1 aed = 17.64 inr 1 eur = 75.64 inr 1 gbp = 82.58 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
23
Wednesday

വീടുവിറ്റുകിട്ടിയ ലക്ഷങ്ങൾ ഭാര്യ തട്ടിയെടുത്തു; ഇതിൽ പ്രതികാരവുമായി രാത്രി പെട്രോളുമായി വീട്ടിലെത്തിയത് ഭാര്യയെക്കൂടി കൊല്ലാനുറച്ച്; കോട്ടയത്ത് തീകൊളുത്തി മരിച്ച മാത്യുവെന്ന ഗൃഹനാഥന്റെ ആത്മഹ്യാക്കുറിപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

April 20, 2017 | 08:56 PM | Permalink



മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പിണങ്ങി മാറിത്താമസിച്ചിരുന്ന ഗൃഹനാഥൻ ഭാര്യയുടേയും കുട്ടികളുടേയും മുന്നിലെത്തി സ്വയം തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിന് കാരണമായത് വീടുവിറ്റുകിട്ടിയ പണം ഭാര്യ കൈവശപ്പെടുത്തിയതിലെ പ്രതികാരമെന്ന് ആത്മഹത്യാക്കുറിപ്പ്.

കഴിഞ്ഞദിവസം മരിച്ച വാകത്താനം കോട്ടപ്പുറം വീട്ടിൽ സണ്ണി എന്നു വിളിക്കുന്ന മാത്യു (48)വിന്റ ആത്മഹത്യാ കുറിപ്പിലാണ് ഈ വിവരങ്ങളെന്ന് പൊലീസ് വ്യക്തമാക്കി.

അഞ്ചു പേജിൽ തയാറാക്കിയ കുറിപ്പ് മാത്യുവിന്റെ വീട്ടിൽ നിന്നാണ് പൊലീസിന് ലഭിച്ചത്. ഭാര്യയെ കൊലപ്പെടുത്താൻ കൂടി ഉറച്ചാണ് മാത്യു എത്തിയതെന്നാണ് സൂചന. എന്നാൽ കുഞ്ഞുങ്ങളുമായി മുറിക്കകത്ത് കയറി വാതിലടച്ചതോടെയാണ് ഇവർ രക്ഷപ്പെട്ടത്. ഭർത്താവിനെ കബളിപ്പിച്ച് ഭാര്യ പണം തട്ടിയെടുത്തുവെന്നാണ് കത്തിലെ പ്രധാന ആരോപണം.

താഴത്തങ്ങാടിയിലെ വീട് വിറ്റ് ലഭിച്ച 50 ലക്ഷം രൂപയിൽ നിന്ന് ഭാര്യ പണം തട്ടിയെടുത്തുവെന്ന കത്തിൽ വ്യക്തമാക്കുന്നതായി പൊലീസ് പറഞ്ഞു. ഭാര്യയുമായുള്ള വഴക്കിന്റെ കാര്യങ്ങളും കത്തിൽ പറയുന്നുണ്ട്. മരിക്കാൻ തയാറായാണ് വന്നതെങ്കിലും ഭാര്യയെക്കൂടി കൊല്ലാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നാണ് കരുതുന്നത്.

ഭർത്താവുമായി രണ്ടു വർഷമായി പിണങ്ങി മണർകാട് കുറ്റിയക്കുന്നിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്നു മാത്യുവിന്റെ ഭാര്യ മിനിയും കുട്ടികളും.

ഇവർ തമ്മിലുള്ള വഴക്കുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നു. കോടതിയിൽ നിന്നിറങ്ങുന്‌പോൾ തന്നെ മാത്യു വധഭീഷണി മുഴക്കിയിരുന്നു. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് മാത്യു കുറ്റിയക്കുന്നിൽ എത്തിയത്. ബൈക്ക് പുറത്തു വച്ചശേഷം വീടിന്റെ ടെറസിൽ കയറി ഒരു തടി കഷണം കൈക്കലാക്കി വീടിന്റെ മുൻവാതിൽ തല്ലിത്തകർക്ക് അകത്തുകയറി. ശബ്ദം കേട്ട് മിനിയും കുട്ടികളും മുറിക്കുള്ളിൽ കയറി കതകടച്ചു. എന്നാൽ ഇവരുടെ മുറിയുടെ കതകും തല്ലിപ്പൊളിക്കാൻ ശ്രമം നടത്തി. മിനിയും കുട്ടികളും ചേർന്ന് കതകിൽ തള്ളിപ്പിടിച്ചതുകൊണ്ടാണ് കതക് തല്ലിത്തുറക്കാൻ സാധിക്കാതിരുന്നത്.

ഭാര്യയുടെ മേലും പെട്രോൾ ഒഴിച്ച് തീവയ്ക്കാനായിരുന്നു ഉദേശമെന്നാണ് പൊലീസ് കരുതുന്നത്. അടുത്തിടെ എസ്എംഇ വിദ്യാർത്ഥിയുടെ മേൽ പെട്രോൾ ഒഴിച്ച് കെട്ടിപ്പിടിച്ച് ഇരുവരും വെന്തുമരിച്ച സംഭവം പോലെ ഭാര്യയുടെ മേൽ പെട്രോൾ ഒഴിച്ച് തീവയ്ക്കാനായിരുന്നു മാത്യുവും ഉദേശിച്ചിരുന്നത്. ഭാര്യയെ മാത്രം കൊല്ലുകയായിരുന്നു ഉദേശ്യം. കുട്ടികളെ വെറുതെ വിടാനും ഉദ്ദേശിച്ചിരുന്നതായും പൊലീസ് കരുതുന്നു. അതല്ലായിരുന്നുവെങ്കിൽ ജനൽച്ചില്ല് പൊട്ടിച്ച് പെട്രോൾ ഒഴിച്ച് തീ വയ്ക്കുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അങ്ങനെ ചെയ്തിരുന്നുവെങ്കിൽ കുട്ടികൾക്കും അപായമുണ്ടാകുമായിരുന്നു. അത് ചെയ്യാതിരുന്നതിനാൽ ഭാര്യയെ മാത്രം കൊല്ലുക എന്നതായിരുന്നു മാത്യുവിന്റെ ഉദേശമെന്ന് കരുതുന്നു. മിനി വിളിച്ചതനുസരിച്ച് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും മാത്യു കത്തിക്കരിഞ്ഞിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ പൊള്ളലേററുള്ള മരണമാണെന്ന് വ്യക്തമായിട്ടുണ്ട്. പാമ്പാടി സിഐ സാജു വർഗീസ്, മണർകാട് എസ്‌ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ ആണ് കേസ് അന്വേഷണം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
'കാരവാൻ ഗൂഢാലോചന' തിയറി ദിലീപിന് തുണയാകുമോ? പൊലീസ് അന്വേഷണത്തിലെ ലൂപ്പ് ഹോളുകളിൽ പിടിച്ച് പ്രോസിക്യൂഷനെ സമ്മർദ്ദത്തിലാക്കി അഡ്വ. രാമൻ പിള്ള; കേസിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ നേരത്തേ പണം കൊടുത്ത് ദിലീപ് കേസ് ഒതുക്കില്ലേയെന്നും ചോദ്യം; സുനി പറയുന്ന ഒന്നരക്കോടി കഥ പണത്തിന് വേണ്ടി: ജാമ്യാപേക്ഷയിൽ ഇന്ന് വാദം നീണ്ടത് നാല് മണിക്കൂർ
മാത്തൂർ ഭഗവതി ക്ഷേത്രത്തിന്റെ 34.68 ഏക്കർ ഭൂമി വിട്ടു കൊടുത്തിട്ട് പോരെ മിസ്റ്റർ തോമസ് ചാണ്ടി ഈ വിരവാദം ഒക്കെ മുഴക്കാൻ? വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ തരപ്പെടുത്തിയ ഉടമസ്ഥാവകാശത്തെ ഹൈക്കോടതി പോലും അംഗീകരിക്കാത്തത് മറന്നു പോയോ? ഒരു സെന്റ് ഭൂമി കൈയേറിയെന്ന് തെളിയിച്ചാൽ എല്ലം ദാനം ചെയ്യുമെന്ന് പറഞ്ഞ മന്ത്രി ഈ ഭൂമിയെങ്കിലും വിട്ടു കൊടുക്കുമോ?
സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാമെന്ന് വമ്പൻ സ്രാവും മാഡവും; പൾസർ സുനിയുടെ രഹസ്യ മൊഴി പുറത്തുവരാതിരിക്കാനും ഭീഷണിയും കാലുപിടിത്തവും; വിവാഹജീവിതത്തിൽ കേസ് കല്ലുകടിയാവുമെന്ന ഉപദേശിക്കാൻ താരപ്രമുഖരിറങ്ങും; ഓണച്ചിത്രങ്ങളുടെ പേരു പറഞ്ഞ് മഞ്ജുവിനേയും സ്വാധീനിക്കാനും നീക്കം: ദിലീപിനെ രക്ഷിക്കാൻ കരുതലോടെ കരുനീക്കം
ആലുവയിൽ അഴിക്കുള്ളിലുള്ള ദിലീപ് ചെറുമീൻ മാത്രം; പിന്നിൽ നിന്ന് കളിച്ച വമ്പൻ സ്രാവ് സിദ്ദിഖെന്ന് സൂചന; മാഡത്തിന്റെ പേരും ഇന്ന് പുറംലോകം അറിയും; പൊലീസ് ചോദ്യം ചെയ്ത രണ്ട് പേരെ കുറിച്ച് ഊഹാപോഹങ്ങൾ; സിനിമാ ലോകത്തെ വെട്ടിലാക്കാൻ ഇന്ന് പൾസർ സുനിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും; എല്ലാം പതിനൊന്ന് മണിയോടെ അറിയാമെന്ന് അഡ്വക്കേറ്റ് ആളൂർ
ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ
ഒരു ചാനലിൽ മറുനാടനെതിരെ പരാമർശം നടത്തിയതിന് വൈരാഗ്യം തീർക്കുകയാണെന്ന് ദിലീപ് കോടതിയിൽ; രമ്യാ നമ്പീശൻ അടക്കം എല്ലാ സാക്ഷികളും ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുക്കളാണ്; ലിബർട്ടി ബഷീറും ശ്രീകുമാറും ശത്രുക്കളാണ്; ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തിയ ദിലീപ് മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ പരാതി ഉയർത്തി
ആ സംസാരിച്ച ശങ്കർദാസും മറുപടി പറഞ്ഞ ദീപയും വ്യാജന്മാർ! സ്റ്റേജിൽ കയറി അടിച്ച് തലമണ്ട ഉടയ്ക്കുമെന്ന് പറഞ്ഞത് റിക്കോർഡ് ചെയ്തു അറിയിക്കാൻ രാഹുൽ ഈശ്വറിന്റെ ഭാര്യയോട് ബിജെപി നേതാവ് പറയുന്ന ഓഡിയോ ആരുടെ കൂർമ്മ ബുദ്ധിയിൽ പിറന്നത്? ഹാദിയ-മദനി സന്ദർശനം നടത്തിയ രാഹുൽ ഈശ്വറിനെ വിടാതെ പിന്തുടർന്ന് വിവാദങ്ങൾ
ചില നടിമാർക്ക് പങ്കുള്ള കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്; ആ പേരുകൾ സുനി തന്നെ വെളിപ്പെടുത്തട്ടെ; അഭിഭാഷക ധർമ്മനുസരിച്ച് താൻ അത് പുറത്തുപറയില്ല; പൾസറിനെ അങ്കമാലി കോടതിയിൽ കൊണ്ടുവരാത്തത് ഗൂഢാലോചന; യഥാർഥ പ്രതികളെ സംരക്ഷിക്കാൻ ഗൂഢാലോചനയെന്ന് ആളൂർ വക്കീൽ; വമ്പൻ സ്രാവിനേയും മാഡത്തേയും അറിയാൻ ഈ മാസം 30 വരെ കാത്തിരിക്കണം
അറ്റ്‌ലസ് മുതലാളി തീർത്തും അവശൻ; പാരവയ്‌പ്പും സ്വത്തുതട്ടൽ കളികളും അറിഞ്ഞ് മാനസികമായും തളർന്നു; എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ഭാര്യ ഇന്ദിരയും: കടം തീർക്കാനുള്ള പണം നൽകാമെന്നു ബി ആർ ഷെട്ടി അറിയിച്ചിട്ടും രണ്ട് ബാങ്കുകൾ ഒത്തുതീർപ്പിന് തയ്യാറല്ല; അഴിക്കുള്ളിൽ തളച്ചിടുന്നതിനു പിന്നിൽ മലയാളി പ്രവാസിയുടെ ഇടപെടൽ; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?
നാലു വയസ്സുകാരൻ മകനുമായി കാമുകനൊപ്പം ഒമാനിലേക്ക് കടന്നത് വെറുതെയായി; നീക്കം മണത്തറിഞ്ഞ ഭർത്താവ് പ്രവാസികളുടെ സഹായത്തോടെ കള്ളി പൊളിച്ചു; കേരളത്തിലേക്ക് തിരിച്ചയച്ച കാമുകീകാമുകന്മാരെ കരിപ്പൂരിൽ പറന്നിറങ്ങിയപ്പോൾ കസ്റ്റഡിയിലെടുത്ത് കേരളാ പൊലീസ്; തിരിച്ചെത്തിയ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് മൂത്തമകനും: തലശ്ശേരിയിൽ നിന്നൊരു ഒളിച്ചോട്ടക്കഥ ഇങ്ങനെ
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ