Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജീവിതത്തിൽ കൈകാര്യം ചെയ്ത ഏറ്റവും ക്രൂരമായ ക്രിമിനൽ കുറ്റമാണെന്ന് പറഞ്ഞ് സഹതപിച്ച് ജഡ്ജി; ദീർഘ നാളത്തെ പരോൾ രഹിത തടവ് വിധിച്ചത് വധശിക്ഷ ഇല്ലാത്തതിനാൽ; ഒരു പുരുഷൻ പോരാത്തതു കൊണ്ട് മറ്റൊരാളെ തേടി പോയ സോഫിയയ്ക്ക് ഇനി മനുഷ്യസ്പർശം ഇല്ലാത്ത 22 വർഷം; 56 വയസ്സിലെ ജരാനരകൾ ബാധിച്ചാലേ ഇനി ശുദ്ധവായു ശ്വസിക്കൂ

ജീവിതത്തിൽ കൈകാര്യം ചെയ്ത ഏറ്റവും ക്രൂരമായ ക്രിമിനൽ കുറ്റമാണെന്ന് പറഞ്ഞ് സഹതപിച്ച് ജഡ്ജി; ദീർഘ നാളത്തെ പരോൾ രഹിത തടവ് വിധിച്ചത് വധശിക്ഷ ഇല്ലാത്തതിനാൽ; ഒരു പുരുഷൻ പോരാത്തതു കൊണ്ട് മറ്റൊരാളെ തേടി പോയ സോഫിയയ്ക്ക് ഇനി മനുഷ്യസ്പർശം ഇല്ലാത്ത 22 വർഷം; 56 വയസ്സിലെ ജരാനരകൾ ബാധിച്ചാലേ ഇനി ശുദ്ധവായു ശ്വസിക്കൂ

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ: സോഫിയയ്ക്ക് ഇന്ന് പ്രായം 34. ഭർത്താവ് സാം എബ്രഹാമിന് പ്രായവും ഇത് തന്നെ. കാമുകനായ അരുൺ കമലാസനനൊപ്പം ജീവിക്കാൻ സോഫിയ ഭർത്താവിന് വിഷം കൊടുത്തു കൊന്നു. എല്ലാം ഓസ്‌ട്രേലിയൻ പൊലീസിന്റെ ഇടപെടൽ പുറത്തു കൊണ്ടു വന്നു. ഭർത്താവിനേയും കാമുകനേയും ഒരേ സമയം ഒരുപോലെ കൊണ്ടു പോകാൻ നടത്തിയ നാടകങ്ങൾക്കിടെയായിരുന്നു സാം കൊല്ലപ്പെട്ടത്. എന്തായാലും രണ്ട് പേരുടെ ഒപ്പം ജീവിക്കാൻ മോഹിച്ച് നടത്തി നീക്കങ്ങൾ എല്ലാം വൃഥാവിലായി. ഇനി 22 കൊല്ലം പരോളില്ലാതെ സോഫിയെ അഴിക്കുള്ളിൽ കിടക്കണം. അതായത് പുറത്തിറങ്ങാൻ കഴിയുക 56-ാം വയസ്സിൽ മാത്രം. പിന്നേയും അഞ്ച് കൊല്ലം കഴിഞ്ഞ് മാത്രമേ കാമുകൻ അരുൺ കമലാസനന് ജയിൽ മോചനം ലഭിക്കൂ. 27 കൊല്ലം അരുൺ കമലാസനന് ജയിൽ ശിക്ഷയുണ്ട്. അതായത് 63-ാം വയസ്സിലാകും ഇയാൾ പുറത്തുവരിക.

2015 ഒക്ടോബർ 13 നാണ് പുനലൂരുകാരൻ സാം എബ്രഹാം മെൽബണിൽ കൊല്ലപ്പെടുന്നത്. ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തി നൽകി ഭാര്യ സോഫിയയും കാമുകനും ചേർന്നാണ് സാമിനെ കൊലപ്പെടുത്തിയത്. സാം എബ്രഹാമിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ഭാര്യ സോഫിയയ്ക്കും കാമുകൻ അരുൺ കമലാസനനും പരമാവധി ശിക്ഷ തന്നെ കോടതി വിധിച്ചു. ശേഷം വിക്ടോറിയൻ സുപ്രീംകോടതി നടത്തിയ പ്രഖ്യാപനം സംഭവത്തിന്റെ ഗൗരവം അടിവരയിടുന്നു. 'ഈ ക്രൂരത ചെയ്തവർ സമൂഹത്തിൽ ജീവിക്കാൻ പാടില്ല. അവർ കഴിയേണ്ടത് ജയിലിലാണ്. ഇതിൽ മാപ്പില്ല, ശിക്ഷയിൽ ഒട്ടും ഇളവില്ല. പരമാവധി ശിക്ഷ നല്കുന്നു.' - ശിക്ഷാവിധി വായിച്ച ജഡ്ജി പറഞ്ഞതിങ്ങനെ. ഇത്രയ്ക്ക് ക്രൂരമായ മറ്റൊരു കേസും തന്റെ നീതിനിർവഹണ ജീവിതത്തിൽ കാണാൻ കഴിഞ്ഞിട്ടില്ലന്ന് ജഡ്ജി കോഗ്ലാൻ വ്യക്തമാക്കി.

ഓസ്ട്രേലിയയിൽ വധശിക്ഷയില്ലാത്തതിനാലാണ് ഇവർക്ക് ലഭിക്കാവുന്ന പരവാവധി ശിക്ഷ കോടതി നൽകിയത്. ഇവർക്ക് പരോൾ പോലും കോടതി നിഷേധിച്ചു. ഇനി 23 വർഷം കഴിഞ്ഞിട്ടേ ജയിലിൽ നിന്ന് പരോൾ നൽകാവൂ എന്നാണ് വിധിയിൽ പറയുന്നത്. വിധി കേട്ട സോഫിയ പൊട്ടിക്കരഞ്ഞു. എന്നാൽ കാമുകനായ അരുൺ തികച്ചും നിർവികാരനായി കാണപ്പെട്ടു. തനിക്ക് തെറ്റുപറ്റിയെന്നും സാം മരിക്കുമെന്ന് കരുതിയില്ലെന്നും, കുഞ്ഞു ഉള്ളതിനാൽ ശിക്ഷ കുറച്ചു തരണമെന്നും സോഫിയ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇത്തരം വാദങ്ങളെ പൂർണ്ണമായും തള്ളി. സോഫിയയുടെ വഴിവിട്ട ജീവിതമാണ് കൊലയ്ക്ക് കാരണമായി കോടതി വിലയിരുത്തി.

ഒരേസമയം രണ്ടു പുരുഷന്മാരോട് പ്രണയം കാത്തുസൂക്ഷിച്ചു സോഫിയ. സാം എബ്രഹാമും അരുൺ കമലാസനനുമായിരുന്നു കാമുകന്മാർ. സ്‌കൂൾ കാലം മുതൽ തുടങ്ങിയതായിരുന്നു സാം എബ്രഹാമിന്റെയും സോഫിയുടെയും പ്രണയം. സ്വാശ്രയ കോളേജ് പഠന കാലത്താണ് ഒപ്പം പഠിച്ച അരുണുമായി സോഫിയ പ്രണയത്തിലാകുന്നത്. ഈ സമയത്തും സാമുമായി ബന്ധം തുടർന്നു. ഒടുവിൽ സാമിനെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷം ഇരുവരും ഓസ്ട്രേലിയയിലേക്ക്. മെൽബണിൽ ഭാർത്താവിനോടൊപ്പം സന്തോഷത്തോടെ കഴിയുമ്പോൾ മുൻ കാമുകനായ അരുണും ജോലി നേടി ഓസ്ട്രേലിയയിൽ എത്തി. ഇരുവരും വീണ്ടും പ്രണയത്തിലായി. ഇതോടെയാണ് കുടുംബപ്രശ്നങ്ങൾ തുടങ്ങിയത്. ഇതിനിടയിൽ സോഫിക്കും സാമിനും ഒരു ആൺ കുഞ്ഞുപിറന്നു.

കുടുംബമായി എത്തിയ അരുൺ സോഫിയയുമായി പ്രണയം തുടർന്നതോടെ ഇയാൾക്ക് സ്വന്തം ഭാര്യയും കുഞ്ഞും ഒരു തടസ്സമായി. അവരെ നാട്ടിലേക്ക് പറഞ്ഞുവിട്ടതോടെ അരുണിന്റെയും സോഫിയയുടെയും ബന്ധം കൂടുതൽ ശക്തമായി. ഭർത്താവ് സാമില്ലാത്ത സമയത്ത് അരുൺ സോഫിയയുടെ വീട്ടിൽ എത്തിയിരുന്നു. അതുപോലെ അരുണിന്റെ വീട്ടിലെ നിത്യ സന്ദർശകയായിരുന്നു സോഫിയ. പിരിയാൻ കഴിയാതെ ബന്ധം വളർന്നപ്പോഴാണ് ഇരുവരും ചേർന്ന് സാമിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. അമ്മയായിട്ടും തീവ്ര പ്രണയം സൂക്ഷിച്ച സോഫി രഹസ്യ ബന്ധത്തിനു ഭർത്താവ് തടസ്സമാകുമെന്ന് വന്നതോടെയാണ് ഇല്ലാതാക്കാൻ ശ്രമം തുടങ്ങിയത്. രണ്ടു വട്ടം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് വളരെ കൃത്യമായ തന്ത്രത്തിലൂടെ സാമിനെ സയനൈയ്ഡ് കൊടുത്തുകൊന്നത്.

ഭർത്താവിന് സയനൈഡ് നൽകി കൊലപ്പെടുത്തുന്നതിനു മുൻപ് സോഫിയ ഇലക്ട്രോണിക് ഡയറിയിൽ കാമുകന് എഴുതിയ വരികൾ ഇങ്ങനെ; 'പ്രിയപ്പെട്ടവനേ... എന്നെ മുറുക്കെ കെട്ടിപ്പിടിക്കൂ. ആ കരങ്ങൾ കൊണ്ട് എന്നെ ബലമായി അമർത്തി ഞെരിക്കൂ. നിന്റെ സ്നേഹത്തിന്റെ കടലിലേക്ക് എന്നെ കൊണ്ടുപോകൂ. ഞാൻ നിനക്കായി കാത്തിരിക്കുന്നു. ഐ മിസ് യു എലോട്ട്... എനിക്ക് ഇയാളുടെ കൂടെ മടുത്തു. എന്നെ സ്വതന്ത്രയാക്കൂ. എന്നെ കൊണ്ടുപോയില്ലെങ്കിൽ ഞാൻ നിന്നെ ഓർത്ത് കൂടുതൽ കഷ്ടപ്പെടും. പ്രത്യേകിച്ച് നിനക്ക് അറിയാമല്ലോ പെൺകുട്ടികളാണ് പ്രണയകാര്യത്തിൽ കൂടുതൽ കാത്തിരിക്കുന്നതും കഷ്ടപ്പെടുന്നതും. നമുക്ക് എല്ലാം പ്ലാൻ ചെയ്യണം. പ്ലാനില്ലാതെ ഒരു സ്വപ്നവും ഈ ഭൂമിയിൽ വിജയിക്കില്ല. നമുക്ക് പ്ലാൻ ചെയ്യാം.' പൊലീസാണ് കോടതിയുടെ അനുമതിയോടെ ഈ സംഭാഷണങ്ങൾ പുറത്തുവിട്ടത്.

മുൻപ് സാമിനെ കൊല്ലാൻ മെൽബണിൽ ഗുണ്ടാ സംഘത്തെ സോഫിയയും കാമുകനും ചേർന്ന് ഏർപ്പാടാക്കിയിരുന്നു. ഒരു ദിവസം ജോലി കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ സാമിനെ ഗുണ്ടകൾ കുത്തി മുറിവേൽപ്പിച്ചിരുന്നു. അന്ന് സാം ഓടി രക്ഷപെടുകയായിരുന്നു. ഈ സംഭവത്തിനുശേഷം തന്റെ ജീവൻ അപകടത്തിലാണെന്ന് നാട്ടിലേക്ക് വിളിച്ച് സാം പറഞ്ഞിരുന്നു. തുടർന്ന് ഭയം മൂലം ജോലിക്ക് പോയില്ല. വീട്ടിൽ തന്നെ തങ്ങി. ഇതിന് ശേഷമാണ് സൈയ്‌നയ്ഡ് കൊടുത്തുള്ള കൊല ആസൂത്രണം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP