Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്ഷേത്രപരിസരത്ത് ഉറങ്ങിക്കിടന്നിരുന്ന രണ്ട് പൂജാരിമാരെ ശ്വാസംമുട്ടിച്ചശേഷം കഴുത്തറുത്തുകൊന്നു; ഒരു പൂജാരിയുടെ നാക്കുമുറിച്ചു; മൂന്നാമതൊരു പൂജാരി ഗുരുതരാവസ്ഥയിൽ; ഉത്തർപ്രദേശിൽ ശിവക്ഷേത്രത്തിലെ നിഷ്ഠൂര കൊലപാതകത്തിൽ രോഷംപൂണ്ട് നാട്ടുകാർ; പ്രതികളെ തേടി പരക്കം പാഞ്ഞ് പൊലീസ്

ക്ഷേത്രപരിസരത്ത് ഉറങ്ങിക്കിടന്നിരുന്ന രണ്ട് പൂജാരിമാരെ ശ്വാസംമുട്ടിച്ചശേഷം കഴുത്തറുത്തുകൊന്നു; ഒരു പൂജാരിയുടെ നാക്കുമുറിച്ചു; മൂന്നാമതൊരു പൂജാരി ഗുരുതരാവസ്ഥയിൽ; ഉത്തർപ്രദേശിൽ ശിവക്ഷേത്രത്തിലെ നിഷ്ഠൂര കൊലപാതകത്തിൽ രോഷംപൂണ്ട് നാട്ടുകാർ; പ്രതികളെ തേടി പരക്കം പാഞ്ഞ് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: ഉത്തർപ്രദേശിലെ ഔരായിയ ജില്ലയിലെ കുഡാർകോട്ട് ക്ഷേത്രപരിസരത്ത് ഉറങ്ങിക്കിടന്ന രണ്ട് പൂജാരിമാർ ക്രൂരമായി കൊലചെയപ്പെട്ടു. മൂന്നാമതൊരു പുരോഹിതരന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് വിശ്വാസികൾ തെരുവിലിറങ്ങിയതോടെ, സംഘർഷമൊഴിവാക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് പൊലീസ്.

ലജ്ജാറാം, ഹൽക്കീരാം എന്നീ പുരോഹിതരാണ് കൊല്ലപ്പെട്ടത്. ഭയാനക് നാഥ് ശിവക്ഷേത്ര പരിസരത്താണ് വർഷങ്ങളായി ഇവർ കഴിഞ്ഞിരുന്നത്. മൂന്നുദിവസം മുമ്പ് ഇവർക്കൊപ്പം ചേർന്ന രാം ശരൺ എന്ന പുരോഹിതനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അഡീഷണൽ സൂപ്രണ്ട് രാജേഷ് സക്‌സേന പറഞ്ഞു.

രാത്രി ഉറങ്ങിക്കിടക്കവെ കട്ടിലിനോട് ചേർത്ത് കെട്ടിയിട്ടാണ് ഇവർ ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. മൂർച്ചയേറിയ ആയുധങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇതിലൊരാളുടെ നാക്ക് അറുത്തെടുത്തു. ബുധനാഴ്ച രാവിലെ മൃതദേഹങ്ങൾ കണ്ട മറ്റൊരു പുരോഹിതനാണ് കൊലപാതക വിവരം പുറത്തറിയിച്ചത്. സംഭവത്തെത്തുടർന്ന് രോക്ഷാകുലരായ നാട്ടുകാർ പൊലീസ് സ്‌റ്റേഷനുനേർക്ക് കല്ലേറുനടത്തുകയും കടകൾക്ക് തീവെക്കുകയും ചെയ്തു.

കൊലപാതക വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോൾ ക്ഷേത്ര കവാടത്തിൽ ടയറുകൾകൂട്ടിയിട്ട് പ്രതിഷേധക്കാർ തീകത്തിച്ചു. നൂറുകണക്കിനാളുകൾ സംഭവസ്ഥലത്തെത്തുകയും പൊലീസിനുനേരെ കല്ലേറ് നടത്തുകയും ചെയ്തു. കുഡാർകോട്ടിലെ കടകളും തീവെച്ചുനശിപ്പിക്കപ്പെട്ടു. അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ തുരത്താൻ പൊലീസിന് ലാത്തിവീശേണ്ടിവന്നു.

കൊല നടത്തിയവരെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് സൂപ്രണ്ട് നാഗേശ്വർ സിങ്ങും ജില്ലാ കളക്ടർ എസ്‌പി. മിശ്രയും ഉറപ്പ് നൽകിയശേഷമാണ് പ്രതിഷേധം ഒന്നടങ്ങിയത്. പ്രദേശത്ത് ഗോവധം നടക്കുന്നതായി ഈ പുരോഹിതർ പരാതിപ്പെട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അതിലുള്ള പ്രതിഷേധമാകാം കൊലയിലേക്ക് നയിച്ചതെന്നാണ് അവരുടെ ആരോപണം. ഇക്കാര്യം അന്വേഷിക്കുമെന്ന് പൊലീസ് ഉറപ്പുനൽകിയിട്ടുണ്ട്. വനത്തോടുചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നേരത്തെ, സമീപത്തുള്ള നദിക്കരയിൽ കാലികളെ അറക്കുന്നത് ക്ഷേത്രഭാരവാഹികൾ തടഞ്ഞിരുന്നു. അതിലുള്ള വിരോധമാകാം കൊലയിലേക്ക് നയിച്ചതെന്നും കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP