്റ്റുചെയ്തിരുന്നു. സഫീർ കരീമിന്റെ സുഹൃത്തും തിരുവനന്തപുരത്തുള്ള സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ മാനേജരുമായ മുഹമ്മദ് ഷരീബ് ഖാൻ, സുഹൃത്ത് ജംഷാദ് എന്നിവരെയാണ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഷരീബ് ഖാൻ ജൂബിലി ആശുപത്രിക്ക് സമീപമുള്ള വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. കോപ്പിയടിക്കുന്നതിന് ഇരുവരും സാങ്കേതികസഹായം നൽകിയെന്നും കണ്ടെത്തി. സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിലെ ഹാർഡ് ഡിസ്‌ക്കുകളും പിടിച്ചെടുത്തു. ഇരുവരെയും പിന്നീട് ചെന്നൈയിലേക്കു കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തി. കേരള പിഎസ്‌സി, ഐഎസ്ആർഒ ജൂനിയർ അസിസ്റ്റന്റ്, സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എന്നിവയിലും സഫീർ കരിം ക്രമക്കേട് കാട്ടിയതായി വിവരമുണ്ട്. സഫീറിന്റെ ഭാര്യ ജോയ്സി ജോയിയുടെ ലാപ്ടോപ്പിൽ ഈ പരീക്ഷകളുടെ ചോദ്യപേപ്പറുകളുണ്ട്. സഫീറിന്റെ സഹോദരി ഐഎസ്ആർഒ ജൂനിയർ അസിസ്റ്റന്റ് പരീക്ഷ ജയിച്ചിരുന്നു. ഇവരുടെ ഉത്തരക്കടലാസ് പരീക്ഷാ കൺട്രോളറോട് ചെന്നൈ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരത്തെ ലാ എക്സലൻസ് അക്കാദമി ഇക്കൊല്ലം ആദ്യം മറ്റൊരാൾക്ക് സഫീർ വിറ്റിരുന്നു. ഷർട്ടിന്റെ ബട്ടണിൽ ഒളിപ്പിച്ച കാമറയിലൂടെ ചോദ്യപേപ്പറിന്റെ ചിത്രമെടുത്ത് ജിമെയിലിലെ ഓട്ടോമറ്റിക് സംവിധാനത്തിലൂടെ ഹൈദരാബാദിലുള്ള ഭാര്യയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഉത്തരങ്ങൾ ചെവിയിൽ ഘടിപ്പിച്ച ബ്ലൂടൂത്ത് വഴി കേട്ടെഴുതി. ജോയ്സി ഉത്തരങ്ങൾ പറഞ്ഞു കൊടുത്ത ഐപാഡും ഐഫോണും പൊലീസ് പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്കയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അറസ്റ്റിനു സാധ്യത നിലനിൽകെ കേസന്വേഷണം സിബിഐ ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. അറസ്റ്റിലായ സഫീർ കരീം വിജയിച്ച 2014 സിവിൽ സർവീസ് പരീക്ഷയും പരിശോധനാവിധേയമാക്കും.

ഏറ്റവും പ്രമുഖവും പഴുതടച്ചതുമായ പരീക്ഷയിൽ കൃത്രിമം പിടിക്കപ്പെട്ടത് യു.പി.എസ്.സിയെയും സംശയമുനയിലാക്കിയിട്ടുണ്ട്. അതിനിടെ തിരുനൽവേലി നങ്കുനേരി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടിന്റെ പദവിയിൽ നിന്ന് സഫീർ കരീമിനെ തമിഴ്‌നാട് സർക്കാർ സസ്പന്റെ് ചെയ്തു ഉത്തരവ് കേന്ദ്രത്തിന് കൈമാറിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ആവശ്യപ്രകാരം കേസിന്റെ എഫ്.ഐ.ആർ ഉൾപ്പെടെ വിശദമായ റിപ്പോർട്ട് സംസ്ഥാന പൊലീസും കൈമാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP