Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോഫി എന്തൊക്കെയോ മറച്ചുവയ്ക്കുന്നു; അവളെ നിരീക്ഷിച്ചാൽ സാമിന്റെ മരണത്തിന് ഉത്തരം കിട്ടും; ഭാര്യയും കാമുകനും മെൽബൺ പൊലീസിന്റെ വലയിൽ വീണതിന് പിന്നിൽ അജ്ഞാത യുവതിയുടെ ഫോൺ സംഭാണം; സോഫിയയുടെ കാമുകന്റെ ബൈക്ക് അപകടവും ദുരൂഹം

സോഫി എന്തൊക്കെയോ മറച്ചുവയ്ക്കുന്നു; അവളെ നിരീക്ഷിച്ചാൽ സാമിന്റെ മരണത്തിന് ഉത്തരം കിട്ടും; ഭാര്യയും കാമുകനും മെൽബൺ പൊലീസിന്റെ വലയിൽ വീണതിന് പിന്നിൽ അജ്ഞാത യുവതിയുടെ ഫോൺ സംഭാണം; സോഫിയയുടെ കാമുകന്റെ ബൈക്ക് അപകടവും ദുരൂഹം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : ഓസ്‌ട്രേലയയിലെ മെൽബണിൽ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്ന സാം എബ്രഹാം (34) കൊല്ലപെട്ട കേസിൽ വഴിത്തിരിവായത് അജ്ഞാത യുവതിയുടെ സന്ദേശം ഇതോടെയാണ് സാമിന്റെ ഭാര്യ സോഫിയെയും കാമുകൻ അരുൺ കമലാസനനും കുടുങ്ങിയത്. അതിനിടെ സോഫിയക്ക് കോളേജ് വിദ്യാഭ്യാസ കാലത്ത് നിരവധി കാമുകന്മാർ ഉണ്ടായിരുന്നുവെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട് . കോട്ടയംകാരനായ അതിലൊരു കാമുകൻ നാട്ടിൽ വച്ച് ബൈക്ക് അപകടത്തിൽ മരിച്ചിരുന്നു. ഇതിലും ദുരൂഹതകൾ കാണുകയാണ് നാട്ടുകാർ.

സാമും സോഫിയയും തമ്മിൽ 2008 ഫെബ്രുവരി 27നായിരുന്നു വിവാഹം. പിജിയും എംബിഎയും കഴിഞ്ഞ് കുറച്ചുകാലം ബൊംഗളൂരുവിൽ ജോലി ചെയ്ത സാം തിരികെ ബാങ്കിങ് മേഖലയിൽ പ്രവേശിച്ചു. ഇതേസമയം സോഫിയ ഇലക്‌ട്രോണിക് ബിരുദം നേടിയശേഷം ടെക്‌നോപാർക്കിൽ ജോലി നേടി. പിന്നീട് സാം ഒമാൻ, ദുബായ് എന്നിവിടങ്ങളിൽ ജോലി നോക്കി. ഓസ്‌ട്രേലിയൻ കമ്പനിയിൽ ജോലിക്കുള്ള ടെസ്റ്റിൽ പാസായ സോഫിയ 2012ൽ അവിടേക്ക് പോയി. സഹോദരിക്കും ഭർത്താവിനുമൊപ്പമായിരുന്നു കഴിഞ്ഞത്. പിന്നീട് സാം ദുബായിൽ നല്ല ജോലിയിൽ പ്രവേശിച്ചതോടെ സോഫിയയെ ക്ഷണിച്ചു. എന്നാൽ സോഫിയക്ക് ആസ്‌ട്രേലിയയിലായിരുന്നു താൽപര്യം. ഇതിനെ തുടർന്ന് 2013ൽ സാം ആസ്‌ട്രേലിയയിലെത്തി ഒരു കമ്പനിയിൽ ജോലിക്ക് കയറി. സോഫിയ ജോലിക്ക് പോയിരുന്ന സ്ഥാപനത്തിൽ ആഴ്ചയിൽ മൂന്നുദിവസം പോയാൽ മതി. കോളജിലെ സഹപാഠി അരുണുമായി അടുക്കാനും ഇത് അവസരമൊരുക്കി. പ്രണയത്തിലായി. സാമിന്റെയും കുടുംബത്തിന്റെയും വില്ലനായി അരുൺ. സോഫിയയുമായി ചേർന്ന് സാമിനെ വകവരുത്താൻ പല വട്ടം ശ്രമിച്ചു. മുഖംമൂടി ആക്രമണത്തിൽ സാമിന് കഴുത്തിനും കൈകൾക്കും മുറിവേറ്റു. ഇത് സാം അവിടത്തെ പൊലീസിൽ അറിയിച്ചിരുന്നു. ഇതും കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സഹായകമായി. സാമിന് ഭീഷണികളുണ്ടായിരുന്നുവെന്ന തിരിച്ചറിവ് മെൽബൺ പൊലീസിന് വന്നത് ഇങ്ങനെയാണ്.

സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങൾക്കുശേഷമാണ് ഓസ്‌ട്രേലിയൻ പൊലീസിന് അജ്ഞാത ഫോൺസന്ദേശം ലഭിക്കുന്നത്. ' സോഫി എന്തൊക്കെയോ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു. സോഫിയെ നിരീക്ഷിച്ചാൽ സാം എബ്രഹാം എന്ന മലയാളി യുവാവിന്റെ മരണത്തിനു ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം. സാമിന്റെ സംസ്‌കാരം കഴിഞ്ഞു മടങ്ങിയെത്തിയ സോഫിയെ സാമിന്റെ സുഹൃത്തുക്കളും സോഫിയുടെ പരിചയക്കാരും ഉൾപ്പെടെ പലരും നിരീക്ഷിക്കാൻ തുടങ്ങി. ഭർത്താവ് മരിച്ചു ദിവസങ്ങൾ കഴിയും മുൻപേ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭർത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയിൽ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോൺ സംഭാഷണമെത്തിയത്. സാമിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നും ചില സൂചനകൾ ലഭിച്ചിരുന്ന പൊലീസ് ഈ സന്ദേശത്തെ ഗൗരവമായെടുത്തു.

ഭർത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകൻ അരുൺ കമലാസനന്റെയും പദ്ധതി അതോടെ തകർന്നു. ഭാര്യയുടെ വഴിവിട്ട പോക്കിനെപറ്റി സാം മെൽബണിലുള്ള സോഫിയുടെ ബന്ധുക്കളെയും നാട്ടിലെ സ്വന്തം ബന്ധുക്കളെയും അറിയിച്ചിരുന്നു. ചില അടുത്ത സുഹൃത്തുക്കൾക്കും ഇതിൽ സംശയം ഉണ്ടായിരുന്നു . കഴിഞ്ഞ ഒക്ടോബറിലാണ് മെൽബൺ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്ന സാം (34) മരിച്ചത്. ഹൃദയാഘാതമെന്നായിരുന്നു ഭാര്യ സോഫിയ എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. അതിനാൽ തന്നെ സാമിന്റെ സംസ്‌കാരം കഴിഞ്ഞു മടങ്ങിയെത്തിയ സോഫിയെ സാമിന്റെ സുഹൃത്തുക്കളും സോഫിയുടെ പരിചയക്കാരും ഉൾപ്പെടെ പലരും നിരീക്ഷിക്കാൻ തുടങ്ങി. ആഴ്ചകൾക്കുള്ളിൽ കാമുകനുമൊത്ത് മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറുക കൂടി ചെയ്തതോടെ സംശയം ഇരട്ടിച്ചു .

'ഇതിനുവേണ്ടിയായിരുന്നോ അപ്പോൾ പാവം സാമിനെ ... ' എന്ന സംശയം മലയാളി സുഹൃത്തുക്കൾ പങ്കുവച്ചു. ഇതോടെ സോഫിയെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. അന്ന് മരണത്തിൽ യാതൊരു സംശയവുമില്ലാത്തപോലെയായിരുന്നു ഇവരോട് പൊലീസ് ഇടപ്പെട്ടത്. എന്നാൽ സുഹൃത്തുക്കളുടെ സംശയം ഉൾക്കൊണ്ട് സോഫിയും അരുണും തമ്മിലുള്ള ഫോൺസന്ദേശങ്ങൾ പരിശോധിച്ചതോടെ പൊലീസിന് കാര്യങ്ങൾ എളുപ്പമായി. സാമിന്റെ പേരിൽ ബാങ്കിലുണ്ടായിരുന്ന പണം ഇതിനിടയിൽ അവകാശി എന്ന നിലയിൽ സോഫി പിൻവലിക്കുകയും ചെയ്തിരുന്നു. ഇതും കേസിൽ വഴിത്തിരിവായി.

ഓസ്‌ട്രേലിയയിലെ മെൽബണിൽ യു.എ.ഇ എക്‌സ്‌ചേഞ്ച് സെന്ററിലെ ജോലിക്കാരനായിരുന്ന സാം എബ്രഹാം കഴിഞ്ഞ ഒക്ടോബർ 14 നാണ് മരിച്ചത്. മെൽബണിലെ താമസസ്ഥലത്തുവച്ച് ഭാര്യ സോഫി കാമുകനായ പാലക്കാട് സ്വദേശി അരുൺ കമലാസനുമായി ചേർന്ന് സയനൈഡ് ചേർത്ത ആഹാരം നൽകി സാമിനെ കൊല്ലുകയായിരുന്നു. ഭർത്താവ് ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് വീട്ടുകാരെയും പൊലീസിനെയും തെറ്റിദ്ധരിപ്പിച്ചത്. ഒരു ഭാവഭേദവുമില്ലാതെ ഭർത്താവിന്റെ മൃതദേഹം നാട്ടിലത്തെിച്ച് ഒക്ടോബർ 23ന് സംസ്‌കരിക്കാനും സോഫി മുന്നിലുണ്ടായിരുന്നു. ഇനിടെയാണ് അജ്ഞാത യുവതിയുടെ സന്ദേശം എത്തിയത്. ഇക്കാര്യത്തിലെ സൂചനകൾ സാമിന്റെ ബന്ധുക്കൾക്കും കിട്ടി. ഇതോടെ ബന്ധുക്കളും സാമിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മെൽബണിൽ പൊലീസിൽ പരാതിനൽകി.

ഹസ്യപൊലീസ് ഇരുവരുടെയും മൊബൈൽ സംഭാഷണം നിരീക്ഷിച്ച് കൊലപാതകത്തിന്റെ ചുരുളഴിച്ചു. സോഫിയെയും അരുൺ കമലാസനെയും കഴിഞ്ഞയാഴ്ച അറസ്റ്റുചെയ്തു. ആറുമാസത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിലായ ഇരുവരുടെയും കേസ് അടുത്ത ഫെബ്രുവരിയിലേ പരിഗണിക്കൂ. കരവാളൂർ പുത്തുത്തടം സ്വദേശിനിയും സാമിന്റെ ഇടവകയിൽപെട്ടതുമായ സോഫിയുമായി പഠനകാലത്തുണ്ടായ പ്രണയമാണ് 2008ൽ വിവാഹത്തിലത്തെിയത്. നേരത്തേ ഗൾഫിലായിരുന്ന സാം വിവാഹശേഷം സോഫിയുടെ ആസ്‌ട്രേലിയയിലുള്ള ബന്ധുക്കളുടെ സഹായത്താലാണ് 2013ൽ അവിടെയത്തെിയത്. എൻജിനീയറിങ് ബിരുദധാരിയായ സോഫി മെൽബണിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ ഇവർ നാട്ടിലത്തെിയിരുന്നു. കഴിഞ്ഞവർഷം ജൂലൈയിൽ മെൽബൺ റെയിൽവേസ്റ്റേഷനിൽവച്ച് സാമിനുനേരെ ആക്രമണമുണ്ടായി. കാർപാർക്കിങ് ഏരിയയിൽവച്ച് മുഖംമൂടി ധരിച്ച യുവാവ് സാമിനെ കുത്തി പ്പരിക്കേൽപിച്ചു. അക്രമണം നടത്തിയത് അരുൺ കമലാസനാണെന്ന് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്. സാമിന്റെ മൃതദേഹവുമായി നാട്ടിലത്തെിയിട്ട് സോഫി മൂന്നുദിവസത്തിനുശേഷം മെൽബണിലേക്ക് മടങ്ങി. അവിടെയത്തെിയ സോഫി പഴയ വീട് ഉപേക്ഷിച്ച് കാമുകനൊപ്പം താമസം തുടങ്ങിയതും കേസന്വേഷണത്തിന് വഴിത്തിരിവായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP