Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്‌സ് ആപ്പിലൂടെ സന്ദേശങ്ങൾ കൈമാറി; രാത്രി മതിലുചാടാൻ കാറിലെ വരവ് പതിവാക്കി; ജനമൈത്രി പൊലീസും മെമ്പറും നാട്ടുകാരും ഉറക്കമിളച്ച് വലയൊരുക്കി കാത്തിരുന്നു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനത്തിൽ മയക്കി പീഡിപ്പിച്ച യുവാവിന്റെ കുടുങ്ങിയ കഥ

വാട്‌സ് ആപ്പിലൂടെ സന്ദേശങ്ങൾ കൈമാറി; രാത്രി മതിലുചാടാൻ കാറിലെ വരവ് പതിവാക്കി; ജനമൈത്രി പൊലീസും മെമ്പറും നാട്ടുകാരും ഉറക്കമിളച്ച് വലയൊരുക്കി കാത്തിരുന്നു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനത്തിൽ മയക്കി പീഡിപ്പിച്ച യുവാവിന്റെ കുടുങ്ങിയ കഥ

കൊല്ലം: ശാസ്താംകോട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു വന്ന കാമുകനെ ശാസ്താംകോട്ട പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മിസ്ഡ് കാൾ വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു വരുകയായിരുന്ന യുവാവിനെ ജനമൈത്രി പൊലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ ആണ് പിടികൂടിയത്.

ഫോണിലൂടെ പരിചയപ്പെട്ട യുവാവ് രാത്രികാലങ്ങളിൽ പെൺകുട്ടിയുടെ വീട്ടിൽ വന്നുപോകുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽ പ്പെട്ടതാണ് പത്തൊൻപത് വയസുകാരനായ കാമുകനെ കുടുക്കിയത്. സ്ഥിരമായി രാത്രികാലങ്ങളിൽ പെൺകുട്ടിയുടെ വീടിന് സമീപം നിർത്തിയിട്ടിരിക്കുന്ന കാർ കണ്ട് സംശയം തോന്നിയ സമീപ വാസികൾ വാർഡ് മെമ്പറെ വിവരം അറിയിച്ചതിനെ തുടർന്ന് വർഡ്‌മെമ്പർ പെൺകുട്ടിയുടെ മാതാപിതാക്കളോടും പെൺകുട്ടിയോടും കാര്യങ്ങൾ അന്വേഷിച്ചു.

പെൺകുട്ടി സംഭവം നിഷേധിച്ചതിനെ തുടർന്ന് പിരിഞ്ഞു പോയ മെമ്പറും പരിസരവാസികളും കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും കാർ ശ്രദ്ധയിൽ പെട്ട വാർഡ് മെമ്പർ ശാസ്താംകോട്ട സബ് ഇൻസ്പെക്ടർ രാജീവിനെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വനിതാ സിവിൽ ഓഫീസർമാരായ അജീന,ബീന എന്നിവരെ അന്വേഷണം ഏൽപ്പിക്കുകയും ചെയ്തു.

ഇന്നലെ പതിവുപോലെ രാത്രി സന്ദർശനത്തിന് വന്ന കാമുകനെ പരിസരവാസികളും,ജനമൈത്രി പൊലീസ് അംഗമായ മധുവും അറിയിച്ചതിനെ തുടർന്ന് വന്ന ശാസ്തംകോട്ട സബ് ഇൻസ്പെക്ടർ ആർ രാജീവും ചേർന്നാണ് പെൺകുട്ടിയുടെ വീട്ടിന്റെ പുറകുവശത്തെ മതിൽ ചാടി വന്ന കാമുകനെ പിടികൂടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP