Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന് കാമുകന് പ്ലാസ്റ്റിക് സർജറി നടത്തിയ യുവതിയുടെ തട്ടിപ്പിൽ വില്ലനായത് ഒരു ബൗൾ മട്ടൻ സൂപ്പ്; കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് അതിവിദഗ്ധമായ തുടക്കം; 5 ലക്ഷം രൂപ ഭർത്തൃവീട്ടുകാരിൽ നിന്ന് വാങ്ങി പ്ലാസ്റ്റിക് സർജ്ജറി; സിനിമയെ വെല്ലുന്ന തട്ടിപ്പ് നടത്തിയ യുവതിയും രഹസ്യക്കാരനും ക്ലൈമാക്സിൽ നടത്തിയ കുറ്റസമ്മതത്തിന്റെ വിശദാംശങ്ങൾ പുറത്ത്

ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന് കാമുകന് പ്ലാസ്റ്റിക് സർജറി നടത്തിയ യുവതിയുടെ തട്ടിപ്പിൽ വില്ലനായത് ഒരു ബൗൾ മട്ടൻ സൂപ്പ്; കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് അതിവിദഗ്ധമായ തുടക്കം; 5 ലക്ഷം രൂപ ഭർത്തൃവീട്ടുകാരിൽ നിന്ന് വാങ്ങി പ്ലാസ്റ്റിക് സർജ്ജറി; സിനിമയെ വെല്ലുന്ന തട്ടിപ്പ് നടത്തിയ യുവതിയും രഹസ്യക്കാരനും ക്ലൈമാക്സിൽ നടത്തിയ കുറ്റസമ്മതത്തിന്റെ വിശദാംശങ്ങൾ പുറത്ത്

മറുനാടൻ മലയാളി ഡസ്‌ക്‌

ഹൈദരാബാദ്: ഭർത്താവിനെ ഇല്ലാതാക്കി കാമുകനെ സ്വന്തമാക്കാൻ സിനിമാക്കഥയെ വെല്ലുന്ന പ്രകടനം കാഴ്ചവച്ച യുവതിയും രഹസ്യക്കാരനും കുടുങ്ങിയത് ഒരു ബൗൾ മട്ടൻ സൂപ്പിൽ. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് ഭർത്താവെന്ന് വരുത്താൻ ശ്രമിക്കുകയായിരുന്നു യുവതി. രണ്ടുവർഷം മുമ്പ് വിവാഹിതയായ യുവതി കാമുകനെ സ്വന്തമാക്കാനും ഭർത്താവിനെ ഇല്ലാതാക്കാനും വളരെ ആസൂത്രിതമായാണ് കരുനീക്കം നടത്തിയത്. ആദ്യമൊന്നും ഇത് പിടിക്കപ്പെട്ടുമില്ല.

ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കി. പിന്നീട് ഭർത്താവിന് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റെന്നു പറഞ്ഞ് അയാളുടെ വീട്ടുകാരിൽ നിന്നുതന്നെ പണം വാങ്ങി മുഖം പഴയപടിയാക്കാൻ ചികിത്സയും തുടങ്ങി. ഇതിനിടെ ചിലർക്ക് സംശയം വന്നതോടെയാണ് കള്ളി വെളിച്ചത്തായത്.

ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ യുവതി കാമുകന്റെ മുഖം ആസിഡൊഴിച്ച് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ മാറ്റുകയായിരുന്നു. ഭർത്താവിന്റെ കൊലപാതകം മറിച്ചുവെക്കാനും ഒപ്പം താമസിക്കുന്നത് ഭർത്താവ് തന്നെയാണെന്ന് വരുത്തി തീർക്കുന്നതിനും വേണ്ടിയാണ് സ്വാതി റെഡഢിയെന്ന യുവതി കാമുകൻ രാജേഷിന്റെ മുഖം ആസിഡൊഴിച്ച് മാറ്റംവരുത്തിയത്.

ഇതിന് പിന്നാലെ ഭർത്താവ് സുധാകർ റെഡ്ഢിക്ക് ജോലിസ്ഥലത്തുനിന്ന് മുഖത്ത് പരിക്കേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചത്. തുടർന്ന് കാമുകനെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സക്കു ശേഷം മുഖം പ്ലാസ്റ്റിക് സർജറിയിലൂടെ സുധാകറിന്റേതുപോലെ ആക്കാനായിരുന്നു സ്വാതിയുടെ പദ്ധതി. ഗൂഢനീക്കം വിജയിക്കുമൈന്ന ഘ്ട്ടം വന്നപ്പോഴാണ് നാടകീയ സംഭവമുണ്ടായത്.

പൊള്ളലേറ്റുചികിൽസയിൽ കഴിഞ്ഞിരുന്ന കാമുകനായ രാജേഷിന് ബന്ധുക്കൾ മട്ടൻ സൂപ്പ് കൊട
ുത്തപ്പോൾ കഴിക്കാൻ വിസമ്മതിച്ചു.താൻ വെജിറ്റേറിനാണെന്നാണ് അയാൾ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. ഇത് കേട്ട് ഞെട്ടിപ്പോയ ബന്ധുക്കൾ രാജേഷിനെ സംശയിക്കാൻ തുടങ്ങി. പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ രാജേഷിനെ പരീക്ഷിക്കാൻ ചിലരെ തിരിച്ചറിയാൻ ആവശ്യപ്പെട്ടു.ഇതോടെ അയാൾ സംസാരം നിർത്തി ആംഗ്യഭാഷയിലായി ആശയവിനിമയം. ഇതോടെയാണ് ബന്ധുക്കൾ പൊലീസിനെ വിവരമറിയിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിനായി ഇയാളുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. സുധാകറിന് പകരം ആൾമാറാട്ടം നടത്തി മകനെപ്പോലെ നടിക്കുന്നത് രാജേഷ് എന്നയാളാണെന്ന് ആധാർ വിവരങ്ങൾ വെളിപ്പെടുത്തി. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് സിനിമാക്കഥയെ വെല്ലുന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

രണ്ടുവർഷം മുമ്പാണ് സ്വാതിയും സുധാകറും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനു പിന്നാലെ രാജേഷുമായി രഹസ്യബന്ധത്തിലായ സ്വാതി അയാളെ കൂട്ടുപിടിച്ച് കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. നവംബർ 22ന് നാഗർകുർനൂൽ ജില്ലയിലുള്ള വസതിയിൽ വച്ച് ഉറങ്ങികിടക്കുകയായിരുന്ന സുധാകറിനെ സ്വാതി തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തി. ഇതിന് ശേഷം രാജേഷിന്റെ സഹായത്തോടെ ആണ് സമീപത്തുള്ള മയ്സമ്മ വനത്തിൽ മൃതശരീരം കുഴിച്ചിട്ടത്.

ഇതിന് ശേഷമാണ് ആൾമറാട്ടത്തിന് നാടകം നടന്നത്. ഒപ്പമുള്ളത് സുധാകർ തന്നെയെന്ന് വരുത്താൻ രാജേഷിന്റെ മുഖത്ത് ആസിഡ് തളിച്ച് പൊള്ളലേൽപ്പിച്ചു. ഹൈദരാബാദിൽ വച്ച് അജ്ഞാതന്റെ ആസിഡ് ആക്രമണത്തിൽ ഭർത്താവിന് പൊള്ളലേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചത്. രാജേഷിന്റെ ചികിത്സക്കായി അഞ്ചു ലക്ഷം രൂപ സുധാകറിന്റെ വീട്ടുകാർ ചെലവഴിക്കുകയും ചെയ്തു.

ഇതേത്തുടർന്ന് പൊലീസ് ചോദ്യം ചെയ്യലിൽ സ്വാതി കുറ്റസമ്മതം നടത്തി. സ്വാതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ വനപ്രദേശത്തുനിന്ന് സുധാകറിന്റെ മൃതദേഹം കണ്ടെടുത്തു. സ്വാതിയെയും ചികിത്സയിൽ കഴിയുന്ന രാജേഷിനെയും ഞായറാഴ്ച പൊലീസ് അറസ്റ്റു ചെയ്തു.അല്ലുഅർജുനും, രാംതരൺ തേജയും അഭിനയിച്ച യെവുഡു കണ്ടതിനെ തുടർന്നാണ് തനിക്ക് ഇത്തരത്തിൽ കൊലപാതകം നടത്തി ആളുകളുടെ കണ്ണിൽ പൊടിയിടാൻ തോന്നിയതെന്ന് സ്വാതി പറഞ്ഞു.2014 ൽ പുറത്തിറങ്ങിയ ചിത്രം പരിക്കേൽക്കുന്ന യുവാവിന് തന്റെ മരിച്ചുപോയ മകന്റെ മുഖച്ഛായ നൽകുന്ന വനിതാ പ്ലാസ്റ്റിക് സർജന്റെ കഥയാണ് പറഞ്ഞത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP