Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിൽപ്പയുടെ മരണത്തിൽ പിന്നിൽ സെക്‌സ്-മയക്കുമരുന്ന് മാഫിയയോ? കൂട്ടുകാരിയേയും കാമുകനേയും സംരക്ഷിക്കുന്നത് ആർക്ക് വേണ്ടി? അപ്രത്യക്ഷമായ മൊബൈൽ പൊലീസിന് തിരിച്ചു കിട്ടിയതിലും ദുരൂഹത; മകളെ കൊന്നത് തന്നെന്ന് ഉറപ്പിച്ചു മാതാപിതാക്കളും

ശിൽപ്പയുടെ മരണത്തിൽ പിന്നിൽ സെക്‌സ്-മയക്കുമരുന്ന് മാഫിയയോ? കൂട്ടുകാരിയേയും കാമുകനേയും സംരക്ഷിക്കുന്നത് ആർക്ക് വേണ്ടി? അപ്രത്യക്ഷമായ മൊബൈൽ പൊലീസിന് തിരിച്ചു കിട്ടിയതിലും ദുരൂഹത; മകളെ കൊന്നത് തന്നെന്ന് ഉറപ്പിച്ചു മാതാപിതാക്കളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടി ശിൽപ്പയുടെ മരണവുമായി ബന്ധപ്പെട്ട് മയക്കു മരുന്ന്-സെക്‌സ് മാഫിയയ്ക്ക് ബന്ധമുണ്ടെന്ന ആക്ഷേപം സജീവമാകുന്നു. എന്നാൽ ഇതുസംബന്ധിച്ച അന്വേഷണത്തിന് പൊലീസ് മെനക്കെടുന്നുമില്ല. മകളെ കൊന്നതാണെന്ന് കാര്യകാരണ സഹിതം മാതാപിതാക്കൾ വിശദീകരിച്ച് പരാതി നൽകിയതോടെ അന്വേഷണം കൂടുതൽ കാര്യക്ഷമാണെന്ന് വരുത്താൻ പൊലീസും നീക്കം തുടങ്ങി. എന്നാൽ ശിൽപ്പയുടെ കൂട്ടുകാരിയേയും അതിന്റെ കാമുകനേയും പൊലീസ് വെറുതെ വിട്ടിരിക്കുന്നതും സംശയാസ്പദമാണെന്നാണ് ആക്ഷേപം. കാമുകൻ ലിജിനുമായുള്ള തർക്കം മരണത്തിലേക്ക് എത്തിയെന്ന് വരുത്താനാണ് നീക്കമെന്നാണ് ആക്ഷേപം.

അതിനിടെ ശിൽപ്പയുടെ കാമുകൻ ലിജിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. സൈബർ സെല്ലിന്റെ സഹായത്തോടെയാകും ചോദ്യം ചെയ്യൽ. ശില്പ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാൻ സൈബർ സെല്ലിന് കൈമാറി. 28ന് അന്വേഷണസംഘം ലിജിനെ കസ്റ്റഡിയിൽ വാങ്ങിയിരുന്നെങ്കിലും രണ്ടു ദിവസത്തെ കാലാവധിക്കുശേഷം കോടതിയിൽ ഹാജരാക്കിയിരുന്നു. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമുള്ളതിനാലാണ് ഇന്ന് വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നത്. നേരത്തെ ലിജിനെ ശില്പ മരിച്ച നിലയിൽ കാണപ്പെട്ട സ്ഥലത്തു കൊണ്ടു പോയി തെളിവെടുത്തിരുന്നു.

എന്നാൽ ശിൽപ്പയ്ക്കും ലിജിനുമൊപ്പം ഈ സ്ഥലത്ത് കൂട്ടുകാരിയും കാമുകനും ഉണ്ടായിരുന്നു. ശിൽപ്പയുടെ ഫോൺ ഈ പെൺകുട്ടിയുടെ കൈയിലായിരുന്നു ഉണ്ടായിരുന്നത്. ആറ്റിലേക്ക് ചാടിയെന്ന് വരുത്തി തീർക്കാർ ശ്രമിക്കുന്ന ശിൽപ്പയുടെ ഫോൺ എങ്ങനെ ആശയുടെ കൈയിൽ കിട്ടിയെന്നതിന് ഉത്തരമില്ല. ഈ ഫോണുമായി ശിൽപ്പയുടെ മരണ ശേഷം ഈ കുട്ടി കരായ്ക്കാമണ്ഡപത്തെ വീട്ടിൽ വന്നിരുന്നു. സ്വകാര്യ പരിപാടിക്ക് പോയതിനുള്ള വേതനമെന്ന് പറഞ്ഞ് മുന്നൂറ് രൂപ അമ്മയ്ക്ക് നൽകി. ശിൽപ്പ പിണങ്ങി പോയെന്നാണ് പറഞ്ഞ്ത. ശിൽപ്പയുടെ മരണത്തിന് ശേഷവും അവരുടെ അക്കൗണ്ട് ഫെയ്‌സ് ബുക്കിൽ തുറന്നിരുന്നു. ശിൽപ്പയുടെ കൂട്ടൂകാരിയുടെ കൈയിൽ ഫോൺ ഉണ്ടായിരുന്നതിന് തെളിവാണിതെന്നും പറയുന്നു.

കഴിഞ്ഞ 18നാണ് കരമന മരുതൂർക്കടവ് പാലത്തിന് സമീപം കരമനയാറ്റിൽ ശില്പയുടെ മൃതദേഹം കണ്ടെത്തിയത്. ബാലരാമപുരത്ത് ഈദ് പരിപാടിയിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് കൂട്ടുകാർക്കൊപ്പം പോയ ശില്പയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലിജിനും ശില്പയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശിൽപ്പയുടെ കാണാതായ ഫോൺ എവിടെ നിന്നു കിട്ടിയെന്നതിന് കൃത്യമായ മറുപടിയുമില്ല. മരണശേഷം ശില്പയുടെ മൊബൈൽ ഫോൺ കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. ശില്പ മരിച്ച ദിവസം ഈ മൊബൈൽ ഫോൺ കൂട്ടുകാരിയുടെ കൈവശമായിരുന്നതും സംശയമുയർത്തിയിരുന്നു. ഈ ഫോണാണ് പൊലീസിന് പെട്ടെന്ന് ലഭിച്ചത്. കൺട്രോൾ റൂം അസി.കമ്മിഷണർ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം. പെൺകുട്ടിയുടെ സുഹൃത്ത് തന്നെയാണ് ഫോൺ നൽകിയതെന്നാണ് സൂചന.

ഈ പെൺകുട്ടിയുടെ കാമുകനും സ്ഥലത്തുണ്ടായിരുന്നു. വിദ്യാർത്ഥികളെന്ന് പറഞ്ഞ് ഇവരെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ല. ഈ പെൺകുട്ടിയുടെ അടുത്ത ബന്ധു കരമന പൊലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് ആക്ഷേപം. ഈ സ്വാധീനമാണ് ശിൽപ്പയുടെ മരണത്തെ അപകടമാക്കാനുള്ള നീക്കങ്ങൾക്ക് കാരണമെന്നാണ് പരാതി. ഈ പെൺകുട്ടിയും ശിൽപ്പയുടെ കാമുകനും അടുത്തടുത്താണ് താമിസിക്കുന്നത്. ഇവരുടെ വീടിന് അടുത്ത് കുപ്രസിദ്ധ സെക്‌സ് റാക്കറ്റുണ്ടെന്നാണ് പരാതി. ഈ റാക്കറ്റിന്റെ സ്വാധീനമാകാം മകളുടെ മരണത്തിന് പിന്നിലെന്നാണ് ശിൽപ്പയുടെ അച്ഛനും അമ്മയും പറയുന്നത്. മയക്കുമരുന്നു മാഫിക്കും ഈ റാക്കറ്റിൽ പങ്കാളിത്തമുണ്ടെന്നാണ് ആക്ഷേപം. ഈ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നാൽ വമ്പൻ റാക്കറ്റുകൾ പൊളിയും. ഈ സാഹചര്യത്തിലാണ് കള്ളക്കളികളെന്നാണ് വിമർശനം.

ശിൽപ്പ മരിച്ച ദിവസം വീട്ടിനടുത്ത് കൂട്ടുകാരി വന്നിരുന്നു. അതിന് ശേഷമാണ് ശിൽപ്പ പരിപാടിക്കായി പോയിരുന്നത്. ത്രിബിൾസ് ഇരുന്നാണ് ബൈക്കിൽ ഇവരെത്തിയത്. ബൈക്കിൽ നടുവിലിരുന്നയാൾ മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയമുണ്ടായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞതായി ശിൽപയുടെ മാതാപിതാക്കൾക്ക് വിരവമുണ്ട്. എന്നാൽ ഇതൊന്നും അന്വേഷണത്തിന്റെ ഭാഗമാകുന്നില്ല. എങ്ങനേയും ലിജിനെ മാത്രം കേസിൽ പ്രതിയാക്കി എല്ലാം ഒതുക്കി തീർക്കാനാണ് ശ്രമം. ഇനി കൊലപാതമാണെങ്കിൽ പോലും കാമുകനും കാമുകിയും തമ്മിലുള്ള പ്രശ്‌നങ്ങളായി അതിനെ ഒതുക്കാനാണ് നീക്കം. എഡിജിപി സന്ധ്യയുടെ മേൽനോട്ടത്തിൽ മാത്രമാണ് കുടുംബത്തിന്റെ ഏക പ്രതീക്ഷ.

മൂന്ന് തമിഴ് സിനിമകളിലും രണ്ടു മലയാള സിനിമകളിലും ശിൽപ്പ അഭിനയിച്ചിട്ടുണ്ട്. ശിൽപയുടെ മാതാപിതാക്കൾ മകളുടെ മരണം കൊലപാതകമാണെന്ന് കാട്ടി ഡിജിപിക്ക് പരാതി നൽകിയിരുന്നു. മരണത്തിന് പിന്നിൽ കൂട്ടുകാരിക്കും സുഹൃത്തുക്കൾക്കും പങ്കുണ്ടെന്നും മകൾ ആത്മഹത്യ ചെയ്യില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കിയിരുന്നു. മൂന്നു തമിഴ് സിനിമകൾ ഉൾപ്പെടെ ഒരുപിടി ചലച്ചിത്രങ്ങളിലും ഒട്ടേറെ ടിവി പരമ്പരകളിലും ശിൽപ വേഷമിട്ടിരുന്നു. ശിൽപ അഭിനയിക്കുന്ന തമിഴ് ചിത്രം ചിറകിന്റെ ഷൂട്ടിങ് നടക്കുകയാണ്.

ബാലചന്ദ്രമേനോന്റെ പുതിയ സിനിമയിലാണ് അവസാനം അഭിനയിച്ചത്. ചന്ദനമഴ, പ്രണയം, സൗഭാഗ്യവതി, സംപ്രേഷണം ആരംഭിക്കാത്ത മേഘസന്ദേശം എന്നീ സീരിയലുകളിലും കഥാപാത്രമായി. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലും കുറേ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. ഗായികയായതിനാൽ ഗാനമേളകൾക്കും പോകാറുണ്ട്. നേമം കാരയ്ക്കാമണ്ഡപം നടുവത്ത് ശിവക്ഷേത്രത്തിനു സമീപമായിരുന്നു വാടകയ്ക്കു താമസിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP