Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടപാടുകാർ എത്തുന്നത് ഓൺലൈൻ വഴി; പാലക്കാട്ടുക്കാരിയായ സീരിയൽ നടിയുടെ നിരക്ക് പതിനായിരം വരെ; ഇതര സംസ്ഥാന യുവതികൾക്ക് ബാർഗൈൻ നിരക്ക്; തൊടുപുഴയിൽ നിന്നും പിടികൂടിയ പെൺവാണിഭ സംഘം നിരവധി സ്ഥലങ്ങളിൽ മാറി മാറി വീടു വാടകയ്‌ക്കെടുത്ത് കച്ചവടം നടത്തി

ഇടപാടുകാർ എത്തുന്നത് ഓൺലൈൻ വഴി; പാലക്കാട്ടുക്കാരിയായ സീരിയൽ നടിയുടെ നിരക്ക് പതിനായിരം വരെ; ഇതര സംസ്ഥാന യുവതികൾക്ക് ബാർഗൈൻ നിരക്ക്; തൊടുപുഴയിൽ നിന്നും പിടികൂടിയ പെൺവാണിഭ സംഘം നിരവധി സ്ഥലങ്ങളിൽ മാറി മാറി വീടു വാടകയ്‌ക്കെടുത്ത് കച്ചവടം നടത്തി

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴക്ക് സമീപം കദളിക്കാട് ചലച്ചിത്ര നടി ഉൾപ്പെട്ട അഞ്ചംഗ പെൺവാണിഭ സംഘം ഓപ്പറേഷൻ നടത്തിയത് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്. ഓൺലൈനിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയായിരുന്നു പ്രവർത്തനം. സംസ്ഥാന പാതയോരത്ത് വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെൺവാണിഭം. ഇടനിലക്കാരന്റെ കൈയിൽനിന്ന് കണ്ടെടുത്ത ഡയറിയിൽ 20ലേറെ പെൺകുട്ടികളുടെ പേരും വിവരങ്ങളുമുണ്ടായിരുന്നു. ഇവരെല്ലാം ഇവിടുത്തെ ഇടപാടുകാരായിരുന്നുവെന്നാണ് കണ്ടെത്തൽ

പാലക്കാട് സ്വദേശിയായ യുവതി, ഇടനിലക്കാരായ തൊടുപുഴ തെക്കുംഭാഗം സ്വദേശി മോഹനൻ, പുറപ്പുഴ സ്വദേശി ബാബു, ഇടപാടുകാരായ കരിമണ്ണൂർ മുളപ്പുറം സ്വദേശി അജീബ്, ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴക്ക് സമീപം തെക്കേമലയിൽ സംസ്ഥാന പാതയോരത്തെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെൺവാണിഭം. ഇതിൽ പാലക്കാട് സ്വദേശിയായ യുവതി സീരിയിൽ-സിനിമാ രംഗത്തെ പ്രമുഖയാണ്. ഇവരെ മുൻനിർത്തിയായിരുന്നു ഇടപാടുകൾ. സീരിയിൽ നടിക്ക് ചെലവ് പതിനായിരം രൂപ. കുറച്ച് കാശുള്ളവർക്ക് അന്യസംസ്ഥാന യുവതികളും. പാലക്കാട് താമസിക്കുന്ന സിനിമാ സീരിയൽ നടി അമല (34) എന്നിവരാണ് പിടിയിലായത്. അമല തന്നെയാണ് ഈ സംഘത്തിന്റെ ഹൈലൈറ്റ്. അറസ്റ്റിലായ യുവതി ഏതാനും സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള മലപ്പുറം സ്വദേശിനിയാണെന്നു പൊലീസ് പറഞ്ഞു.

മറ്റൊരു ഇടപാടുകാരനായ സൂരജ്, മോഹനന്റെ ഭാര്യ സന്ധ്യ, വാടകവീടിന്റെ വിദേശത്തുള്ള ഉടമ എന്നിവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. മോഹനനും ഭാര്യയും ചേർന്നായിരുന്നു ഇടപാടുകാരെ സംഘടിപ്പിച്ചിരുന്നത്. റെയ്ഡ് സമയത്ത് ഇയാളുടെ ഭാര്യ സ്ഥലത്തുണ്ടായിരുന്നില്ല. അനാശാസ്യകേന്ദ്രങ്ങളിൽനിന്ന് ഒരു കാർ, ബൈക്കുകൾ എന്നിവയും ഏതാനും മദ്യക്കുപ്പികളും പൊലീസ് പിടിച്ചെടുത്തു. ഇടപാടുകാരുടെ ഫോൺ നമ്പറുകളടങ്ങിയ ഡയറിയും ലഭിച്ചതായി അറിയുന്നു. കൂടുതൽ ആളുകൾ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളതായും പൊലീസ് പറഞ്ഞു.

ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിലേക്ക് നിരവധി വാഹനങ്ങൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഈ വീട്. ഇടപാടുകാരെത്തിയെന്ന് വ്യക്തമായതോടെ ഇന്ന് ഉച്ചക്ക് മൂവാറ്റുപുഴ സി.ഐയുടെ നേതൃത്വത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇടനിലക്കാരനായ മോഹനന്റെ ഭാര്യക്കും ഇടപാടിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മോഹനന്റെ കൈവശം കണ്ടെടുത്ത ഡയറിയിൽനിന്ന് 20ലേറെ പെൺകുട്ടികളുടെ പേരും വിവരങ്ങളുമുണ്ടായിരുന്നു.

നേരത്തെ മൂവാറ്റുപുഴക്ക് സമീപം വാളകം, തൊടുപുഴ എന്നിവിടങ്ങളിലും ഇവർ വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. ഓൺലൈൻ വഴിയായിരുന്നു ഇടപാടുകളെന്നും സംശയിക്കുന്നു. ഉത്തരേന്ത്യൻ സ്വദേശികളായ പെൺകുട്ടികളുൾപ്പെടെ നിരവധിപ്പേർ സംഘത്തിന്റെ ഭാഗമായുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെൺവാണിഭ സംഘത്തിന്റെ തലപ്പത്ത് വൻ റാക്കറ്റാണെന്നും പൊലീസ് സൂചിപ്പിക്കുന്നു.

ഉന്തരേന്ത്യയിൽനിന്ന് ഉൾപ്പെടെയുള്ള പെൺകുട്ടികൾ വന്നുപോയതിന്റെ വിവരങ്ങളടങ്ങിയ രജിസ്റ്ററും ഇവരിൽനിന്ന് പിടിച്ചെടുത്തു. 2000 മുതൽ 25,000 വരെയാണ് ഇടപാടുകാരിൽനിന്ന് ഈടാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. നേരത്തേ മൂവാറ്റുപുഴ വാളകം, തൊടുപുഴ എന്നിവിടങ്ങളിലും ഇവർ വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാട്ടുകാർക്ക് സംശയം തോന്നുമ്പോൾ വീട് മാറുകയായിരുന്നു പതിവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP