Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആകെ സമ്പാദ്യമായ വീടും ഭാര്യയുടെ വീതവും വിറ്റിട്ടും ബാധ്യത തീർക്കാനായില്ല; കൊള്ളപ്പലിശക്കാരുടെ നിരന്തര ഭീഷണിയിൽ പിടിവിട്ടുപോയി; മൂൂവാറ്റുപുഴയിൽ പിതാവും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

ആകെ സമ്പാദ്യമായ വീടും ഭാര്യയുടെ വീതവും വിറ്റിട്ടും ബാധ്യത തീർക്കാനായില്ല; കൊള്ളപ്പലിശക്കാരുടെ നിരന്തര ഭീഷണിയിൽ പിടിവിട്ടുപോയി; മൂൂവാറ്റുപുഴയിൽ പിതാവും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: അടുത്തടുത്ത ദിവസങ്ങളിൽ പിതാവും മകളും ആത്മഹത്യചെയ്ത സംഭവത്തിൽ പലിശയ്ക്ക് പണമിടപാട് നടത്തിയിരുന്ന മൂന്ന് പേർ അറസ്റ്റിൽ. വിരമിച്ച എസ്‌ഐ മൂവാറ്റുപുഴ വെള്ളൂർക്കുന്നം രാജുവിലാസം പി ബി ഗോപകുമാർ (കണ്ണൻ -57)പാലക്കാട് നെന്മാറ കയറാടി പയ്യംകോട്ട് സുധീഷ് (31) മൂവാറ്റുപുഴ ബാബർ ഹൗസിൽ കൈലാസ് (48) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സിഐ സി.ജയകുമാർ അറസ്റ്റ് ചെയ്തത്.

ആത്മഹത്യാ പ്രേരണ, ഉയർന്ന പലിശ വാങ്ങൽ ,ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. മരണങ്ങൾക്ക് പിന്നിൽ ബ്ലേഡ് മാഫിയയുടെ ഇടപെടലുണ്ടെന്നുള്ള മറുനാടൻ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് പൊലീസ് നടപടി. മൂവാറ്റുപുഴ വെള്ളൂർക്കുന്നം പാലക്കോട്ട് പുത്തൻപുര ബാബു (48)മകൾ അമൃത (20) എന്നിവരാണ് മരണടഞ്ഞത്.ബാബു കഴിഞ്ഞമാസം 27-നും മകൾ 29-നുമാണ് മരണമടഞ്ഞത്. മരണമടഞ്ഞ ബാബു സൂക്ഷിച്ചിരുന്ന ബുക്ക് പരിശോധിച്ചതിൽ നിന്നാണ് പണമിടപാടുകാരെക്കുറിച്ച് വിവരം ലഭിച്ചത്. പലിശക്കാരുടെ നിരന്തര ശല്യം മൂലമാണ് ബാബു ആത്മഹത്യചെയ്തതെന്ന് നാട്ടിൽ പരക്കെ പ്രചാരണമുണ്ടെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

29-ന് രാവിലെ 10 മണിയോടെ ഭക്ഷണം കഴിക്കുന്നതിനായി മാതാവ് വിളിച്ചപ്പോൾ കുളി കഴിഞ്ഞ് കഴിക്കാമെന്ന് പറഞ്ഞ് മുറിയിലേക്ക് കയറിയ അമൃത തൂങ്ങി മരിക്കുകയായിരുന്നു. കുളിക്കാൻ പോയ ശേഷം എത്താൻ താമസിച്ചപ്പോൾ മാതാവ് ബിന്ദു നടത്തിയ അന്വേഷണത്തിലാണ് മകളെ മുറിക്കുള്ളിൽ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബി.ടെക് ബിരുദധാരിയായ അമൃത എറണാകുളത്ത് ഐ.ടി. കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച് ഒരാഴ്ച പിന്നിടും മുമ്പേയാണ് മരണം.

വെളുപ്പിന് ക്ഷേത്രത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞായിരുന്നു ബാബു വീട്ടിൽ നിന്നും ഇറങ്ങിയത്. രാവിലെ ആറരയോടെ സായ് മന്ദിരത്തിന് സമീപം റോഡരുകിൽ കാർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ബാബുവിനെ അവശനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പൂജ ഫിനാൻസ് എന്നപേരിൽ ബാബു സ്ഥാപനം നടത്തിവന്നിരുന്നു. പലരിൽ നിന്നും ഇയാൾ ചെറിയ പലിശയ്ക്ക് വാങ്ങിയിരുന്ന പണം ഡെയ്‌ലി കളക്ഷനും മറ്റും നൽകിയിരുന്നെന്നും ഇത് തിരിച്ചുകിട്ടാതായതോടെ വൻ സാമ്പത്തിക പ്രതി സന്ധിയിലായെന്നുമാണ് പുറത്ത് പ്രചരിച്ചിരുന്ന വിവരം. താമസിച്ചിരുന്ന വീടും ഭാര്യയുടെ വീതവും വിറ്റിട്ടും ബാധ്യത തീർക്കാനായില്ലെന്നും പണം മടക്കി ആവശ്യപ്പെട്ട് പണമിടപാടുകാർ ബാബുവിനെ ശല്യപ്പെടുത്തിയിരുന്നെന്നും ഇതാണ് ഇയാളുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് ആരോപണമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP