Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐസിസുമായി ബന്ധമുള്ള രണ്ട് സഹോദരങ്ങൾ ഗുജറാത്തിൽ പിടിയിൽ; അറസ്റ്റിലായത് സൗരാഷ്ട്രയിലെ ക്ഷേത്രത്തിൽ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനിടെ

ഐസിസുമായി ബന്ധമുള്ള രണ്ട് സഹോദരങ്ങൾ ഗുജറാത്തിൽ പിടിയിൽ; അറസ്റ്റിലായത് സൗരാഷ്ട്രയിലെ ക്ഷേത്രത്തിൽ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനിടെ

ന്യൂഡൽഹി: സൗരാഷ്ട്രയിലെ ക്ഷേത്രത്തിൽ ഭീകരാക്രമണണം നടത്തുന്നതിന് ഐസിസുമായി ബന്ധമുള്ള സംഘടനകൾ നടത്തിവന്ന ശ്രമം പൊളിച്ചു. ഐഎസ് ബന്ധമുള്ള സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഭീകരാക്രമണത്തിനുള്ള പദ്ധതി വെളിവായത്.

ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് ആണ് രാജ്‌കോട്ട്, ഭവ്‌നഗർ എന്നിവിടങ്ങളിൽനിന്ന് വസിം, അതീം എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം മറ്റുചിലരും ഐസിസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവർ സൗരാഷ്ട്രയിലെ ക്ഷേത്രത്തിൽ ഭീകരാക്രമണം ആസൂത്രണം ചെയ്തിരുന്നതായും ഇതിനുള്ള തെളിവുകൾ ലഭിച്ചതായും ക്രൈം ബ്രാഞ്ച് മേധാവി ഐകെ ഭട്ട് വ്യക്തമാക്കി.

ഐഎസുമായി ബന്ധമുള്ള ഒരു മലയാളിയെ ദേശീയ അന്വേഷണ ഏജൻസി മുൻപ് പിടികൂടിയിരുന്നു. ഐഎസ് ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.

ഇവരിൽനിന്ന് ബോംബ് നിർമ്മാണത്തിനാവശ്യമായ സ്‌ഫോടക വസ്തുക്കളും മുഖംമൂടികളും കമ്പ്യൂട്ടറും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ 18 മാസത്തോളമായി ഇവർ അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.

ട്വിറ്റർ, ഫേസ്‌ബുക്ക്, ടെലഗ്രാം തുടങ്ങിയ മാദ്ധ്യമങ്ങളിലൂടെയാണ് ഇവർ ഐഎസുമായി ബന്ധം പുലർത്തിയിരുന്നതെന്നും അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. രാജ്‌കോട്ടിലെ നഹേരുനഗർ സ്വദേശികളാണ് പിടിയിലായ സഹോദരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP