Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പുഴയിൽ പതിനാലുകാരിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റിൽ; പിടിയിലായത് മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷനറി എസ്.ഐ ലൈജു; കേസിൽ കൂടുതൽ പൊലീസുകാർ ഉൾപ്പെട്ടെന്ന് സൂചന; പീഡന വിവരം പുറത്തുവന്നത് പെൺകുട്ടിയെ ഇടനിലക്കാരി വീട്ടിൽനിന്നു കടത്തുന്നതിനിടെ നാട്ടുകാർ തടഞ്ഞതോടെ

ആലപ്പുഴയിൽ പതിനാലുകാരിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റിൽ; പിടിയിലായത് മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷനറി എസ്.ഐ ലൈജു; കേസിൽ കൂടുതൽ പൊലീസുകാർ ഉൾപ്പെട്ടെന്ന് സൂചന; പീഡന വിവരം പുറത്തുവന്നത് പെൺകുട്ടിയെ ഇടനിലക്കാരി വീട്ടിൽനിന്നു കടത്തുന്നതിനിടെ നാട്ടുകാർ തടഞ്ഞതോടെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴയിൽ പതിനാലുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എസ്‌ഐ അറസ്റ്റിൽ. മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷനറി എസ്.ഐ ലൈജുവാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം രണ്ടായി. കേസിൽ കൂടുതൽ പൊലീസുകാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ടുപേരുടെ മൊഴിയെടുത്തിരുന്നു. മുൻപ് അറസ്റ്റിലായത് നർക്കോടിക്‌സ് വിഭാഗം സീനിയർ സിപിഒ നെൽസൺ തോമസാണ്. ഇടനിലക്കാരിയുെട മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൊലീസ് ഉദ്യോഗസ്ഥരിലേക്ക് നീണ്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെ പൊലീസുകാർ ശാരീരികമായി ചൂഷണം ചെയ്തുവെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്‌പി പി.വി ബേബിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്ന എട്ടുപേരയാണ് ഇതിനകം ചോദ്യംചെയ്തത്. പെൺകുട്ടി ശാരീരികമായി ആക്രമിക്കപ്പെട്ടതിനു വൈദ്യപരിശോധനയിൽ തെളിവു ലഭിച്ചിട്ടുണ്ട്.

പ്രതികളുടെ വൈദ്യപരിശോധനാ ഫലവുമായി ഒത്തുനോക്കിയ ശേഷമാണ് തുടർനടപടികൾ. കേസിലെ രണ്ടാംപ്രതിയായ നെൽസണെ പതിനാലു ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. ഒന്നാംപ്രതി പുന്നപ്ര സ്വദേശി ആതിരയെ വെള്ളിയാഴ്ച റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി ഇരുവരെയും കസ്റ്റഡിയയിൽ വാങ്ങുന്നതിനു അപേക്ഷ അന്വേഷണസംഘം നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഇടനിലക്കാരി വീട്ടിൽനിന്നു കടത്തുന്നതിനിടെ നാട്ടുകാർ തടഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ ആതിരയ്‌ക്കെതിരേയും നെൽസൺ തോമസിനെതിരേയും പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുടുതൽ അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസ്. ആതിരയെയും പൊലീസുകാരനെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണം കൂടുതൽപേരിലേക്ക് എത്തുമെന്നാണ് അറിയുന്നത്. നാട്ടുകാരുടെ കൃത്യമായ ഇടപെടൽ കൊണ്ടാണ് സംഭവം പുറംലോകമറിഞ്ഞത്.

വനിത സി ഐ പെൺകുട്ടിയിൽനിന്നും മൊഴിയെടുത്തതനുസരിച്ച് ജില്ലയിലെ ഒരു ഡിവൈ എസ് പിയും ചേർത്തലയിൽ പ്രവർത്തിച്ചിരുന്ന ഒരു സി ഐയും എറണാകുളം സ്വദേശിയും അമ്പലപ്പുഴയിലും മാരാരിക്കുളത്തും സേവനം നടത്തിയിരുന്ന ജൂനിയർ എസ് ഐയും ഉൾപ്പെട്ടതായി അറിയുന്നു. കേസിൽ ഉൾപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നതായി പൊലീസിൽ തന്നെ ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

നേരത്തെ ആലപ്പുഴയിലെ നോർത്ത് പൊലീസ് സ്റ്റേഷനിൽ സി ഐ ആയി പ്രവർത്തിക്കുകയും ഡി വൈ എസ് പിയായി വിരമിക്കുകയും ചെയ്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറായി പ്രവർത്തിച്ചിരുന്ന ആളാണ് നെൽസൺ. സി ഐ ആകട്ടെ സ്ത്രീ വിഷയത്തിൽ കെങ്കേമൻ. വനിത പൊലീസ് ഉദ്യോഗസ്ഥരെ ട്രാഫിക്ക് ഡ്യൂട്ടിക്കായി തെരുവിൽ ഇറക്കുന്ന പതിവ് പണിയായിരുന്നു സി ഐയ്ക്ക്. അന്നുമുതൽ സി ഐയ്‌ക്കൊപ്പം സഞ്ചരിച്ച് മുഴുവൻ കാര്യങ്ങളും ചെയ്തു നൽകിയിരുന്നത് നെൽസണായിരുന്നു. പെൺവിഷയത്തിൽ തൽപരനായ മുൻ സി ഐയ്‌ക്കെതിരെ ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാന്റിനു പിറകിൽ താമസിക്കുന്ന കൊച്ചി സ്വദേശിയായ വീട്ടമ്മ വാർത്താസമ്മേളനം നടത്തിയിരുന്നു. പുരയിടത്തിന്റെ ചുറ്റമതിൽ കെട്ടുന്ന വിഷയത്തിൽ സി ഐ അനാവശ്യമായി ഇടപ്പെട്ട് കെട്ടിയ മതിൽ പൊളിക്കുകയും ചെയ്തിരുന്നു. പിന്നീട് സി ഐ ആളെ വിട്ട് വീട്ടമ്മയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് തന്റെ കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് വീട്ടമ്മ വാർത്താസമ്മേളനം നടത്തിയത്.

ഇയാൾ റിട്ടയർ ചെയ്തശേഷം നെൽസൺ പല സ്റ്റേഷനുകളിലും പണിയെടുത്തു. ഏറ്റവും ഒടുവിൽ ആലപ്പുഴ കലവരൂരിലെ ഒരു റിസോർട്ടിൽനിന്നും അനാശാസ്യത്തിന് പിടിക്കൂടിയ യുവതിയെ അറസ്റ്റു ചെയ്തുകൊണ്ടുപോയ നെൽസൺ ചേർത്തലയിലെ മറ്റൊരു റിസോർട്ടിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചത് വിവാദമായിരുന്നു. യുവതി ഇയാൾക്കെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഇയാളെ സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് ആലപ്പുഴ എ ആർ ക്യാമ്പിൽ കഴിഞ്ഞുവന്ന നെൽസണെ അടുത്തസമയത്താണ് സ്റ്റേഷനിലേക്ക് മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP