Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ലക്ഷത്തിന് അടുത്ത് ശമ്പളം, ആനുകൂല്യങ്ങൾ വേറെ; എന്നിട്ടും പണത്തോട് ആർത്തിമൂത്ത രമ മുക്കുപണ്ട തട്ടിപ്പുകാർക്ക് എല്ലാ ഒത്താശയും ചെയ്തു; ബ്ലേഡുകാരനുമായി നടത്തിയത് 30 ലക്ഷം രൂപയുടെ ഇടപാടുകൾ; വീട്ടിൽ വളർത്തുന്ന റോട്ട്‌വീലർ, ജർമ്മൻ ഷെപ്പേർഡ് നായ്ക്കളെ തീറ്റിപ്പോറ്റാൻ തന്നെ മുടക്കുന്നത് 25,000 രൂപ; തളിപ്പറമ്പിലെ സഹകരണ ബാങ്ക് മാനേജർ തട്ടിപ്പുകാരിയായത് ആർഭാഢ ജീവിതത്തിന് വേണ്ടി

ഒരു ലക്ഷത്തിന് അടുത്ത് ശമ്പളം, ആനുകൂല്യങ്ങൾ വേറെ;  എന്നിട്ടും പണത്തോട് ആർത്തിമൂത്ത രമ മുക്കുപണ്ട തട്ടിപ്പുകാർക്ക് എല്ലാ ഒത്താശയും ചെയ്തു; ബ്ലേഡുകാരനുമായി നടത്തിയത് 30 ലക്ഷം രൂപയുടെ ഇടപാടുകൾ; വീട്ടിൽ വളർത്തുന്ന റോട്ട്‌വീലർ, ജർമ്മൻ ഷെപ്പേർഡ് നായ്ക്കളെ തീറ്റിപ്പോറ്റാൻ തന്നെ മുടക്കുന്നത് 25,000 രൂപ; തളിപ്പറമ്പിലെ സഹകരണ ബാങ്ക് മാനേജർ തട്ടിപ്പുകാരിയായത് ആർഭാഢ ജീവിതത്തിന് വേണ്ടി

രഞ്ജിത് ബാബു

കണ്ണൂർ: തൊണ്ണൂറായിരം രൂപ പ്രതിമാസ ശമ്പളം. പുറമേ ആനുകൂല്യങ്ങളും. എന്നിട്ടും ജില്ലാ സഹകരണ ബാങ്കിന്റെ തളിപ്പറമ്പ് മുഖ്യ ശാഖയിലെ മാനേജർ ടി.വി. രമക്ക് വളഞ്ഞ വഴിയിലൂടെ പണം സമ്പാദിക്കണം. അരക്കോടിയിലേറെ മുക്കുപണ്ടം തട്ടിപ്പിന് പുറമേ ബ്ലേഡ് ഇടപാടുകളും രമ സജീവമായി നടത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചു. ആലുങ്കൽ ഹൗസിലെ ഉണ്ണികൃഷ്ണനെന്ന ബ്ലേഡുകാരനുമായി രമ നടത്തിയത് 30 ലക്ഷം രൂപയുടെ ഇടപാടുകൾ. ബാങ്കിന്റെ മുഖ്യശാഖയിൽ ചുമതലയിലിരിക്കേ ഇത്തരം ഇടപാടുകൾക്കാണ് രമ പ്രാധാന്യം നൽകിയത്.

അതിനു പുറമേ ഉണ്ണികൃഷ്ണനും ഭാര്യ ഷീജയും രണ്ട് ഇടപാടുകളിലായി 167 ഗ്രാം മുക്കുപണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതെല്ലാം രമയുടെ സാന്നിധ്യത്തിൽ ഉണ്ണികൃഷ്ണനെ ചോദ്യം ചെയ്തപ്പോൾ സമ്മതിച്ചിട്ടുമുണ്ട്. 17 ലക്ഷം രൂപ ഇത്തരം ഇടപാടുകൾ വഴി രമക്ക് നൽകിയതായും ഉണ്ണിക്കൃഷ്ണൻ മൊഴിനൽകിയിട്ടുണ്ട്. അത്യാർഭാഢത്തിനും സമ്പന്നതക്കും വേണ്ടിയാണ് രമ ഇത്തരം തട്ടിപ്പിന് ഒരുങ്ങിയത്. രമയുടെ വീട്ടിൽ റോട്ട്‌വീലർ
, ജർമ്മൻ ഷെപ്പേർഡ് എന്നീ ഇനങ്ങളിൽ പെട്ട നാല് ഹൈബ്രിഡ് നായകളുണ്ട്. ഇവയ്ക്കു തന്നെ പ്രതിമാസം 25,000 രൂപ ചെലവു വരുമെന്ന് പറയുന്നു.

തളിപ്പറമ്പ് സിഐ പി.കെ. സുധാകരനും എസ്. ഐ. പി.കെ ബിനുമോഹനനും അറസ്റ്റ് ചെയ്ത രമയെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തിരിക്കയാണ്. എന്നാൽ പൊലീസ് കസ്റ്റഡിയിലായിരുന്ന രമ ചോദ്യം ചെയ്യലിൽ പൊലീസുകാരോട് നിസ്സഹകരണ നിലപാടാണ് സ്വീകരിച്ചത്. പ്രധാന ചോദ്യങ്ങൾക്കൊന്നും അവർ കൃത്യമായി മറുപടി പറഞ്ഞില്ല. മാത്രമല്ല ഞാൻ എല്ലാം കോടതിയിൽ പറഞ്ഞോളാം എന്നായിരുന്നു അവരുടെ നിലപാട്. അഭിഭാഷകർ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങൾക്ക് മാത്രമാണ് രമ മറുപടി പറഞ്ഞത്. എന്നാൽ രമ
അറസ്റ്റിലാവുന്നതിന് മുമ്പ് ആവശ്യമായ തെളിവുകളല്ലൊം പൊലീസ് ശേഖരിച്ചു കഴിഞ്ഞിരുന്നു.

ബാങ്കിൽ സ്വർണം പണയം വെച്ച പത്ത് പേർ സിഐ ഓഫീസിൽ എത്തി രമയെ തിരിച്ചറിഞ്ഞിരുന്നു. അതിൽ രണ്ട് സ്ത്രീകൾ രമയെ കണ്ട ഉടൻ പൊട്ടിത്തെറിക്കുകയായിരുന്നു. എനിക്ക് ഇവരെ അറിയില്ലെന്നും ഇവർ വെച്ച സ്വർണം താൻ കവർന്നിട്ടില്ലെന്നും രമ പറഞ്ഞ ഉടൻ അവർ രമക്കെതിരെ പ്രതികരിക്കുകയായിരുന്നു. വളരെ ആസൂത്രിതമായിരുന്നു എല്ലാം തട്ടിപ്പും രമ നടത്തിയത്. മകൻ ടി.വി. വിനീതിന്റെ പേരിൽ
സ്വർണം പണയം വെക്കാതെ ലക്ഷങ്ങളാണ് പണയം വെച്ചെന്ന് രേഖയുണ്ടാക്കിയത്. ഇങ്ങിനെ പണയം വെച്ച രേഖകളിൽ ടി.വിനോദ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിലെ ഒപ്പും വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ബാങ്ക് മാനേജർ ടി.വി. രമയും അപ്രൈസർ ഷഡാനനും മോഷ്ടിക്കുന്ന സ്വർണം തളിപ്പറമ്പിലെ തന്നെ സ്വകാര്യ പണമിടപാടുകാർക്ക് നൽകുകയായിരുന്നു. സ്വർണ്ണ പണയത്തിന്റെ ചുമതല മാനേജർ രമക്കായിരുന്നതിനാൽ എല്ലാം എളുപ്പമായി. രമ തട്ടിയെടുക്കുന്ന പണയ
സ്വർണം ഒറ്റ തവണ തന്നെ സ്വകാര്യ ഇടപാടു സ്ഥാപനത്തിൽ ആറ് ലക്ഷം രൂപക്ക് പണയം വെച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. പണയ തട്ടിപ്പ് പുറത്തറിഞ്ഞ ഉടൻ സീനിയർ മാനേജർ ഇ.ചന്ദ്രൻ ബാങ്ക് മേധാവികളെ അറിയിച്ചിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ കാര്യക്ഷമമായ നടപടിയല്ല മുകളിൽ നിന്നും ഉണ്ടായിട്ടുള്ളത്. മാത്രമല്ല രമയെ രക്ഷിക്കാൻ ഉന്നത തല ഇടപെടലുകളും നടന്നു. എന്നാൽ ക്രമക്കേടിൽ അഡ്‌മിനിസ്ട്രേറ്റീവ് ചുമതലയുള്ള സീനിയർ മാനേജർ എന്ന നിലിയൽ ഇ. ചന്ദ്രന് നേരിട്ട് പങ്കില്ല. എങ്കിലും അദ്ദേഹം ഇപ്പോൾ ഒളിവിലാണ് കഴിയുന്നത്. മോഷണം പൊലീസിനും ഉന്നത അധികാരികൾക്കും സീനിയർ മാനേജർ എന്ന നിലയിൽ ഇദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP