Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

സരിതയുടെ ഒരു ദിവസത്തെ ചെലവ് കാൽലക്ഷം! പുതുപുത്തൻ സാരിയിൽ അടിപൊളി മെയ്‌ക്കപ്പുമായി ചാനലുകളിൽ നിറയുമ്പോൾ പിന്നാലെ രഹസ്യ പൊലീസും; സോളാർ പ്രതിയുടെ സാമ്പത്തിക സ്രോതസ്സിലൂടെ ഗൂഢാലോചന തിയറി സ്ഥാപിച്ചെടുക്കും

സരിതയുടെ ഒരു ദിവസത്തെ ചെലവ് കാൽലക്ഷം! പുതുപുത്തൻ സാരിയിൽ അടിപൊളി മെയ്‌ക്കപ്പുമായി ചാനലുകളിൽ നിറയുമ്പോൾ പിന്നാലെ രഹസ്യ പൊലീസും; സോളാർ പ്രതിയുടെ സാമ്പത്തിക സ്രോതസ്സിലൂടെ ഗൂഢാലോചന തിയറി സ്ഥാപിച്ചെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : സോളാർ കേസിലെ പ്രതി സരിതാ എസ് നായർക്ക് ദിവസേന കാൽലക്ഷത്തിൽ കുറയാത്തെ ചെലവുണ്ടെന്ന് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം. സോളാർ കമ്മീഷനിൽ മൊഴികൊടുക്കാനെത്തുന്ന സരിതയുടെ സാമ്പത്തിക സ്‌ത്രോതസ്സുകളെ കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. വിലകൂടിയ വസ്ത്രങ്ങളും സ്വകാര്യ സുരക്ഷാ സംവിധാനവും വാഹനയാത്രയും താമസവും എല്ലാം ചേർത്താണ് ഇതെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. സർക്കാരിനെതിരെ പ്രവർത്തിക്കുന്ന ശക്തികളുടെ സാമ്പത്തിക സഹായം വലിയ തോതിൽ സരിതയ്ക്ക് കിട്ടുന്നുണ്ടോയെന്നാണ് പരിശോധിക്കുന്നത്.

വസ്ത്രം , മെയ്‌ക്കപ്പ് , സുരക്ഷാ , വാഹനം , താമസം ഇനങ്ങളിൽ ഒരു ദിവസം കുറഞ്ഞത് കാൽ ലക്ഷം രൂപയോളം സരിത ചെലവാക്കുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇതിനുള്ള വരുമാനം സരിതയ്ക്കില്ല. മിക്ക ദിവസവും തിരുവനന്തപുരത്ത് നിന്നാണ് സരിത കൊച്ചിയിൽ സിറ്റിംഗിനിപ്പോൾ എത്തുന്നതെന്നാണ് സൂചന. ആലുവയിലെ താൽകാലിക ഫ്‌ലാറ്റ് ഉപയോഗിക്കുന്നില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. കൊച്ചിയിലെ ക്വട്ടേഷൻ ഗ്രൂപ്പാണ് സരിതയ്ക്ക് സുരക്ഷ ഒരുക്കുന്നത്. ഇവർക്ക് ദിവസേന ശമ്പളം കൊടുക്കാൻ തന്നെ ആയിരങ്ങൾ വേണം. ഇതിനൊപ്പം മുന്തിയ ഇനം കാറുകളിലാണ് യാത്ര. ഇതെല്ലാം വലിയ ചെലവുള്ളതാണ്.

സോളാറിലെ സാമ്പത്തിക തട്ടിപ്പിൽ കോടികളുടെ നഷ്ടമുണ്ടായെന്നും കേസിൽ നിന്ന് രക്ഷപ്പെടാൻ അത് തിരിച്ചു നൽകേണ്ടതുണ്ട്. പലരും കോഴ ഇനത്തിൽ വാങ്ങിയ തുക തിരികെ നൽകാമെന്ന് ഏറ്റിരുന്നു. എന്നാൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ കൈമലത്തിയെന്നാണ് സരിത പറയുന്നത്. ഈ സാഹചര്യത്തിലാണ് വെളിപ്പെടുത്തലുകൾ എന്നും വിശദീകരിക്കുന്നു. ഈ വാക്കുകൾ മുഖവിലയ്‌ക്കെടുത്താൽ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലാണ് സരിത. ആരും സഹായിക്കാനും ഇല്ല. അപ്പോൾ പിന്നെ എങ്ങനെ പതിനായിരങ്ങൾ ദിവസവും ചെലവഴിക്കുന്നുവെന്നാണ് ഉയരുന്ന ചോദ്യം. ആരോപണത്തിന് ഇരയാകുന്ന ഭരണ തലപ്പത്തുള്ളവരുടെ നിർദ്ദേശ പ്രകാരമാണ് രഹസ്യാന്വേഷണ വിഭാഗം ഇത് അന്വേഷിക്കുന്നത്.

ഇതിനുള്ള സാമ്പത്തിക വരുമാനം സരിതയ്ക്കില്ലെന്നിരിക്കെ ആരൊക്കെയാണ് ഇത്തരം സൗകര്യങ്ങൾ സരിതയ്ക്ക് സ്‌പോൺസർ ചെയ്യുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത് . ഓരോ ദിവസവും ഓരോ പുതിയ സാരികളുമായാണ് സരിത ചാനലുകൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നത് . ഒരു സാരിക്ക് പതിനായിരങ്ങൾ വിലവരും. ചാനലുകൾ ഏറെ പ്രാധാന്യത്തോടെ ബൈറ്റും നൽകുന്നു. അതുകൊണ്ട് തന്നെ വേഷവിധാനത്തിലെല്ലാം കരുതലോടെ ശ്രദ്ധിക്കുന്നു. അത്യാധുനിക മെയ്‌ക് അപ്പ് സംവിധാനമാണ് ഉപയോഗിക്കുന്ന്. ദിവസം മെയ്‌ക്കപ്പിനായി മാത്രം സരിത അയ്യായിരം രൂപയോളം ചിലവഴിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത് .

ബ്യൂട്ടി പാർലറിൽ നിന്നും പതിവായി ആളെത്തിയാണ് സരിതയെ ഒരുക്കുന്നത്. സുരക്ഷയ്ക്കായി വാടക ഗുണ്ടകളുടെ ഒരു സംഘം തന്നെ ഒപ്പമുണ്ട്. കൊലക്കേസ് പ്രതികൾ, അക്രമകേസുകളിലെ പ്രതികൾ എന്നിവർ ഇക്കൂട്ടത്തിൽ ഉൾപ്പെടുമെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങളും തേടിയിട്ടുണ്ട്. ബാർ മുതലാളിമാരുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് പരിശോധിക്കുന്നത്. സുരക്ഷ ഒരുക്കുന്നവരുടെ ശമ്പളം , താമസം , ഭക്ഷണം എന്നിവയ്ക്ക് മാത്രം ദിവസം പതിനായിരം രൂപയോളം ചെലവ് വരും. ഫോർ സ്റ്റാർ , ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ നിന്നാണ് ഭക്ഷണം. താമസവും ഫോർ സ്റ്റാർ , ഫൈവ് സ്റ്റാർ ഹോട്ടലുകളിലാണ്.

സാധാരണ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ മൂന്നിരട്ടിയലധികം വിലയാണ് ഫോർ സ്റ്റാർ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ. സരിയ്‌ക്കൊപ്പമുള്ള എല്ലാവരും ഭക്ഷണം കഴിച്ചാൽ മാത്രം ആയിരങ്ങൾ ഒരു നേരം ചെലവാകും. അങ്ങനെ മൂന്നു നേരം ഭക്ഷണത്തിന് തന്നെ വിലയ തുക വേണം. ഈ ബില്ലുകളെല്ലാം ആരാണ് നൽകുന്നതെന്നും പൊലീസ് പരിശോധിക്കും. വലിയ ഹോട്ടലുകളിലാണ് ഗൂഢാലോചനയും ചർച്ചയും കൂടിക്കാഴ്ചകളും നടത്തുന്നതെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ സരിതയുടെ പിറകെ രഹസ്യാന്വേഷണ പൊലീസുകാരുമുണ്ട്. സരിത താമസിക്കുന്നിടത്തേക്ക് വരുന്നവരെയെല്ലാം രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്.

സരിതയുടെ കൈയിൽ ചില രഹസ്യ ഫോൺ നമ്പരുകളുണ്ടെന്നും സംശയിക്കുന്നു. ഇത് കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ അതീവ രഹസ്യമായി കരുതലോടെയാണ് പൊലീസിന്റെ നീക്കങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP