Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യപിച്ചെത്തി താരങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാൻ ശ്രമിച്ചു; തടഞ്ഞതോടെ തിരികെ പോയവർ മടങ്ങിയെത്തി ടോർച്ചുപയോഗിച്ച് ആക്രമണം; സംഭവം നടന്നത് കുഞ്ചാക്കോ ബോബനും സലിംകുമാറും തമ്മിലെ സീനെടുക്കുമ്പോൾ; പിടിയിലായത് കാപ്പാ കേസിലെ പ്രതി അഭിലാഷും കൂട്ടാളിയും; കുട്ടനാടൻ മാർപാപ്പയുടെ സെറ്റിൽ ഇന്നലെ രാത്രി സംഭവിച്ചത്

മദ്യപിച്ചെത്തി താരങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാൻ ശ്രമിച്ചു; തടഞ്ഞതോടെ തിരികെ പോയവർ മടങ്ങിയെത്തി ടോർച്ചുപയോഗിച്ച് ആക്രമണം; സംഭവം നടന്നത് കുഞ്ചാക്കോ ബോബനും സലിംകുമാറും തമ്മിലെ സീനെടുക്കുമ്പോൾ; പിടിയിലായത് കാപ്പാ കേസിലെ പ്രതി അഭിലാഷും കൂട്ടാളിയും; കുട്ടനാടൻ മാർപാപ്പയുടെ സെറ്റിൽ ഇന്നലെ രാത്രി സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിക്കുന്ന കുട്ടനാടൻ മാർപാപ്പ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ അക്രമണം. ആലപ്പുഴ കൈനഗരിയിലെ ലൊക്കേഷനിൽ അജ്ഞാതരായ അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തിൽ രണ്ട് പ്രൊഡക്ഷൻ മാനേജർമാർക്ക് പരിക്കേറ്റു. അക്രമം നടത്തിയ രണ്ടു പേർ പിടിയിലായി. അഭിലാഷ്, പ്രിൻസ് എന്നിവരാണ് പിടിയിലായ രണ്ടു പേർ.

ആക്രമണം നടക്കുമ്പോൾ കുഞ്ചാക്കോ ബോബനും സലിം കുമാറും ഉൾപ്പടെയുള്ളവർ സെറ്റിലുണ്ടായിരുന്നു. ആലപ്പുഴ കൈനകരിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ആക്രമണം നടക്കുന്ന സമയത്ത് നടന്മാരായ കുഞ്ചാക്കോ ബോബൻ, സലീം കുമാർ തുടങ്ങി നൂറോളം പേർ സ്ഥലത്തുണ്ടായിരുന്നു. മദ്യപിച്ചെത്തിയ പുന്നമട സ്വദേശി അഭിലാഷ്, നെടുമുടി സ്വദേശി പ്രിൻസ് എന്നിവർ താരങ്ങൾക്കൊപ്പം ഫോട്ടോയെടുക്കണമെന്നാവശ്യപ്പെട്ടു. സിനിമയുടെ അണിയറ പ്രവർത്തകർ ഇത് തടഞ്ഞതോടെ ഇവർ ഷൂട്ടിങ് സ്ഥലത്ത് ബഹളമുണ്ടാക്കുക ആയിരുന്നു. തുടർന്ന് ലൊക്കേഷൻ സ്ഥലത്ത് നിന്ന് പോയശേഷം തിരികെ വിണ്ടും ലൊക്കേഷനിൽ എത്തി അണിയറ പ്രവർത്തകരെ ടോർച്ച് ഉപയോഗിച്ച് ആക്രമിച്ചു.

പ്രൊഡക്ഷൻ മാനേജർമാരായ ഷെറിൻ സ്റ്റാൻലി, സിൻജോ എന്നിവർക്ക് പരിക്കേറ്റു. അക്രമത്തിനിടെ സിനിമയുടെ അണിയറ പ്രവർത്തകനായ പ്രിൻസിനും വീണു പരുക്കു പറ്റി. ഇവരെ ആലപ്പുഴ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ചാക്കോ ബോബൻ, സലിം കുമാർ തുടങ്ങിയ താരങ്ങൾ അടക്കം അഭിനയിക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്.

താരങ്ങൾ സുരക്ഷിതരാണ്. അണിയറ പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നെടുമുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഭിലാഷും കൂട്ടാളി പ്രിൻസും നിരവധി കേസുകളിലെ പ്രതികളാണ്. കാപ്പാ നിയമപ്രകാരം അറസ്റ്റിലായി കഴിഞ്ഞയാഴ്‌ച്ചയാണ് ഇയാൾ പുറത്തിറങ്ങിയത്. സിപിഐഎം നേതാക്കളെ വെട്ടിയ കേസിലെ പ്രതിയാണ് അഭിലാഷ്. ആലപ്പുഴയിൽ സ്ഥിരം അക്രമ പ്രവർത്തനങ്ങളിലേർപ്പെടുന്ന, പൊലീസിന്റെ സ്ഥിരം നോട്ടപ്പുള്ളികളാണ് ഇരുവരും.

ഏറെ പുതുമുകളുമായാണ് കുട്ടനാടൻ മാർപാപ്പ ഒരുങ്ങുന്നത്. ഛായാഗ്രാഹകനായ ശ്രീജിത്ത് വിജയൻ ആദ്യമായി സംവിധാനം ചെയ്യുന്ന കുട്ടനാടൻ മാർപാപ്പയിൽ വ്യത്യസ്ത കഥാപാത്രവുമായി കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. അലമാര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി രവിയാണ് നായിക. ഇന്നസെന്റ്, അജു വർഗീസ്, രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.മലയാളം മൂവി മേക്കേഴ്‌സിന്റെ ബാനറിൽ ഹസീബ് ഹനീഫ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ആലപ്പുഴയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP