Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ധനകാര്യസ്ഥാപന ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ പ്രതിയെ സുഹൃത്തിനെ ഉപയോഗിച്ച് വലയിലാക്കി പൊലീസ്; സംഭവത്തിന് ശേഷം സുഹൃത്തിനെ ഫോണിൽ വിളിച്ചത് നിർണ്ണായകമായി; ഫോൺ നമ്പർ പരിശോധിച്ചപ്പോൾ ലഭിച്ച സുഹൃത്തിനെ കൊണ്ട് വിളിപ്പിച്ച് വിവരങ്ങൾ അറിഞ്ഞ ശേഷം അറസ്റ്റ്; താമരശ്ശേരി കൊലപാതകത്തിലെ പ്രതി സുമേഷ് പിടിയിലായത് ഇങ്ങനെ

ധനകാര്യസ്ഥാപന ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ പ്രതിയെ സുഹൃത്തിനെ ഉപയോഗിച്ച് വലയിലാക്കി പൊലീസ്; സംഭവത്തിന് ശേഷം സുഹൃത്തിനെ ഫോണിൽ വിളിച്ചത് നിർണ്ണായകമായി; ഫോൺ നമ്പർ പരിശോധിച്ചപ്പോൾ ലഭിച്ച സുഹൃത്തിനെ കൊണ്ട് വിളിപ്പിച്ച് വിവരങ്ങൾ അറിഞ്ഞ ശേഷം അറസ്റ്റ്; താമരശ്ശേരി കൊലപാതകത്തിലെ പ്രതി സുമേഷ് പിടിയിലായത് ഇങ്ങനെ

വള്ളികുന്നം: താമരശ്ശേരിയിൽ ധനകാര്യസ്ഥാപന ഉടമയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ സുമേഷിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് സുഹൃത്തുമായുള്ള ഫോൺവിളി. മലബാർ ഫിനാൻസിയേഴ്സ് ഉടമ പി.ടി. കുരുവിളയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സുമേഷ് കുമാറിന്റെ ഫോൺ പൊലീസ് പരിശോധിച്ചുവരുകയായിരുന്നു.

ഫോൺ നമ്പർ കേന്ദ്രീകരിച്ച് സൈബർസെല്ലിന്റെ സഹായത്തോടെയാണ് വള്ളികുന്നം പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിനുശേഷം സുമേഷ് വള്ളികുന്നം സ്വദേശിയായ സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടതായി വിവരം കിട്ടി. ഇയാളെ ചോദ്യംചെയ്തു. തുടർന്ന്, ഇയാളെക്കൊണ്ട് ഫോണിൽ സുമേഷിനെ വിളിപ്പിച്ച് എവിടെയാണെന്ന് കണ്ടെത്തി.

മൂന്നുമാസം മുമ്പാണ് സുമേഷ് അവസാനമായി വീട്ടിൽ വന്നതെന്നാണ് അച്ഛൻ ദിവാകരൻ പറയുന്നു. 15 വർഷം മുംബൈയിലായിരുന്ന സുമേഷ് നാലുവർഷമായി കോഴിക്കോട്ടാണ്. പ്ലംബിങ് ജോലി മറ്റൊരാളുമായി ചേർന്ന് കരാറെടുത്ത് നടത്തുകയാണെന്നാണ് പറഞ്ഞിരുന്നത്. എറണാകുളം വൈറ്റിലയിൽനിന്ന് ബധിരയും മൂകയുമായ പെൺകുട്ടിയെയാണ് വിവാഹം കഴിച്ചത്. ഇതിൽ ഒരു കുട്ടിയുണ്ട്. ആറുമാസമായി ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP