Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓൺലൈൻ സൈറ്റുകൾ വഴി ലഹരി വസ്തുക്കൾ ചെന്നൈയിൽ എത്തിക്കും; അവിടെ നിന്നും ഇടനിലക്കാർ വഴി കേരളത്തിലെത്തിച്ച് തകൃതിയായി വിൽപ്പന; പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ജബ്രിയലിനായി വലവിരിച്ച് പൊലീസ്; വൈറ്റിലയിൽ പിടിയിലായ ഇടനിലക്കാരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

ഓൺലൈൻ സൈറ്റുകൾ വഴി ലഹരി വസ്തുക്കൾ ചെന്നൈയിൽ എത്തിക്കും; അവിടെ നിന്നും ഇടനിലക്കാർ വഴി കേരളത്തിലെത്തിച്ച് തകൃതിയായി വിൽപ്പന; പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ജബ്രിയലിനായി വലവിരിച്ച് പൊലീസ്; വൈറ്റിലയിൽ പിടിയിലായ ഇടനിലക്കാരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

പീയൂഷ് ആർ

കൊച്ചി: ഓൺ ലൈൻ വഴി ലഹരി വസ്തുക്കൾ എത്തിച്ച് കച്ചവടം നടത്തുന്ന സംഘത്തിലെ രണ്ട് ഇടനിലക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ ഉളിയനൂർ സ്വദ്ദേശി മനാഫ്(25) കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിഷാദ് (28) എന്നിവരാണ് വൈറ്റില മൊബിലിറ്റി ഹബിൽ വന്നിറങ്ങവേ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്ന പ്രധാനി പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ജബ്രീലിന് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കഴിഞ്ഞ ദിവസമാണ് വൈറ്റിലയിൽ ബസിറങ്ങിയ യുവാക്കളെ കൊച്ചി ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗുകൾ പരിശോദിച്ചപ്പോഴാണ് ലഹരി വസ്തുക്കൾ കണ്ടെത്താനായത്. അറുപത് എൽ എസ് ഡി സ്റ്റാമ്പുകളും, അഞ്ച് ഗ്രാം വീതമുള്ള ബോട്ടിലുകളിൽ ആക്കിയ നിലയിലുള്ള ഹാഷിഷ് ഓയിലും കണ്ടെടുത്തു. കെമിക്കൽ കണ്ടെന്റ് കൂടിയ 'വോയിഡ് ' ഇനത്തിൽപ്പെട്ട എൽ.സ്.ഡി സ്റ്റാമ്പുകൾ ഒരെണ്ണത്തിന് മൂവായിരം രൂപയും, അഞ്ച് ഗ്രാമിന്റെ ഹാഷിഷ് ബോട്ടിൽ ഇരുപത്തി അയ്യായിരം രൂപയുമാണ് വിപണിയിൽ വില. മദ്ധ്യ കേരളത്തിൽ ഈ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ എൽ.എസ്.ഡി സ്റ്റാംമ്പ് വേട്ടയാണ് ഇത്. കേരളത്തിൽ ആദ്യമായാണ് ഇത്തരം എൽ.എസ്.ഡി ഡ്രോപ്പുകൾ പിടികൂടുന്നത്.

പൊലീസ് അന്വേഷിക്കുന്ന ഇവരുടെ സംഘത്തലവൻ മുഹമ്മദ് ജബ്രിയേൽ കേരളത്തിൽ ഉടനീളമുള്ള ഡ്രഗ് ഡീലർമാർക്ക് കെമിക്കൽ ലഹരിമരുന്നുകൾ ഹോൾസെയിലായി എത്തിച്ച് നൽകുന്നയാളാണ്. ചെന്നൈയിൽ വിദ്യാർത്ഥിയായ ജബ്രീൽ ഓൺലൈൻ ഡ്രഗ് സൈറ്റുകൾ വഴി ശേഖരിക്കുന്ന കെമിക്കൽ ലഹരി വസ്തുകൾ കൊറിയർ ഏജൻസികൾ മുഖാന്തിരം നഗരത്തിലെച്ച് വിൽപന നടത്തുകയായിരുന്നു. പിടിയിലായവർ ചെയ്യ്തിരുന്നത്. പ്രഥാനമായും ഇരുപത്തി അഞ്ച് വയസിന് താഴെ പ്രായമായ ഡ്രഗ് അഡിറ്റുകളായ യുവതീ യുവാക്കൾക്കായിരുന്നു ഇവർ ലഹരി വസ്തുകൾ നൽകിയിരുന്നത്. രാസവസ്തുക്കൾകൊണ്ട് ഉണ്ടാക്കുന്ന ലഹരിമരുന്നാണ് എൽ.എസ്.ഡി. ഹാഷീഷ് കഞ്ചാവ് ഉപയോഗിച്ചുണ്ടാക്കുന്നതും.എൽഎസ്ഡി ലായനി പ്രത്യേകതരം കടലാസ് കഷണങ്ങളിൽ മുക്കി നൽകുന്നതാണ് എൽ.എസ്.ഡി സ്റ്റാംപ്.

സ്റ്റാംപിന്റെ വലുപ്പത്തിലുള്ള ഈ പ്രത്യേതകരം കടലാസിൽ മാത്രമേ എൽഎസ്ഡി ലായനി വറ്റിപ്പോകാതെ നിൽക്കൂ. 60 മൈക്ക്, 100 മൈക്ക്, 120 മൈക്ക്, 240 മൈക്ക് എന്നിങ്ങനെയാണു സ്റ്റാംപുകളിലെ എൽഎസ്ഡി നിരക്ക്. തീവ്രത കൂടുന്നതിനനുസരിച്ചു ലഹരി മാത്രമല്ല, വിലയും കൂടും. തീവ്രത ഏറ്റവും കുറഞ്ഞ അറുപതിന്റെ സ്റ്റാംപുകളാണു കൊച്ചിയിൽ വിതരണം ചെയ്യുന്നതെന്നു പിടിയിലായവർ പറഞ്ഞു. കഴിഞ്ഞയാഴ്‌ച്ച ഷാഡോ സംഘം നടത്തിയ ഓപറേഷനിൽ മൂന്ന് ലക്ഷം രൂപ വിലയുള്ള അൻപത് തുള്ളി വീതമുള്ള മൂന്ന് ബോട്ടിൽ എൽ എസ് ഡി ഡ്രോപ്പുകളുമായി വയനാട് സ്വദേശിയെ സൗത്ത് റയിൽവേ സ്റ്റേഷനു സമീപത്ത് നിന്നും പിടികൂടിയിരുന്നു.

ജില്ലാ ക്രൈംബ്രാഞ്ച് എ സി പി ബിജിജോർജിന്റെ നേതൃപ്തത്തിൽ ഷാഡോ എസ് ഐ എ ബി വിബിൻ, മരട് ബൈജു പി ബാബു ഷാഡോ പൊലീസുകാരായ അഫ്സൽ, സനോജ്, സന്ദീപ്, വിനോദ് ,സാനു, പ്രശാന്ത്, സാനുമോൻ, ഷാജി, വിശാൽ, രഞ്ജിത്ത്, ഷാജിമോൻ, സുനിൽ, ഷൈമോൻ, അനിൽ സൈബർ സെല്ല് സി പി ഒ മാരായ പ്രമോദ്, പ്രിൻസ്, മാത്യൂ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP