Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പഠനമാണ് പ്രധാനമെന്ന് തിരിച്ചറിവിൽ പെൺകുട്ടിയെത്തി; ചാപല്യം മനസ്സിലാക്കി കാമുകനും വഴിമാറി; പകമാറാതെ സഹോദരൻ നിലയുറപ്പിച്ചാൽ വാളത്തുംഗലുകാരും താന്നിക്കാരും തമ്മിലടിച്ചു; ജീവൻ പോയത് ഒന്നും അറിയാതെയെത്തിയ സുമേഷിനും

പഠനമാണ് പ്രധാനമെന്ന് തിരിച്ചറിവിൽ പെൺകുട്ടിയെത്തി; ചാപല്യം മനസ്സിലാക്കി കാമുകനും വഴിമാറി; പകമാറാതെ സഹോദരൻ നിലയുറപ്പിച്ചാൽ വാളത്തുംഗലുകാരും താന്നിക്കാരും തമ്മിലടിച്ചു; ജീവൻ പോയത് ഒന്നും അറിയാതെയെത്തിയ സുമേഷിനും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സ്‌കൂൾ പ്രിൻസിപ്പലിന്റെ സാന്നിദ്ധ്യത്തിൽ രണ്ട് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഒരുമേശയ്ക് ചുറ്റുമിരുന്ന് കാൽമണിക്കൂർ നടത്തിയ ചർച്ചയിൽ പരിഹരിച്ച നിസാര പ്രശ്‌നമാണ് കൈവിട്ട് പോയത്. തന്റെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും കടമ പഠനം മാത്രമാണെന്ന് തിരിച്ചറിഞ്ഞ് പെൺകുട്ടിയും പ്രണയാഭ്യർത്ഥന നിരസിച്ചു. ഇരുവരുയടെയും രക്ഷിതാക്കളുടെ ഇടപെടലോടെ .ചാപല്ല്യത്തെ കുറിച്ച് പയ്യനും ബോധ്യമായി. അപ്പോഴേക്കും കഥയിൽ വില്ലനാകാൻ ചേട്ടനും കൂട്ടുകാരുമെത്തി. അവർ സ്‌കൂൾ വിദ്യാർത്ഥിയുടെ നാടായ വാളത്തുംഗലിലെത്തി. പയ്യനെ കാണാതെ വന്നപ്പോൾ അവർ മടങ്ങി. എന്നാൽ ഇതറിഞ്ഞ വാളത്തുംഗലിലെ സംഘം തിരിച്ച് എതിർ ഗ്യാങ്ങിന്റെ തട്ടകമായ താന്നിയിലെത്തി. ഈ പ്രതികാരത്തിന്റെ തുടർച്ചയാണ് സുമേഷിന്റെ ജീവനെടുത്തത്.

ഓഗസ്റ്റ് ഒമ്പത് രാത്രിയായിരുന്നു സംഭവം. രാത്രിയിൽ സുഹൃത്തിനെ വീട്ടിലാക്കി മടങ്ങിവരുകയായിരുന്ന സുമേഷിനെ(20) താന്നി പാലത്തിനു സമീപത്തുവച്ചാണ് സദാചാരഗുണ്ടകൾ ബൈക്ക് തടഞ്ഞു നിർത്തി ആക്രമിച്ചത്. ആളുമാറിയാണു സുമേഷിനെ ഗുണ്ടാസംഘം ആക്രമിച്ചത്. പെൺകുട്ടിയെ ശല്യം ചെയ്തവരെ വാളത്തുംഗൽ സ്വദേശികളായ യുവാക്കൾ കൂട്ടിക്കടയിലെത്തി ചോദ്യം ചെയ്തിരുന്നു. ഇതിനു പ്രതികാരം ചെയ്യാൻ വരുകയാണെന്നു തെറ്റിധരിച്ചാണ് സുമേഷിനെ എട്ടോളം പേരടങ്ങുന്ന സംഘം മാരകമായി ആക്രമിച്ചത്. പ്രതികാരം ചോദിക്കാനായി എത്തുന്നവരെ അക്രമിക്കാനായി പദ്ധതിയിട്ട് ഇരുമ്പുദണ്ഡുകളും കട്ടകളുമായി ബൈക്കിലാണു സംഘം കാത്തിരുന്നത്.

ഹെൽമറ്റ് ധരിച്ചെത്തിയ സുമേഷിനെ ആളുമാറി ഗുണ്ടാസംഘം വളഞ്ഞിട്ടു തല്ലുകയായിരുന്നു. കമ്പികൊണ്ടും ഇരുമ്പുകട്ട കൊണ്ടും സുമേഷിന്റെ നെഞ്ചിൽ സംഘം ഇടിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. തുടർന്നു മർദനത്തിനുശേഷം ഹെൽമറ്റ് ഊരിമാറ്റിയപ്പോഴാണു ഗുണ്ടാസംഘത്തിന് ആളുമാറിയ വിവരം മനസിലായത്. ശബദംകേട്ടു നാട്ടുകാർ എത്തിയതോടെ ഗുണ്ടാസംഘം കടന്നുകളയുകയായിരുന്നു. സുമേഷിനെ ആദ്യം ജില്ലാ ആശുപത്രി എത്തിച്ചു.

പിന്നെ കൊട്ടിയം ഹോളി ക്രോസ് തുടർന്ന് മേവറം മെഡിസിറ്റി ഒടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്കകളുടെ പ്രവർത്തനം നിലച്ച് ദാരുണാന്ത്യം.ഇതിനിടെ ഒരു ശസ്ത്രക്രിയും ചേർത്ത് നാല് ലക്ഷം വരെ ചികിത്സകൾക്ക് ചെലവായി. മിറാസ് എന്ന മിറാഷ്(20)ഷംനാദ് (20)അബി(20)അജ്മൽ(20)മുഹമ്മദ് ഷാഹിദ്(21)അൽത്താഫ്(20) എന്നീ ആറ് പ്രതികൾ അറസ്റ്റിലായിരുന്നു. ഇവരാണ് കൊലയിലേക്ക് നയിച്ച കാര്യങ്ങൾ പൊലീസിനോട് വിശദീകരിച്ചത്.

നാട്ടുകാരാണു സുമേഷിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കമ്പിവടി കൊണ്ടുള്ള ആക്രമണത്തിൽ ഇയാളുടെ കരളിനും വൃക്കയ്ക്കും തകരാറു സംഭവിച്ചിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ രണ്ടു തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രതികൾക്കെതിരെ കൊലക്കുറ്റത്തിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്. സുമേഷിന്റെ പിതാവ് സുന്ദരൻ ആശാരിപ്പണിക്കാരനാണ്. മാതാവ് സുഷമ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ്. സഹോദരങ്ങൾ: സുധിൻ, സുധീഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP