Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹോംനേഴ്‌സായി ജോലി ചെയ്യവേ ഡോക്ടറുടെ ഡ്രൈവർ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഏഴുമാസം ഗർഭിണിയായിരിക്കവേ വീണ്ടും ലൈംഗിക പീഡനം; കോട്ടയം സ്വദേശിയായ പെൺകുട്ടിക്ക് ഒടുവിൽ ഗാന്ധിഭവനിൽ അഭയം

ഹോംനേഴ്‌സായി ജോലി ചെയ്യവേ ഡോക്ടറുടെ ഡ്രൈവർ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഏഴുമാസം ഗർഭിണിയായിരിക്കവേ വീണ്ടും ലൈംഗിക പീഡനം; കോട്ടയം സ്വദേശിയായ പെൺകുട്ടിക്ക് ഒടുവിൽ ഗാന്ധിഭവനിൽ അഭയം

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: ദാരിദ്ര്യത്തിന്റെ പടുകുഴിയിലായ സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ഹോംനേഴ്‌സ് ജോലിക്ക് പോയ യുവതി ചതിക്കുഴിയിൽ നിന്ന് വീണ്ടും ചതിക്കുഴിയിലേക്ക് വീണ ദുരന്തജീവിതകഥയാണിത്.കുടുംബത്തിന് തണലാകാനും, അനിയത്തിമാരെ പഠനത്തിന് സഹായിക്കാനുമാണ് കോട്ടയം പാമ്പാടി സ്വദേശിനി ഈ തൊഴിൽ തിരഞ്ഞെടുത്തത്.അപസ്മാര രോഗിയാണെങ്കിലും,എന്തെങ്കിലും തരത്തിൽ കുടുംബത്തിന് ഒരുസഹായം എന്നത് മാത്രമായിരുന്നു ജോലിക്കിറങ്ങുമ്പോൾ യുവതിയുടെ മനസിലെ മോഹം.

പത്രപരസ്യം കണ്ടാണ് എറണാകുംളം കടവന്ത്രയിലെ ഒരു ഡോക്ടറുടെ വീട്ടിൽ ഹോംനേഴ്‌സായി ജോലിക്ക് പോയത്.ഇവിടുത്തെ സാഹചര്യങ്ങൾ മുതലാക്കി ഡോക്ടറുടെ ഡ്രൈവർ യുവതിയെ പീഡിപ്പിച്ചു.ഗർഭിണിയായ വിവരം ആദ്യം മറച്ചുവച്ചുവെങ്കിലും, പിന്നീട് അച്ഛനോട് എല്ലാം തുറന്നു പറഞ്ഞു. പഠിച്ചുകൊണ്ടിരിക്കുന്ന സഹോദരിമാരുടെ ഭാവിയെ ബാധിക്കാതിരിക്കാൻ യുവതിയെ വീട്ടിൽ നിന്ന് മാറ്റാനായിരുന്നു അച്ഛന്റെ തീരുമാനം.

മകളുടെ പ്രസവം കഴിയുന്നതുവരെ കൊട്ടാരക്കരയിലെ പരിചയക്കാരുടെ വീട്ടിൽ ആക്കാനായി പുറപ്പെട്ടു. എന്നാൽ, അവിടെയെത്തിയപ്പോഴാണ് പ്രതീക്ഷിച്ച് പോയവരെ കാണാൻ കഴിഞ്ഞില്ല. ഇതോടെ, തൽക്കാലത്തേക്ക് ലോഡ്ജിൽ മുറിയെടുക്കാൻ തീരുമാനിച്ചു. യുവതിക്ക് അത് മറ്റൊരു പീഡനപർവത്തിന്റെ തുടക്കമായിരുന്നു അത്.

അച്ഛൻ പുറത്ത് പോയ അവസരങ്ങൾ മുതലെടുത്ത് ചിലർ യുവതിയെ വീണ്ടും പീഡനത്തിനിരയാക്കി. സിന്ധു, ശോഭ എന്നീ പെൺവാണിഭസംഘത്തിന്റെ ഇടനിലക്കാർ യുവതിയെ പരിചയപ്പെടുകയും, മറ്റുചിലർക്ക് യുവതിയെ കാഴ്ചവയ്ക്കുകയും ചെയ്തു.യുവതിയെ ഒരുവീട്ടിൽ എത്തിച്ചായിരുന്നു പീഡനം. ഈ വിവരം പുറത്ത് വന്നതോടെ കേസിൽ പെട്ട സിദ്ധൻ, സിന്ധു, ശോഭ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.ഈ കേസിൽ, സിദ്ധനും, സിന്ധുവും ഇപ്പോൾ റിമാൻഡിലാണ്.

ഒടുവിൽ ആശയും ആശ്രയവുമറ്റതോടെ, യുവതി പത്തനാപുരത്തെ ഗാന്ധിഭവനിൽ അഭയം തേടി.കൊട്ടാരക്കര സിഐ അജു ഐ തോമസ്, വനിതാ കോൺസ്റ്റബിൾ ഡി.പ്രിജിമോൾ, എന്നിവരാണ് ഗാന്ധിഭവനിൽ പ്രവർത്തിച്ചുവരുന്ന ഷെൽട്ടർ ഹോമിൽ യുവതിയെ ഏൽപിച്ചത്.ഏഴുമാസം ഗർഭിണിയായ യുവതി ഷെൽറ്റർ ഹോമിലെ പരിചരണത്തിൽ സുഖംപ്രാപിച്ചുവരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP