Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നത് ഭക്തവത്സലനെന്ന പേരിൽ; പഞ്ചായത്ത് പ്രസിഡന്റിനെയും പ്രസിഡന്റിന്റെ ഉറപ്പു വിശ്വിസിച്ചു ചിട്ടിക്കു ചേർന്ന പാവപ്പെട്ട വീട്ടമ്മമാരെയും പറ്റിച്ചു മുങ്ങി; കമ്പനി എട്ടുനിലയിൽ പൊട്ടിയപ്പോൾ ദേശമാവ് വിൽപ്പനക്കാരനായി; അമ്പലപ്പുഴയിൽ ദമ്പതികളുടെ കൊലപാതകത്തിനുത്തരവാദിയായ ബി ആൻഡ് ബി ചിട്ടിയുടമ സുരേഷിന്റെ പൂർവകാലം ഇങ്ങനെ

നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നത് ഭക്തവത്സലനെന്ന പേരിൽ; പഞ്ചായത്ത് പ്രസിഡന്റിനെയും പ്രസിഡന്റിന്റെ ഉറപ്പു വിശ്വിസിച്ചു ചിട്ടിക്കു ചേർന്ന പാവപ്പെട്ട വീട്ടമ്മമാരെയും പറ്റിച്ചു മുങ്ങി; കമ്പനി എട്ടുനിലയിൽ പൊട്ടിയപ്പോൾ ദേശമാവ് വിൽപ്പനക്കാരനായി; അമ്പലപ്പുഴയിൽ ദമ്പതികളുടെ കൊലപാതകത്തിനുത്തരവാദിയായ ബി ആൻഡ് ബി ചിട്ടിയുടമ സുരേഷിന്റെ പൂർവകാലം ഇങ്ങനെ

ആലപ്പുഴ: ഹിമാലയയും എവറസ്റ്റും ബി വണ്ണും അമൃതശ്രീയും എട്ടുനിലയിൽ പൊട്ടിയതും ഏറെ വിശ്വസത്തോടെ നാട്ടുക്കാർ പണം നിക്ഷേപിച്ച എസ്എൻ ട്രസ്റ്റിന്റെ കീഴിലുള്ള വളഞ്ഞവഴി ശാഖ പൊട്ടിപൊളിഞ്ഞതും അമ്പലപ്പുഴയിൽ നാട്ടുക്കാരനെന്ന നിലയിൽ സുരേഷിന് ചിട്ടി കമ്പനി തുടങ്ങാൻ സാധ്യത വർദ്ധിപ്പിച്ചു. നാട്ടുക്കാർക്കിടയിൽ ഭക്തവൽസലൻ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ ഉന്നതരുമായി ബന്ധം സ്ഥാപിച്ചാണ് ചിട്ടി കമ്പനിയിലേക്ക് ചിറ്റാളന്മാരെ ചേർത്തിരുന്നത്. ഉന്നത ഉദ്യോഗസ്ഥർ മുതൽ ജനപ്രതിനിധികൾ വരെ ഭക്തവൽസലന്റെ പ്രീതിക്ക് പാത്രമായി ചിട്ടി കമ്പനിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ചിരുന്നു.

കുറച്ചുനാളുകൾക്ക് മുമ്പ് കരുനാഗപള്ളിയിൽനിന്നും ഒരു വനിത പഞ്ചായത്ത് പ്രസിഡന്റ് ഇരുപതോളംസ്ത്രീകളുമായി ആലപ്പുഴ പ്രസ് ക്ലബിൽ എത്തി വാർത്താസമ്മേളനം നടത്തി. ഭർത്താക്കന്മാർ വിദേശത്തുള്ള വീട്ടമ്മമാരായിരുന്നു ഇവരിൽ അധികവും. അമ്പലപ്പുഴയിൽ പ്രവർത്തിക്കുന്ന ബി ആൻഡ് ബി ചിട്ടിയിൽ പണം നിക്ഷേപിച്ചവരായിരുന്നു ഇവരെല്ലാവരും. ചിട്ടി വട്ടമെത്തിയപ്പോൾ പണം എടുക്കാൻ ചെന്നവർക്കെല്ലാം വെറും കൈയോടെ മടങ്ങേണ്ടിവന്നതോടെയാണ് പഞ്ചായത്ത് പ്രസിഡന്റുമായി ചേർന്ന് സ്ത്രീകൾ വാർത്താസമ്മേളനത്തിന് എത്തിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമായിരുന്നു
സ്ത്രീകൾ പണം ബി ആൻഡ് ബിയിൽ നിക്ഷേപിച്ചത്. മുന്തിയ പലിശ വാഗ്ദാനം നൽകിയാണ് സുരേഷ് നാട്ടുക്കാരെ ചിട്ടിയിൽ ചേർത്തിരുന്നത്.

കേരളത്തിൽ വിവിധ ജില്ലകളിൽ ശാഖകൾ തുറന്ന സുരേഷ് കരുനാഗപള്ളിയിൽ തുടങ്ങിയ ശാഖയിൽ പണം നിക്ഷേപിച്ചാണ് വനിതാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷുമായി അടുപ്പം ഉണ്ടാക്കിയത്. സുരേഷിൽനിന്നും വൻ വാഗ്ദാനം കിട്ടിയ പ്രസിഡന്റ് നാട്ടുക്കാരെ മുഴുവൻ ചിട്ടി കമ്പനിയിൽ അംഗങ്ങൾ ആക്കുകയായിരുന്നു. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് നിക്ഷേപിച്ച പണത്തിന്റെ കാലാവധി എത്തിയതോടെ പണം എടുക്കാൻ എത്തിയപ്പോഴാണ് സുരേഷ് കമ്പനിയും പൂട്ടി സ്ഥലം വിട്ടത്. ഇതോടെ പ്രസിഡന്റിന് നാട്ടിൽ നിൽക്കാൻ പറ്റാതായതോടെയാണ് സ്്ത്രീകളെയും കൂട്ടി ആലപ്പുഴയിൽ വാർത്താസമ്മേളനത്തിനെത്തിയത്. ഇതിനിടെ അതിമോഹത്താൽ പ്രസിഡന്റ് നിക്ഷേപിച്ച 3.5 ലക്ഷവും സുരേഷ് അടിച്ചു മാറ്റിയിരുന്നു.

വാർത്താസമ്മേളനത്തിനെത്തിയ പ്രസിഡന്റിനോട് മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചതോടെ പ്രസിഡന്റിന് ഉത്തരം മുട്ടി. പിന്നീട് അപേക്ഷയെന്നോണം തന്റെ പണം പോയാലും വേണ്ടില്ല നാട്ടുക്കാരുടെ പണം കിട്ടിയാൽ മതിയെന്ന നിലപാടിലേക്ക് പ്രസിഡന്റ് എത്തി. എന്നാൽ മാധ്യമ പ്രവർത്തകരെ കണ്ട് ഭയന്ന സ്ത്രീകൾ തങ്ങൾ ചിട്ടി കമ്പിനിയിൽ പണം നിക്ഷേപിച്ചത് തങ്ങളുടെ വിദേശത്തുള്ള ഭർത്താക്കന്മാർ അറിഞ്ഞിട്ടില്ലെന്നും ചാനലുകളിൽ തങ്ങളുടെ ചിത്രം കാണിക്കരുതെന്നും അഭ്യർത്ഥിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ചിട്ടികമ്പിനി പൂട്ടി നാടുവിട്ട സുരേഷിന്റെ ഭൂസ്വത്തുക്കൾ തേടിപിടിച്ച് ജ്പ്തി ചെയ്യിക്കാം എന്ന വാഗ്ദാനം നൽകി പ്രസിഡന്റ് നാട്ടുക്കാരായ സ്ത്രീകളെയും കൂട്ടി മടങ്ങി. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് ബി ആൻഡ് ബി ചിട്ടി കമ്പനിക്ക് മുന്നിൽ അരങ്ങേറിയിട്ടുള്ളത്.

ഇന്നലെ സഹോദരന്റെ മകളുടെ വിവാഹത്തിന് പണം നൽകാമെന്നേറ്റ ഇടുക്കി രാജക്കാട് സ്വദേശികളായ ദമ്പതികളാണ് സുരേഷിന്റെ ക്രൂരവിനോദത്തിന് മുന്നിൽ കത്തിയമർന്നത്. ചിട്ടി പണം ചോദിച്ചെത്തിയ ദമ്പതികളെ ഉടമ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊല്ലുകയായിരുന്നു. അമ്പലപ്പുഴ കോമന വെളിയിൽ വീട്ടിൽ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടുക്കി രാജക്കാട് സ്വദേശികളായ പീരിത്തോട് കുമാരന്റെ മകൻ വേണു (52) ഭാര്യ സുമ (50) എന്നിവരെയാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ വേണു രാത്രി 9.30 ഓടെയും ഭാര്യ സുമ പത്തോടെയും ആശുപത്രിയിൽ മരിച്ചു. ബി ആൻഡ് ബി ചിട്ടിയിൽ ഇവർ മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ ഇറക്കിയിരുന്നു.പണം നൽകമെന്നേറ്റ ദിവസം ലഭിക്കാതെ വന്നതാണ് ദമ്പതികൾ പണം ചോദിക്കാൻ രാത്രിയോടെ ചിട്ടികമ്പനിയിലെത്തിയത്. പണം ചോദിച്ച് ദമ്പതികൾ ഇന്നലെ രാവിലെ ഇയാളുടെ വീട്ടിലും കുത്തിയിരുപ്പ് നടത്തിയിരുന്നു.

2009 ൽ ആണ് സുരേഷ് ബി ആൻഡ് ബി എന്ന സ്ഥാപനം അമ്പലപ്പുഴയിൽ തുടങ്ങിയത്. മറ്റ് ചിട്ടികമ്പിനികൾ പൊട്ടിപൊളിഞ്ഞപ്പോൾ നാട്ടുക്കാരനെന്ന നിലയിൽ സുരേഷ് അവസരം മുതലെടുക്കുകയായിരുന്നു. കോടികൾ നിക്ഷേപമായി ലഭിച്ച സുരേഷ് പ്രമുഖ ചാനലുകൾക്കെല്ലാം പരസ്യം നൽകി സ്വാധീനം ചെലുത്തിയിരുന്നു. അടിച്ചുമാറ്റിയ പണം കൊണ്ട് ഇയാൽ വൻഭൂസ്വത്ത് കരസ്ഥാമാക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു. എന്നാൽ കമ്പനി പൊട്ടിയതോടെ ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു. 2013 ൽ പൊട്ടിപൊളിഞ്ഞ ചിട്ടികമ്പനിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി കോടികളുടെ പണാപഹരണം ചുമത്തി 17 കേസുകൾ നിലനിൽക്കുന്നുണ്ട്. വീണ്ടു തട്ടിപ്പുമായി ഇറങ്ങിയ സുരേഷ് പലവേഷത്തിലും നാട്ടിൽ എത്തിയിരുന്നു. പൊട്ടിപൊളിഞ്ഞെന്ന് കാണിക്കാൻ ഇയാൾ നാട്ടുക്കാർക്കിടയിൽ ഇൻസ്റ്റ്ന്റ് ദേശമാവും ചപ്പാത്തിയും വിതരണം ചെയ്യുന്ന കച്ചവടക്കാരനായും എത്തിയിരുന്നു. ഏതായാലും പൊലീസ് വിശദമായ അന്വേഷണത്തിന് തയ്യാറായിട്ടുണ്ട്. ഇന്നലെ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP