Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോപ്പിയടിച്ചുവെന്ന് കളവ് പറഞ്ഞ് മാർക്ക് കുറച്ചു; സ്‌കൂളിൽ മുഴുവൻ ചർച്ചയാക്കി അപമാനിച്ചു; മാർക്ക് കുറഞ്ഞ വരെ പോലും എ ഗ്രൂപ്പിലിരുത്തിയപ്പോൾ അത്യാവശ്യം മാർക്കുള്ള കുട്ടിയെ ആൺകുട്ടികൾ കൂടുതലുള്ള സി ഗ്രൂപ്പിൽ ഇരുത്തി; കരുനാഗപ്പള്ളി തഴവ യിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ അദ്ധ്യാപികയുടെ പീഡനം മൂലമോ? വെളിപ്പെടുത്തലുമായി കുട്ടികൾ

കോപ്പിയടിച്ചുവെന്ന് കളവ് പറഞ്ഞ് മാർക്ക് കുറച്ചു; സ്‌കൂളിൽ മുഴുവൻ ചർച്ചയാക്കി അപമാനിച്ചു; മാർക്ക് കുറഞ്ഞ വരെ പോലും എ ഗ്രൂപ്പിലിരുത്തിയപ്പോൾ അത്യാവശ്യം മാർക്കുള്ള കുട്ടിയെ ആൺകുട്ടികൾ കൂടുതലുള്ള സി ഗ്രൂപ്പിൽ ഇരുത്തി; കരുനാഗപ്പള്ളി തഴവ യിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ അദ്ധ്യാപികയുടെ പീഡനം മൂലമോ? വെളിപ്പെടുത്തലുമായി കുട്ടികൾ

ആർ പീയൂഷ്

കൊല്ലം: അദ്ധ്യാപികമാരുടെ മാനസിക പീഡനത്തിൽ മനംനൊന്തുകൊല്ലം ട്രിനിറ്റി ലൈസിയം സ്‌ക്കൂളിലെ വിദ്യാർത്ഥിനി ഗൗരി ആത്മഹത്യ ചെയ്ത മുറിവ് ഉണങ്ങും മുൻപ് കരുനാഗപ്പള്ളിയിൽ ഉയരുന്നതും പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ മരണം അദ്ധ്യാപികയുടെ മാനസിക പീഡനമൂലമെന്നാണ്. കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ച തഴവ ഗേൾസ് ഹൈസ്‌ക്കൂളിലെ വിദ്യാർത്ഥിനി ജ്യോതിയുടെ മരണമാണ് അദ്ധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് ആക്ഷേപമുയർന്നിരിക്കുന്നത്.

ഇക്കാര്യം സ്‌കൂളിലെ സഹപാഠികൾ മറുനാടൻ മലയാളിയോടാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ക്രിസ്തുമസ് പരീക്ഷയിൽ കോപ്പിയടിച്ചുവെന്നാരോപിച്ച് പരീക്ഷയുടെ പേപ്പർ നൽകുന്നതിനിടെ അദ്ധ്യാപിക ക്ലാസ്സിൽ ജ്യോതിയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചിരുന്നുവെന്ന് 10സി , ഡിവിഷനിലെ കുട്ടികൾ പറയുന്നു. കൂടാതെ മറ്റു ഡിവിഷനുകളിലും ജ്യോതിയെപ്പറ്റി മോശമായി സംസാരിച്ചിരുന്നതായും കുട്ടികൾ പറഞ്ഞു. ഈ ദിവസം ജ്യോതി ക്ലാസ്സിൽ വന്നിരുന്നില്ല. പിറ്റേ ദിവസം എത്തിയപ്പോഴാണ് ഈ കാര്യങ്ങൾ ജ്യോതി അറിയുന്നത്.

കഴിഞ്ഞ ഓണ പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങിയ ജ്യോതി ഒരു വിഷയത്തിൽ മാത്രം മാർക്ക് കുറഞ്ഞതിനാലും അദ്ധ്യാപിക കോപ്പിയടിച്ചുവെന്ന് പറഞ്ഞ് അപമാനിച്ചതിനാലും ഏറെ മാനസിക വിഷമത്തിലായിരുന്നു. ഈ ദിവസം തന്നെയാണ് അദ്ധ്യാപിക കുട്ടികളെ ഗ്രൂപ്പ് തിരിച്ചിരുത്തിയത്. പാർവ്വതി, ദേവിക എന്നീ കുട്ടികളായിരുന്നു ജ്യോതിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. ഗ്രൂപ്പ് തിരിച്ചപ്പോൾ പാർവ്വതിയേയും, ദേവികയേയും ബി ഗ്രൂപ്പിലും, ജ്യോതിയെ സിഗ്രൂപ്പിലും മാറ്റി ഇരുത്തി. മാർക്ക് അടിസ്ഥാനമാക്കിയാണ് ഗ്രൂപ്പ് തിരിച്ച് ഇരുത്തുന്നത്.

എന്നാൽ ഇവിടെ അദ്ധ്യാപിക ഒരു വകയും പഠിക്കാത്ത ചില ആൺകുട്ടികളെ എ ഗ്രൂപ്പിൽ ഇരുത്തുകയും ജ്യോതിയെക്കാളും മാർക്ക് കുറഞ്ഞ ചില വിദ്യാർത്ഥികളെ ബി ഗ്രൂപ്പിലും ഇരുത്തി. സി ഗ്രൂപ്പിൽ നാലു പെൺകുട്ടികളും ബാക്കി ആൺകുട്ടികളുമായിരുന്നു. ഇത് പാർവ്വതിയെ ഏറെ സങ്കടത്തിലാക്കിയിരുന്നു. അദ്ധ്യാപികയോട് തന്നെ ഗ്രൂപ്പ് മാറ്റി ഇരുത്തണമെന്ന് ജ്യോതി പറഞ്ഞപ്പോൾ കോപ്പിയടിച്ച് മാർക്ക് വാങ്ങുന്നവർ സി ഗ്രൂപ്പിൽ ഇരുന്നാൽ മതിയെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടതായി ക്ലാസ്സിലെ കുട്ടികൾ പറഞ്ഞു. ഇതോടെ രാവിലെ മുതൽ ജ്യോതി ക്ലാസ്സിലിരുന്ന് കരയുകയായിരുന്നു. ഉച്ചയ്ക്ക് ഇന്റർവെൽ സമയത്ത് ഭക്ഷണം കഴിക്കാതെ അമ്മയെ കണ്ടിട്ട് വരാം എന്ന് കൂട്ടുകാരോട് പറഞ്ഞ് പോവുകയായിരുന്നു.

ഉച്ചയ്ക്ക് ശേഷം ജ്യോതി ഉൾപ്പെട്ട സിഗ്രൂപ്പിൽ ക്ലാസ്സ് എടുത്തത് ഇതേ അദ്ധ്യാപികയായിരുന്നു. ജ്യോതിയെ കാണാതിരുന്നിട്ടും ഇവർ അന്വേഷിച്ചില്ല എന്ന് കുട്ടികൾ പറയുന്നു. സാധാരണ കുട്ടികൾ ക്ലാസ്സിൽ ഇല്ലെങ്കിൽ വിവരം എച്ച്.എമ്മിനെ അറിയിച്ച് വീട്ടുകളിലേക്ക് വിളിച്ചു ചോദിക്കുന്നതാണ്. എന്നാൽ ഈ അദ്ധ്യാപിക ഇക്കാര്യങ്ങളൊന്നും തന്നെ ചെയ്തില്ല. വൈകിട്ട് ആറുമണിക്കാണ് ജ്യോതി ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്. സംഭവം അറിയിക്കാൻ ഈ അദ്ധ്യാപികയെയും എച്.എമ്മിനെയും, സ്‌ക്കൂൾ പ്രിൻസിപ്പളിനെയും ഫോണിൽ വിളിച്ചിട്ട് സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നുണ്ട്.

കൂടാതെ മരണവിവരം അറിഞ്ഞിട്ടും അദ്ധ്യാപകരാരും ജ്യോതിയുടെ വീട്ടിൽ എത്തിയില്ല. ഇന്നലെ മൃതദേഹത്തിനടുത്ത് നിന്നും കിട്ടിയ കത്തിൽ അദ്ധ്യാപകരുടെ പേര് പരാമർശിച്ചിട്ടില്ലാ എന്ന് അറിഞ്ഞതിന് ശേഷമാണ് അദ്ധ്യാപകർ വീട്ടിലെത്തിയത്. അതേ സമയം ആരോപണ വിധേയയായ അദ്ധ്യാപികയെ സംരക്ഷിക്കാൻ പൊലീസിൽ വ്യാപക രാഷ്ട്രീയ സമ്മർദ്ധം ഉണ്ടായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP