Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാധാമണി മാഡത്തിന്റെ വെളിപ്പെടുത്തലുകൾ നിർണ്ണായകമായി; പിഴ അടയ്ക്കാൻ നോട്ടീസ് കൊടുത്തപ്പോഴും കുലുക്കമില്ലാതെ എംകെആർ പിള്ള; ശ്രീവൽസം ഗ്രൂപ്പിന്റെ ആസ്തികൾ കണ്ടുകെട്ടി ആദായ നികുതി വകുപ്പ്; പിടിച്ചെടുത്തത് കേരളത്തിനകത്തും പുറത്തുമുള്ള 36 ആസ്തികൾ; കള്ളപ്പണം വെളുപ്പിച്ച നാഗാലാന്റിലെ പന്തളത്തുകാരൻ മുൻ പൊലീസിന് മോദിയുടെ പുതിയ നിയമത്തിലൂടെ കിട്ടിയത് എട്ടിന്റെ പണി

രാധാമണി മാഡത്തിന്റെ വെളിപ്പെടുത്തലുകൾ നിർണ്ണായകമായി; പിഴ അടയ്ക്കാൻ നോട്ടീസ് കൊടുത്തപ്പോഴും കുലുക്കമില്ലാതെ എംകെആർ പിള്ള; ശ്രീവൽസം ഗ്രൂപ്പിന്റെ ആസ്തികൾ കണ്ടുകെട്ടി ആദായ നികുതി വകുപ്പ്; പിടിച്ചെടുത്തത് കേരളത്തിനകത്തും പുറത്തുമുള്ള 36 ആസ്തികൾ; കള്ളപ്പണം വെളുപ്പിച്ച നാഗാലാന്റിലെ പന്തളത്തുകാരൻ മുൻ പൊലീസിന് മോദിയുടെ പുതിയ നിയമത്തിലൂടെ കിട്ടിയത് എട്ടിന്റെ പണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നികുതി തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികൾ ആദായ നികുതി വകുപ്പ് താത്ക്കാലികമായി കണ്ടുകെട്ടി. നാഗാലൻഡിലെ മുൻ പൊലീസ് ഉദ്യോഗസ്ഥനും ശ്രീവത്സം ഗ്രൂപ്പിന്റെ ഉടമയുമായ എം.കെ.ആർ.പിള്ള ഭാര്യ വത്സല, മക്കളായ അരുൺ രാജ്, വരുൺ രാജ് എന്നിവരുടെ പേരിലുള്ള ആസ്തികളാണ് കണ്ടു കെട്ടിയത്. കേരളത്തിനകത്തും പുറത്തുമുള്ള 36 ആസ്തി വകകളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി ഉത്തരവിറക്കിയത്. പിള്ളയുടെ ബിസിനസ് പങ്കാളി രാധാമണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് വിശദമായ അന്വേഷണം നടത്തിയിരുന്നു്. പിള്ളയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിരുന്നത് രാധാമണിയാണെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തി.

പിള്ളയുടെ പേരിലുള്ള 10 കോടിയുടെ റിയൽഎസ്റ്റേറ്റ് നിക്ഷേപങ്ങളുടെ രേഖകൾ രാധാമണിയുടെ ഹരിപ്പാട് ഡാണാപ്പടിയിലുള്ള വീട്ടിൽ നിന്ന് പിടിച്ചെടുത്തതാണ് നിർണ്ണായകമായത്. റെയ്ഡ് നടക്കുമ്പോൾഡൽഹിയിലെ നാഗാലാന്റ് ഹൗസിലായിരുന്ന രാധാമണിയെ ആദായനികുതിഉദ്യോഗസ്ഥർ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. രാധാമണിയിൽ നിന്ന് പിള്ളയുടെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചു. ഇതാണ് കേസ് അന്വേഷണത്തിൽ നിർണ്ണായകമായത്. നികുതി വെട്ടിപ്പുകാരിൽ പിടിമുറുക്കാൻ മോദി സർക്കാർ കഴിഞ്ഞ വർഷം ആദായ നികുതി നിയമത്തിലെ സെക്ഷൻ 132 9-ബിയിൽ ഭേദഗതി വരുത്തിയിരുന്നു. നികുതി അടക്കാത്തവരുടെ ആസ്തി കണ്ടുകെട്ടാൻ വ്യവസ്ഥ ചെയ്യുന്ന ഈ നിമമനുസരിച്ചുള്ള കേരളത്തിലെ ആദ്യ നടപടിയാണിത്.

കേരളത്തിലെ എട്ടു സബ് രജിസ്ട്രാർ ഓഫീസുകളുടെ കീഴിലേയും ബെംഗളൂരുവിലേയും ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികളാണ് താത്ക്കാലികമായി കണ്ടുകെട്ടിയത്. നാഗാലാൻഡിലെ സേവനത്തിനിടെ ബിനാമി ഇടപാടുകളിലൂടെ എം.കെ.ആർ.പിള്ള കോടികൾ കേരളത്തിലേക്ക് കടത്തിയെന്നാണ് പിള്ളയ്‌ക്കെതിരായ ആരോപണം. നികുതിയും പിഴയും അടക്കം 288 കോടി രൂപ സർക്കാരിലേക്ക് അടക്കാൻ ആദായ നികുതി വകുപ്പ് ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ നികുതി അടച്ചിരുന്നില്ല. അതിനാലാണ് സ്വത്ത് കണ്ടെത്തുന്നത്. പിള്ള നാഗാ കലാപകാരികൾക്കും പണം നൽകിയെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടും നേരത്തെ ചർച്ചയായിരുന്നു.

നാഗാലാൻഡ് പൊലീസിന്റെ ഔദ്യോഗിക വാഹനങ്ങളിൽ സംസ്ഥാനത്തേക്ക് പണം കടത്തിയെന്ന് ആരോപണമാണ് പിള്ളയ്‌ക്കെതിരെ ഉയർന്നത്. ആദായ നികുതി വകുപ്പ് നാഗാലാൻഡിലും പരിശോധന നടത്തിയിരുന്നു. ശ്രീവത്സം ഗ്രൂപ്പിന്റെ വളർച്ചയുടെ പിന്നിൽ നാഗാലാൻഡിൽ നിന്നുള്ള പണമാണെന്ന തെളിയിക്കുന്ന വിവരങ്ങളുള്ള ബാങ്ക് അക്കൗണ്ടും ആദായ നികുതി വകുപ്പിന് കിട്ടി. നാഗാലാന്റിലെ പണമുപയോഗിച്ച് വളർന്ന ശ്രീവൽസം ഗ്രൂപ്പ് കേരളത്തിൽ കരുതലോടെയാണ് പ്രവർത്തിച്ചത്. പല സാമൂഹിക സംഘടനകളിൽ നിന്നും അച്ഛനും മകനും അവാർഡുകൾ വാങ്ങിച്ചെടുത്തു. വ്യവസായ സംരഭകനെന്ന നിലയിൽ ശ്രദ്ധനേടിയെടുക്കാനാണ് ശ്രമിച്ചത്. അഡംബരക്കാറുകളിലായിരുന്നു ഈ കുടുംബത്തിന്റെ യാത്ര. മണി മുറ്റത്ത് എന്ന ചിട്ടിക്കമ്പനിയുടെ പ്രവർത്തനവും സജീവമാക്കി.

എംകെആർ പിള്ളയുടെ ഭാര്യ വത്സല രാജിന് കോഹിമയിലും ദിമാപുരിലുമായി അഞ്ചക്കൗണ്ടുകളുണ്ടായിരുന്നു. ബാക്കിയുള്ളവ ബംഗളൂരുവിലും ചെന്നൈയിലുമായിരുന്നു. പിള്ളയുടെ ഉടമസ്ഥതയിലുള്ള 30-ൽ അധികം സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത നിക്ഷേപമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൂടാതെ കേരളത്തിന് അകത്തും, പുറത്തും കോടികളുടെ ബിനാമി ഇടപാടുകൾ ശ്രീവൽസം ഗ്രൂപ്പ് നടത്തിയതായും തെളിഞ്ഞിരുന്നു. ഇതുവരെ 1000 കോടിയോളം വരവിൽ കവിഞ്ഞ സ്വത്ത് സംബന്ധിച്ച രേഖകളാണ് കണ്ടെത്തിയത്.

നാഗാലാൻഡിൽ അസിസ്റ്റന്റ് എസ്‌പിയായിരുന്ന പിള്ളയ്ക്ക് ഇത്രയുമധികം കോടികൾ എങ്ങനെയുണ്ടാക്കാൻ കഴിഞ്ഞുവെന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. നാഗാലാൻഡിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും ഇടപാടുകൾക്കു ഇടനിലക്കാരനായി പ്രവർത്തിക്കുന്നതോടൊപ്പം അവരുടെയും കള്ളപ്പണം നിക്ഷേപിച്ചുമാണ് പിള്ള ഇത്രയുമധികം സ്വത്തുണ്ടാക്കിയതെന്ന് സൂചനയുണ്ട്.

2003ലാണ് പിള്ള പന്തളം, കുളനട എന്നീ സ്ഥലങ്ങളിൽ ശ്രീവൽസമെന്ന പേരിൽ സ്ഥാപനം തുടങ്ങിയത്. പിന്നീട് അവിശ്വസനീയമാംവിധം ഈ സ്ഥാപനങ്ങൾ വളരുകയായിരുന്നു. പിള്ള ജോലിയുമായി ബന്ധപ്പെട്ടു നാഗാലാൻഡിൽ ആയതിനാൽ അവിടെയുള്ളവരുടെ കള്ളപ്പണ നിക്ഷേപം ശ്രീവൽസം ഗ്രൂപ്പിൽ ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP