Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെറ്റിൽമെന്റിനെത്തി ഇടനിലക്കാരനായി; കസ്റ്റഡിയിലെടുത്ത് ശരണ്യയെ പീഡിപ്പിച്ചു; മടുത്തപ്പോൾ മിമിക്രിക്കാരന് കൈമാറി; ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ധ്യാന കേന്ദ്രത്തിൽ അഭയം തേടി; നിയമനതട്ടിപ്പിൽ എസ്‌ഐ സന്ദീപിനെതിരായ കരുക്ക് മുറുകുന്നു

സെറ്റിൽമെന്റിനെത്തി ഇടനിലക്കാരനായി; കസ്റ്റഡിയിലെടുത്ത് ശരണ്യയെ പീഡിപ്പിച്ചു; മടുത്തപ്പോൾ മിമിക്രിക്കാരന് കൈമാറി; ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ധ്യാന കേന്ദ്രത്തിൽ അഭയം തേടി; നിയമനതട്ടിപ്പിൽ എസ്‌ഐ സന്ദീപിനെതിരായ കരുക്ക് മുറുകുന്നു

ആലപ്പുഴ : കഴിഞ്ഞ അഞ്ചുദിവസമായി തൃക്കുന്നപ്പുഴ എസ് ഐ സന്ദീപിനെ കാണാതായെന്ന പ്രചരണം പൊലീസിനെ വട്ടംചുറ്റിച്ചു. സംസ്ഥാന സർക്കാരിനും അഭ്യന്തര വകുപ്പിനും ഏറെ തലവേദന സൃഷ്ടിച്ച പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ മുഖ്യ സഹായിയായി പ്രവർത്തിച്ചിരുന്ന ആളെ കാണാതായത് അഭ്യന്തര വകുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തിരുന്നു. നേരത്തെ പൊലീസിന്റെ നീക്കത്തിൽ ദുരൂഹത കണ്ട കോടതി മുഖ്യപ്രതി ശരണ്യയയെ കസ്റ്റഡിയിൽ നൽകാൻ തന്നെ വിസമ്മതിച്ചിരുന്നു.

പിന്നീട് കേസിലെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായ ശേഷമാണ് ശരണ്യയയെ കോടതി പൊലീസിന് നൽകിയത്. അതേസമയം തൃക്കുന്നപ്പുഴ എസ് ഐ സന്ദീപിന് മാനസാന്തരം വന്നതായാണ് പൊലീസ് പറയുന്നത്. കേസിന്റെ പ്രധാന സംഗതികളെല്ലാം പുറത്തുവന്നപ്പോൾ സന്ദീപ് കുടുങ്ങുമെന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. നേരത്തെ ഇയ്യാളെ അറസ്റ്റു ചെയ്യാതെയും മൊഴിയെടുക്കാതെയും പൊലീസ് വേണ്ടത്ര സംരക്ഷണം നൽകിയിരുന്നു. സുഹൃത്തായ മിമിക്രി ആർട്ടിസ്റ്റ് കുടുങ്ങിയതോടെയാണ് സന്ദീപിന്റെ കുരുക്ക് മുറുകിയത്. ഇതോടെ പൊറുതി മുട്ടിയ സന്ദീപ് മനസിന് ശാന്തി കൈവരിക്കാൻ ചാലക്കുടിയിലെ ധ്യാന കേന്ദ്രത്തിൽ അഭയം പ്രാപിക്കുകയായിരുന്നു.

തനിക്ക് ശരണ്യയയെ പരിചയപ്പെടുത്തിയത് സുഹൃത്തായ എസ് ഐ സന്ദീപായിരുന്നുവെന്ന് പിടിയിലായ കലാകരാൻ സുധികുമാർ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. കേസിൽ ഇടനിലക്കാരന്റെ വേഷത്തിലായിരുന്നു സന്ദീപ് അദ്യമൊക്കെ. കേസിലെ മുഖ്യ ആസുത്രകനായ യൂത്ത് കോൺഗ്രസ് നേതാവ് നൈസൽ പാനൂരിന്റെ അടുത്ത സുഹൃത്തായിരുന്നു. സന്ദീപ് ശരണ്യയയെ കൊണ്ട് തൊഴിലന്വേഷകരിൽനിന്നും വാങ്ങിയ പണത്തിന്റെ സെറ്റിൽമെന്റിനാണ് ഇടപ്പെട്ടത്.

പിന്നീട് ശരണ്യയയിൽ ആകൃഷ്ടനായ സന്ദീപ് കാര്യങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയും രാത്രികാലങ്ങളിൽ വനിതാ പൊലീസില്ലാതെ ശരണ്യയെ അറസ്റ്റ് ചെയ്ത് ക്വാർട്ടേഴ്‌സിൽ പൊറുപ്പിക്കാനുമാണ് സന്ദീപ് പിന്നീട് സമയം കണ്ടെത്തിയത്. ശരണ്യയെ മടുത്ത സന്ദീപ് ഒഴിവാക്കാൻ വേണ്ടിയായിരുന്നു നാട്ടുക്കാരനായ സുധികുമാറിനെ വലയിലാക്കിയത്. ശരണ്യയുമായി അടുത്ത ഇയ്യാൾ പിന്നെ സന്ദീപിനെ ഒഴിവാക്കി. ശരണ്യയ്ക്ക് സംസ്ഥാനത്തിന് പുറത്ത് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയതും സുധികുമാറായിരുന്നു.

സ്വരംമാറ്റി ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് തൊഴിൽ അന്വേഷകരെ വിളിച്ചു വരുത്തലായിരുന്നു സുധികുമാറിന്റെ പണി. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ തൃക്കുന്നപ്പുഴ എസ്‌ഐ സന്ദീപിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഉന്നത ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണമെന്ന് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഹാജരായില്ല.ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് ചാലക്കുടിയിലുള്ളതായി വിവരം ലഭിച്ചത്. അന്വേഷണ സംഘം ചാലക്കുടിയിലെത്തി ഇയാൾ ഉടനടി ഹാജരാകണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നും സംഘത്തിനുമുന്നിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യാനാണ് നീക്കം.

കേസിലെ പ്രതി ശരണ്യ കോടതിയിൽ നൽകിയ മൊഴിയിൽ പേരുണ്ടായിരുന്നതിനെ തുടർന്ന് പ്രദീപിനെയും എസ്.ഐ. സന്ദീപിനെയും സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രദീപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പൊലീസ് നിയമനത്തട്ടിപ്പിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം സംശയത്തിന്റെ നിഴലിലായതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പൊലീസിലെ വിവിധ തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തൃക്കുന്നപ്പുഴ പാനൂർ കുറത്തറ പടീറ്റതിൽ ശരണ്യയും (24) ഹരിപ്പാട് സ്വദേശി രാജേഷും കോടികൾ തട്ടിയെടുത്തുവെന്നാണ് കേസ്. അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കനകക്കുന്ന്, കായംകുളം, കരിലക്കുളങ്ങര, ഹരിപ്പാട് സ്റ്റേഷനുകളിലായി 30 പരാതികളാണ് ലഭിച്ചത്.

ആലപ്പുഴ ജില്ലയിലെ ഒരു എസ്.ഐ തന്നെ ആറുതവണ പീഡിപ്പിച്ചതായി ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി തൃക്കുന്നപ്പുഴ പാനൂർ കുറത്തറവീട്ടിൽ ശരണ്യയുടെ (25)മൊഴി. പൊലീസ് ആസ്ഥാനത്തുനിന്നും ആഭ്യന്തര മന്ത്രിയുടെ ക്യാമ്പ് ഓഫീസ് പി.എസ്.സി ഓഫീസ് എന്നിവിടങ്ങളിൽ നിന്നും തനിക്ക് പലരുടെയും സഹായം ലഭിച്ചിരുന്നുവെന്നും ഹരിപ്പാട് കോടതിയിൽ ശരണ്യ നൽകിയ മൊഴിയിൽ പറയുന്നു. എസ്.ഐ യുൾപ്പെടെ പൊലീസ് ഡിപ്പാർട്ട് മെന്റിലെ നിരവധി പേർ തനിക്ക് സഹായം ചെയ്തതായും പ്രതിഫലം പറ്റിയതായും മൊഴിയിൽ ശരണ്യ വ്യക്തമാക്കുന്നു. സന്ദീപിനെതിരെയാണ് ഈ ആരോപണമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP