Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹാക്ക് ചെയ്ത് ആരോ പോസ്റ്റിട്ടെന്ന് ഞാൻ പറഞ്ഞില്ല; എന്റെ പോസ്റ്റ് ഫോട്ടോ ഷോപ്പ് ചെയ്ത് പ്രചരിപ്പിച്ചവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്; പൊലീസ് എന്നോട് പെരുമാറിയത് പാക്കിസ്ഥാനിയെ പോലെ; വ്യാജ പ്രചരണം മൂലം വീട്ടിന് വെളിയിൽ ഇറങ്ങാനാവാതെയായി; ഇന്ത്യൻ പട്ടാളത്തെ ആക്ഷേപിച്ച് പോസ്റ്റിട്ടു എന്ന ആരോപണം നേരിടുന്ന ഷാഹുൽ ഹമീദ് മറുനാടനോട് പറയുന്നത്‌

ഹാക്ക് ചെയ്ത് ആരോ പോസ്റ്റിട്ടെന്ന് ഞാൻ പറഞ്ഞില്ല; എന്റെ പോസ്റ്റ് ഫോട്ടോ ഷോപ്പ് ചെയ്ത് പ്രചരിപ്പിച്ചവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്; പൊലീസ് എന്നോട് പെരുമാറിയത് പാക്കിസ്ഥാനിയെ പോലെ; വ്യാജ പ്രചരണം മൂലം വീട്ടിന് വെളിയിൽ ഇറങ്ങാനാവാതെയായി; ഇന്ത്യൻ പട്ടാളത്തെ ആക്ഷേപിച്ച് പോസ്റ്റിട്ടു എന്ന ആരോപണം നേരിടുന്ന ഷാഹുൽ ഹമീദ് മറുനാടനോട് പറയുന്നത്‌

അരുൺ ജയകുമാർ

തിരുവനന്തപുരം: ഇന്ത്യാ വിരുദ്ധ ഫേസ്‌ബുക്ക് പോസ്റ്റിട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ ആയിരുന്ന സമയത്ത് ഒരു പാക്കിസ്ഥാനിയോടെന്നപോലെ പെരുമാറിയെന്ന് ഷാഹുൽ ഹമീദ്. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് പറഞ്ഞിട്ടില്ലെന്നും ഷാഹുൽ മറുനാടൻ മലയാളിയോട് പറഞ്ഞു. തന്റെ പേരിൽ വ്യാജ ഫേസ്‌ബുക്ക് പോസ്റ്റ് ഉണ്ടാക്കി അത് പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് നേമം പൊലീസിൽ പരാതി നൽകുകയാണ് ചെയ്തത്. പരാതി നൽകിയെങ്കിലും ഇതിൽ യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നും ഷാഹുൽ ഹമീദ് പറയുന്നു.

ഇങ്ങനെയൊരു സംഭവം നടന്നതോടെ തന്റെ സ്വകാര്യ ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നതെന്നും ഷാഹുൽ മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രായമായ മാതാപിതാക്കൾക്കും ഭാര്യക്കും മൂന്ന് മക്കൾക്കുമൊപ്പമാണ് ഷാഹുൽ ഹമീദ് താമസിക്കുന്നത്. ഇറച്ചിക്കോഴികളെ വിൽപ്പനയ്ക്കായി വിതരണം ചെയ്യുന്ന പണിയാണ് ഷാഹുൽ ഹമീദിൻേത്. എന്നാൽ ഇങ്ങനെയൊരു സംഭവമുണ്ടായതോടെ കുടുംബത്തിന്റെ വരുമാന മാർഗം തന്നെ അടഞ്ഞിരിക്കുകയാണ്. രോഗിയായ പിതാവിന് വലിയ മനോവിഷമമാണ് ഈ സംഭവത്തിന് ശേഷം. ഇപ്പോൾ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് താൻ ജീവിക്കുന്നതെന്നും ഷാഹുൽ ഹമീദ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇറച്ചിക്കോഴി വിൽപ്പനയായിരുന്നു തനിക്കുണ്ടായിരുന്നത്. രാത്രികാലങ്ങളിലാണ് വണ്ടിയിൽ ഈ ജോലി ചെയ്തിരുന്നത്. പകൽ സമയത്ത് ചെയ്യേണ്ട ജോലിയല്ല അത്. രാത്രിയിൽ ഇറച്ചിക്കോഴി വിൽപ്പന നടത്തുന്നത് ജീവന് ഭീഷണിയാണ്. അതുകൊണ്ട് ഈ തൊഴിൽ എനിക്ക് ചെയ്യാനാകുന്നില്ല-ഷാഹുൽ ഹമീദ് മറുനാടനോട് പറഞ്ഞു. ഇങ്ങനെയൊരു സംഭവം കടുത്ത വിഷമം മാത്രമാണ് തനിക്ക് സമ്മാനിച്ചതെന്ന് ഷാഹുൽ ഹമീദ് പറഞ്ഞു. ഒരു ഇന്ത്യക്കാരനായ താൻ അതിൽ അഭിമാനിക്കുന്നവനാണ്. വർഗീയതെക്കെതിരെ എന്നും പ്രതികരിച്ചിട്ടേയുള്ളു. സംഘപരിവാർ പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് താൻ ഉറപ്പ് പറഞ്ഞിട്ടില്ല. എന്നാൽ തന്റേതെന്ന രീതിയിൽ വന്ന പോസ്റ്റുകൾ ഏറ്റവുമധികം ഷെയർ ചെയ്യപ്പെട്ടത് അത്തരം ഗ്രൂപ്പുകളിലായതിനാലാണ് അങ്ങനെയൊരു സംശയം ഉണ്ടായത്.

എന്റെ അച്ഛന് എഴുപത് വയസ്സായി. എന്ന ദേശ വിരുദ്ധനായി ചിത്രീകരിച്ചത് അദ്ദേഹത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ചില സുഹൃത്തുക്കൾ അച്ഛനോട് ഈ വാർത്ത ശരിയാണോ എന്ന് തരിക്കി. അത് വലിയ മാനസിക ആഘാതമാണ് അച്ഛനുണ്ടാക്കിയതെന്നും ഷാഹുൽ ഹമീദ് പറഞ്ഞു. പ്രായമായ അച്ഛനെ സമാധാനിപ്പിക്കാൻ പോലും ബുദ്ധിമുട്ടി. ഭാര്യയ്ക്കും മറ്റ് കുടുംബാഗങ്ങൾക്കും വലിയ മാനിസക ആഘാതമാണ് ഈ വാർത്ത നൽകിയത്. അതുകൊണ്ട് തന്നെ തന്നെ തെറ്റുകാരനായി ചിത്രീകരിക്കാൻ ശ്രമിച്ചവർക്കെതിരെ നിയമനടപടി തുടരും. മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം ബോധ്യപ്പെടുത്തും. അദ്ദേഹത്തേയും പരാതിയുമായി സമീപിക്കുമെന്നും ഷാഹുൽ ഹമീദ് പറഞ്ഞു.

ഇന്ത്യൻ സൈന്യത്തെ കുറ്റപ്പെടുത്തിയും പാക്കിസ്ഥാന് അനുകൂലമായി പോസ്റ്റിട്ടുവെന്നും കാട്ടി രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദീപ്കുമാർ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാഹുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു. സംഭവം സ്ഥിരീകരിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചതിനു ശേഷം മാത്രമേ അറസ്റ്റുണ്ടാകുകയുള്ളുവെന്നും വഴിഞ്ഞം പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഐപിസി 124 എ രാജ്യദ്രോഹം, സെക്ഷൻ 66, 66എ ഐടി ആക്ട് പ്രകാരമാണ് ഷാഹുലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയിൽ സൈബർ സെല്ലിന്റെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ പരാതി നൽകിയ ആൾ ആരാണെന്നോ അവരെ നേരിട്ടറിയുകയോ ചെയ്യില്ലെന്നും ഷാഹുൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇപ്പോൾ ഷാഹുൽ ഹമീദിന്റെ ടാബും മൊബൈൽഫോണുമെല്ലാം സൈബർ സെല്ലിന്റെ പക്കലാണ് ഉള്ളത്. വിശദമായി പരിശോധിച്ചശേഷമേ ഇവ തിരികെ ലഭിക്കുകയുള്ളു. തനിക്കുണ്ടായ അനുഭവം ആർക്കും ഉണ്ടാകാതിരിക്കട്ടെയെന്നും ഷാഹുൽ ഹമീദ് പറയുന്നു. ഒരു സ്മാർട്‌ഫോണും സാങ്കേതിക വിദ്യയിൽ പരിജ്ഞാനവുമുണ്ടെങ്കിൽ ആർക്കെതിരെയും എന്തും നടക്കുമെന്ന അവസ്ഥ നമ്മുടെ കേരളത്തിലും വന്നിരിക്കുന്ന. ഇത് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണെന്നും തനിക്ക് ഉണ്ടായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ഷാഹുൽ പറഞ്ഞു.

ഇങ്ങനെയുള്ള ഒരു വേളയിൽ ഞാനൊരു ഇന്ത്യകാരനായതിൽ അഭിമാനിക്കുന്നു എന്ന് പറയുമ്പോൾ അത് ചിലപ്പോൾ ഞാൻ രക്ഷപെടാനുള്ള കുറുക്കു വഴി ആയിട്ട് ചിലപ്പോൾ തോന്നാം. രാജ്യത്തിന് വേണ്ടി ജീവിക്കുകയും വേണ്ടിവന്നാൽ മരിക്കാനും തെയ്യാറാണ് എന്ന് എന്നെ അറിയേണ്ടവർക്ക് അറിയാം. കാരണം ഞാൻ എന്നും ഒരു ഇന്ത്യക്കാരനാണ്. നിങ്ങൾക് എന്റെ പഴയ പോസ്റ്റുകൾ നോക്കിയാൽ അത് ബോധ്യപ്പെടും. വിവാദ പോസ്റ്റിൽ പറയുന്ന പോലെ യുള്ള ഒരു വാക്ക് ഞാൻ പറഞ്ഞിട്ടില്ല. എഴുതിയിട്ടില്ല. ആരാണ് എന്റെ പോസ്റ്റ് ഇങ്ങനെ വികൃത മാക്കിയത് എന്ന് എനിക്കറിയില്ല. എന്നാലും അള്ളാഹു എന്റെ കൂടെ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

ഷാഹുവിന്റെ പോസ്റ്റിനെപ്പറ്റി സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തുടർന്ന് കമ്മീഷണർക്കും ഐജിക്കും മുന്നിൽ ഷാഹുവിനെ ഹാജരാക്കിയിരുന്നു. സൈബർസെല്ലിന്റെ പരിശോധനയിൽ ഷാഹുവിനെതിരെയുള്ള തെളിവുകളൊന്നും പൊലീസിന് കണ്ടെടുടക്കാനായില്ല. കൂടുതൽ പരിശോധനയ്ക്കായി സൈബർ സെൽ ഫേസ്‌ബുക്ക് ആസ്ഥാനവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവിടുന്നു വരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും മറ്റു നടപടികളെന്നും അധികൃതർ പറയുന്നു. സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ എത്തിച്ച ശേഷം പോസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുകയായിരുന്നു. ഇതിന് ശേഷം തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് പരിശോധിക്കുന്നതിനായി പാസ്വേർഡ് നൽകാൻ പറഞ്ഞതനുസരിച്ച് ഫേസ്‌ബുക്കിന്റെയും ഈമെയിൽ ഐഡിയുടേയും പാസ് വേർഡും നൽകുകയായിരുന്നു.

തുടർന്ന് വിശദമായി പരിശോധിച്ച ശേഷമാണ് വിഴിഞ്ഞം പൊലീസിന് കൈമാറിയത്. വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്തിയാൽ മതിയെന്നും പൊലീസിന് നിർദ്ദേശവും നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP