Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് ദിവസം മുമ്പ് കൃഷ്ണൻ ബന്ധുക്കളോട് പറഞ്ഞത് 'ജീവിക്കാൻ പറ്റാത്ത സാഹചര്യം' എന്ന്; തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് ഭാര്യ 'മാഡം രാധാമണി' കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ എന്ന് പൊലീസ്; രാധാമണി ചികിത്സയ്ക്ക് പോയത് എപ്പോഴെന്നോ എന്തിനാണെന്നതിലും വ്യക്തയില്ല: ശ്രീവൽസം പിള്ളയുടെ എല്ലാ കള്ളക്കളികളും അറിയാവുന്ന കൃഷ്ണന്റെ മരണത്തിൽ അടിമുടി ദുരൂഹത

രണ്ട് ദിവസം മുമ്പ് കൃഷ്ണൻ ബന്ധുക്കളോട് പറഞ്ഞത് 'ജീവിക്കാൻ പറ്റാത്ത സാഹചര്യം' എന്ന്; തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് ഭാര്യ 'മാഡം രാധാമണി' കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ എന്ന് പൊലീസ്; രാധാമണി ചികിത്സയ്ക്ക് പോയത് എപ്പോഴെന്നോ എന്തിനാണെന്നതിലും വ്യക്തയില്ല: ശ്രീവൽസം പിള്ളയുടെ എല്ലാ കള്ളക്കളികളും അറിയാവുന്ന കൃഷ്ണന്റെ മരണത്തിൽ അടിമുടി ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ശ്രീവത്സം പിള്ളയുടെ വിശ്വസ്ത രാധാമണിയുടെ ഭർത്താവ് കൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. നാഗാലാൻഡ് പൊലീസിന്റെ ഔദ്യോഗിക വാഹനങ്ങളിൽ സംസ്ഥാനത്തേക്ക് പണം കടത്തിയെന്ന് ആരോപണം ഉയരുന്നതോടെ വിവാദ നായകനായ പിള്ളയുടെ വിശ്വസ്തയായ മാനേജർ രാധമണിയുടെ ഭർത്താവ് എന്ന നിലയിൽ കൃഷ്ണൻ കമ്പനിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ കടുത്ത സമ്മർദ്ദത്തിലൂടെയാണ് കൃഷ്ണൻ കടന്നുപോയത് എന്നാണ് അറിയാൻ സാധിക്കുന്നത്.

വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കൃഷ്ണനെ കാണപ്പെടുമ്പോൾ ആരും തന്നെ വീട്ടിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം 11 മണിയോടെയാണ് കൃഷ്ണൻ വിട്ടീൽ ഉണ്ടായിട്ടു വീടും വാതിലുകളും തുറക്കാതിരുന്നത്. ഇക്കാര്യം ബന്ധു പൊലീസിൽ അറിയിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ് ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തിയാണ് വീട് തുറന്ന് മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്. വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിത്.

രണ്ടു ദിവസം മുമ്പ് 'ജീവിക്കാൻ പറ്റാത്ത സാഹചര്യം' എന്ന് ബന്ധുക്കളോട് കൃഷ്ണൻ പറഞ്ഞിരുന്നു. ഇതു കുടുത്ത സമ്മർദ്ദത്തെ തുടർന്നാണെന്നാണ് അറിയുന്നത്. കൃഷ്ണൻ തൂങ്ങി മരിക്കുമ്പോൾ രാധാമണി കൊച്ചിയിൽ ചികിത്സയിൽ കഴിയുക ആയിരുന്നു എന്നാണ് അറിയുന്നത്. എന്നാൽ, എന്തിനാണ് ചികിത്സയെന്നോ എപ്പോൾ പോയെന്നോ അധികമാർക്കും അറിവുണ്ടായിരുന്നില്ല. ശ്രീവത്സം ഗ്രൂപ്പിന്റെ അനധികൃത സ്വത്ത് സമ്പാദന കേസ് നിർണായ ഘട്ടത്തിൽ എത്തി നിൽക്കവേയാണ് കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആൾ മരണപ്പെട്ടത്. ഇതിൽ ദുരൂഹതകൾ ഏറെയാണ് താനും. അതുകൊണ്ട് തന്നെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൃഷ്ണൻ ഭാര്യ രാധാമണിയുമായി വഴക്കിട്ടിരുന്നു എന്നും വാർത്തകളുണ്ട്. ഇതും മരണത്തിന് പിന്നിലെ കാരണമാണോ എന്നാണ് സംശയം. ശ്രീവത്സം ഗ്രൂപ്പിൽ ആദായവകുപ്പ് നടത്തിയ റെയ്ഡിൽ ആയിരംകോടിയുടെ ബിനാമി ഇടപാടുകളും കണ്ടെത്തിയിരുന്നു. തുടർന്നാണ് പിള്ളയ്ക്ക് നാഗാ കലാപകാരികളുമായുള്ള ബന്ധം വെളിപ്പെട്ടത്. ഇതോടെ രാധാമണി പിള്ളയുടെ ബിനാമി ആണെന്നും തെളിഞ്ഞു. അതോടെ ഹരിപ്പാട്ടുള്ള ഇവരുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

രാധാമണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. പിള്ളയുടെ റിയൽ എസ്റ്റേറ്റ് ബിസിനസുകളുടെ ബിനാമിയായിരുന്നു രാധാമണി. പിള്ളയുടെ പേരിലുള്ള 10 കോടിയുടെ നിക്ഷേപങ്ങളുടെ രേഖകൾ രാധാമണിയുടെ ഹരിപ്പാട്ടുള്ള വീട്ടിൽ നിന്നും കണ്ടെടുത്തതായും വിവരമുണ്ടായിരുന്നു. എല്ലാ ഇടപാടുകളും അറിയാമായിരുന്ന കൃഷ്ണന്റെ മരണം അസ്വഭാവികമാവുന്നതും അതുകൊണ്ടാണ്. ആത്മഹത്യ ചെയ്യേണ്ട കാര്യമൊന്നും ഇയാൾക്കില്ലെന്ന് നാട്ടുകാരും പറയുന്നു. രാധാമണിയും കൃഷ്ണനും ഏറെക്കാലം നാഗാലാൻഡിലുമുണ്ടായിരുന്നു. ഇതൊക്കെയാണ് സംഭവത്തെ ദുരൂഹമാക്കുന്നതും.

നാഗാലാൻഡിൽ പിള്ള നടത്തിയ കളികളെല്ലാം രാധാമണിയെ മുന്നിൽ നിർത്തിയായിരുന്നു. ശ്രീവൽസം വെഡിങ് സെന്റർ, ശ്രീവൽസം ഗോൾഡ്, ആറന്മുളയിലെ സുദർശനം സെൻട്രൽ സ്‌കൂൾ, മണിമറ്റം ഫിനാൻസ്, രാജവൽസം മോട്ടോഴ്സ് എന്നിവയും രാധാമണിയുടെ നിയന്ത്രണത്തിലായിരുന്നു. ജീവനക്കാർക്കിടയിൽ മാഡം എന്നറിയപ്പെടുന്ന രാധാമണിയാണ് ശ്രീവൽസത്തിന്റെ അവസാന വാക്ക്. കേരളാ രാഷ്ട്രീയത്തിലും പിള്ളയ്ക്ക് വിപുലമായ ബന്ധങ്ങളുള്ളതിനാൽ കേസ് അട്ടിമറിക്കാനുള്ള സാധ്യതകളും സജീവമാണ്.അതിനിടെയാണ് കൃഷ്ണന്റെ അപ്രതീക്ഷ മരണം.രാധാമണിയെ കേന്ദ്രീകരിച്ച പല അന്വേഷണങ്ങളും നടക്കുന്നുണ്ട്. നോട്ട് നിരോധനകാലയളവിലെ എല്ലാ സാമ്പത്തിക ഇടപാടുകൾക്കും വേദിയായതും രാധാമണിയുടെ വീടാണ്. എന്തായാലും കൃഷ്ണന്റെ മരണം പല ചോദ്യങ്ങളും ഉയർത്തുകയാണ്.

നാഗാലാന്റെ പൊലീസിൽ അഡീഷണൽ എസ്‌പിയായിരുന്നു എംകെആർ പിള്ള. രാഷ്ട്രീയക്കാരുടെ ഒത്താശയോടെയാണ് ശതകോടികൾ ആസ്തിയുണ്ടാക്കിയത്. വിവാദങ്ങൾക്കിടെ രാധാമണിയുടെതെന്ന് പറയപ്പെടുന്ന വാടക വീട്ടിൽനിന്നും ഉദ്യോഗസ്ഥർ പത്ത് ലക്ഷം രൂപ പിടികൂടിയിരുന്നു. ഈ വീട്ടിൽനിന്നു ഒരു ഡയറിയും കണ്ടെടുത്തു. ശ്രീവത്സം ഗ്രൂപ്പിന്റെ ഭൂമിയിടപാടുകളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിശദാംശങ്ങൾ ഡയറിയിലുണ്ടെന്നു സൂചനയുണ്ടായിരുന്നു. നാഗാലാൻഡിൽനിന്നും പൊലീസ് ജീപ്പുകളിൽ എത്തിയിരുന്ന പണം ഈ വീട്ടിൽ സൂക്ഷിച്ചിരുന്നതായും വിവരങ്ങളുണ്ട്. നോട്ട് നിരോധന കാലത്തെ സാമ്പത്തിക ഇടപാടുകൾ മുഴുവൻ ഈ വീട് വഴി നടന്നതായാണ് കണ്ടെത്തൽ. ഇവർ പ്രധാന കണ്ണിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിജലിൻസ് ഉദ്യോഗസ്ഥർ ഇവരെ നാഗാലാന്റിൽനിന്നും വിളിച്ചുവരുത്തി കൊച്ചിയിൽ ചോദ്യം ചെയ്തിരുന്നു. ആദായനികുതി വകുപ്പിന്റെ റെയ്‌ഡോടെ ഒറ്റക്കെട്ടായിനിന്ന ശ്രീവൽസം ഗ്രൂപ്പ് ഇപ്പോൾ രണ്ടുതട്ടിലായെന്ന് സൂചനയുണ്ടായിരുന്നു കുടുംബ കലഹമാണ് ഗ്രൂപ്പിനെ പൊട്ടിതെറിയിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു.

പത്തനംതിട്ട കുളനട സ്വദേശിയായ എം കെ ആർ പിള്ള വിരമിച്ചശേഷം നാഗാലാന്റ് പൊലീസിന്റെ ഉപദേശകനായി ജോലി ചെയ്യുമ്പോഴാണ് വിവാദത്തിൽപ്പെട്ടത്്. വസ്ത്രശാലകളും സ്വർണ്ണാഭരണ ശാലകളും റിയൽ എസ്റ്റേറ്റ് ബിസിനസ്സുമാണ് ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലുമായി ഗ്രൂപ്പ് നടത്തുന്നത്. പന്തളം സ്വദേശി എംകെആർ പിള്ളയുടെ ശ്രീവത്സം ഗ്രൂപ്പ് 400 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. വീട്ടിലെയും സ്ഥാപനങ്ങളിലെയും റെയ്ഡിൽ നിന്നു ശേഖരിച്ചതിന് പുറമേ വസ്തു ഇടപാടുകളുടെ രേഖകൾ ഹാജരാക്കാൻ ആദായ നികുതി വകുപ്പ് നിർദ്ദേശം നൽകിയിരുന്നു.

 

ആദ്യഘട്ടത്തിൽ ഹാജരാക്കിയതിൽ കൂടുതൽ വസ്തുക്കളുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ശ്രീവത്സം ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹാജരാക്കിയ രേഖകളിലാണ് കൊച്ചി പനമ്പിള്ളി നഗറിൽ പാസ്പോർട്ട് ഓഫീസിനു സമീപം കോടികൾ വിലമതിക്കുന്ന വസ്തു ശ്രീവത്സം ഗ്രൂപ്പ് വാങ്ങിയതായി കണ്ടെത്തിയത്. മാത്രമല്ല എം കെ ആർ പിള്ള കേരളത്തിൽ നിക്ഷേപങ്ങൾ കൂടുതൽ നടത്തിയത് വ്യാജ കമ്പനികളുടെ പേരിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. നാഗാലാൻഡിൽ മുൻ എസ് പിയായിരുന്ന പിള്ള പൊലീസ് നവീകരണത്തിനുള്ള കേന്ദ്രഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ല. ശ്രീവത്സം ഗ്രൂപ്പിന്റെ 60 ൽ പരം ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന പൂർത്തിയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP