Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തൃത്താലയിലെ എല്ലാ രാഷ്ട്രീയക്കാരുടെയും ഇഷ്ടക്കാരൻ; സംഭാവന കയ്യയച്ച് കൊടുക്കുന്ന സ്വന്തം സ്വർണക്കുട്ടി; മക്കളും പേരക്കുട്ടികളുമുള്ള ജുവലറി മുതലാളി കൊച്ചുകുഞ്ഞിനെ പീഡിപ്പിച്ചതിൽ അമ്പരന്ന് നാട്ടുകാർ; മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി; ഏറെക്കാലമായി ഇഷ്ടക്കാരനെന്നും മകളെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്നും വാദിച്ചുനിന്ന് യുവതി; തിയേറ്ററുകാർ വീഡിയോ ഏൽപിച്ച അന്നുതന്നെ ചൈൽഡ് ലൈൻ അറിയിച്ചിട്ടും കേസെടുക്കാത്തതിന്റെ നാണക്കേട് മറയ്ക്കാൻ പ്രതികാര ഗൂഢാലോചനയും

തൃത്താലയിലെ എല്ലാ രാഷ്ട്രീയക്കാരുടെയും ഇഷ്ടക്കാരൻ; സംഭാവന കയ്യയച്ച് കൊടുക്കുന്ന സ്വന്തം സ്വർണക്കുട്ടി; മക്കളും പേരക്കുട്ടികളുമുള്ള ജുവലറി മുതലാളി കൊച്ചുകുഞ്ഞിനെ പീഡിപ്പിച്ചതിൽ അമ്പരന്ന് നാട്ടുകാർ; മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി; ഏറെക്കാലമായി ഇഷ്ടക്കാരനെന്നും മകളെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്നും വാദിച്ചുനിന്ന് യുവതി; തിയേറ്ററുകാർ വീഡിയോ ഏൽപിച്ച അന്നുതന്നെ ചൈൽഡ് ലൈൻ അറിയിച്ചിട്ടും കേസെടുക്കാത്തതിന്റെ നാണക്കേട് മറയ്ക്കാൻ പ്രതികാര ഗൂഢാലോചനയും

പ്രകാശ് ചന്ദ്രശേഖർ

എടപ്പാൾ: തൃത്താലയിലെ എല്ലാ രാഷ്ട്രീയക്കാരുടേയും ഇഷ്ടക്കാരനായിരുന്ന ജുവലറി ഉടമ മൊയ്തീൻകുട്ടിയുടെ രഹസ്യ സംഗമവും കൊച്ചുകുഞ്ഞിനെ പീഡിപ്പിക്കലും പുറത്തുവന്നതോടെ ആകെ അമ്പരന്നിരിക്കുകയാണ് നാട്ടുകാർ. പെൺകുഞ്ഞിനെ പീഡിപ്പിച്ച മൊയ്തീൻകുട്ടി എല്ലാ രാഷ്ട്രീയക്കാരേയും സാമ്പത്തികമായി സഹായിക്കുന്നയാളായിരുന്നു. ഇത്തരത്തിൽ സാമ്പത്തിക സഹായം ചെയ്യുന്നതോടെ നാട്ടുകാർ സ്വർണക്കുട്ടിയെന്ന ചെല്ലപ്പേരിട്ടാണ് മുതലാളിയെ വിളിക്കുന്നത്.

പ്രവാസി ജീവിതത്തിനിടെ സമ്പത്ത് വന്നതോടെയാണ് മൊയ്തീൻകുട്ടി സ്വർണക്കുട്ടിയാകുന്നതും എല്ലാ രാഷ്ട്രീയക്കാർക്കിടയിലും ഇഷ്ടക്കാരനായി വിലസുന്നതും. ഇതിനിടെയാണ് തിയേറ്ററിൽ ബാലികയെയും അമ്മയേയും ഇടത്തുംവലത്തും ഇരുത്തി പരിലാളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതും കുടുങ്ങുന്നതും. അതിനിടെ പരാതി കിട്ടിയിട്ടും കേസെടുക്കാതിരുന്ന എസ്‌ഐക്ക് എതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ബാലികാ പീഡനം അറിഞ്ഞിട്ടും നടപടിയെടുക്കാതെ കൃത്യവിലോപം കാണിച്ചുവെന്ന് വ്യക്തമായതോടെയാണ് ഇത്.

സ്വർണക്കച്ചവടക്കാരനും രാഷ്ട്രീയക്കാർക്ക് വേണ്ടപ്പെട്ടവനും ആയതോടെയാണ് സ്വർണക്കുട്ടി എന്ന വിളിപ്പേരുവന്നത്. പ്രവാസിയായിരുന്നു മൊയ്തീൻകുട്ടി. നാട്ടിലും ജുവലറി തുടങ്ങി ബെൻസിൽ വിലസിത്തുടങ്ങിയതോടെ നാട്ടുകാരുടെ മുന്നിലും സ്വർണക്കുട്ടിയായി മാറി ഈ മുതലാളി. മക്കളും അവരുടെ മക്കളായി പേരക്കുട്ടികളും ഉള്ള മൊയ്തീൻകുട്ടിയെന്ന അറുപതുകാരൻ ഇത്തരത്തിൽ ഒരു കൊച്ചുകുട്ടിയെ പീഡിപ്പിച്ചുവെന്നത് അമ്പരപ്പോടെയാണ് തൃത്താലക്കാരും മൊയ്തീനെ അടുത്തറിയുന്നവരും കേൾക്കുന്നത്.

എന്നാൽ പൊലീസിന് നാണക്കേടായതോടെ കേസിൽ ചില ഒത്തുതീർപ്പുകൾ നടക്കുന്നതായ സൂചനകളും പുറത്തുവന്നരുന്നു. പെൺകുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഇന്ന് രേഖപ്പെടുത്തി. കേസിലെ വിവരങ്ങൾ ചോരാതിരിക്കാ്ൻ മാധ്യമങ്ങളോട് ഒന്നും പറയരുതെന്ന കർശന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. മലപ്പുറം ഡിസിആർബി ഡിവൈഎസ്‌പി ആർ മോഹനചന്ദ്രനാണ് അന്വേഷണ ചുമതല. പെൺകുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ഇവരെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. തന്റെ ഇഷ്ടക്കാരനാണ് അറുപതുകാരനായ മൊയ്തീൻകുട്ടിയെന്ന് ഇവർ പൊലീസിനോട് പറഞ്ഞെങ്കിലും മകളെ തന്റെ അറിവോടെ പീഡിപ്പിച്ചിട്ടില്ല എന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇവർക്കെതിരെയും പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. പീഡനത്തിന് ഇരയായ കുഞ്ഞിന്റെ സഹോദരിമാരിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കുന്ന നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാകും ഏതൊക്കെ വകുപ്പ് മൊയ്തീനും കാമുകിക്കും എതിരെ ചുമത്താനാകുമെന്ന് തീരുമാനിക്കുക.

അതേസമയം കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായാണ് ആക്ഷേപം. സ്വന്തം മകളെ കാമഭ്രാന്തന് കൈകാര്യംചെയ്യാൻ വിട്ടുകൊടുത്തുവെന്ന് ആക്ഷേപം ഉയർന്ന സ്ത്രീയെ അറസ്റ്റുചെയ്തു എന്നാണ് ഇന്ന് രാവിലെ പൊലീസ് വ്യക്തമാക്കിയത്. എന്നാൽ കേസ് ഡിസിആർബി ഡിവൈഎസ്‌പി മോഹനചന്ദ്രന് കൈമാറി. പോക്‌സോ ചുമത്തി കേസെടുത്താൽ പീഡനകനും അതിന് ഒത്താശ ചെയ്ത കുഞ്ഞിന്റെ അമ്മയ്ക്കും ജീവപര്യന്തം ശിക്ഷവരെ ലഭിക്കുമായിരുന്നു. എന്നാൽ ഇതിന്റെ തീവ്രത കുറയ്ക്കാൻ നീക്കം നടക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്.

സമാനമായ രീതിയിൽ ഈ വിഷയത്തിൽ തിയേറ്ററിൽ നിന്ന് കിട്ടിയ ദൃശ്യങ്ങളിൽ നടപടിക്കായി പൊലീസിന് കൈമാറിയ ചൈൽഡ് ലൈനിനെതിരെയും പൊലീസ് നീക്കം നടക്കുന്നതായി പരാതി ഉയർന്നു. കഴിഞ്ഞ മാസം 18ന്ാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ തിയേറ്റർ ഉടമകൾ 26ന് ചൈൽഡ് ലൈനിന് നൽകുകയും അത് അന്നുതന്നെ പൊലീസിന് നൽകുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ് കേസെടുത്തില്ല. ഇന്നലെ വാർത്ത പുറത്തുവന്നതോടെയാണ് കേസെടുക്കാൻ തയ്യാറായതും പിന്നീട് മൊയ്തീൻകുട്ടി അറസ്റ്റിലാവുന്നതും. ദൃശ്യങ്ങൾ ചൈൽഡ് ലൈനിന് കൈമാറിയില്ലെന്നും പൊലീസിനാണ് കൈമാറിയതെന്നും തിയേറ്റർ ഉടമയിൽ നിന്ന് എഴുതിവാങ്ങിയെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇതിന് പുറമെ ദൃശ്യങ്ങളിൽ ചൈൽഡ് ലൈൻ കൃത്രിമം കാണിച്ചുവെന്ന് വരുത്താനും നീക്കം നടക്കുന്നു.

പീഡനത്തിന് ഇരയായ പെൺകുട്ടിയെ പൊലീസും ചൈൽഡ് ലൈനും ഇടപെട്ട് മഞ്ചേരിയിലെ നിർഭയ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ ലീഗ് നേതാവു കൂടിയായ പ്രതി തൃത്താല സ്വദേശി മൊയ്തീൻകുട്ടിയെ രക്ഷിക്കാനായി കേസിൽ കൃത്രിമം നടത്തുന്നുവെന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നതെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. ഏപ്രിൽ 26ന് റിപ്പോർട്ട് ചെയ്യപ്പെട്ട കേസിൽ പൊലീസ് നടപടിയെടുക്കാതെ വൈകിച്ചിരുന്നു. ഇക്കാര്യവും പുറത്തുവന്നതോടെ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. പെൺകുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്തെന്നും ചോദ്യം ചെയ്ത് വരുന്നേയുള്ളൂ എന്നുമാണ് ഇപ്പോൾ പൊലീസ് പറയുന്നത്. കുട്ടിയുടെ അമ്മയ്ക്ക് പീഡനത്തെ പറ്റി അറിവുണ്ടെന്നും ഇവരുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ പീഡിപ്പിച്ചതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നില്ലെന്നുമാണ് ഇപ്പോൾ പൊലീസ് പറയുന്നത്. കേസെടുക്കാൻ വൈകിയെന്ന കാരണത്താലാണ് എസ്‌ഐക്ക് സസ്‌പെൻഷൻ ഉണ്ടായത്.

കുട്ടിയുടെ അമ്മ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്ന ഡിസിആർബി ഡിവൈഎസ്‌പി മോഹനചന്ദ്രൻ മറുനാടനോട് വ്യക്തമാക്കിയത്. ബാലികയുടെ അമ്മയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തുവെന്ന് വ്യക്തമാക്കുമ്പോഴും അവർ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സ്ഥിരമായി പ്രതി മൊയ്തീൻകുട്ടിക്കൊപ്പം സിനിമയ്ക്ക് പോകാറുണ്ടെന്നും എന്നാൽ മകളെ തിയേറ്ററിൽ ഉപദ്രവിച്ചത് താൻ അറിഞ്ഞിട്ടില്ലെന്നും തന്റെ മേൽ കൈവച്ചത് താൻ അറിഞ്ഞുകൊണ്ടാണെന്നും ആണ് ഇവർ നൽകുന്ന മൊഴി. ഇതോടെ ബാലികാ പീഡനത്തിൽ അമ്മയ്ക്ക് അറിവില്ലെന്ന വാദമാണ് ഉയർത്തുന്നത്. ഇത്തരത്തിൽ മൊഴി നൽകാൻ കൃ്ത്യമായ ഉപദേശം ലഭിച്ചിരുന്നു എന്ന സൂചനകളും പുറത്തുവരുന്നു. സംഭവം വാർത്തയായതിന് പിന്നാലെ അഭിഭാഷകനെ കാണാനാണ് മൊയ്തീൻകുട്ടി പോയതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് ഇയാളെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഇതിനിടെ പെൺകുട്ടിയെ വീട്ടുകാരിൽ നിന്ന് മാറ്റി മഞ്ചേരിയിലെ നിർഭയ കേന്ദ്രത്തിൽ എത്തിച്ചു. കുഞ്ഞിൽ നിന്ന് സംഭവങ്ങളുടെ സത്യാവസ്ഥ അറിയാൻ ശ്രമം നടത്തുന്നുണ്ട് ചൈൽഡ് ലൈൻ പ്രവർത്തകരും. രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുള്ള പ്രതിയെ രക്ഷപ്പെടുത്താൻ പല കോണുകളിൽ നിന്നും നീക്കമുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP