Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോറിയിൽ മൊബൈൽ ഇട്ടത് പൊലീസിനെ വഴി തെറ്റിക്കാൻ; ഫോൺ കിട്ടിയപ്പോൾ നോക്കിയത് അവസാനം വിളിച്ച നമ്പർ; കൊച്ചിയിലെ വ്യവസായിയുടെ ഭാര്യ കാമുകിയെന്ന് ഉറപ്പിച്ചത് അലിഭായിയെ ചോദ്യം ചെയ്ത്; വിവരങ്ങളറിയാൻ പെൺസുഹൃത്തിനെ വിളിച്ചത് ഊരാക്കുടുക്കായി; തിരുവനന്തപുരത്ത് എത്താൻ 38-കാരി നിർദ്ദേശിച്ചപ്പോൾ അക്ഷരം പ്രതി അനുസരിച്ച് ന്യൂജെൻ ഗുണ്ട; റേഡിയോ ജോക്കി രാജേഷിന്റെ കൊലയിൽ സെബല്ലയും ജയിലിൽ; ഇനി ലക്ഷ്യം ദോഹയിലുള്ള സത്താർ

ലോറിയിൽ മൊബൈൽ ഇട്ടത് പൊലീസിനെ വഴി തെറ്റിക്കാൻ; ഫോൺ കിട്ടിയപ്പോൾ നോക്കിയത് അവസാനം വിളിച്ച നമ്പർ; കൊച്ചിയിലെ വ്യവസായിയുടെ ഭാര്യ കാമുകിയെന്ന് ഉറപ്പിച്ചത് അലിഭായിയെ ചോദ്യം ചെയ്ത്; വിവരങ്ങളറിയാൻ പെൺസുഹൃത്തിനെ വിളിച്ചത് ഊരാക്കുടുക്കായി; തിരുവനന്തപുരത്ത് എത്താൻ 38-കാരി നിർദ്ദേശിച്ചപ്പോൾ അക്ഷരം പ്രതി അനുസരിച്ച് ന്യൂജെൻ ഗുണ്ട; റേഡിയോ ജോക്കി രാജേഷിന്റെ കൊലയിൽ സെബല്ലയും ജയിലിൽ; ഇനി ലക്ഷ്യം ദോഹയിലുള്ള സത്താർ

മറുനാടൻ മലയാളി ബ്യൂറോ

കിളിമാനൂർ: റേഡിയോ ജോക്കി രാജേഷ് ഭവനിൽ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരനും മൂന്നാം പ്രതിയുമായ അപ്പുണ്ണിയെ ഒളിവിൽ കഴിയാൻ സഹായിച്ചത് എറണാകുളം സ്വദേശിനിയായ സെബല്ലാ ബോണി എന്ന യുവതി. അപ്പുണ്ണിയുടെ പെൺ സുഹൃത്താണ് സെബല്ല. കൊച്ചിയിലെ പ്രമുഖ ബിസിനസ്സുകാരന്റെ ഭാര്യയാണ് അറസ്റ്റിലായ സെബല്ല. ഭർത്താവുമായി കുടുംബ പ്രശ്‌നങ്ങളിലാണ് സെബല്ല. കാക്കനാട് സ്വദേശിനിയായ സെബല്ലയെ പൊലീസ് പിടികൂടിയത് പ്രതികളെ രക്ഷിക്കാൻ സാഹചര്യമൊരുക്കിയതിനാണ്. തിരുവനന്തപുരം റൂറൽ എസ് പി അശോക് കുമാറിന്റെ തന്ത്രങ്ങളാണ് അപ്പുണ്ണിയെ കുടുക്കിയത്.

രാജേഷിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി ബംഗളുരുവിൽ നിന്നും കേരളത്തിൽ എത്തിയ അപ്പുണ്ണിക്കും അലിഭായി എന്ന മൊഹമ്മദ് സാലിഹിനും എറണാകുളത്ത് സ്വന്തംപേരിൽ മുറിയെടുത്തു നൽകിയത് സെബല്ലയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അപ്പുണ്ണി 38 കാരി സെബല്ലയെ മാത്രമാണ് പതിവായി വിളിച്ചു കൊണ്ടിരുന്നത്. മൊബൈലിൽ വിളിച്ചാൽ നമ്പർ പിടിക്കും എന്നതിനാൽ ലാന്റ് ഫോണിലായിരുന്നു ബന്ധപ്പെട്ടിരുന്നത്. ഇത് തിരിച്ചറിഞ്ഞതാണ് അപ്പുണ്ണിയുടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്. ചോദ്യം ചെയ്യലിൽ അലിഭായിയാണ് സെബല്ലയുടെ കാര്യം പൊലീസിനെ അറിയിച്ചത്. ഇതോടെയാണ് ബിസിനസ്സുകാരന്റെ നടന്റെ ഭാര്യക്ക് പിന്നാലെ പൊലീസ് കൂടിയതും. അലിഭായി പിടിയിലായതും.

പൊലീസിന്റെ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകിക്കൊണ്ടിരുന്നത് സെബല്ലയായിരുന്നു. പൊലീസ് ചെന്നൈയിലും എത്തിയത് സെബല്ലയാണ് അറിയിച്ചത്. ഇതോടെയാണ് മൊബൈൽ ഓഫ് ചെയ്ത അപ്പുണ്ണി ഒളിവിലേക്ക് പോയി. അലിഭായിയുടെ മൊഴിയിൽ സെബല്ലയെ അറസ്റ്റ് ചെയ്ത പൊലീസ് അവരെ ഉപയോഗിച്ച് തന്നെയാണ് അപ്പുണ്ണിയെ കുടുക്കിയതും. എറണാകുളം വെണ്ണല അംബേദ്കർ റോഡിൽ വട്ടച്ചാനൽ ഹൗസിൽ സെബല്ല ബോണി, അപ്പുണ്ണിയുടെ സഹോദരിയും കഴിഞ്ഞദിവസം അറസ്റ്റിലായ സുമിത്തിന്റെ ഭാര്യയുമായ ചെന്നിത്തല മതിച്ചുവട് വീട്ടിൽ നിന്നും ചെന്നൈ മതിയഴകൻ നഗർ അണ്ണാ സ്ട്രീറ്റ് നമ്പർ18ൽ താമസിക്കുന്ന ഭാഗ്യശ്രീ (29) എന്നിവരെ തിരിച്ചറിഞ്ഞതാണ് നിർണ്ണായകമായത്. ആദ്യം ഇവരെ അറസ്റ്റ് ചെയ്തില്ല. അപ്പുണ്ണിയുടെ മൊഴിയിലും ഇവരുടെ സഹായം തെളിഞ്ഞു. ഇതോടെയാണ് വ്യവസായിയുടെ ഭാര്യയും അറസ്റ്റിലാകുന്നത്.

കൊലക്കേസ് പ്രതിയാണെന്നറിഞ്ഞിട്ടും സാമ്പത്തികമായി സഹായിക്കുകയും ഒളിവിൽ കഴിയുന്നതിനായി സൗകര്യമൊരുക്കുകയും ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിൽ ആദ്യമായാണ് സ്ത്രീകൾ അറസ്റ്റിലാകുന്നത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പൊലീസ് തന്നെ അന്വേഷിച്ച് തമിഴ്‌നാട്ടിലെത്തിയതറിഞ്ഞ അപ്പുണ്ണി മൊബൈൽ ഫോണുകൾ ഉപേക്ഷിച്ചശേഷം എല്ലാദിവസവും രാത്രിയിൽ സെബല്ലയെ ലാൻഡ്ഫോണിലൂടെ ബന്ധപ്പെടുമായിരുന്നതായി പൊലീസ് പറഞ്ഞു. അപ്പുണ്ണിയെ സഹായിക്കാനായി ഭർത്താവിനെ ചുമതലപ്പെടുത്തുകയും അത് മറച്ചുവെക്കുകയും ചെയ്ത കുറ്റത്തിനാണ് ഭാഗ്യശ്രീയെ അറസ്റ്റ് ചെയ്തത്.

ഇരുവർക്കുമെതിരെ ഗൂഢാലോചനാകുറ്റമാണ് ചുമത്തിയത്. അപ്പുണ്ണിയെയും സുമിത്തിനെയും ചോദ്യംചെയ്തതിൽനിന്നും ഇരുവർക്കും കുറ്റകൃത്യത്തിലുള്ള പങ്ക് തെളിഞ്ഞതിനെ തുടർന്ന് ബുധനാഴ്ച ആറ്റിങ്ങൽ ഡിവൈ.എസ്‌പിയുടെ ഓഫിസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങിയ അപ്പുണ്ണി ആദ്യം ചെയ്തത് മൊബൈൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ലാന്റ് ഫോണിൽ നിന്നുമായിരുന്നു കാമുകിയേയും വിദേശത്തുള്ള സത്താറിനെയും ബന്ധപ്പെട്ടിരുന്നത്. അപ്പുണ്ണിക്കായി ഇതിനിടയിൽ മാതാവുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടത്തുകയും അഭിഭാഷകനെ ബന്ധപ്പെടുകയുമെല്ലാം സെബല്ല ചെയ്തിരുന്നു. അപ്പുണ്ണി ഉപേക്ഷിച്ച ഫോൺ കണ്ടെത്തിയ പൊലീസ് ഈ മൊബൈലിൽ നിന്നും അവസാനം വിളിച്ച നമ്പർ വഴിയാണ് സെബല്ലയിൽ എത്തിയത്.

സെബല്ലയെ ട്രാക്ക് ചെയ്ത പൊലീസ് അവരെ വിളിക്കാനുള്ള അപ്പുണ്ണിയുടെ രാത്രിയിലുള്ള ലാന്റ് ഫോൺ കോളിനായി കാത്തിരുന്നു. കൊല്ലം, കായംകുളം പ്രദേശങ്ങൾ പൊലീസ് നിരീക്ഷണത്തിലാണെന്നും അതിനാൽ തിരുവനന്തപുരത്ത് എത്താനും സെബല്ലയെക്കൊണ്ട് പൊലീസ് പറയിച്ചു. തിരുവനന്തപുരത്ത് എത്തി തമ്പാനൂരിൽ നിന്നും ഓട്ടോയിൽ സഞ്ചരിക്കുമ്പോഴാണ് അപ്പുണ്ണി പിടിയലാകുന്നത്. ഇതോടെ നിർണ്ണായ അറസ്റ്റും സംഭവിച്ചു. ഇനി ഖത്തറിലുള്ള അബ്ദുൾ സത്താറിനെ കുടുക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇതിനായി വിദേശകാര്യമന്ത്രാലയവുമായി ചർച്ചകൾ തുടങ്ങി കഴിഞ്ഞു. സത്താറു കൂടി കുടുങ്ങിയാൽ ആർജെയുടെ കൊലപാതകത്തിൽ കുറ്റപത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് പൊലീസ് കടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP