Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിക്ഷേപകരെ വലവീശിപ്പിടിച്ച് കോടികൾ തട്ടി മുങ്ങിയവരിൽ ഒരാൾ കൂടി പിടിയിൽ; 50 കോടിയുടെ തട്ടിപ്പിൽ അറസ്റ്റിലായത് കമ്പനി ഡയറക്ടർ; ഇടനിലക്കാർ അടക്കം 17 പ്രതികളുള്ള കേസിൽ ഇതുവരെ കുടുങ്ങിയത് മൂന്ന് പേർ മാത്രം; രണ്ടുവർഷം മുമ്പ് അരങ്ങേറിയ തിരൂർ തുഞ്ചത്ത് ജൂവലേഴ്‌സ് തട്ടിപ്പിനിരയായ സ്ത്രീകൾ അടക്കമുള്ളവർ പണം എന്നുതിരികെ കിട്ടുമെന്നറിയാതെ നെട്ടോട്ടത്തിൽ

നിക്ഷേപകരെ വലവീശിപ്പിടിച്ച് കോടികൾ തട്ടി മുങ്ങിയവരിൽ ഒരാൾ കൂടി പിടിയിൽ; 50 കോടിയുടെ തട്ടിപ്പിൽ അറസ്റ്റിലായത് കമ്പനി ഡയറക്ടർ; ഇടനിലക്കാർ അടക്കം 17 പ്രതികളുള്ള കേസിൽ ഇതുവരെ കുടുങ്ങിയത് മൂന്ന് പേർ മാത്രം; രണ്ടുവർഷം മുമ്പ് അരങ്ങേറിയ തിരൂർ തുഞ്ചത്ത് ജൂവലേഴ്‌സ് തട്ടിപ്പിനിരയായ സ്ത്രീകൾ അടക്കമുള്ളവർ പണം എന്നുതിരികെ കിട്ടുമെന്നറിയാതെ നെട്ടോട്ടത്തിൽ

എംപി.റാഫി

മലപ്പുറം: തുഞ്ചത്ത് ജൂവലേഴ്‌സ് നിക്ഷേപ തട്ടിപ്പ് കേസിൽ ഡയറക്ടർ അറസ്റ്റിൽ. താനൂർ ഒഴൂർ ഓണക്കാട് സ്വദേശി തിരുവങ്ങാട് സനൽ (33) ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ തിരൂർ എസ്.ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് തിരൂർ കോടതിയിൽ ഹാജരാക്കും.

കേസിലെ ആറാം പ്രതിയാണ് സനൽ. ഇതോടെ കമ്പനി മാനേജിങ് ഡയറക്ടർ ഒന്നാം പ്രതി ജയചന്ദ്രൻ, പതിനഞ്ചാം പ്രതി ഡയറക്ടർ അബ്ദുൽ ഗഫൂർ എന്നിവരടക്കം കേസിൽ മൂന്ന് പേർ അറസ്റ്റിലായി. 8000 പരാതികളിലായി നിലവിൽ 70 കേസുകൾ രജിസ്റ്റർ ചെയ്തതായി എസ്.ഐ പറഞ്ഞു. അക്കപ്ലീഷഡ് മാർക്കറ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ തുഞ്ചത്ത് ജൂവലേഴ്‌സിന്റെ വിവിധ പദ്ധതികളിലേക്ക് നിക്ഷേപിച്ച കോടികൾ തട്ടിയെടുത്ത സംഭവത്തിലാണ് ഇവർക്കെതിരെ കേസ്.

ഏകദേശം 35 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് കണക്ക്. 50 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എം. ഡിക്കു പുറമെ 15 ഡയറക്ടർമാരും നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ചുമതലപ്പെടുത്തിയ രണ്ട് ഇടനിലക്കാർ അടക്കം 17 പേരാണ് കേസിലെ പ്രതികൾ. പ്രതികളുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്ന് പൊലീസ് പറഞ്ഞു.

വിവിധ നിക്ഷേപ പദ്ധതികളുടെ പേരിലും സ്വർണ പണയ പദ്ധതികളിൽ നിന്നുമായി കോടികൾ തട്ടിച്ച ശേഷം ഉടമയും ഏതാനും ഡയറക്ടർമാരും മുങ്ങുകയായിരുന്നു. ഇതിനിടെ ഉടമ ജയചന്ദ്രന്റെ സ്വത്തുക്കൾ വിറ്റ് ഇടപാടുകാർക്ക് പണം നൽകാൻ ഉടമ ചുമതലപ്പെടുത്തിയ രണ്ട് പേർ സ്വത്തുക്കൾ വിറ്റ പണവുമായി മുങ്ങി. 4 കോടി രൂപയുടെ സ്വത്തുക്കൾ വിറ്റ ശേഷം അരക്കോടി ഇടപാടുകാർക്ക് വീതിച്ചു നൽകുകയും ബാക്കി മൂന്നര കോടി രൂപ ഇവർ തട്ടുകയുമായിരുന്നു.

സാധാരണക്കാരായ പതിനായിരക്കണക്കിന് ആളുകളാണ് തുഞ്ചത്ത് ജൂവലേഴ്‌സ് നിക്ഷേപ തട്ടിപ്പിന് ഇരയായത്. ജൂവലറി ഉടമയുടെ പേരിലുണ്ടായിരുന്ന കോടികളുടെ സ്വത്തുക്കൾ ഇതിനിടെ ബന്ധുക്കളുടെയും ബിനാമികളുടെയും പേരിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികൾ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും പ്രതിയാകുമെന്ന് എസ്.ഐ പറഞ്ഞു.

ഉടമയ്ക്കു കീഴിലെ 14 ഡയറക്ടർമാരും ഇവരുടെ കീഴിൽ നൂറുകണക്കിന് ഏജന്റുമാരും മുഖേന ആയിരുന്നു വിവിധ ശാഖകളുള്ള തുഞ്ചത്ത് ജൂവലേഴ്‌സ് പ്രവർത്തിച്ചിരുന്നത്.നിക്ഷേപ പദ്ധതികളുടെ മറവിൽ തുഞ്ചത്ത് ജൂവലറി നടത്തിയ കോടികളുടെ തട്ടിപ്പ് 2016 ജൂലൈ മാസത്തിലാണ് പുറത്തു വന്നത്. പണം ആവശ്യപ്പെട്ട് നിക്ഷേപകർ എത്തിയതിനിടെ കഴിഞ്ഞ ജൂലൈ 15ന് തിരൂർ പാൻബസാറിലെ ജൂവലറിയും സമീപത്തുണ്ടായിരുന്ന ടെക്സ്റ്റയിൽസും അടച്ചു പൂട്ടുകയായിരുന്നു. അന്നു തന്നെ നൂറിലേറെ പരാതികൾ പൊലീസിൽ ലഭിച്ചു.എന്നാൽ പൊലീസ് കേസെടുത്തില്ല.

പിന്നീട് എല്ലാ നിക്ഷേപകർക്കും പണം തിരിച്ചു നൽകുമെന്ന് കാണിച്ച് ഉടമ പത്രപരസ്യം നൽകി. പണം ലഭിക്കാനുള്ളവർ ബന്ധപ്പെട്ട രേഖകൾ 15 ദിവസത്തിനകം തിരൂർ പൊലീസ് സ്റ്റേഷനിൽ സമർപ്പിക്കണമെന്നായിരുന്നു പത്രപരസ്യത്തിലെ ആവശ്യം. അതോടെ നിക്ഷേപകർ കൂട്ടത്തോടെ തിരൂർ പൊലീസ് സ്റ്റേഷനിലെത്തി. മലപ്പുറം ജില്ലക്കു പുറമെ കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിലെ നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. തീരദേശ നിവാസികളടക്കമുള്ള സ്ത്രീകളായിരുന്നു ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP