Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഎസ്എസി നഴ്സിങ് സ്വപ്‌നവുമായി പൂണെയിലേക്ക് വണ്ടി കയറിയ 25 പെൺകുട്ടികൾ വീണത് ചതിക്കുഴിയിൽ; മലയാളി വനിതകൾ കോഡിനേറ്റർമാരായ നഴ്സിങ് കോളേജ് തട്ടിപ്പ് നടത്തിയത് ഉയർന്ന സ്‌കോളർഷിപ്പടക്കമുള്ള മോഹനവാഗ്ദാനങ്ങൾ നൽകി; സർക്കാർ ചട്ടം മറച്ചുവച്ച് തുടങ്ങിയ കോഴ്സ് രണ്ടാം വർഷം മുടങ്ങിയപ്പോൾ അംഗീകാരമില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു; പൂണെ തെഹ്മി ഗ്രാന്റ് ഇൻസ്റ്റിറ്റിയൂഷൻ ഓഫ് നഴ്‌സിങ് കോളേജിനെതിരെ പരാതിയുമായി വിദ്യാർത്ഥിനികൾ

ബിഎസ്എസി നഴ്സിങ് സ്വപ്‌നവുമായി പൂണെയിലേക്ക് വണ്ടി കയറിയ 25 പെൺകുട്ടികൾ വീണത് ചതിക്കുഴിയിൽ; മലയാളി വനിതകൾ കോഡിനേറ്റർമാരായ നഴ്സിങ് കോളേജ് തട്ടിപ്പ് നടത്തിയത് ഉയർന്ന സ്‌കോളർഷിപ്പടക്കമുള്ള മോഹനവാഗ്ദാനങ്ങൾ നൽകി; സർക്കാർ ചട്ടം മറച്ചുവച്ച് തുടങ്ങിയ കോഴ്സ് രണ്ടാം വർഷം മുടങ്ങിയപ്പോൾ അംഗീകാരമില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു; പൂണെ തെഹ്മി ഗ്രാന്റ് ഇൻസ്റ്റിറ്റിയൂഷൻ ഓഫ് നഴ്‌സിങ് കോളേജിനെതിരെ പരാതിയുമായി വിദ്യാർത്ഥിനികൾ

ആർ പീയൂഷ്

തിരുവനന്തപുരം:ബിഎസ്സി നഴ്‌സിങ് ജോലി സ്വപ്‌നം കണ്ട് പഠിക്കാൻ പൂനയിലേക്ക് വണ്ടി കയറി 25 പെൺകുട്ടികൾ വഴിയാധാരമായി. പൂന റൂബി ഹാൾ ക്ലിനിക്കിന്റെ സഹോദരസ്ഥാപനമായ തെഹ്മി ഗ്രാന്റ് നഴ്‌സിങ് ഇൻസ്റ്റിറ്റ്യൂട്ടാണ് കുട്ടികളെ കബളിപ്പിച്ചത്. മഹാരാഷ്ട്ര സർക്കാരിന്റെ നിയമങ്ങൾ മറച്ചുവച്ചാണ് രണ്ടുമലയാളി സ്ത്രീകൾ കോർഡിനേറ്റർമാരായ നഴ്‌സിങ് കോളേജ് അധികൃതർ കുട്ടികളെ ക്യാൻവാസ് ചെയതത്. ഉയർന്ന സ്‌ക്കോളർഷിപ്പും നാഷണൽ അസെസ്സ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ സെർട്ടിഫിക്കേറ്റ്സും വാഗ്ദാനം ചെയ്താണ് പൂണെ തെഹ്മി ഗ്രാന്റ് ഇൻസ്റ്റിറ്റിയൂഷൻ ഓഫ് നേഴ്സിങ് കോളേജ് അധികൃതർ വിദ്യാർത്ഥികളെ വലയിലാക്കിയത്. വാഗ്ദാനങ്ങളൊക്കെ ശരിയായിരുന്നെങ്കിലും മഹാരാഷ്ട്രയിലെ നിയമങ്ങൾ മറച്ചു വച്ച് വിദ്യാർത്ഥികൾക്ക് അഡ്‌മിഷൻ നൽകിയതാണ് കെണിയായത്. മഹാരാഷ്ട്രാ സർക്കാരിന്റെ നിയമ പ്രകാരം അവിടെ തന്നെ പ്ലസ്ടു പഠനം പൂർത്തിയാക്കിയവർക്ക് മാത്രമേ സംസ്ഥാനത്ത് നഴ്സിങ്ങ് പഠനം നടത്താൻ സാധിക്കുകയുള്ളൂ. എന്നാൽ ഇത് മറച്ചു വച്ച് നീറ്റ് പരീക്ഷ എഴുതിയാൽ മതി എന്ന് വിശ്വസിപ്പിച്ചു.

ഒന്നാം വർഷം പരീക്ഷ കഴിഞ്ഞ് റിസൾട്ട് വരാതിരുന്നതോടെയാണ് വിദ്യാർത്ഥികൾ വിവരം അറിയുന്നത്. സർക്കാർ അംഗീകാരമില്ലാത്തതിനാൽ വിദ്യാർത്ഥികളുടെ റിസൾട്ട് തടഞ്ഞു വച്ചു. എന്നാൽ കോളേജ് അധികൃതർ പറഞ്ഞിരുന്നത് പരിഭ്രാന്തരാകേണ്ടതില്ലെന്നും കോടതിയിൽ ഇത് സംബന്ധിച്ച് കേസ് നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. എന്നാൽ കോസ് തള്ളി കളഞ്ഞതോടെ വിദ്യാർത്ഥികളുടെ കാര്യം അവതാളത്തിലാകുകയായിരുന്നു. ലക്ഷങ്ങൾ മുടക്കിയാണ് 25 പെൺകുട്ടികൾ നഴ്സിങ്ങ് പഠിക്കാനായി ഇവിടെയെത്തിയത്. തങ്ങൾക്ക് നഷ്ട്ടപ്പെട്ട തുക തിരിച്ചു നൽകുകയും കബളിപ്പിച്ച കോളേജ് അധികൃതർക്കെതിരെ യും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്രാ സർക്കാരിനും കേരളാ മുഖ്യമന്ത്രിക്കും കോട്ടയം എസ്‌പിക്കും പരാതി നൽകിയിരിക്കുകയാണ്.

പൂന റൂബി ഹാൾ ക്ലിനിക്കിന്റെ സഹോദര സ്ഥാപനമായ തെഹ്മി ഗ്രാന്റ് നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോർഡിനേറ്റർ മാരായ കൊട്ടാരക്കര എഴുകോൺ സ്വദേശിനി ശ്രീ ലേഖാ രാജേഷും അലപ്പുഴ വെൺമണി സ്വദേശിനി ആനി മാത്യുവും ആണ് വിദ്യാർത്ഥിനികളെ ചതിയിൽപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട, ബത്തേരി,ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലുള്ള 25 വിദ്യാർത്ഥിനികളെ ഇവർ നേരിൽക്കണ്ട് സ്പോട്ട് അഡ്‌മിഷൻ നടത്തുകയായിരുന്നു. 2016 ജൂണിൽ കോട്ടയത്തെ വിൻസൺ കാസ്റ്റിൽ ഹോട്ടലിൽ മലയാളികൾ ഉൾപ്പെടെയുള്ള കോളജ് അധികൃതർ അഭിമുഖം നടത്തിയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. അഖിലേന്ത്യാ പ്രവേശന പരീക്ഷയിൽ പങ്കെടുത്തിട്ടുള്ളവർക്കു കോഴ്സിനു ചേരാമെന്നും മഹാരാഷ്ട്ര സർക്കാരിന്റെ നഴ്സിങ് പ്രവേശന പരീക്ഷയുടെ ആവശ്യമില്ലെന്നുമാണ് അറിയിച്ചത്.

സെപ്റ്റംബറിൽ കോഴ്സ് തുടങ്ങി. ഓരോ വിദ്യാർത്ഥികളിൽ നിന്നും അഡ്‌മിഷൻ സമയത്ത് പതിനായിരം രൂപ അഡ്‌മിഷൻ ഫീസായി വാങ്ങുകയും ചെയ്തു. മഹാരാഷ്ട്രയിലെ നിയമങ്ങൾ നിയമങ്ങൾ ബാധകമല്ല എന്നും നീറ്റ് പരീക്ഷ എഴുതിയാൽ മതി എന്നുമായിരുന്നു ഇവർ വിദ്യാർത്ഥികളോട് പറഞ്ഞിരുന്നത്. കൂടാതെ ലീലാ പൂണെ വാല ഫൗണ്ടേഷന്റെ സ്‌ക്കോളർഷിപ്പും നൽകുമെന്നും പറഞ്ഞിരുന്നു. ഉയർന്ന മാർക്കുള്ളവർക്ക് 60 ശതമാനം സ്‌ക്കോളർഷിപ്പായിരുന്നു വാഗ്ദാനം. വിദ്യാർത്ഥികൾ 40 ശതമാനം മാത്രം ഫീസും മറ്റു അനുബന്ധ ചിലവും നൽകിയാൽ മതി എന്നു പറഞ്ഞതോടെ എല്ലാവരും ഇവിടെ അഡ്‌മിഷൻ എടുക്കുകയായിരുന്നു. ക്ലാസ്സു തുടങ്ങുന്നതിന് മുൻപ് തന്നെ ഒരു വർഷത്തെ ഫീസ് മുഴുവൻ അടക്കാൻ നിർദ്ധേശിച്ചു.

ക്ലാസ്സ് തുടങ്ങി കഴിയുമ്പോൾ സ്‌ക്കോളർഷിപ്പ് തുക റീഫണ്ട് ചെയ്യുമെന്നും പറഞ്ഞു. പറഞ്ഞ പ്രകാരം തന്നെ സ്‌കോളർഷിപ്പ് തുക ക്ലാസ്സ് തുടങ്ങിയതിന് ശേഷം നൽകി. ആദ്യ വർഷ പരീക്ഷ കഴിഞ്ഞ് രണ്ടാം വർഷത്തേക്ക് കടന്നപ്പോഴാണ് റിസൾട്ട് വരാൻ വൈകി. പിന്നീട് 25 പേരുടെ ഒന്നാംവർഷം പരീക്ഷാ ഫലം സർവകലാശാല പിടിച്ചുവച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ പ്രവേശനത്തിൽ നിയമ പ്രശ്നങ്ങൾ ഉണ്ടെന്നും കോളജ് അധികൃതർ ഇതു പരിഹരിക്കാനായി സർക്കാരുമായി കേസ് നടത്തുന്നുവെന്നും അറിഞ്ഞത്. അങ്ങനെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. 40 വിദ്യാർത്ഥികളിൽ 35 പേരും മലയാളികൾ. ഇതിൽ 10 പേർ മഹാരാഷ്ട്രയിൽ നിന്നുള്ളവർ ആയിരുന്നതിനാൽ അവർ മഹാരാഷ്ട്ര പ്രവേശന പരീക്ഷ എഴുതിയിരുന്നു.

തുടർന്ന് വിദ്യാർത്ഥികൾ തങ്ങൾക്ക് നഷ്ട്ടപ്പെട്ട തുക തിരിച്ചു നൽകണമെന്നും നഷ്ട്ടപെട്ട വർഷങ്ങൾക്ക് സമാധാനം പറയണമെന്നും കോളേജ് അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ അവർ പ്രതികരിക്കാതെ മുന്നോട്ട് പോവുകയാണ്. ഇപ്പോൾ കോളേജിൽ പോകാൻ കഴിയാതെ ഇവരുടെ തന്നെ ഹോസ്റ്റലിൽ തുടരുകയാണ് വിദ്യാർത്ഥികൾ. എന്നാൽ മൂന്ന് വിദ്യാർത്ഥികൾ ഇവിടെ വിട്ടുപോയി. ഹോസ്റ്റലിൽ നിന്നും ഇറങ്ങി പോകണമെന്നാണ് ഇപ്പോൾ കോളേജ് അധികൃതരുടെ ആവശ്യം എന്നാൽ തങ്ങൾക്ക് നഷ്ട്പരിഹാരം നൽകിയെങ്കിൽ മാത്രമേ വിട്ടു പോകൂ എന്നാണ് വിദ്യാർത്ഥികൾ അറിയിച്ചിരിക്കുന്നത്. കോളേജ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ സിസ്സി ക്രൂസ് എന്നയാളാണ്.

സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവരും വായ്പ എടുത്തു പഠിക്കാനെത്തിയവരുമുണ്ട് ചതിക്കപ്പെട്ടവരിൽ. 25 വിദ്യാർത്ഥികളിൽ ആറു പേർ സ്വന്തമായി വീടില്ലാത്തവരാണ്. നഷ്ടപ്പെട്ട അധ്യയന വർഷങ്ങൾക്കു പകരം പഠനത്തിന് താമസം, ഭക്ഷണം, ഫീസ് എന്നിവയുൾപ്പെടെ സൗകര്യങ്ങൾ ചെയ്തുനൽകാമെന്നാണ് നഴ്സിങ് കോളജ് അധികൃതർ അറിയിച്ചെങ്കിലും അതും പാലിക്കാതെവന്നതോടെയാണ് പരാതിയുമായി മുന്നോട്ട് പോയത്. ഇന്നലെ മുഖ്യമന്ത്രി കോട്ടയം എസ്‌പിയുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തുകയും കേസെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് പ്രകാരം പൊലീസ് എഫ്.ഐ.ആർ ഇട്ട് കേസെടുത്തു. ഉടൻ തന്നെ തട്ടിപ്പ് നടത്തിയവരെ കസ്റ്റഡിയിലെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP