Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബൈക്കിന് സമീപം സംസാരിച്ചുനിന്ന കോളേജ് വിദ്യാർത്ഥിയെ എസ്ഐ മർദ്ദിച്ചവശനാക്കി ജീപ്പിൽ കയറ്റി കൊണ്ടു പോയി മൂന്നാം മുറ പ്രയോഗിച്ചു; പ്രതിഷേധവുമായി വിദ്യാർത്ഥികളെത്തിയപ്പോൾ പെറ്റി നൽകി പറഞ്ഞയച്ചു; സോഷ്യൽ മീഡിയയിൽ മർദ്ദന ദൃശ്യം വൈറലായതോടെ പൊലീസിനെതിരെ രൂക്ഷ വിമർശനം; തെറ്റായ വിവരം നൽകി തട്ടിക്കയറിയതിനാണ് കസ്റ്റഡിയിലെടുത്തതെന്ന ന്യായത്തിൽ തടിയൂരാനും ശ്രമം

ബൈക്കിന് സമീപം സംസാരിച്ചുനിന്ന കോളേജ് വിദ്യാർത്ഥിയെ എസ്ഐ മർദ്ദിച്ചവശനാക്കി ജീപ്പിൽ കയറ്റി കൊണ്ടു പോയി മൂന്നാം മുറ പ്രയോഗിച്ചു;  പ്രതിഷേധവുമായി വിദ്യാർത്ഥികളെത്തിയപ്പോൾ പെറ്റി നൽകി പറഞ്ഞയച്ചു; സോഷ്യൽ മീഡിയയിൽ മർദ്ദന ദൃശ്യം വൈറലായതോടെ പൊലീസിനെതിരെ രൂക്ഷ വിമർശനം; തെറ്റായ വിവരം നൽകി തട്ടിക്കയറിയതിനാണ് കസ്റ്റഡിയിലെടുത്തതെന്ന ന്യായത്തിൽ തടിയൂരാനും ശ്രമം

ആർ പീയൂഷ്

കൊല്ലം: ബൈക്കിന് സമീപം സംസാരിച്ചു നിന്ന കോളേജ് വിദ്യാർത്ഥിയെ എസ്ഐ മർദ്ദിച്ചു ജീപ്പിൽ കയറ്റി കൊണ്ടുപോയെന്നും സ്റ്റേഷനിൽ വച്ച് മൂന്നാം മുറ പ്രയോഗിച്ചെന്നും ആരോപണം. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ശ്യാം കുമാറാണ് കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി അഖിലിനെ ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.

ഇന്നലെ കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം. ബൈക്കിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്ന അഖിൽ. ഈ സമയം ഒരു പൊലീസ് ജീപ്പ് വന്ന് നിൽക്കുകയും ബൈക്ക് ആരുടെതാണെന്ന് ചോദിക്കുകയും ചെയ്തു. ലൈസൻസില്ലാത്ത സുഹൃത്തിന്റെതാണ് ബൈക്ക് എന്ന് പറയാതെ അടുത്ത് നിന്ന മറ്റൊരു സുഹൃത്തിന്റെതാണ് എന്ന് പറഞ്ഞു. അയാളോട് ചോദിച്ചപ്പോൾ തന്റെ അല്ല എന്നു പറഞ്ഞു. ഇതോടെ ദേഷ്യത്തിലായ എസ്ഐ അസഭ്യം പറഞ്ഞു എന്നും തുടർന്ന് തന്നെ അകാരണമായി ജീപ്പിൽ കയറ്റി കൊണ്ടു പോകുകയുമായിരുന്നു എന്നാണ് അഖിൽ മറുനാടൻ മലയാളിയോട് പറഞ്ഞത്.

ആദ്യം മുഖത്തടിച്ചു. പിന്നീട് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെ വച്ച് മുതുകത്ത് മർദ്ദിച്ചുവെന്നും അഖിൽ പറയുന്നു. ഈ സമയം സംഭവമറിഞ്ഞ് കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായെത്തുകയും സംഭവം പന്തിയല്ലെന്ന് കണ്ട് പെറ്റി ചുമത്തി പറഞ്ഞയക്കുകയുമായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ അഖിലിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഇന്ന് രാവിലെ കൊല്ലത്തെ സ്വകാര്യ ആളുപത്രിയിൽ ചികിത്സ തേടി. മർദ്ദനം സംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകുകയും ചെയ്തു.

അതെ സമയം വിദ്യാർത്ഥിയെ എസ്ഐ മർദ്ദിക്കുന്ന ദൃശ്യം സമീപത്തെ വ്യാപാര ശാലയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. വിവിധ സംഘടനകൾ സംഭവത്തിൽ ഇടപെട്ട് പരാതി നൽകുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു.

എന്നാൽ അനധികൃതമായി പാർക്ക് ചെയ്ത ബൈക്കിന്റെ ഉടമസ്ഥൻ ആരെന്നു ചോദിച്ചപ്പോൾ തെറ്റിദ്ധരിപ്പിച്ചതിന് അന്യോന്യംവാക്കുതർക്കമായെന്നും എസ്ഐയെ അഖിൽ വെല്ലുവിളിച്ചതിനാലുമാണ് കസ്റ്റഡിയിലെടുത്തതെന്ന് കരുനാഗപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ വൈ. മുഹമ്മദി ഷാഫി മറുനാടൻ മലയാളിയോട് പറഞ്ഞു. എസഐ കുറ്റക്കാരനാണെങ്കിൽ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP