Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് സൂര്യക്കു നേരെ തലസ്ഥാനത്ത് 'ഞരമ്പുരോഗി'കളുടെ ആക്രമണം; നിലവിളി കേട്ട് രക്ഷിച്ചത് പട്രോളിങ് പൊലീസുകാർ; ട്രാൻസ്‌ജെൻഡറുകൾ ലൈംഗികത്തൊഴിലാളികളാണെന്നത് പഴങ്കഥയെന്നും അതും പറഞ്ഞ് ചെന്നാൽ കൈയിന്റെ ചൂടറിയുമെന്നും സൂര്യ

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് സൂര്യക്കു നേരെ തലസ്ഥാനത്ത് 'ഞരമ്പുരോഗി'കളുടെ ആക്രമണം; നിലവിളി കേട്ട് രക്ഷിച്ചത് പട്രോളിങ് പൊലീസുകാർ; ട്രാൻസ്‌ജെൻഡറുകൾ ലൈംഗികത്തൊഴിലാളികളാണെന്നത് പഴങ്കഥയെന്നും അതും പറഞ്ഞ് ചെന്നാൽ കൈയിന്റെ ചൂടറിയുമെന്നും സൂര്യ

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡറുകളുടെ ക്ഷേമപ്രവർത്തനങ്ങളിലും അവകാശ സംരക്ഷണത്തിനും മുൻനിരയിൽനിന്നു പ്രവർത്തിക്കുന്ന സൂര്യ അഭിക്കു നേരെ തിരുവനന്തപുരം നഗരത്തിൽ ആക്രമണം. ഇന്നലെ രാത്രിയാണ് സംസ്ഥാന ഭരണകേന്ദ്രങ്ങളുടെ വിളിപ്പുറത്തുള്ള പിഎംജി ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുകയായിരുന്ന സൂര്യയെ മൂന്നുപേർ അടങ്ങുന്ന സംഘം ആക്രമിച്ചത്. ചുറ്റും നിരവധി ആളുകൾ ഉണ്ടായിരുന്നെങ്കിലും ആരും പ്രതികരിച്ചില്ല. അപായപ്പെടുമെന്ന ഭീതിയിൽ ഉറക്കെ നിലവിളിച്ച സൂര്യയെ അതുവഴി വന്ന പൊലീസ് പട്രോളിങ് സംഘമാണ് രക്ഷിച്ചു വീട്ടിലെത്തിച്ചത്. ഇന്നലെ രാത്രി ഫേസ്‌ബുക്കിലൂടെയാണ് തനിക്കു തലസ്ഥാന നഗരത്തിൽ നേരിട്ട ദുരനുഭവം സൂര്യ വിവരിച്ചത്.

സൂര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

എന്റെ ജീവതത്തിൽ ഇന്നുവരെ നേരിട്ടതിൽ വച്ച് ഏറ്റവുമധികം ദുഃഖം ഉണ്ടായ ഒരു സംഭവമാണ് ഇന്ന് എനിക്കുണ്ടായത്. ജങഏ ബസ്റ്റോപ്പിൽ ബസ് കാത്തുനിന്ന എന്നെ മൂന്ന് വ്യക്തികൾ ചേർന്ന് ആക്രമിക്കാൻ ശ്രെമിച്ചു. ചുറ്റും നിന്ന ആളുകൾ പ്രതികരിച്ചതേയില്ല .. ഒച്ചവെച്ചു അലറിയ എന്നെ അതുവഴി പെട്രോളിങ്ങിന് വന്ന പൊലീസ് കാണുകയും സ്ഥലത്തേക്ക് എത്തുകയും ഉണ്ടായ്. പക്ഷെ ഇവന്മാർ ഓടി രക്ഷപ്പെട്ടിരുന്നു.

എന്നെ സുരക്ഷിതയായി വീട്ടിലെത്തിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഞാൻ നന്ദി അറിയിക്കുന്നു.ഒപ്പം ഒരു സ്ത്രീയായ എന്നെ പരസ്യമായി അക്രമിച്ചിട്ടും നോക്കിനിന്ന നാറിയ സമൂഹത്തെ കാർക്കിച്ചു തുപ്പുന്നു.

ഞാൻ ലൈംഗിക വൃത്തി ചെയ്തു ജീവിക്കുന്നവളെന്നു ഏവനെങ്കിലും ധാരണയുണ്ടേൽ അത് നിർത്തിക്കോളൂ.മാന്യമായ് അധ്വാനിച്ചു തന്നെയാണ് ഞാൻ ജീവിക്കുന്നത്. അതുകൊണ്ട് കാമവെറിതീർക്കാൻ ആരും വരണ്ട ,നിന്നെയൊക്കെ ഉണ്ടാക്കിവിട്ട ആളോടുതന്നെ ചോദിക്ക് ചിലപ്പോ നടക്കും.

ഒറ്റയ്കായ്‌പ്പോയ സ്ത്രീ എത്ര ദുര്ബലയാണെന്ന് ഞാൻ മനസിലാക്കുന്നു.
പിന്നെ ട്രാൻസ്‌ജെൻഡർ വ്യക്തികൾ ലൈംഗിക വൃത്തിചെയ്തു ജീവിച്ചിരുന്നത് പഴംകഥയാണ്്. ഇപ്പൊ അതും പറഞ്ഞു ചെന്നാൽ കയ്യിന്റെ ചൂടറിയും...
കേട്ടോ നെറികെട്ട സമൂഹമേ...

പുരുഷനായി ജനിച്ച താൻ സ്ത്രീയാണെന്ന തിരിച്ചറിവിൽ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ട്രാൻസ്‌ജെൻഡർ സ്വത്വം വിളിച്ചുപറഞ്ഞയാളാണ് സൂര്യ. കേരളത്തിൽ ആദ്യമായി വോട്ടവകാശം നേടിയ ട്രാൻസ്‌ജെൻഡറും സൂര്യയാണ്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ്. മികച്ച നർത്തകിയായും പേരെടുത്തിട്ടുണ്ട്. ഏറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് വോട്ടർപട്ടികയിൽ പുരുഷൻ എന്നതു തിരുത്തി സ്ത്രീ എന്നാക്കി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ സൂര്യ വോട്ട് രേഖപ്പെടുത്തിയത്.

വിനോദ് എന്നായിരുന്നു സൂര്യക്കു മാതാപിതാക്കൾ ഇട്ട പേര്. തന്റെ സ്വത്വം സ്ത്രീത്വമാണെന്നു കുട്ടിക്കാലത്തേ തിരിച്ചറിഞ്ഞ സൂര്യ രണ്ടു വർഷം മുമ്പു കോയമ്പത്തൂരിലെ ആശുപത്രിയിലാണു ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയയായത്. ഇപ്പോൾ ടെലിവിഷൻ പരിപാടികളിലും വ്യക്തിത്വ വികസന പരിപാടികളിലും നൃത്തപരിപാടികളിലും സജീവസാന്നിധ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP