Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പദ്ധതിക്ക് അനുമതി നൽകാൻ ശരീരം നൽകേണ്ടി വന്നു; ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയവരും പ്രകൃതിവിരുദ്ധ ബന്ധത്തിനു പ്രേരിപ്പിച്ചവരും ഉണ്ട്; ഉന്നത ഉദ്യോഗസ്ഥരും യുഡിഎഫ് നേതാക്കളുമായ 18 പേരുടെ പേരുസഹിതം പരാതിയുമായി സരിത മുഖ്യമന്ത്രിക്കു മുമ്പിൽ; ഉമ്മൻ ചാണ്ടി മുതൽ എം കെ രാഘവൻ വരെയുള്ളവർക്കെതിരെ പരാമർശം

പദ്ധതിക്ക് അനുമതി നൽകാൻ ശരീരം നൽകേണ്ടി വന്നു; ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയവരും പ്രകൃതിവിരുദ്ധ ബന്ധത്തിനു പ്രേരിപ്പിച്ചവരും ഉണ്ട്; ഉന്നത ഉദ്യോഗസ്ഥരും യുഡിഎഫ് നേതാക്കളുമായ 18 പേരുടെ പേരുസഹിതം പരാതിയുമായി സരിത മുഖ്യമന്ത്രിക്കു മുമ്പിൽ; ഉമ്മൻ ചാണ്ടി മുതൽ എം കെ രാഘവൻ വരെയുള്ളവർക്കെതിരെ പരാമർശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ യു.ഡി.എഫ്. സർക്കാരിലെ പ്രമുഖർ ഉൾപ്പെടെ 18 ഉന്നതർ തന്നെ പീഡിപ്പിച്ചതായി സോളാർ കേസിലെ പ്രതി സരിത എസ്. നായർ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതിയുടെ പൂർണ്ണ രൂപം പുറത്ത്. പീഡകരുടെ പട്ടികയിൽ രാഷ്ട്രീയക്കാരും പൊലീസ് ഉന്നതരും മറ്റ് ഉദ്യോഗസ്ഥരുമുണ്ട്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ഗൂഢാലോചനയടക്കം തന്റെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും ഇതേപ്പറ്റി പുനരന്വേഷണം വേണമെന്നും സരിത മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. സത്യം തെളിയണമെങ്കിൽ പ്രത്യേകാന്വേഷണസംഘത്തിന്റെ തലവൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസോ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങോ ആയിരിക്കണമെന്നും സരിത പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസോ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങോ അന്വേഷണത്തിനു നേതൃത്വം നൽകണം. അല്ലെങ്കിൽ അന്വേഷണം സിബിഐക്കു വിടണമെന്നും സരിത ആവശ്യപ്പെട്ടു. സോളാർ പദ്ധതികൾക്ക് അംഗീകാരം ലഭിക്കുന്നതിനുവേണ്ടി പലർക്കും വൻതുക നൽകേണ്ടിവന്നതിനൊപ്പം ശാരീരികമായി വഴങ്ങിക്കൊടുക്കേണ്ടിവന്നതായും ആരോപിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുംവച്ച് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. യു.ഡി.എഫ്. സർക്കാരിൽനിന്നു നീതി ലഭിക്കില്ലെന്നു വ്യക്തമായതിനാലാണു സോളാർ കമ്മിഷനിൽ വസ്തുതകൾ തുറന്നുപറയാൻ തയാറായതെന്നും വിശദീകരിക്കുന്നു

വിവിധ പേജുകളിലായി ഇംഗ്ളീഷിൽ തയ്യാറാക്കിയിട്ടുള്ള പരാതിയിൽ കോഴ കൈപ്പറ്റലും വിവിധ ശാരീരിക മാനസീക പീഡനങ്ങളും ഗൂഢാലോചനയും തെളിവുനശിപ്പിക്കലുകൾക്കും പുറമേ പൊലീസ് ഉന്നതർ തന്റെ പണവും പണ്ടവും ആധുനിക ഉപകരണങ്ങൾ മോഷ്ടിക്കലും ഉൾപ്പെടെയുള്ള കാര്യങ്ങൾ സരിത ആരോപിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, എപി അനിൽകുമാർ, അടൂർ പ്രകാശ്, കെപി മോഹനൻ, കെസി ജോസഫ്, പിജെ ജയലക്ഷ്മി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നീ മുൻ മന്ത്രിമാരും ഹൈബി ഈഡൻ, പിസി വിഷ്ണുനാഥ്, മോൻസ് ജോസഫ്, അബ്ദുള്ളക്കുട്ടി എന്നീ എംഎൽഎമാരും കെസി വേണുഗോപാൽ, ജോസ് കെ മാണി, എംകെ രാഘവൻ എന്നീ എംപിമാരും എസ്എസ് പളനിമാണി എന്ന കേന്ദ്രമന്ത്രിയും ഇവർക്ക് പുറമേ വിവിധ വകുപ്പ് ഉന്നതരേയും സന്ദർശിച്ചിരുന്നതായും ചിലർ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചെന്നും പറയുന്നു.

സരിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ

സോളാർ കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മുൻ ഡിവൈഎസ്‌പി കെ ഹരികൃഷ്ണൻ 2013 ജൂണിൽ തിരുവനന്തപുരത്ത് തന്റെ താമസ സ്ഥലത്തിന് അടുത്തു വച്ച് അറസ്റ്റ് ചെയ്തത്. പിന്നീട് വീട് റെയ്ഡ് ചെയ്ത് പണവും സ്വർണ്ണവും അടങ്ങുന്ന വിലപ്പെട്ട വസ്തുക്കളും ഡിജിറ്റലും അല്ലാത്തതുമായ തെളിവുകളും പിടിച്ചെടുത്തു. തന്റെ മാതാവിനെ മാനസീക പീഡനത്തിന് വിധേയമാക്കിയും താമസിച്ചിരുന്ന വാടകവീട് നഷ്ടപ്പെടുത്തി വഴിയാധാരമാക്കി. രണ്ടു കുട്ടികൾ അടങ്ങുന്ന കുടുംബത്തെ ആരിൽ നിന്നും ഒരു സഹായവും കിട്ടാത്ത വിധത്തിൽ പെരുവഴിയിലാക്കി. പിന്നീട് പെരുമ്പാവൂർ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തെരച്ചിലിൽ തന്റെ വീട്ടിൽ നിന്നും ആറ് മൊബൈലുകളും രണ്ടു ലാപ്ടോപ്പുകളും പിടിച്ചെടുത്ത സ്ഥാനത്ത് കോടതിയുടെ മുമ്പാകെ സമർപ്പിക്കപ്പെട്ടത് രണ്ടു മൊബൈലുകളും ഒരു ലാപ്ടോപ്പും മാത്രമാണ്.

എറണാകളും സോണിലെ ഐജി ആയിരുന്ന കെ പത്മകുമാറിനും പരാതി നൽകിയിരുന്നു. തന്റെ ലാപ്ടോപ്പിലും മൊബൈലിലും മാത്രം ഉണ്ടായിരുന്ന ഒരു സ്ത്രീ എന്ന നിലയിൽ തന്നെ ഏറ്റവും പ്രതിസന്ധിയിലാക്കിയ ലോകം മുഴുവൻ പ്രചരിച്ച അശ്ളീല ചിത്രങ്ങൾക്കും വീഡിയോയ്ക്കും പിന്നിൽ പത്മകുമാറും ഹരികൃഷ്ണനുമാണോ എന്ന സംശയിക്കുന്നതായും പറയുന്നുണ്ട്. സോളാറുമായി ബന്ധപ്പെട്ട സത്യം മുഴുവൻ താൻ പറയുമോ എന്ന് മൂൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അനേകം രാഷ്ട്രീയക്കാർ ശക്തമായി ഭയപ്പെട്ടിരുന്നതായും പൊതുജനങ്ങൾക്കിടയിൽ ഒരു മോശം സ്ത്രീയായി തന്നെ ചിത്രീകരിക്കാനും അതിലൂടെ വായ മൂടിക്കെട്ടാനുമായിരുന്നു ശ്രമം. സത്യം പറഞ്ഞാലും മോശം സ്ത്രീയുടെ വാക്കുകൾക്ക് ആരും ചെവി കൊടുക്കില്ലെന്നായിരുന്നു ഇവർ ചിന്തിച്ചതെന്നും പറയുന്നു.

മൂൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചെന്ന് സരിത ആവർത്തിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നതായും സർക്കാർ സഹായം വാഗ്ദാനം ചെയ്യപ്പെട്ടതിനാൽ അതിലൂടെ സോളാർ പദ്ധതിയിലേക്ക് തനിക്ക് അനേകം ഇടപാടുകാരെ ഉണ്ടാക്കാൻ കഴിഞ്ഞതായും പറഞ്ഞു. തങ്ങളുടെ പദ്ധതി അടിസ്ഥാനമാക്കി പുതിയൊരു ഊർജ്ജ പദ്ധതി രൂപീകരിക്കാൻ തന്നിൽ നിന്നും 1.90 കോടി രൂപയോളം ഉമ്മൻ ചാണ്ടി കൈപ്പറ്റിയതായും ആരോപിക്കുന്നു. തോമസ് കുരുവിള വഴി ഡൽഹിയിലും കേരളത്തിലുമായി 1.10 കോടി, 80 ലക്ഷം എന്നിങ്ങനെ രണ്ടു ഘട്ടമായിട്ടാണ് പണം കൈപ്പറ്റിയത്. ഇത് തന്റെ കമ്പനിയുടെ സാമ്പത്തികമായ നട്ടെല്ലാണ് ഒടിച്ചത്. എന്നാൽ പിന്നീടുണ്ടായ രാഷ്ട്രീയ യുദ്ധത്തിൽ താൻ അറസ്റ്റ് ചെയ്യപ്പെടുകയും സോളാറിലെ തന്റെ ഇടപെടൽ ഉമ്മൻ ചാണ്ടി നിഷേധിക്കുകയും ചെയ്തു.

2012 ലാണ് താൻ ക്ളിഫ് ഹൗസിൽ ശാരീരികമായി പീഡിപ്പിക്കപ്പെട്ടത്. അത്തരം ഒരാളിൽ നിന്നും താൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞു. അക്കാലത്ത് കമ്പനി പ്രതിസന്ധിയിൽ നിൽക്കുകയയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ടീമിലെയും ആൾക്കാരെ സഹിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു. ഈ കാലത്ത് പിസി വിഷ്ണുനാഥ് മാനവിക യാത്രയ്ക്കായി തന്നിൽ നിന്നും 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടു ഘട്ടമായി ഒറ്റപ്പാലത്തും എറണാകുളത്തുമായി രണ്ടുലക്ഷം രൂപ നൽകി. ബെന്നി ബഹന്നാൻ പാർട്ടി ഫണ്ടായി അഞ്ചു ലക്ഷം വാങ്ങിയിട്ടുണ്ട്. മോൻസ് ജോസഫുമായും അടുത്ത ബന്ധം നിലനിർത്തിയിരുന്നതായി പറയുന്നു.

ജോസ് കെ മാണിയും മോശമായി പെരുമാറുകയും ദുരുപയോഗം ചെയ്യുകയുമുണ്ടായി. കോഴിക്കോട് ബ്രാഞ്ച് ഓഫീസ് ഉത്ഘാടനത്തിന് വന്നപ്പോൾ എംകെ രാഘവൻ കിനാലൂരിലേക്ക് ഒരു സോളാർ പദ്ധതി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നട്ടപ്പാതിരയ്ക്ക് വിളിച്ച് ശല്യം ചെയ്യുന്നതല്ലാതെ ഒന്നും ചെയ്തില്ല. യുപിഎ സർക്കാരിലെ ധനകാര്യ സഹമന്ത്രി ആയിരുന്ന എസ്എസ് പളനി മാണിക്യം പോലും ശല്യം ചെയ്യുകയും കേരളത്തിലെ ഒരു ബിസിനസ്സുകാരനായ തന്റെ ഇടപാടുകാരന്റെ ആദായ നികുതി പിഴ ഉയർത്തികാട്ടി 25 ലക്ഷം വാങ്ങി. രമേശ് ചെന്നിത്തലാണ് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതെന്നും ആരോപിക്കുന്നു. പളനി മാണിക്കത്തെ കാണുമ്പോൾ രമേശിന്റെ പി എയും ഒപ്പമുണ്ടായിരുന്നു.

ജിക്കുമോൻ, സലിംരാജ്, ടെന്നിജോപ്പൻ, തോമസ് കുരുവിള എന്നിവർക്കെല്ലാം ടീം സോളാർ കമ്പനിയുടെ മെഗാ പ്രൊജക്ട് പദ്ധതികളുമായി ബന്ധമുണ്ടായിരുന്നു. കൈക്കൂലി ഇടപാടുകൾ നടത്തിയിരുന്നത് ഇവരായിരുന്നു. എന്നാൽ അന്വേഷണം വന്നപ്പോൾ ഇവരെല്ലാം രക്ഷപ്പെടുകയും താൻ ബലിയാടാകുകയും ചെയ്തു.

എല്ലാ തെളിവുകൾ നശിപ്പിക്കാനും സാക്ഷിമൊഴികൾ വഴിതിരിച്ചുവിടാനും ഗൂഢാലോചന നടത്തിയത് ഉമ്മൻ ചാണ്ടിയും തമ്പാനൂർ രവിയും ബെന്നി ബഹന്നാനും ചേർന്നായിരുന്നു. ബാലകൃഷ്ണപിള്ള, ശരണ്യമനോജ്, ഗണേശ്കുമാർ, പ്രദീപ് കുമാർ എന്നിവർ വഴി തന്റെ അമ്മ ഇന്ദിരയെ സമീപിക്കുകയും ചെയ്തു. ഇവരുടെ തുടർച്ചയായ ഭീഷണിയും സമ്മർദ്ദവും മൂലം മാതാവ് ഏറെ സമ്മർദ്ദം അനുഭവിക്കുകയും ചെയ്തു. തന്നെ ഇവർ കൊന്നുകളയുമോ എന്നായിരുന്നു ഭയപ്പെട്ടത്. എന്നാൽ ഇതിനിടയിൽ കോടതി വഴി താൻ വിവരം ജനങ്ങളിൽ എത്തിച്ചു.

കണ്ണുർ മുൻ എംഎൽഎ അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ ബലാത്സംഗം ചെയ്തതായും ഡൽഹിയിൽ വച്ച് ജോസ് കെ മാണി പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് ഇരയാക്കിയതായും ഐജി പത്മകുമാർ കലൂരിലെ ഫ്ളാറ്റിൽ വച്ച് പീഡിപ്പിക്കുകയും ഫോണിലൂടെ അശ്ളീല സംഭാഷണങ്ങൾ നടത്തിയതായും കൊച്ചിൻ നഗരത്തിലെ മുൻ കമ്മീഷണർ എംആർ അജിത് കുമാർ അശ്ളീല ഫോൺ വിളികളും എസ്്എംഎസ് അയയ്ക്കലും നടത്തിയിരുന്നെന്നും ആരോപിക്കുന്നുണ്ട്. തന്നെ അറസ്റ്റ് ചെയ്ത മൂൻ പെരുമ്പാവൂർ ഡിവൈഎസ്‌പി കെ ഹരികൃഷ്ണൻ കോടതിയിൽ ഹാജരാക്കുന്നതിന്റെ തലേന്ന് ഔദ്യോഗിക വസതിയിൽ വച്ച് തന്നെ നിർബ്ബന്ധിതമായി ലൈംഗികതയ്ക്ക് വിധേയമാക്കിയെന്നും ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP