1 usd = 72.85 inr 1 gbp = 95.84 inr 1 eur = 85.02 inr 1 aed = 19.83 inr 1 sar = 19.42 inr 1 kwd = 240.50 inr

Sep / 2018
19
Wednesday

നാടകം അരങ്ങിൽ എത്തുമ്പോൾ രമേശൻ ട്രൂപ്പിന്റെ വണ്ടിയുമായി മോഷണത്തിന് ഇറങ്ങും; ആറ്റിങ്ങൽ വേദവ്യാസ നാടക ട്രൂപ്പ് ഉടമ ആട് ആന്റണിയെ തോൽപ്പിച്ച പെരുംകള്ളൻ; കട്ടു കൂട്ടിയത് പത്തു കോടിയിലേറെ രൂപയുടെ സ്വത്തുക്കൾ

October 21, 2015 | 09:21 AM IST | Permalinkനാടകം അരങ്ങിൽ എത്തുമ്പോൾ രമേശൻ ട്രൂപ്പിന്റെ വണ്ടിയുമായി മോഷണത്തിന് ഇറങ്ങും; ആറ്റിങ്ങൽ വേദവ്യാസ നാടക ട്രൂപ്പ് ഉടമ ആട് ആന്റണിയെ തോൽപ്പിച്ച പെരുംകള്ളൻ; കട്ടു കൂട്ടിയത് പത്തു കോടിയിലേറെ രൂപയുടെ സ്വത്തുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നാണ് പഴഞ്ചൊല്ല്. ഇങ്ങനെ മോഷണം പതിവാക്കി കോടികളുടെ വസ്തുക്കൾ മോഷ്ടിച്ചു കൂട്ടിയ കള്ളൻ പിടിയിലായപ്പോൾ ഞെട്ടിയത് പൊലീസ് മാത്രമല്ല, നാട്ടുകാർ മുഴുവനായിരുന്നു. നാടകത്തെ മറയാക്കി മോഷണം നടത്തിയ ആറ്റിങ്ങൾ വേദവ്യാസ നാടക ട്രൂപ്പ് ഉടമ രമേശനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. നാടകം അരങ്ങിലെത്തുമ്പോൾ ട്രൂപ്പിന്റെ വാഹനവുമായി കറങ്ങി നടന്ന് മോഷണമാണ് കള്ളൻ രമേശന്റെ സ്ഥിരം ശൈലി. പത്ത് കോടിയിലേറെ രൂപയുടെ ആസ്തിയാണ് കള്ളൻ രമേശൻ ഇങ്ങനെ മോഷ്ടിച്ചു സമ്പാദിച്ചത്. മോഷ്ടിച്ച പണം വളരെ സേഫായി ചിട്ടിയിൽ നിക്ഷേപിക്കുകയും ചെയ്തു.

ചിറയിൻകീഴ് പെരുങ്ങുഴി സ്വദേശി രമേശൻ(48), സഹായിയും ഡ്രൈവറുമായ മുരുകൻ എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലടക്കം നൂറോളം കവർച്ചകേസുകളിലെ പ്രതികളാണ് ഇവരെന്ന് റൂറൽ എസ്‌പി ഷെഫീൻ അഹമ്മദ് അറിയിക്കുകയായിരിരുന്നു.

നാടകം മറയാക്കി മോഷണം പതിവാക്കിയ കള്ളൻ

വേദവ്യാസ നാടകകമ്പനിയുടെ മറവിലായിരുന്നു രമേശന്റെ മോഷണ പരിപാടി. ഈ ബോർഡും വച്ചാണ് ഇയാൾ പതിവായി മോഷണത്തിന് ഇറങ്ങിയിരുന്നത്. രാത്രിയിൽ പൊലീസിനെ കബളിപ്പിക്കാനാണ് നാടകകമ്പനിയുടെ ബോർഡ് വയ്ക്കുന്നത്. ആറ്റിങ്ങലിലെ വേദവ്യാസ എന്ന ട്രൂപ്പിന്റെ പേരിലായിരുന്നു രമേശന്റെ കറക്കം. കൊട്ടിയം, പാരിപ്പള്ളി, ഇരവിപുരം, പരവൂർ, ചാത്തന്നൂർ തുടങ്ങി കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് രമേശൻ പൊലീസിനോട് സമ്മതിച്ചു. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ, കാട്ടാക്കട, കല്ലമ്പലം, വലിയമല തുടങ്ങിയ സ്റ്റേഷൻ അതിർത്തികളിലും നാടകം കളിക്കാനെത്തി രമേശൻ മോഷണം നടത്തിയിട്ടുണ്ട്.

ഉത്സവ സ്ഥലങ്ങളിൽ വാനുമായെത്തി നാടകം ആരംഭിച്ച ശേഷം വാനുമായി കറങ്ങിനടന്ന് വീടുകളിൽ മോഷണം നടത്തുന്നതായിരുന്നു രമേശന്റെ ശൈലി. ഉത്സവമായതിനാൽ പുരുഷന്മാർ പലരും വീട്ടിലുണ്ടാകില്ലെന്നതും രമേശന് തന്റെ മോഷണശൈലി നടപ്പാക്കാൻ എളുപ്പമായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിറുത്തിയിട്ടശേഷം മൂന്നും നാലും കിലോമീറ്റർ നടക്കും. ഒരുപ്രദേശത്തെ നാലോ അഞ്ചോ വീടുകളിൽ മോഷണത്തിന് കയറും. മോഷണത്തിനിടെ വീട്ടുകാർ ബഹളംവച്ചാലും സ്ഥലം വിടില്ല. തൊട്ടടുത്ത വീട്ടിലും കയറിയിട്ടേ രമേശൻ ഇവിടെ നിന്ന് പോവുകയുള്ളൂ. ഇതാണ് കള്ളൻ രമേശന്റെ സ്ഥിരം ശൈലി.

നാടകപ്രേമികളും സുഹൃത്തുക്കളുമായ രണ്ടുപേർക്കായി സ്വന്തമായി നാടക ട്രൂപ്പ് ആരംഭിച്ചാണ് രമേശൻ നാടകലോകത്തേക്ക് എത്തിയത്. വർഷങ്ങൾക്ക് മുമ്പ് ചിറയിൻകീഴിൽ നിന്ന് ആറ്റിങ്ങൽ കേന്ദ്രീകരിച്ചാരംഭിച്ച പ്രമുഖ നാടകട്രൂപ്പ് ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ അറിയപ്പെടുന്ന ട്രൂപ്പുകളിലൊന്നായി. നാടകത്തിന്റെ കഥയോ അഭിനയമോ സംവിധാനമോ ആയൊന്നും രമേശന് കാര്യമായ ബന്ധമുണ്ടായില്ലെങ്കിലും നിരവധി നല്ലപ്രമേയങ്ങൾ നാടകങ്ങളായതോടെ ട്രൂപ്പിന്റെ നാടകങ്ങൾ നാടാകെ നിറഞ്ഞു.ഒരുദിവസം പോലും ഒഴിവില്ലാതെ നാടൊട്ടുക്ക് നാടകം കളിച്ചുതിമിർക്കുമ്പോൾ ഡ്രൈവറും മാനേജരും ചമഞ്ഞെത്തിയ രമേശൻ മോഷണകലയിൽ കുപ്രസിദ്ധിനേടി. ഇതിനിടെ ട്രൂപ്പ് സുഹൃത്തിന് കൈമാറി രമേശൻ ഏതാനും വാനുകളുമായി വാഹന രംഗത്തേക്ക് ചുവടുമാറ്റി. ഇതേ വാനുകളും ട്രൂപ്പിനായി ഓടിയിരുന്നതിനാൽ രമേശന്റെ മോഷണം ട്രൂപ്പിനും പേരുദോഷങ്ങൾക്കിടയാക്കി. ബുക്ക് ചെയ്ത നാടകം കളിക്കാനെത്തിയ ട്രൂപ്പിനെ ഉത്സവസ്ഥലത്ത് കള്ളന്മാരെന്ന് ജനം കൂകിവിളിച്ചു.

മോഷണത്തിനിടെ വെഞ്ഞാറമൂട്ടിലും വേളിയിലുമായി രണ്ട് തവണ പിടിക്കപ്പെട്ടതോടെ നാടകട്രൂപ്പുകാർ രമേശനെ കൈയൊഴിഞ്ഞു. ഇതിനിടെ ട്രൂപ്പിന്റെ ബാനർ സംബന്ധിച്ച തർക്കങ്ങളെച്ചൊല്ലി രമേശൻ സുഹൃത്തുക്കളുമായി തെറ്റിപ്പിരിഞ്ഞു. നാടകലോകത്തുനിന്ന് പിന്മാറിയ രമേശൻ തസ്‌കരശ്രീയായി നാട്ടിൽ കൊള്ള തുടർന്നു. മോഷ്ടാവെന്ന് നാട്ടിലെ കുപ്രസിദ്ധിയിൽ മനംമടുത്ത രമേശൻ പെരുങ്കുഴിയിൽ വാങ്ങിയ വീടും വസ്തുവും വിറ്റ് ആറ്റിങ്ങലേക്ക് ചേക്കേറി. കോടികളുടെ മുതലുകൾ കവർച്ചചെയ്ത് ആഡംബരജീവിതം തുടരുന്നതിനിടെയാണ് പിടിയിലായത്.

പൊന്നിനോട് പെരുത്തിഷ്ടം, ജീവിതം ആഡംബരം

സ്വർണ്ണത്തോടാണ് കള്ളൻ രമേശന് ഇഷ്ടം കൂടുതൽ. അതുകൊണ്ട് സ്വർണം കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ള വീട്ടിൽ കയറി മോഷ്ടിക്കുകയാണ് കള്ളൻ രമേശന്റെ സ്ഥലിരം പരിപാടി. സ്വർണവും പണവുമാണ് കൂടുതലും അപഹരിക്കുന്നത്. സ്വർണം വിറ്റു കാശാക്കിയ ശേഷം ചിട്ടിയിൽ നിക്ഷേപിക്കും. 12 ഓളം ചിട്ടികളിൽ അംഗമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്വന്തംപേരിൽ വസ്തുക്കൾ വാങ്ങി. മോഷണകേസുകളുടെ എണ്ണം നോക്കിയാൽ ആട് ആന്റണിയെ വെല്ലും. മൊബൈൽഫോൺ ഉപയോഗിക്കാത്തതിനാൽ രമേശന്റെയും നീക്കങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു.

കല്ലമ്പലത്തെ ഒരു വീട്ടിൽ നിന്ന് 24 പവൻ കവർന്നതുൾപ്പെടെ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഇയാൾ നടത്തിയ നൂറോളം കവർച്ചകളാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. കല്ലമ്പലത്തുനിന്ന് കവർന്ന സ്വർണം ഇയാളിൽ നിന്ന് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, കല്ലമ്പലം, കാട്ടാക്കട, വലിയമല തുടങ്ങിയ സ്ഥലങ്ങളിലും കൊല്ലം ജില്ലയിലെ പരവൂർ, പാരിപ്പള്ളി, കൊട്ടിയം, ചാത്തന്നൂർ എന്നിവിടങ്ങളിലുമായി നടത്തിയ കവർച്ചകളാണ് ഇയാൾ പൊലീസിനോട് സമ്മതിച്ചത്. വീടുകളുടെ പിൻവാതിൽ തകർത്ത് മേശകളിലും അലമാരകളിലും സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളും പണവുമാണ് ഇയാൾ കവർച്ച ചെയ്തിട്ടുള്ളത്.

സ്വന്തം പേരിലുള്ള മിനിബസിൽ കറങ്ങി നടന്നായിരുന്നു കവർച്ച. വാഹനം സുരക്ഷിതമായി ആളൊഴിഞ്ഞ റോഡുകളിൽ ഒതുക്കിയിട്ട് പൊലീസിന്റെ നീക്കങ്ങൾ നിരീക്ഷിച്ചശേഷമാണ് കവർച്ച നടത്താറുള്ളത്. മോഷണമുതലുകളായ സ്വർണം വിറ്റ് ഇയാൾ നടത്തിയിട്ടുള്ള സമ്പാദ്യങ്ങളുടെ കണക്കുകൾ പൊലീസ്‌ശേഖരിച്ചുവരികയാണ്. വൻതുകകളാണ് ബാങ്കുകളിൽ നിക്ഷേപമായുള്ളത്. ഇയാളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ പല സ്ഥലങ്ങളിലും വസ്തുക്കളും സമ്പാദിച്ചതായി സൂചനയുണ്ട്.

മോഷണത്തിൽ നിന്നും മാത്രം പത്തുകോടിയോളം രൂപയുടെ ആസ്തി ഇയാൾ നേടിയതായാണ് വിലയിരുത്തുന്നത്. ബാങ്ക് ഡെപ്പോസിറ്റ് 4 കോടിയോളം വരും. സർക്കാർ ചിട്ടിയിൽ 4 കോടിയോളം. ഇതിൽ മാത്രം വർഷം തോറും അടയ്ക്കുന്നത് 5 ലക്ഷം രൂപയിലേറെ. മോഷണത്തിനു ശേഷം വീട്ടിലെ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതും രമേശന്റെ രീതിയായിരുന്നു.

അകത്തായപ്പോൾ അന്തം വിട്ട് നാടകപ്രവർത്തകർ

രമേശൻ അറസ്റ്റിലായതോടെ ശരിക്കും ഞെട്ടിയത് നാടകപ്രവർത്തകരായിരുന്നു. പ്രശസ്തരും പ്രതിഭാധനന്മാരുമായ നിരവധി പേരെ രംഗത്തിറക്കിയിരുന്ന വ്യക്തി കൂടിയായിരുന്നു രമേശൻ. ഫൈൻആർട്ട്‌സ് സൊസൈറ്റികളുടേതടക്കം അവാർഡുകൾ വാരിക്കൂട്ടിയിരുന്നു ഇയാൾ. ഒടുവിൽ അകത്തായപ്പോഴാണ് നാടകക്കള്ള'ന്മാരുടെ യഥാർത്ഥമുഖം നടീനടന്മാരും നാട്ടുകാരും മനസ്സിലാക്കിയത്.

ഇതാദ്യമായല്ല രമേശൻ അറസ്റ്റിലാകുന്നത്. വേദവ്യാസയുെട കീഴിൽ തുമ്പോലാർച്ചയുമായെത്തിയ കൊട്ടിയത്തെ നാടക ട്രൂപ്പ് മുതലാളിയെ പൊലീസ് പൊക്കിയതോടെ സമിതിയിൽ ചേർന്ന കലാകാരന്മാരും കലാകാരികളും നേരത്തെ പട്ടിണിയിലായിരുന്നു. വടക്കൻ കേരളത്തിലുള്ള ചില നാടകപ്രവർത്തകർ സമിതി ഏറ്റെടുത്തു നടത്തിയെങ്കിലും കള്ളന്റെ നാടകമെന്ന ദുഷ്‌പേര് മാറിയില്ല. കഴിവുറ്റ കലാകാരന്മാരായിരുന്ന ഇവരൊക്കെയും ഒരു സീസണിലെ പട്ടിണിക്കുശേഷം മറ്റുസമിതികളെ അഭയംപ്രാപിക്കുകയായിരുന്നു.

 

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഫാ.നിക്കൊളാസ് ഒറ്റരാത്രി കൊണ്ട് മലക്കം പറഞ്ഞു; ഞായറാഴ്ച കുർബാനയിൽ ഞങ്ങളെ തള്ളിപ്പറഞ്ഞു; സഭാതലത്തിൽ നിന്ന് ഫാദറിന് കടുത്ത സമ്മർദ്ദം കാണും; പീഡനപരാതിയിൽ ഡിജിറ്റൽ രേഖകളുടെ പകർപ്പടക്കം എല്ലാ തെളിവുകളും പൊലീസിന് നൽകി; ഫ്രാങ്കോയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് സാക്ഷികളുടെ കൂറുമാറ്റം തടഞ്ഞാൽ നന്ന്; ഫാ. നിക്കോളാസ് മണിപ്പറമ്പിലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കന്യാസ്ത്രീയുടെ സഹോദരൻ
മുണ്ട് മാടിക്കുത്തി മുഖം താഴ്‌ത്തി വേഗത്തിൽ നടന്നു പോകുന്ന പ്രകൃതം; ഇടക്കാലത്ത് ഗൾഫിൽ പോയപ്പോൾ നാടിനൊരാശ്വാസമായിരുന്നു; തിരിച്ചു വന്ന് പിന്നെയും 'ഞരമ്പ് രോഗം' പ്ലസ് മോഷണം തുടങ്ങി; വയനാട് വെള്ളമുണ്ടയിൽ നവദമ്പതികളുടെ കൊലപാതകക്കേസിലെ പ്രതി വിശ്വനാഥനെ പൊലീസ് പിടികൂടിയത് മൊബൈൽ കേന്ദ്രീകരിച്ചുള്ള അതീവരഹസ്യ അന്വേഷണത്തിൽ
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
സുരക്ഷിത താവളമാക്കി ജലന്ധർ ബിഷപ്പ് കഴിയുന്നത് തൃശൂരിൽ സഹോദരന്റെ സംരക്ഷണയിൽ; ബുധനാഴ്ച രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം; ചോദ്യം ചെയ്യൽ കേന്ദ്രം രഹസ്യമാക്കി പൊലീസ്; തയ്യാറാക്കിയിരിക്കുന്നത് നൂറിലധികം ചോദ്യങ്ങൾ; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് തടസ്സമല്ലെന്ന് കോട്ടയം എസ്‌പി; അറസ്റ്റ് തീരുമാനിക്കുന്നത് ചോദ്യം ചെയ്യലിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിലെന്നും ഹരിശങ്കർ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിർമാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കൾ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീർക്കാൻ ഓർക്കാട്ടേരിക്കാരിയെ കെട്ടിയ കിർമാണി മനോജ് ഊരാക്കുടുക്കിൽ; പരോളിൽ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് സാന്നിത്തിൽ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടിൽ മ്ലാനത പടർന്നത് ഇങ്ങനെ
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
രാജ്‌നാഥ് സിംഗിന്റെ അടുപ്പക്കാരൻ; അമിത് ഷായുടേയും രാഹുൽ ഗാന്ധിയുടേയും ഉറ്റ സുഹൃത്ത്; അൽഫോൻസ് കണ്ണന്താനത്തെ ബിജെപിയിൽ എത്തിച്ച തന്ത്രശാലി; കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ പലരും ആശ്രയിക്കുന്ന പ്രധാനി; ഫ്രാങ്കോയെ തൊടാൻ കഴിയാത്തിന്റെ ഉത്തരവാദിത്തം പിണറായി വിജനിൽ മാത്രം ആരോപിക്കുന്നവർ ഡൽഹിയിലെ ഈ ഉന്നത ബന്ധങ്ങളെ കൂടി തിരിച്ചറിയുക; ഫ്രാങ്കോ മുളയ്ക്കലിന്റെ ഉന്നത ബന്ധങ്ങൾ ആരേയും അതിശയിപ്പിക്കുന്നത്
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
മെത്രാൻ ഒന്നും ചെയ്തില്ല, ഏതാണ്ടൊക്കെ കാണിച്ചു വെന്നാണ് പരാതി.. മെഡിക്കൽ നടത്തിയപ്പോൾ കന്യകത്വമില്ല.. അപ്പോൾ ബലാത്സംഗം ചെയ്തെന്ന പരാതിയാക്കി.. അഞ്ചാം തീയ്യതി ബലാത്സംഗം ചെയ്ത മെത്രാനുമായി എന്തിനാണ് ആറാം തീയ്യതി വിരുന്നുണ്ടത്? ഇത്രയും മോശം സ്വഭാവമുള്ള മെത്രാന്റെ മുറിയിൽ രാത്രി പത്തരയ്ക്ക് മുട്ടി വിളിക്കേണ്ട കാര്യമെന്തായിരുന്നു? കോടനാട് നാൽപ്പത് സെന്റ് സ്ഥലം ഇവരുടെ സഹോദരങ്ങൾക്കുണ്ട്: ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ ആഞ്ഞടിച്ച് പി സി ജോർജ്ജ് മറുനാടനോട്
വിവാഹ മോചനത്തിന് മുതിരാതെ ഭാര്യ കുഞ്ഞിനൊപ്പം ജീവിക്കുന്നത് മുൻ കാമുകനൊപ്പം; ചോദ്യം ചെയ്യലിൽ കുഞ്ഞ് കാമുകന്റേതാണെന്ന് പറഞ്ഞ് യുവതി; ഭർത്താവ് ഉപേക്ഷിച്ച ഭാര്യമാർ മാത്രമല്ല പെണ്ണൊരുമ്പെട്ടാൽ തകരുന്ന ആൺ ജീവിതവും ഇവിടെയുണ്ട്; ഭാര്യയുടെ വഞ്ചനയിൽപെട്ട് വാഹനങ്ങൾ ഉൾപെടെയുള്ള സമ്പാദ്യങ്ങളും നഷ്ടമായി; ഒരു 'പുരുഷപീഡന കഥ' പങ്കുവച്ച് മട്ടാഞ്ചേരിക്കാരൻ ലുക്കു
ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന കിർമാണി മനോജ് വിവാഹിതനായി; 11 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയ രണ്ടാം പ്രതിയുടെ വധു ഒരു കുട്ടിയുടെ മാതാവും ടിപിയുടെ നാട്ടുകാരിയും; അതീവ രഹസ്യമായി പോണ്ടിച്ചേരി ക്ഷേത്രത്തിൽ വെച്ചു പൂജാരിയുടെ സാന്നിധ്യത്തിൽ വിവാഹം; മാഹി പന്തക്കലിലെ വീട്ടിൽ വെച്ച് വിവാഹ സത്ക്കാരത്തിനും ഒരുക്കങ്ങൾ
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം