Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്ത്രീകളുടെ ഉടമസ്ഥയിലെ ഡയറി ഫാമിൽ അവകാശതർക്കം; ഒത്തുതീർപ്പിന് വഴങ്ങാത്ത ജൂബി തോമസിനെ കാറിൽ തട്ടിക്കൊണ്ടു വന്നത് പാർട്ടി ഓഫീസിൽ; പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കൊന്ന് കളയുമെന്ന് കളമശ്ശേരി ഏര്യാസെക്രട്ടറി; സാന്ദ്ര തോമസിനെ ഭീഷണിപ്പെടുത്തിയ സക്കീർ ഹുസൈനെതിരെ മറ്റൊരു കേസ്; സിപിഐ(എം) നേതൃത്വം വെട്ടിൽ

സ്ത്രീകളുടെ ഉടമസ്ഥയിലെ ഡയറി ഫാമിൽ അവകാശതർക്കം; ഒത്തുതീർപ്പിന് വഴങ്ങാത്ത ജൂബി തോമസിനെ കാറിൽ തട്ടിക്കൊണ്ടു വന്നത് പാർട്ടി ഓഫീസിൽ; പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കൊന്ന് കളയുമെന്ന് കളമശ്ശേരി ഏര്യാസെക്രട്ടറി; സാന്ദ്ര തോമസിനെ ഭീഷണിപ്പെടുത്തിയ സക്കീർ ഹുസൈനെതിരെ മറ്റൊരു കേസ്; സിപിഐ(എം) നേതൃത്വം വെട്ടിൽ

അർജുൻ സി വനജ്

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതിന് സിപിഐ(എം) കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. എറണാകുളത്തെ ഡയറി ഫാം ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഏരിയ സെക്രട്ടറിയെ രണ്ടാം പ്രതിയാക്കി കേസെടുത്തത്. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ബ്രോഡ് വെയിലെ ആർട്ടിഫിഷ്യൽ ഫ്ളാർ ഡീലർ സാന്ദ്ര തോമസിൽ നിന്ന് പണ തട്ടാൻ ശ്രമിച്ച കേസിലുൾപ്പെട്ട കറുകപ്പള്ളി സിദ്ദീഖാണ് കേസിലെ മുഖ്യപ്രതി.

കേസിനെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ.. കഴിഞ്ഞ വർഷം പകുതിയോടെ എറണാകുളത്ത് ജൂബി പൗലോസും ഷീല തോമസും പാർട്ടണർഷിപ്പിൽ ഡയറി ഫാം ആരംഭിച്ചു. ഇതിനിടയിൽ ഇൻവെസ്റ്റ്‌മെന്റിനെ ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടായി. തുടർന്ന് ജൂബി പൗലോസിന് ഫാമിൽ തുല്ല്യഅവകാശമില്ലെന്ന നിലപാടിൽ ഷീല തോമസ് ഉറച്ച നിന്നു. ഇതോടെ ജൂബി സിവിൽ കോടതിയിൽ പരാതി നൽകി. കേസിൽ ജൂബിക്ക് അനുകൂലമായി വിധി വന്നതോടെ സഹായവുമായി ഷീല തോമസ് കറുകപ്പപ്പള്ളി സിദ്ദീഖിനെ സമീപിച്ചു. വിഷയത്തെക്കുറിച്ച് മധ്യസ്ഥ ചർച്ചക്കായി തുടർന്ന് ജൂബിയെ സിദ്ദീഖ് വെണ്ണലയിലേക്ക് വിളിച്ചു വരുത്തി.

സിദ്ദീഖിന്റെ ആവശ്യം ജൂബി നിരാകരിച്ചതോടെ, ജൂബിയെ ബലപ്രയോഗത്തിലൂടെ കാറിലേക്ക് പിടിച്ചുകയറ്റി. സിപിഐ(എം) കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയ ജൂബിയെ അവിടെവച്ച് ഏരിയ സെക്രട്ടറി സക്കീർ ഹുസൈനും സിദ്ദീഖും ഭീഷണിപ്പെടുത്തി. ഷീല തോമസ് പറയുന്നത് അനുസരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. ഇതോടെയാണ് ജൂബി പൗലോസ് പാലാരിവട്ടം പൊലീസിന് പരാതിനൽകിയത്. കേസിലെ നാലാം പ്രതിയാണ് ഷീല തോമസ്, തട്ടിക്കൊണ്ട് പോകലിന് സഹായം ചെയ്തുകൊടുത്ത നേപ്പാളി മുഖമുള്ള വ്യക്തിയാണ് മൂന്നാം പ്രതി. പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഇവർക്കെതിരെയുള്ള അന്വേഷണം സിഐയുടെ നേതൃത്വത്തിൽ നടത്തും.

ഇന്ത്യയിലും വിദേശത്തുമായി വൻ ബിസിനസ്സ് ശൃഖലയുള്ള ഫയേദ ട്രാവൽസ് സിഇഒ ആയ മുഹമ്മിന്റെ കാക്കനാട് രാജഗിരി കോളേജിൽ പഠിക്കുന്ന മകനെ അൽഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റ സി.എം.ഡി ഡോക്ടർ മുഹമ്മദ് റബീയുള്ളയുടെ ഒരു കോടി രൂപയുടെ ക്വട്ടേഷനിൽ തൃശ്ശൂരിലെ ഒരു സംഘം തട്ടിക്കൊണ്ട് പോയി. വിഷയത്തിൽ ഇരു വ്യവസായികൾക്കും വേണ്ടി ദുബായിൽ വച്ച് മധ്യസ്ഥത പറഞ്ഞത് സക്കീർ ഹുസൈനാണെന്ന് ആരോപണം ഉയർന്നിരുന്നു. മധ്യസ്ഥതയിൽ സക്കീർ ഹുസൈന് ഒരു കോടി രൂപ പ്രതിഫലം ലഭിച്ചെന്ന് ആരോപിച്ച കളമശ്ശേരിയിൽ നേരത്തെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ഡിവൈഎഫ്ഐ കറുകപ്പള്ളി മസ്ജിത് യൂണിറ്റ് സെക്രട്ടരിയായിരുന്നു സിദ്ദീക്.

സ്ത്രീയെ തടഞ്ഞുവെയ്ക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തതിന് സക്കീർ ഹുസൈനെതിരെ പാലാരിവട്ടം പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ജില്ലാ സ്പോർട്സ് കൗൺസിൽ ചെയർമാൻ കൂടിയാണ് സക്കീർ ഹുസൈൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP