Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബഞ്ചാര ഹിൽസ് വേശ്യാലയത്തിൽ സിനിമ നടിയെ ഉപയോഗിച്ച് തട്ടിയത് ലക്ഷങ്ങൾ; വേശ്യാവൃത്തിയിൽ തന്നെ കുടുക്കിയതെന്ന് ആഗ്ര സ്വദേശിനിയായ നടി; സെക്‌സ് റാക്കറ്റുകളും സിനിമാ മേഖലയും തമ്മിലുള്ള ബന്ധം അന്വേഷിച്ച് പൊലീസ്; സെക്‌സ് റാക്കറ്റിൽ മലയാളി നടിമാരുമെന്ന് സംശയം

ബഞ്ചാര ഹിൽസ് വേശ്യാലയത്തിൽ സിനിമ നടിയെ ഉപയോഗിച്ച് തട്ടിയത് ലക്ഷങ്ങൾ; വേശ്യാവൃത്തിയിൽ തന്നെ കുടുക്കിയതെന്ന് ആഗ്ര സ്വദേശിനിയായ നടി; സെക്‌സ് റാക്കറ്റുകളും സിനിമാ മേഖലയും തമ്മിലുള്ള ബന്ധം അന്വേഷിച്ച് പൊലീസ്; സെക്‌സ് റാക്കറ്റിൽ മലയാളി നടിമാരുമെന്ന് സംശയം

ഹൈദരാബാദ്: ബഞ്ചാര ഹിൽസിലെ ഹോട്ടലിൽ നടന്ന റെയ്ഡിൽ പൊലീസ് രക്ഷപ്പെടുത്തിയ നടിയെ കാണിച്ച് സെക്‌സ് റാക്കറ്റ് സമ്പാദിച്ചത് ലക്ഷങ്ങൾ ആണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ആഗ്ര സ്വദേശിനിയായ നടിയെ ഉപയോഗിച്ച് ഓരോ ആഴ്ചയിലും ലക്ഷങ്ങളാണ് സമ്പാദിച്ചിരുന്നത്. തന്നെ സെക്‌സ് റാക്കറ്റിൽ കുടുക്കിയതാണെന്ന് പൊലീസിൽ നടി മൊഴി നൽകിയ സാഹചര്യത്തിൽ സിനിമ മേഖലയും സെക്‌സ് റാക്കറ്റും തമ്മിലുള്ള ഇടപാടുകളിലേക്കും അടുത്ത ബന്ധങ്ങളിലേക്കും എത്തുകയാണ് പൊലീസിന്റെ ലക്ഷ്യം

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ വൻ സെക്സ് റാക്കറ്റ് പൊലീസ് വലയിലായിരുന്നു. സംഘത്തിൽ അകപ്പെട്ട സിനിമാ നടിയെ പൊലീസ് രക്ഷപ്പെടുത്തി.ശനിയാഴ്ച രാത്രിയാണ് ര ഹോട്ടലിൽ പൊലീസ് പരിശോധന നടത്തിയത്. വേശ്യാലയ നടത്തിപ്പുകാരനടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അധികൃതർ അറിയിച്ചു.

ആഗ്ര സ്വദേശിനിയാണ് പൊലീസ് രക്ഷപ്പെടുത്തിയ നടി.മറ്റ് സംസ്ഥാനങ്ങളിൽനിന്നടക്കം പെൺകുട്ടികളെ വശീകരിച്ച് ഇവിടെയെത്തിക്കുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയുമായിരുന്നുവെന്നാണ് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. ഒരാഴ്ചയിൽ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇവരെ ഹോട്ടലിൽ എത്തിച്ചിരുന്നത്. ഇടപാടുകാരിൽനിന്ന് 20,000 രൂപവീതമാണ് വാങ്ങിയിരുന്നത്. അറസ്റ്റിലായ രണ്ടുപേരിൽ ഒരാൾ സർക്കാർ ഉദ്യോഗസ്ഥനാണ്.

നടിയെ പൊലീസ് രക്ഷിച്ചതിന് പിന്നാലെ തെലുങ്ക് സിനിമാ ലോകത്തിൽ സെക്‌സ് റാക്കറ്റിനുള്ള വേരുകളെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. നിരവധി പെൺകുട്ടികളെ സിനിമയിൽ വേഷം നൽകാമെന്നും സൂപ്പർ താരമാക്കാമെന്നും പറഞ്ഞ് നഗരങ്ങളിൽ എത്തിക്കുകയും പിന്നീട് സൂത്രത്തിൽ വലയിലാക്കുകയുമാണ് പതിവ്. മോഡലിങ് രംഗത്ത് നിന്നും, കേരളം, തമിഴ്‌നാട്, കർണ്ണാടക എന്നീ അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പെൺകുട്ടികളെ ബഞ്ചാര ഹിൽസിലേക്ക് എത്തിച്ചിരുന്നുവെന്നാണ് വിവരം.

തെലുങ്ക് സിനിമയിൽ സെക്‌സ റാക്കറ്റിന്റെ ശക്തമായ ഇടപെടലുകളും പെൺകുട്ടികളെ വലയിലാക്കലും ഉണ്ടന്ന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. തെലുങ്ക് സിനിമ നിർമ്മാതാവും ഭാര്യയും ചേർന്ന് അമേരിക്കയിൽ നടത്തിയിരുന്ന വേശ്യാലയത്തിൽ നിന്നും തിരിച്ചത്തിയ ചില നടിമാരെ ഈ അടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ലക്ഷങ്ങളുടെ ഇടപാടുകൾ ഇവരുടെ ബാങ്ക് അക്കൗണ്ടിൽ ശ്രദ്ധയിൽപെട്ടതിനെ തുടർന്നായിരുന്നു പൊലീസ് നടപടി. സ്റ്റ്േജ് ഷോയുടെയും വിദശ ഷൂട്ടിങിന്റേയും പേര് പറഞ്ഞാണ് പല നടിമാരെയും പുതുമുഖ താരങ്ങളേയും അവിടേക്ക് കൊണ്ട് പോയിരുന്നത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് അറസ്റ്റ് നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP