Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൂന്നുവർഷം മുൻപ് ഫാ. സജി ജോസഫ് ഡയറക്ടറായി ചുമതലയേറ്റപ്പോൾ മീനങ്ങാടി ബാലഭവനിൽ ഉണ്ടായിരുന്നത് 36 കുട്ടികൾ; കുട്ടികളുടെ കൊഴിഞ്ഞുപോക്ക് പതിവായെങ്കിലും കാരണം ആരും അന്വേഷിച്ചില്ല; ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന വൈദികന്റെ കൊടും ക്രൂരത പുറത്തറിയുന്നത് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന്

മൂന്നുവർഷം മുൻപ് ഫാ. സജി ജോസഫ് ഡയറക്ടറായി ചുമതലയേറ്റപ്പോൾ മീനങ്ങാടി ബാലഭവനിൽ ഉണ്ടായിരുന്നത് 36 കുട്ടികൾ; കുട്ടികളുടെ കൊഴിഞ്ഞുപോക്ക് പതിവായെങ്കിലും കാരണം ആരും അന്വേഷിച്ചില്ല; ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന വൈദികന്റെ കൊടും ക്രൂരത പുറത്തറിയുന്നത് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

 പ്രകൃതിവിരുദ്ധ ലൈംഗിക പീഡനക്കേസിൽ പിടിയിലായ മീനങ്ങാടി ബാലഭവനിലെ വൈദികൻ ഫാ.സജി ജോസഫിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ. ബാലഭവൻ ഡയറക്ടറായി ഇയാൾ ചുമതലയേൽക്കാനെത്തിയതു മുതൽ നടന്നുവന്ന കാര്യങ്ങൾ പുറം ലോകം അറിഞ്ഞിരുന്നില്ല.

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു ഇയാളുടെ ഹോബിയെന്നാണ് പൊലീസ് പറയുന്നത്. വൈദികന്റെ ക്രൂര പീഡനം അന്തേവാസികളായ കുട്ടികൾ പുറത്തുപറയാൻ മടിച്ചു. ബാലഭവനിൽ താമസിക്കുന്ന കുട്ടികളെ കിടപ്പുമുറിയിലേക്ക് വൈദികൻ വിളിച്ചു വരുത്തുകയായിരുന്നു.

പാവപ്പെട്ട വീടുകളിലെ കുട്ടികൾക്ക് താമസിച്ച് പഠിക്കാനാണ് ആർ.സി സഭയുടെ കീഴിൽ ബാലഭവൻ സ്ഥാപിച്ചത്. മൂന്നുവർഷം മുമ്പാണ് ഫാ. സജി ജോസഫ് എന്ന നാല്പതുകാരൻ ഡയറക്ടറായി ചുമതലയേറ്റത്. അന്ന് ബാലഭവനിൽ 36 കുട്ടികളാണുണ്ടായിരുന്നു. ക്രമേണ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് പതിവായി. എന്നാൽ കാരണം ആരും തിരക്കിയിരുന്നില്ല. കഴിഞ്ഞ മാർച്ചായപ്പോൾ താമസക്കാരായി ശേഷിച്ചത് നാലു കുട്ടികൾ മാത്രം. സ്‌കൂൾ അവധിയായതോടെ ഇവരെയും വിട്ടയച്ച് പൂട്ടിയ സ്ഥാപനം ഈ അദ്ധ്യയന വർഷത്തിൽ തുറന്നതേയില്ല. കുട്ടികൾ ആരും എത്താതിരുന്നതാണ് കാരണം.

ജൂൺ 28നാണ് പീഡന സംഭവം പുറത്തറിയുന്നത്. അനധിക്കാലത്ത് വീട്ടിലെത്തിയ കുട്ടികളുടെ ശാരീരിക അസ്വസ്ഥതകൾ മനസിലാക്കിയ മാതാപിതാക്കൾ കുട്ടികളോട് വിവരം തിരക്കുകയായിരുന്നു. എട്ട്, ഒമ്പത് ക്‌ളാസുകളിൽ പഠിക്കുന്ന രണ്ട് കുട്ടികളാണ് പീഡനകഥ പുറത്തുപറഞ്ഞത്. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ പലപ്പോഴായി ഈ വിദ്യാർത്ഥികൾ പീഡനത്തിനിരയായിട്ടുണ്ട്. മാതാപിതാക്കൾ പരാതിയുമായി സ്ഥാപനത്തിന് മുന്നിലെത്തി. എന്നാൽ, പൊലീസിൽ പരാതി കൊടുക്കാൻ ഇവരാരും തയാറായില്ല.

ചൈൽഡ് ലൈനിൽ വിവരമെത്തിയതോടെയാണ് പൊലീസിന് പരാതി കൈമാറുന്നത്. ഇതറിഞ്ഞ വൈദികൻ സ്ഥലംവിടുകയും ചെയ്തു. കൊട്ടിയൂരിൽ നേരത്തെ 16കാരിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ സംഭവത്തിൽ വൈദികനായ റോബിൻ സ്വീകരിച്ച അതേമാർഗം തന്നെ ഫാദർ സജിയും സ്വീകരിച്ചു.

വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് റോബിൻ പൊലീസിന്റെ പിടിയിലാകുന്നത്. തനിക്ക് ഏറെ സ്വാധീനമുള്ള ആന്ധ്രപ്രദേശിലേക്കാണ് സജി ജോസഫ് മുങ്ങിയത്. ആന്ധ്രയിലെ ബീമഡോലെ എന്ന സ്ഥലത്താണ് ബിരുദപഠനമുൾപ്പെടെ വൈദികൻ നടത്തിയത്.

വൈദികപഠനവും ഇവിടെ നടത്തിയ സജി ജോസഫ് ആറു വർഷത്തോളം ജോലി ചെയ്യുകയും ചെയ്തിരുന്നു. സഭയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ പ്രിൻസിപ്പലായി വരെ ജോലി നോക്കിയ ഇയാൾ അവിടെ ഒരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചതാണ് കേരളത്തിലേക്ക് തിരിച്ചയയ്ക്കാൻ കാരണം. വൈദികന്റെ വഴിവിട്ട പോക്ക് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇയാളെ സഭ സ്ഥലംമാറ്റുകയായിരുന്നു. തുടർന്ന് പോട്ട ആശ്രമത്തിലും മൂന്ന് വർഷത്തോളം പ്രവർത്തിച്ചു. അവിടെ നിന്നാണ് ബാലഭവനിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഈ നാടുകടത്തലിനൊന്നും വൈദികന്റെ സ്വഭാവം ശുദ്ധീകരിക്കാനായില്ല.

രണ്ടുദിവസം ആന്ധ്രാപ്രദേശിൽ ഒളിവിൽ കഴിഞ്ഞശേഷം മംഗളൂരുവിലെത്തിയ ഇയാൾ ഒരു ബന്ധുവിന്റെ തോട്ടത്തിൽ കഴിഞ്ഞു വരികയായിരുന്നു. അവിടെ പൊലീസ് തന്നെ തിരഞ്ഞുവരുമെന്നായപ്പോൾ ഇവിടെ നിന്നും മുങ്ങി. പ്രതി അന്വേഷണ സംഘത്തെ ശരിക്കും വട്ടംകറക്കി. എന്നാൽ, കൗശലക്കാരനായ പ്രതിയെ കുടുക്കാൻ പൊലീസ് ബന്ധുക്കളിൽ ചിലരെ ഉന്നംവച്ചു. ഇതോടെ ബന്ധുക്കൾ ഇയാളെ നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. താമരശേരിയിൽ എത്തിയ പ്രതിയെ തിങ്കളാഴ്ച വൈകിട്ടോടെയാണ് അന്വേഷണസംഘം പിടികൂടിയത്.

കൂടുതൽ കുട്ടികളെ ഇയാൾ പീഡനത്തിനിരയാക്കിയിട്ടുണ്ടോയെന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിച്ചുവരുന്നത്. പോക്‌സോ ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരിക്കുന്ന പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കൂടുതൽ പരാതികൾ വരികയാണെങ്കിൽ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്‌തേക്കും. ഡിവൈ.എസ്‌പി മുഹമ്മദ് ഷാഫിയുടെ മേൽനോട്ടത്തിൽ മീനങ്ങാടി സി.ഐ എം വി പളനിയാണ് കേസ് അന്വേഷിക്കുന്നത്. വനിതാ സിഐ ഉഷാകുമാരി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP