Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റൈസ് പുള്ളറും നാഗമാണിക്യവും ധനാകർഷണ യന്ത്രവും ഏഷ്യാനെറ്റിലേയും ഫ്‌ളവേഴ്‌സിലേയും സീരിയൽ നടിക്ക് പൂജിച്ച് നൽകിയത് കൃഷ്ണൻ; മന്ത്രവാദത്തിലൂടെ കള്ളനോട്ടിൽ നേട്ടമുണ്ടാക്കിയതും 300 മൂർത്തികളുടെ കരുത്തിൽ; ശിഷ്യൻ ആഭിചാരം ഏറ്റെടുത്തപ്പോൾ നായികയും അമ്മയും അനുജത്തിയും അഴിക്കുള്ളിലായി; ശക്തി ചോർന്നത് തിരിച്ചറിഞ്ഞതോടെ ഗുരുവിനെ കൊന്ന് അനീഷിന്റെ പ്രതികാരം; കൊമ്പകക്കാനം കൊലയിൽ നിഗൂഡതകൾ ഏറെ

റൈസ് പുള്ളറും നാഗമാണിക്യവും ധനാകർഷണ യന്ത്രവും ഏഷ്യാനെറ്റിലേയും ഫ്‌ളവേഴ്‌സിലേയും സീരിയൽ നടിക്ക് പൂജിച്ച് നൽകിയത് കൃഷ്ണൻ; മന്ത്രവാദത്തിലൂടെ കള്ളനോട്ടിൽ നേട്ടമുണ്ടാക്കിയതും 300 മൂർത്തികളുടെ കരുത്തിൽ; ശിഷ്യൻ ആഭിചാരം ഏറ്റെടുത്തപ്പോൾ നായികയും അമ്മയും അനുജത്തിയും അഴിക്കുള്ളിലായി; ശക്തി ചോർന്നത് തിരിച്ചറിഞ്ഞതോടെ ഗുരുവിനെ കൊന്ന് അനീഷിന്റെ പ്രതികാരം; കൊമ്പകക്കാനം കൊലയിൽ നിഗൂഡതകൾ ഏറെ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: സുഖലോലപുമായ ജീവിതത്തിനിടെ പൊടുന്നെനെയുണ്ടായ സാമ്പത്തിക തകർച്ചയിൽനിന്നു കരകയറാൻ സീരിയിൽ നടിയും കുടുംബവും വഴിതേടി അലയുമ്പോൾ രക്ഷകന്റെ വേഷത്തിലെത്തിയ പൂജാരിയാണ് അനുഗ്രഹമായി കള്ളനോട്ടിന്റെ മാർഗം തുറന്നുകൊടുത്തത്. റൈസ് പുള്ളർ, നാഗമാണിക്യം, ധനാകർഷണയന്ത്രം തുടങ്ങിയ പല വഴികൾ പരീക്ഷിച്ചു. മന്ത്രവാദത്തിലൂടെ നിധി കണ്ടെത്താമെന്ന പ്രതീക്ഷയും വന്നു. കള്ളനോട്ട് അടി തുടരുന്നതിനിടെ നിധിയുടെ പ്രതീക്ഷ സീരിയൽ നടിയുടെ കുടുംബത്തിന് നൽകിയത് അനീഷായിരുന്നു. പിന്നാലെ ഗുരുനാഥൻ കൃഷ്ണനെ എത്തിച്ച് പൂജ തുടങ്ങി. ഇതോടെ കള്ളനോട്ടിൽ കുടുംബത്തിന് അഭിവൃദ്ധിയുണ്ടായി. പിന്നീട് അനീഷ് തന്നെ മന്ത്രവാദം ഏറ്റെടുത്തു. ഈ കുടുംബത്തെ രക്ഷിക്കാനുള്ള പൂജകളും തുടങ്ങി. ഇത് പക്ഷേ ഫലം കണ്ടില്ല. സീരിയൽ നടിയും കുടുംബവും അഴിക്കുള്ളിലായി. ഇതോടെയാണ് തന്റെ മന്ത്രവാദ ശക്തി ചോർന്നതായി അനീഷ് തിരിച്ചറിഞ്ഞത്.

300 മൂർത്തികളുടെ ശക്തിയുള്ള ഗുരു കൃഷ്ണൻ തന്റെ ശക്തി ചോർത്തിയെന്ന് മനസ്സിലാക്കുകയും ചെയ്തു.രമാദേവിയേയും കുടുംബത്തേയും കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുത്തിയതു വീടുകളിൽ പ്രാർത്ഥനയും പൂജയും നടത്തുന്ന വയനാട് സ്വദേശിയെന്നു പൊലീസ് കണ്ടെത്തി. സിനിമാ, സീരിയൽ മേഖലകളിൽ സ്വാമി എന്നറിയപ്പെടുന്ന ഇയാൾ സീരിയൽ നടിയുടെ വീട്ടിൽ പൂജ നടത്തിയിരുന്നു. നല്ല സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന കുടുംബമായിരുന്നു രമാദേവിയുടേതെന്നു പൊലീസ് പറഞ്ഞു. പലിശയ്ക്കു പണം നൽകിയിരുന്ന ഇവർ വ്യാപാരികൾക്കും മറ്റും ലക്ഷക്കണക്കിനു രൂപ വായ്പ നൽകിയിരുന്നു. പലിശ, പണമിടപാടു സ്ഥാപനങ്ങൾക്കു നിയന്ത്രണം വന്നപ്പോൾ പലർക്കും കൊടുത്ത പണം തിരികെ ലഭിക്കാതെ വന്നു. തുടർന്ന് പണമുണ്ടാക്കാനായി നടത്തിയ റൈസ് പുള്ളർ ഇടപാടിൽ ഒരുകോടി രൂപ നഷ്ടപ്പെടുകയും ചെയ്തു. ഇവർക്കൊപ്പം അറസ്റ്റിലായ ലിയോയ്ക്ക് റൈസ് പുള്ളർ, നാഗമാണിക്യം തുടങ്ങിയവയുടെ ഇടപാടുകളുമായി ബന്ധമുണ്ടായിരുന്നു. ലിയോ വഴിയാണ് അനീഷ് കുടുംബവുമായി അടുത്തത്. 

കള്ളനോട്ട് കേസിൽ നേരത്തെ പിടിയിലായ സീരിയൽ നടിയും അമ്മയും സഹോദരിയും വിയ്യൂർ ജയിലിലാണ്. കൊല്ലപ്പെട്ട കൃഷ്ണനും ഈ സംഘവുമായി ബന്ധമുണ്ടായിരുന്നു. സീരിയൽ നടിയുടെ വീട്ടിൽ പൂജകൾ ചെയ്തിരുന്നത് കൃഷ്ണനും അനീഷും ചേർന്നാണ്. കള്ളനോട്ട് ഇടപാടിലൂടെ സാമ്പത്തിക നില പഴയത് പോലെ ആകുമെന്ന ഉപദേശത്തെ തുടർന്നാണ് സീരിയൽ നടിയും കുടുംബവും കള്ളനോട്ട് റാക്കറ്റിന്റെ ഭാഗമാകുന്നത്. ഇത് കൃഷ്ണന്റെ ഉപദേശ പ്രകാരമാണെന്നാണ് സൂചന. കഴിഞ്ഞ മാസം മൂന്നിനാണ് സീരിയൽ നടി സൂര്യ ശശി കുമാറും അമ്മ രമാദേവിയും സഹോദരി ശ്രുതിയും പിടിയിലായത്.

സാമ്പത്തികമായി പൂർണ തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴാണ് പൂജയും മന്ത്രവാദവും നടത്താൻ അനീഷ് ഗുരു കൃഷ്ണനുമൊത്ത് എത്തുന്നത്. വ്യാജ നോട്ട് നിർമ്മാണത്തിനുള്ള സൗകര്യങ്ങൾ കൊല്ലം മുളങ്കാടകം തിരുമുല്ലവാരത്തെ ഉഷസ് എന്ന വീട്ടിൽ ഒരുക്കിയ സൂര്യ (36), അമ്മ രമാദേവി (56), സഹോദരി ശ്രുതി (29) എന്നിവരും നോട്ടുകൾ അച്ചടിച്ചിരുന്ന പുറ്റടി അച്ചക്കാനം കടിയൻകുന്നേൽ രവീന്ദ്രൻ (58), മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേൽ ലിയോ (സാം-44), കരുനാഗപ്പള്ളി ആദിനാട് അമ്പിയിൽ കൃഷ്ണകുമാർ (46) എന്നിവരേയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം ഇപ്പോൾ ജയിലിനുള്ളിലാണ്. കൃഷ്ണന്റെ മന്ത്രവാദം പൊളിഞ്ഞതാണ് ഇവർ ജയിലിലാകാനുള്ള കാരണമെന്ന സംശയവും അനീഷിനുണ്ടായിരുന്നു. ഇതും കൃഷ്ണന്റെ കൊലയ്ക്കുള്ള മാനിസകാവസ്ഥ അനീഷിലുണ്ടാക്കി.

കമ്പകക്കാനം കൃഷ്ണന്റെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അനീഷിന് ഒളിവിൽ കഴിയാൻ എല്ലാ സഹായവും ചെയ്തു കൊടുക്കുത്തും ഈ കള്ളനോട്ട് സംഘത്തിലെ കണ്ണികകളായിരുന്നു. റൈസ് പുള്ളർ തട്ടിപ്പ് കേസിലെ പ്രധാന കണ്ണികളായിരുന്നു അനീഷും ലിബീഷും. റൈസ് പുള്ളർ തട്ടിപ്പ് കേസിലെ പ്രധാന പ്രതി രവീന്ദ്രനുമായി അനീഷും ലിബീഷും ബന്ധപ്പെട്ടിരുന്നു. ഈ സംഘം വ്യാപകമായി കള്ളനോട്ട് ഉപയോഗിച്ചിരുന്നു. കൂട്ടക്കൊലയിലെ മുഖ്യപ്രതി അടിമാലി മാങ്കുളം മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്നു. മൊബൈൽ ഫോൺ ഉപേക്ഷിച്ച് രക്ഷപെട്ട അനീഷിന് ഒളിവിൽ കഴിയാൻ സഹായം ചെയ്യുന്നത് കള്ളനോട്ട് സംഘമായിരുന്നു.

കൊല്ലപ്പെട്ട കൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ച സംഘം ആദ്യത്തെ ആറുമാസക്കാലയളവിലെ കോളുകളാണ് ആദ്യം പരിശോധിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതിൽനിന്നു കാര്യമായ തുമ്പു കിട്ടാത്തതിനെ തുടർന്ന് അതിനും ആറു മാസം മുൻപുള്ള കോളുകൾ പരിശോധിച്ചു. സ്ഥിരമായി ഒരാൾ കൃഷ്ണന്റെ മൊബൈലിലേക്കു വിളിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. അനീഷിന്റെ നമ്പറാണ് ഇതെന്നും കണ്ടെത്തി. കൃഷ്ണനെ കൊലപ്പെടുത്തണമെന്ന് ആറുമാസം മുൻപുതന്നെ തീരുമാനിച്ചിരുന്ന അനീഷ്, ഇതിനുശേഷം കൃഷ്ണന്റെ മൊബൈലിലേക്കു വിളിക്കാത്തതും സംശയത്തിനിടയാക്കി. എറണാകുളം നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ് അനീഷിനെ അന്വേഷണസംഘം പിടികൂടിയത്. മന്ത്ര സിദ്ധി കൈക്കലാക്കുന്നതിനു നടത്തിയ കൊലപാതകം ആസൂത്രണം ചെയ്തത് അനീഷാണെന്നു പൊലീസ് പറയുന്നു.

സംഭവം പുറത്തറിഞ്ഞു മൂന്ന് ദിവസത്തിനുള്ളിൽ പ്രതികളിലൊരാളായ ലിബീഷിനെ പിടികൂടിയിരുന്നു. ഇതോടെ ഒളിവിൽ പോയ അനീഷിനായി പൊലീസ് നടത്തിയ തിരച്ചിലിൽ ആണ് പ്രതി പിടിയിലായത്. ഇരുവരും ചേർന്നാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. തൊടുപുഴ ഡിവൈഎസ്‌പി കെ.പി. ജോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 40 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. നാനൂറിൽപരം പേരെയാണ് കേസിൽ പൊലീസ് ചോദ്യം ചെയ്തത്. അയ്യായിരത്തിൽപ്പരം ഫോൺ കോളുകൾ പരിശോധിച്ചു. കേസന്വേഷണത്തിൽ ഇവയും നിർണായകമായി. കൊല നടന്ന വീട്ടിൽ നിന്ന് 20 വിരലടയാളങ്ങളാണ് പൊലീസിനു ലഭിച്ചത്. ഇതിൽ ആറെണ്ണം പ്രതികളുടേതായിരുന്നു. സംശയമുള്ള 150 പേരുടെ വിരലടയാളങ്ങളും പൊലീസ് ശേഖരിച്ചു.

അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ചതോടെ 'സ്‌പെക്ട്ര'യ്ക്കു തിരക്കേറി. ഇനി തിരികെ മലപ്പുറത്തേക്ക്. ജില്ലയിലെ രണ്ടു സുപ്രധാന കൊലപാതകങ്ങൾക്കു പ്രധാന തുമ്പ് കണ്ടെത്തിയത് മലപ്പുറത്തുനിന്ന് എത്തിച്ച സ്‌പെക്ട്രയാണ്. കുറ്റകൃത്യം നടത്തിയശേഷം മൊബൈൽ ഫോണിലൂടെ നടത്തുന്ന ആശയവിനിമയങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നതിനു സംസ്ഥാന പൊലീസ് സേന ഉപയോഗിക്കുന്ന നൂതന സംവിധാനമാണ് സ്‌പെക്ട്ര. കമ്പകക്കാനത്തെ കൂട്ടക്കൊലപാതകത്തിൽ മുഖ്യപ്രതിയെ കുടുക്കാൻ പൊലീസിനെ സഹായിച്ചതും സ്‌പെക്ട്രയാണ്.

കൊല നടന്ന് രണ്ടു ദിവസത്തിനുള്ളിൽ സ്‌പെക്ട്ര ജില്ലയിൽ എത്തിച്ചിരുന്നു. കൃഷ്ണൻ (52), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (18) എന്നിവരുടെ മൃതദേഹങ്ങളാണു വീടിനു പിന്നിലെ ചാണകക്കുഴിയിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP