Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്ലാസ്സിനിടയിൽ വിദ്യാർത്ഥിനിയുടെ മാറിൽ സ്പർശിക്കാൻ ആധ്യാപകന്റെ നുള്ളൽ പരിപാടി; ദുരുദ്ദേശത്തോടെയുള്ള സ്പർശനം സ്ഥിരമായതോടെ വിദ്യാർത്ഥിനി ക്ലാസ്സ് മുറിയിൽ നിന്നും ഇറങ്ങി ഓടി; മാതാപിതാക്കളുടെ പരാതിയിൽ കരിങ്ങന്നൂരിലെ ട്യൂഷൻ അദ്ധ്യാപകനെ പോക്സോ ചുമത്തി പൊലീസ് റിമാൻഡ് ചെയ്തു

ക്ലാസ്സിനിടയിൽ വിദ്യാർത്ഥിനിയുടെ മാറിൽ സ്പർശിക്കാൻ ആധ്യാപകന്റെ നുള്ളൽ പരിപാടി; ദുരുദ്ദേശത്തോടെയുള്ള സ്പർശനം സ്ഥിരമായതോടെ വിദ്യാർത്ഥിനി ക്ലാസ്സ് മുറിയിൽ നിന്നും ഇറങ്ങി ഓടി; മാതാപിതാക്കളുടെ പരാതിയിൽ കരിങ്ങന്നൂരിലെ ട്യൂഷൻ അദ്ധ്യാപകനെ പോക്സോ ചുമത്തി പൊലീസ് റിമാൻഡ് ചെയ്തു

ആർ പീയൂഷ്

കൊല്ലം: ഒട്ടുമിക്ക പാലരൽ ട്യുഷൻ സെന്ററുകളിലും കുട്ടികളോടുള്ള അദ്ധ്യാപകരുടെ പെരുമാറ്റം വളരെ മൃഗീയമാണെന്ന് അനുഭവസ്ഥർക്ക് അറിയാം. കുട്ടികൾ പഠിക്കാനായിട്ടാണെങ്കിലും കമ്പുകൊണ്ട് കൈ പൊട്ടും വരെ അടിക്കുന്നവരാണ് അദ്ധ്യാപകരിൽ ഭൂരിഭാഗവും. കുട്ടികൾ അദ്ധ്യാപകരെപറ്റി പരാതി പറഞ്ഞാലും നീ പഠിക്കാഞ്ഞിട്ടല്ലേയെന്ന് പറഞ്ഞ് മാതാപിതാക്കളും അത് തള്ളിക്കളയും. എന്നാൽ ഇനി ഇത്തരം പരാതികൾ അവഗണിക്കരുതെന്നാണ് പൂയപള്ളി പൊലീസ് സ്റ്റേഷനിൽനിന്നും വരുന്ന ഒരു വാർത്ത നൽകുന്ന സൂചന. വിദ്യാർത്ഥിനിയെ നുള്ളിയതിന് ട്യൂട്ടോറിയൽ അദ്ധ്യാപകനെ പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കരിങ്ങന്നൂരിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ അദ്ധ്യാപകൻ ഷൈലോ(27)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ പതിമൂന്നുകാരിയെ ഷൈലോ നുള്ളി നോവിക്കുക പതിവായിരുന്നു. കണക്ക് അദ്ധ്യാപകനായ ഷൈലോ ഈ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകകൂടി ചെയ്തതോടെയാണ് കഥ മാറിയത്. പഠന സംബന്ധമായ കാരണങ്ങൾ കണ്ടെത്തി ഈ അദ്ധ്യാപകൻ പെൺകുട്ടിയെ നുള്ളുന്നത് ബോധപൂർവമാണെന്നാണ് പരാതി. ഇടതുകൈ കൊണ്ട് കുട്ടിയുടെ മറുവശത്തെ കൈയിൽ നുള്ളുന്ന അദ്ധ്യാപകൻ ഇതിനിടെ കുട്ടിയുടെ മാറിൽ സ്പർശിക്കാൻ ശ്രമിക്കുന്നത് പതിവായിരുന്നു. കുട്ടി നിലവിളിയോടെ ക്ലാസിൽ നിന്നും ഇറങ്ങി ഓടി.

മാതാപിതാക്കളുടെ ചോദ്യ ചെയ്യലിലാണ് സ്ഥിരമായി ഇത്തരത്തിൽ അദ്ധ്യാപകൻ കുട്ടിയെ ശല്യം ചെയ്യുന്ന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ രക്ഷിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. എന്നാൽ താൻ അങ്ങനെ ചെയ്തില്ലെന്നും ഗുണന പട്ടിക കാണാതെ പഠിക്കാഞ്ഞതിന് നുള്ളിയതാണെന്നുമാണ് ഷൈലോ പൊലീസിനോട് പറഞ്ഞത്. പോക്സോ ചുമത്തിയ ഇയാളെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP