Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീക്കട്ടയിലും ഉറുമ്പരിക്കുമോ? മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; സർവീസ് സംഘടനകളുടെ സമ്മർദ്ദത്തിൽ പരാതി മുക്കി ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമമെന്നും ആരോപണം

തീക്കട്ടയിലും ഉറുമ്പരിക്കുമോ? മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; സർവീസ് സംഘടനകളുടെ സമ്മർദ്ദത്തിൽ പരാതി മുക്കി ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമമെന്നും ആരോപണം

എം പി റാഫി

മലപ്പുറം: എസ്‌പി ഓഫീസിലും വനിതാ ജീവനക്കാർക്ക് രക്ഷയില്ല. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ പരാതിപ്പെട്ടെങ്കിലും ഉദ്യോഗസ്ഥനെതിരെ നടപടി സസ്പെൻഷനിൽ ഒതുക്കുകയായിരുന്നു. ക്ലാർക്ക് ആണ്ടി തച്ചണ്ണനെയാണ് എസ്‌പി പ്രതീഷ്‌കുമാർ ഐ.പി.എസ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പീഡനവിവരം അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെയുംസർക്കാർ ഓഫീസുകളിൽ സ്ത്രീകൾക്കെതിരേയുള്ള അതിക്രമം തടയുന്നതിനായി സംഘടിപ്പിച്ച പ്രത്യേക സമിതിയിലും പരാതിപ്പെട്ടിരുന്നു. എന്നാൽ സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമം നടന്നു വരികയാണ്.

കുറ്റവാളിയായ ഉദ്യോഗസ്ഥനെതിരെ ഇതുവരെ കേസെടുത്തിട്ടുമില്ല. കേസെടുക്കാതിരിക്കാൻ സർവീസ് സംഘടനകളുടെ ശക്തമായ സമ്മർദം ഉള്ളതായാണ് വിവരം. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. അവധിദിവസം ജോലി ചെയ്യാൻ ടേൺ ഡ്യൂട്ടിയിൽ എത്തിയ സീനിയർ ക്ലാർക്കിനെതിരെയാണ് പരാതി ഉയർന്നത്. ജീവനക്കാരുടെ ഹാജർ, ശമ്പളം എന്നിവ സംബന്ധിച്ച അടിയന്തര ജോലികൾ എത്തിയതായിരുന്നു ഉദ്യോഗസ്ഥ. സീനിയർ ക്ലാർക്ക് ആളൊഴിഞ്ഞ സമയത്ത് ഓഫീസ് മുറിയിലെത്തുകയും പീഡനത്തിന്
ശ്രമിക്കുകയുമായിരുന്നെന്നാണ് ഉദ്യോഗസ്ഥയുടെ മൊഴി.

ഉദ്യോഗസ്ഥനോട് കയർത്തെങ്കിലും ഓപീസിൽ ആളില്ലാത്തതിനാൽ ആരുമറിഞ്ഞില്ല. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ പീഡനം ചെറുക്കുന്നതിനുള്ള ഓഫീസ്തല സമിതി അദ്ധ്യക്ഷയെയും ഭരണവിഭാഗം മേധാവിയെയും അപ്പോൾ തന്നെ ഉദ്യോഗസ്ഥ പരാതി വിളിച്ചറിയിക്കുകയായിരുന്നു.സ്പെഷൽ ബ്രാഞ്ച് വഴി സംഭവമറിഞ്ഞ ജില്ലാ പൊലീസ് മേധാവ് ഉടൻ തന്നെ പ്രാഥമികാന്വേഷണം നടത്തി. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടെയും മൊഴിയെടുത്ത് റിപ്പോർട്ട് തയ്യാറാക്കി ഡിജിപിക്ക് അയക്കുകയും ചെയ്തു.

തൊഴിലിടങ്ങളിലെ സ്ത്രീപീഡനം തടയുന്നതിനുള്ള സുപ്രീംകോടതി മാർഗനിർദേശങ്ങൾ പൂർണമായും പാലിച്ച് മുന്നോട്ട് പോകുമെന്നുംഅന്വേഷണ വിധേയമായാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതെന്നും അന്വേഷണ പുരോഗതി അനുസരിച്ച് തുടർനടപടികളുണ്ടാകുക തന്നെചെയ്യുമെന്നും എസ്‌പി പ്രതീഷ്‌കുമാർ പറഞ്ഞു. എന്നാൽ സംഭവം നടന്ന് ഒരാഴ്ചയാകുമ്പോഴും കുറ്റവാളിയായ ഉദ്യോഗസ്ഥനെതിരെ കേസെടുത്തിട്ടില്ല. കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ ചരട് വലിക്കുന്നത് സർവീസ് സംഘടനകൾ തന്നെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP