Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്റെ മരണത്തിൽ മറ്റൊരും ഉത്തരവാദിയല്ല ഏട്ടനെ ഉപദ്രവിക്കരുത്; അമ്മയോടും അച്ഛനോടും മാപ്പുചോദിക്കുന്നുവെന്ന് പ്രതിശ്രുത വധുവിന്റെ ഡയറിക്കുറിപ്പ്; പ്രതിശ്രുത വധുവിന്റെ ആത്മഹത്യയെ കുറിച്ച് കേട്ടപ്പോൾ കടലിൽ ചാടി ചരക്ക് കപ്പലിലെ ജീവനക്കാരനും; ധർമ്മടം സ്‌നേഹഗാഥയിൽ സ്‌നേഹയുടെ ആത്മഹത്യയിൽ ദുരൂഹത

എന്റെ മരണത്തിൽ മറ്റൊരും ഉത്തരവാദിയല്ല ഏട്ടനെ ഉപദ്രവിക്കരുത്; അമ്മയോടും അച്ഛനോടും മാപ്പുചോദിക്കുന്നുവെന്ന് പ്രതിശ്രുത വധുവിന്റെ ഡയറിക്കുറിപ്പ്; പ്രതിശ്രുത വധുവിന്റെ ആത്മഹത്യയെ കുറിച്ച് കേട്ടപ്പോൾ കടലിൽ ചാടി ചരക്ക് കപ്പലിലെ ജീവനക്കാരനും; ധർമ്മടം സ്‌നേഹഗാഥയിൽ സ്‌നേഹയുടെ ആത്മഹത്യയിൽ ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഭാവി വധു വീടിനു സമീപം തൂങ്ങിമരിച്ചു എന്ന വിവരം അറിഞ്ഞു വരൻ ജോലി സ്ഥലത്തു നിന്നു കടലിൽ ചാടി. ദിവസങ്ങളോളം അന്വേഷിച്ചിട്ടും യുവാവിനെ കണ്ടെത്താനയിട്ടില്ല. യുവാവിനു വേണ്ടിയുള്ള തിരിച്ചിൽ തുടരുകയാണ്. ഇയാൾ കടലിൽ ചാടിയതിനെ തുടർന്നു ചരക്കു കപ്പലിലെ സഹപ്രവർത്തകർ വിവരം പൊലീസിൽ അറിയിച്ചു.

ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ചത് അദ്ധ്യാപികയായ സ്‌നേഹ മാധവനാണ്. പ്രതിശ്രുത വധുവിന്റെ സ്വകാര്യ ഡയറി പൊലീസ് കസ്്റ്റയിൽ എടുത്തു. എന്റെ മരണത്തിൽ മറ്റൊരും ഉത്തരവാദിയല്ല ഏട്ടനെ ഉപദ്രവിക്കരുത്, അമ്മയോടും അച്ഛനോടും മാപ്പുചോദിക്കുന്നു എന്നാണു ഡയറിയിൽ എഴുതിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സ്‌നേഹ ജീവനൊടുക്കിയത്. രാവിലെ സ്‌കൂളിലെ പ്രധാനധ്യപികയെ വിളിച്ച ഉച്ചവരെ അവധി ചോദിച്ചുരുന്നു.

സമയം കഴിഞ്ഞു പോകാത്തതിനെ തുടർന്നു പിതാവു സ്‌കൂട്ടറിൽ കൊണ്ടാക്കാം എന്നു പറഞ്ഞു എങ്കിലും സ്‌നേഹ ഇതു നിരസിച്ചിരുന്നു. തുടർന്നാണു കിടപ്പുമുറിയിൽ തൂങ്ങി മരിച്ചതു. ഒരു വർഷം മുമ്പാണു മുഴുപ്പിലങ്ങാടി സ്വദേശിയുമായി സ്‌നേഹയുടെ വിവാഹം ഉറപ്പിച്ചത്. ഇവരുടെ മോതിരംമാറാൽ ചടങ്ങും കഴിഞ്ഞിരുന്നു. തലശ്ശേരി ധർമ്മടം പൊലീസ് സ്റ്റേഷന്റെ സമീപത്തെ സ്‌നേഹഗാഥയാണ് സ്‌നേഹ മാധവന്റെ വീട്.

ധർമ്മടം ഹോളി എയ്ഞ്ചൽ സ്‌കൂൾ അദ്ധ്യാപികയായായിരുന്നു 23 കാരി. വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങിയാണ് ജീവനൊടുക്കിയത്. രാവിലെ സ്‌കൂൾ പ്രധാന അദ്ധ്യാപികയെ ഫോണിൽ വിളിച്ച് ഉച്ചവരെ അവധി വേണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാൽ ഉച്ചകഴിഞ്ഞും പോയില്ല. പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP