1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.21 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
20
Sunday

കല്യാണ വീടുകളും ആശുപത്രികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നത് പതിവ് ശൈലി; മോഷ്ടിക്കാനിറങ്ങുന്നത് നാലംഗങ്ങളുള്ള കുടുംബങ്ങൾ സഹിതം; ഒടുവിൽ സിസി ടി വിയിൽ കുടുക്കിയപ്പോൾ വലയിലാക്കി പൊലീസ്

April 27, 2016 | 03:12 PM | Permalinkഎം പി റാഫി

കോഴിക്കോട്: മോഷണക്കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന്റെ വലയിലായത് സ്ത്രീകളടക്കം ഒരു കുടുംബത്തിലെ നാലു പേർ. പ്രതികൾ അറസ്റ്റിലായതോടെ മോഷണം സ്ഥിരം തൊഴിലാക്കിയ കുടുംബത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായത്. 

ആശുപത്രി, ഓഡിറ്റോറിയം, കല്യാണ മണ്ഡപങ്ങൾ, ഷോപ്പിങ് മാളുകൾ, തിരക്കേറിയ കച്ചവടസ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ മോഷണം. തലശ്ശേരി കായിയത്ത് റോഡിൽ ഷാജഹാൻ മൻസിലിൽ റഫീഖ് (49), റഫീഖിന്റെ മാതാവ് കുഞ്ഞാമിന (65), ഭാര്യ ഷാജിദ (40), റഫീഖിന്റെ സഹോദര ഭാര്യ റസ്ല (40) എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. മോഷണത്തിനു ശേഷം ട്രെയിൻ കാത്ത് കോഴിക്കോട് റെയിൽവെ സ്‌റ്റേഷനിലെത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തെ നിരീക്ഷണത്തിലായ മോഷണസംഘം കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ കെ അഷ്‌റഫിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് സിഐ ജലീൽ തോട്ടത്തിൽ, എസ്.ഐമാരായ ഹബീബുള്ള, കെ അയ്യപ്പൻ, എഎസ്ഐമാരായ മോഹൻദാസ്, പ്രകാശൻ, സിപിഒമാരായ സജീവൻ, പി.ആർ ബൈജു, സാജില, പ്രസീത എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പിടികൂടിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരുടെ മോഷണരീതി പുറത്തറിയുന്നത്. എന്നാൽ ഇവർ പൂർണമായും പൊലീസിന്റെ ചോദ്യം ചെയ്യലിൽ സഹകരിച്ചിട്ടില്ല.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ മോഷണം. ഒരു ദിവസം ഒരു ജില്ലയിലാണെങ്കിൽ ഒരാഴ്ച കഴിഞ്ഞേ പിന്നെ അവിടെ പോവുകയുള്ളൂ. ഓരോ യാത്രയിൽ അഞ്ചും ആറും കേന്ദ്രങ്ങളിൽ വരെ ഇവർ മോഷണത്തിനായി കയറാറുണ്ടത്രെ. വർഷങ്ങളായി ഇവർ മോഷണരംഗത്തുണ്ടെന്നാണ് പൊലീസ് കണക്കാക്കുന്നത്. എന്നാൽ ഇവർ പിടിക്കപ്പെടാതിരിക്കാൻ അതീവശ്രദ്ധ പുലർത്തിയിരുന്നു. കുട്ടികളുടെ ആഭരണവും വിലപിടിപ്പുള്ള വസ്തുക്കളുമാണ് ഇവർ മോഷ്ടിച്ചിരുന്നത്. ഇതിനാൽ തന്നെ മോഷണം നടത്തി മുങ്ങിയാൽ ഇവർ പിടിക്കപ്പെടാറുമില്ല. കല്ല്യാണ വീടുകളിലും തിരക്കേറിയ കച്ചവട സ്ഥാപനങ്ങളുമാണ് സംഘത്തിന്റെ പ്രധാന തട്ടകങ്ങൾ. ആശുപത്രി കേന്ദ്രീകരിച്ചു തുടർച്ചയായി നടത്തിയ മോഷണമാണ് ഇവർക്കെതിരെ അന്വേഷണത്തിന് ഇടയാക്കിയത്. കുട്ടികളുടെ മാല പൊട്ടിച്ച ശേഷം സംഘം കടന്നുകളഞ്ഞത് സിസി ടിവി ക്യാമറയിൽ പതിഞ്ഞതോടെ പ്രതികൾക്കു വേണ്ടി പൊലീസ് വല വീശുകയായിരുന്നു.

ഏറെ ദിവസത്തെ അന്വേഷണത്തിനൊടുവിലായിരുന്നു സംഘം മറ്റൊരു മോഷണം നടത്തി മടങ്ങും വഴി കോഴിക്കോട് വച്ച് പൊലീസ് കയ്യോടെ പിടികൂടിയത്. രണ്ടു തവണയും കോഴിക്കോട് മിംസ് ആശുപത്രിയിൽ കുട്ടികളുടെ ആഭരണമായിരുന്നു ഇവർ മോഷ്ടിച്ചത്. നാലുപേരുടെ ദൃശ്യം സിസി ടിവിയിൽ പതിഞ്ഞിരുന്നു. മിംസ് ആശുപ്രത്രിയിലെ പീഡിയാട്രിക് ഒ.പി ബ്ലോക്കിലെ കുട്ടികൾക്ക് കളിക്കാനുള്ള മുറിയിൽ കടന്നുകയറിയാണ് ഇവർ കുട്ടികളുടെ ദേഹത്തുള്ള ആഭരണങ്ങൾ മോഷ്ടിച്ചിരുന്നത്. ഈ മുറിയിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളാണ് പ്രധാന തെളിവ്. മാർച്ച് 24ന്, അഭിഭാഷകയായ അജിതയുടെ മകളുടെ ഒന്നരപ്പവന്റെ മാല മോഷ്ടിച്ച ശേഷം സംഘം കടന്നുകളഞ്ഞിരുന്നു.

ഇതോടെ അഭിഭാഷക പരാതിയുമായി രംഗത്തുവന്നതോടെ മോഷ്ടാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതികൾ ആശുപത്രിയിൽ നിന്നിറങ്ങി ഓട്ടോറിക്ഷയിൽ കയറുന്നതിന്റെ ക്യാമറദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. ഈ ദൃശ്യത്തിൽനിന്ന് ഇവർ യാത്രചെയ്ത ഓട്ടോറിക്ഷ തിരിച്ചറിയുകയും ഡ്രൈവറുടെ മൊഴിയെടുക്കുകയും ചെയ്തു. പ്രതികൾ റെയിൽവെ സ്റ്റേഷന്റെ നാലാം പ്ലാറ്റ്‌ഫോമിലേക്കാണ് ഓട്ടോറിക്ഷ വിളിച്ചതെന്ന് വ്യക്തമായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ സ്ത്രീകൾ തലശ്ശേരിക്കും പുരുഷൻ വടകരയ്ക്കുമാണ് ടിക്കറ്റെടുത്തതെന്നു വ്യക്തമായി.

ഇതോടെ പ്രതികൾക്കുവേണ്ടിയുള്ള വലവീശൽ വിപുലപ്പെടുത്തി. ഇതിനിടെയായിരുന്നു തിങ്കളാഴ്ച വീണ്ടും മിംസ് ആശുപത്രിയിൽ തന്നെ ഇതേ സംഘം മോഷണം നടത്തിയെന്ന് വിവരം ലഭിച്ചു. ഉടൻ റെയിൽവെ സ്‌റ്റേഷനിലെത്തിയ പൊലീസ് നാലുപേരെയും കയ്യോടെ പിടികൂടുകയായിരുന്നു. കണ്ണൂർ കാപ്പിറ്റൽ മാളിൽ ഈ സംഘം മോഷണം നടത്തിയതായി പൊലീസിൽ വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ ഇവർക്കെതിരെ എത്ര കേസുകളുണ്ടെന്നും സംഘത്തിൽ മാറ്റാരൊക്കെ ഉണ്ടെന്നുമുള്ള വിവരം ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്ന് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.

സംഘത്തെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യലിനു വിധേയമാക്കും. ഇനി മോഷണം നടത്തിയതായി ഇവർക്കെതിരെ പരാതി ലഭിക്കുന്ന മുറയക്ക് തുടർനടപടിയുണ്ടാകും. മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലാണ് ഇപ്പോൾ അറസ്റ്റുണ്ടായത്. കുന്ദമംഗലം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ മെയ് ഒമ്പത് വരെ റിമാൻഡ് ചെയ്തു.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആൾമറ പൊളിച്ച് സണ്ണി ലിയോണിനെ കാണാൻ പോയവർക്ക് രശ്മി ആർ നായരുടെ വക കൊട്ട്; ആളുകൂടാൻ കാരണം സ്ത്രീ ശരീരത്തോടുള്ള കൗതുകവും ആൾക്കൂട്ടത്തിൽ ആളാവാനുള്ള മാസ്സ് ഹിസ്റ്റീരിയയും;അതേടാ ഞാൻ ഒരു പോൺ സ്റ്റാർ ആയിരുന്നു എന്ന് വിളിച്ചു പറയാനുള്ള ആ ആത്മധൈര്യം ഉണ്ടല്ലോ അതാണ് സണ്ണി; ഫേസ്‌ബുക്ക്‌പോസ്റ്റിന് കിടിലൻ മറുപടികളും
ഹാദിയ കേസിൽ എൻഐഎ അന്വേഷണം തുടങ്ങി; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത് 'വെളുക്കാൻ തേച്ചത് പാണ്ടായി' എന്ന അവസ്ഥയിൽ പോപ്പുലർ ഫ്രണ്ടുകാർ; ദേശീയ ചാനലുകൾക്ക് വേണ്ടി 'ലൗജിഹാദ്' ചർച്ച കൊഴുപ്പിക്കാൻ ഹാദിയയുടെ വീട്ടിലെത്തി ഒളിക്യാമറ ഓപ്പറേഷൻ നടത്തിയ രാഹുൽ ഈശ്വർ എതിരാളികൾക്ക് വടി കൊടുത്തെന്ന് സംഘപരിവാറും
ചാണ്ടിയുടെയും അൻവറിന്റെയും തട്ടിപ്പിന് കുടപിടിച്ച് കോൺഗ്രസ് നേതാക്കൾ; പണച്ചാക്കുകൾക്കെതിരെ നിയമസഭയിൽ പോലും വാ തുറക്കാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; പാർട്ടി ചാനലിൽ കുവൈറ്റ് മുതലാളിക്കെതിരെ വാർത്ത നൽകരുതെന്ന തീട്ടൂരമിറക്കി ഹസനും കെപി മോഹനനും; സമരവുമായി രംഗത്തിറങ്ങിയ ലിജുവിനെ ഒതുക്കാൻ ലേക്ക്പാലസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഖിലേന്ത്യാ നേതാക്കൾ; ആന്റണി കളത്തിൽ ഇറങ്ങിയതോടെ ഇരിക്കപ്പൊറുതി ഇല്ലാതായത് ഗ്രൂപ്പ് മാനേജർമാർക്ക്
'മാഡം' സംവിധായകന്റെ ഭാര്യയോ? മഞ്ജുവിനെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് യോഗം ചേർന്നുവെന്നത് പച്ചക്കള്ളം; പാർവ്വതി ഇപ്പോൾ കേരളത്തിൽ പോലുമില്ല; മീനാക്ഷിയെ ആശ്വസിപ്പിക്കാൻ അമ്മ ദിലീപിന്റെ വീട്ടിലെത്തിയെന്നും റിപ്പോർട്ട്; അച്ഛനെ കുടുക്കിയത് താനല്ലെന്നും മകളോട് അമ്മ; എതിർപ്പ് പ്രകടിപ്പിക്കാതെ കാവ്യയും; സിനിമയിലെ ഊഹാപോഹങ്ങൾക്ക് അവസാനമില്ല
ആലുവയിൽ അഴിക്കുള്ളിലുള്ള ദിലീപ് ചെറുമീൻ മാത്രം; പിന്നിൽ നിന്ന് കളിച്ച വമ്പൻ സ്രാവ് സിദ്ദിഖെന്ന് സൂചന; മാഡത്തിന്റെ പേരും ഇന്ന് പുറംലോകം അറിയും; പൊലീസ് ചോദ്യം ചെയ്ത രണ്ട് പേരെ കുറിച്ച് ഊഹാപോഹങ്ങൾ; സിനിമാ ലോകത്തെ വെട്ടിലാക്കാൻ ഇന്ന് പൾസർ സുനിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും; എല്ലാം പതിനൊന്ന് മണിയോടെ അറിയാമെന്ന് അഡ്വക്കേറ്റ് ആളൂർ
ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ
തീരദേശ പരിപാലന നിയമത്തിന്റെ പേരിൽ മറ്റുള്ളവർക്ക് അനുമതി നിഷേധിച്ചപ്പോഴും എം ജി ശ്രീകുമാറിന് മുമ്പിൽ നിയമം വളഞ്ഞു; മുളവുകാട് പഞ്ചായത്തിൽ ഗായകൻ മണിമാളിക കെട്ടിപ്പൊക്കിയത് ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി; വീടിനോട് ചേർന്നുള്ള ജങ്കാർക്കടവും കൈയടക്കി ഇരുമ്പു വേലി കൊണ്ട് കെട്ടിമറച്ചു; പൊതുവഴി അടച്ചപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ
സനീഷ് പലതവണ എന്നെ ചീത്തവിളിച്ചു; ചെയ്യാത്ത കുറ്റത്തിനു നിരന്തരം കേട്ട വഴക്കു പോലെ അല്ല ന്യൂസ് പോകുന്നതിനിടെ പരസ്യമായി എന്റെ സ്ത്രീത്വത്തെ അപമാനിച്ചത്; ലല്ലു ശശിധരൻ പിള്ളയ്ക്ക് എന്നെ കാണുമ്പോഴൊക്കെ ചൊറിച്ചിലാണ്; ന്യൂസ് 18 ലെ ആത്മഹത്യാ ശ്രമം മറുനാടന്റെ കെട്ടുകഥയെന്ന് ആരോപിച്ച മഹാന്മാരെല്ലാം വായിച്ചറിയാൻ പീഡനത്തിനിരയായ പെൺകുട്ടിയുടെ പരാതിയുടെ കോപ്പി പുറത്ത് വിടുന്നു
ഹാദിയ കേസിൽ സത്യസരണിക്കും പോപ്പുലർഫ്രണ്ട് നേതാക്കൾക്കുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ; മതംമാറ്റൽ കേന്ദ്രത്തിലേക്ക് ഒഴുകുന്ന ഫണ്ടുകളെ കുറിച്ചും സുപ്രധാന വിവരങ്ങൾ ലഭിച്ചു; മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെയും അന്വേഷണ റിപ്പോർട്ടിൽ പരാമർശം; അന്വേഷണം വഴിമുട്ടിയത് അഖിലയെ ആസിയ ആക്കിയ ദമ്മാജ് സലഫി ബന്ധത്തിലേക്ക് അന്വേഷണം എത്തിയപ്പോൾ
ചില നടിമാർക്ക് പങ്കുള്ള കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്; ആ പേരുകൾ സുനി തന്നെ വെളിപ്പെടുത്തട്ടെ; അഭിഭാഷക ധർമ്മനുസരിച്ച് താൻ അത് പുറത്തുപറയില്ല; പൾസറിനെ അങ്കമാലി കോടതിയിൽ കൊണ്ടുവരാത്തത് ഗൂഢാലോചന; യഥാർഥ പ്രതികളെ സംരക്ഷിക്കാൻ ഗൂഢാലോചനയെന്ന് ആളൂർ വക്കീൽ; വമ്പൻ സ്രാവിനേയും മാഡത്തേയും അറിയാൻ ഈ മാസം 30 വരെ കാത്തിരിക്കണം
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ