Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എംഎൽഎ ഫണ്ടിന് കമ്മീഷൻ കൊടുക്കാൻ മടിച്ചതിന് മാനസിക പീഡനം; സിപിഐ(എം) എംഎൽഎക്കെതിരെ ആത്മഹത്യകുറിപ്പെഴുതിയ ശേഷം അദ്ധ്യാപകൻ ലോഡ്ജിൽ മുറിയെടുത്ത് തൂങ്ങിമരിച്ചു

എംഎൽഎ ഫണ്ടിന് കമ്മീഷൻ കൊടുക്കാൻ മടിച്ചതിന് മാനസിക പീഡനം; സിപിഐ(എം) എംഎൽഎക്കെതിരെ ആത്മഹത്യകുറിപ്പെഴുതിയ ശേഷം അദ്ധ്യാപകൻ ലോഡ്ജിൽ മുറിയെടുത്ത് തൂങ്ങിമരിച്ചു

കണ്ണൂർ: മരണത്തിന് ഉത്തരവാദി എംഎൽഎയാണെന്ന് കുറിപ്പെഴുതിയ തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്രധാനാധ്യാപകൻ ആത്മഹത്യ ചെയ്തു. ചുഴലി അരണോർ സ്വദേശി ഇ പി ശശിധരൻ(52) ആണ് ആത്മഹത്യ ചെയ്തത്. കാസർകോട് ടൗണിലെ ലോഡ്ജു മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. എംഎൽഎ ഫണ്ടിൽ നിന്നും സ്‌കൂൾ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച തുകയുടെ കമ്മീഷനുമായി ബന്ധപ്പെട്ടാണ് ആത്മഹത്യ.

തളിപ്പറമ്പ് എംഎൽഎ ജെയിംസ് മാത്യുവിന് വേണ്ടി കമ്മീഷൻ ആവസ്യപ്പെട്ട് സഹഅദ്ധ്യാപകൻ ചേർന്ന് നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് മരിക്കുന്നതെന്ന് ചെയ്യുന്നതെന്ന് കുറിപ്പെഴുതി വച്ചാണ് ശശിധരൻ ആത്മഹത്യ ചെയ്തത്. ലോഡ്ജിലെ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതോടെ എംഎൽഎക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ആവശ്യവും ശക്തമായിട്ടുണ്ട്.

ശശിധരൻ എഴുതിയ നാല് ആത്മഹത്യ കുറിപ്പുകളാണ് പൊലീസ് കണ്ടെടുത്തത്. കേസ് കാസർകോട് ഡിവൈഎസ്‌പി രഞ്ജിത്ത് പരിശോധിച്ച് വരികയാണ്. ശശിധരന്റെ സഹഅധ്യപകനായിരുന്ന ഷാജിക്കെതിരെയാണ് പ്രധാന ആരോപണം. സ്‌കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി രണ്ട് കോടി രൂപ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു. ഈ തുകയിൽ നിന്നും 20 ശതമാനം കമ്മീഷൻ എംഎൽഎക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഷാജി നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. കമ്മീഷൻ അംഗീകരിക്കില്ലെന്ന നിലപാടായിരുന്നു പ്രധാന അദ്ധ്യാപകനായ ശശിധരൻ കൈക്കൊണ്ടത്.

എംഎൽഎക്ക് കമ്മീഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ ബഹളമുണ്ടായെന്നും ശശിധരനെ ഈ യോഗത്തിനിടയിൽ ആത്മഹത്യാകുറിപ്പിൽ പരാമർശിക്കുന്ന അദ്ധ്യാപകൻ കൈയേറ്റം ചെയ്യാൻ തുനിഞ്ഞുവെന്നും ശശിധരന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. തനിക്കെതിരെ ഫോണിലൂടെയും ഇതുമായി ബന്ധപ്പെട്ട് ഭീഷണിയുണ്ടായി.

തനിക്കെതിരെ ഫോണിലൂടെയും ഭീഷണി ഉണ്ടായിരുന്നതായി അദ്ധ്യാപകൻ ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. ഞായറാഴ്ച രാവിലെ കണ്ണൂരിലേക്ക് ഡോക്ടറെ കാണാനായി പോകുന്നുവെന്നു പറഞ്ഞിറങ്ങിയ ് അദ്ധ്യാപകൻ തിരികെ എത്താത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കാസർകോഡാണ് ഉള്ളതെന്ന് മനസിലായി. പിന്നീടാണ് ശശിധരനെ മരിച്ച നിലയിൽ കാണപ്പെട്ടത്.

അതിനിടെ എംഎൽഎയ്ക്കും സഹഅദ്ധ്യാപകനായ ഷാജിക്കുമെതിരെ കേസെടുക്കണെന്ന ആവശ്യം ഉന്നയിച്ച് തളിപ്പറമ്പിൽ നിരവധി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഈ പോസ്റ്ററുകൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒരു സംഘം സിപിഐ(എം) പ്രവർത്തകർ എത്തി കീറിക്കളഞ്ഞു. ചുഴലി ഗവ. ഹയർസെക്കൻഡറി അദ്ധ്യാപകനായിരുന്ന ശശിധരൻ മൂന്ന് മാസം മുമ്പാണ് വിദ്യാനികേതനിൽ ചുമതലയേറ്റത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അതേസമയം ആത്മഹത്യാ കുറിപ്പിൽ തന്റെ പേര് വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും തന്റെ പേര് പരാമർശിക്കുന്നത് വാസ്തവവിരുദ്ധമാണെന്നും എംഎൽഎ പ്രതികരിച്ചു. ഇതേക്കുറിച്ച് വിശദമായി പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം പരഞ്ഞു എംഎ‍ൽഎയ്‌ക്കെതിരായ പരാമർശം അവിചാരിതമാകാമെന്ന നിലപാടിലാണ് സ്‌കൂൾ അധികൃതരും

എൽപി സ്‌കൂൾ അദ്ധ്യാപികയായ ശ്രീലതയാണ് ശശിധരന്റെ ഭാര്യ. മക്കൾ: അനഘ (ബി.ഡി.എസ് വിദ്യാർത്ഥിനി ചെന്നൈ), അനന്യ(ടാഗോർ വിദ്യാനികേതൻ തളിപ്പറമ്പ്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP