Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബുക്ക് ചെയ്തത് യൂബറിന്റെ ഷെയർ ടാക്സി; പുരുഷയാത്രക്കാരനെ സഹയാത്രികനായി കണ്ടപ്പോൾ കലി തുള്ളൽ തുടങ്ങി; പൂൾ ബുക്കിലെ യാത്രക്കാരനെ ഇറക്കിവിടാനാകില്ലെന്ന് പറഞ്ഞപ്പോൾ ആക്രമണവും; വസ്ത്രം വലിച്ചുകീറിയും നിലത്തിട്ട് ചവിട്ടിയും കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചും മദ്യലഹരിയിലെ പരാക്രമം; സീരിയൽ ബന്ധമുള്ള യുവതികൾ വൈറ്റില ജങ്ഷനെ കൈയിലെടുത്തത് ഇങ്ങനെ

ബുക്ക് ചെയ്തത് യൂബറിന്റെ ഷെയർ ടാക്സി; പുരുഷയാത്രക്കാരനെ സഹയാത്രികനായി കണ്ടപ്പോൾ കലി തുള്ളൽ തുടങ്ങി; പൂൾ ബുക്കിലെ യാത്രക്കാരനെ ഇറക്കിവിടാനാകില്ലെന്ന് പറഞ്ഞപ്പോൾ ആക്രമണവും; വസ്ത്രം വലിച്ചുകീറിയും നിലത്തിട്ട് ചവിട്ടിയും കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചും മദ്യലഹരിയിലെ പരാക്രമം; സീരിയൽ ബന്ധമുള്ള യുവതികൾ വൈറ്റില ജങ്ഷനെ കൈയിലെടുത്തത് ഇങ്ങനെ

കൊച്ചി: പട്ടാപ്പകൽ യൂബർ ടാക്സി ഡ്രൈവറെ യാത്രക്കാരായി എത്തിയ മൂന്നു യുവതികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത് പൊലീസും നാട്ടുകാരും നോക്കി നിൽക്കെ. ഇന്നലെ ഉച്ചയ്ക്കു പതിനൊന്നരയോടെ വൈറ്റില ജങ്ഷനിൽ നാട്ടുകാരും വ്യാപാരികളും ട്രാഫിക് വാർഡനും നോക്കിനിൽക്കെയാണു സംഭവം. കരിങ്കല്ല് കൊണ്ടുള്ള ഇടിയിൽ തലയ്ക്കു പരുക്കേറ്റ ഡ്രൈവർ കുമ്പളം സ്വദേശി താനത്ത് വീട്ടിൽ ടി.ഐ. ഷെഫീക്കിനെ (32) എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി വൈറ്റില ജങ്ഷനിലെ പൊലീസ് വാച്ച്ടവറിൽ തടഞ്ഞുവച്ച യുവതികളെ പിന്നീട് വനിതാ പൊലീസെത്തി മരട് സ്റ്റേഷനിലേക്കു കൊണ്ടുപോയി. കണ്ണൂർ ആലക്കോട് സ്വദേശിനികളായ പുറത്തേൽ വീട്ടിൽ എയ്ഞ്ചൽ ബേബി (30), പുറത്തേൽ വീട്ടിൽ ക്ലാര ഷിബിൻ കുമാർ (27), പത്തനംതിട്ട ആയപുരയ്ക്കൽ വീട്ടിൽ ഷീജ എം. അഫ്സൽ (30) എന്നിവർക്കെതിരേ പൊലീസ് കേസെടുത്തു. യുവതികൾ വൈറ്റില ചന്ദ്രാ ടവറിലെ താമസക്കാരാണ്. എയ്ഞ്ചൽ ബേബി സീരിയൽ നടിയാണെന്നും വിവരമുണ്ട്. എയ്ഞ്ചലും ക്ലാരയും ബന്ധുക്കളും വിവാഹിതകളുമാണ്. ഒന്നരമാസം മുമ്പു ബഹ്‌റൈനിൽ നിന്ന് ചികിൽസയ്ക്കായി എത്തിയതാണെന്നു ക്ലാര പറഞ്ഞു.

അക്കൗണ്ടന്റായ തോപ്പുംപടി സ്വദേശി ഷിനോജ് എറണാകുളം ഷേണായീസിൽ എത്തിയശേഷം തൃപ്പൂണിത്തുറയിലെ ഓഫീസിലേക്കു പോകാൻ യൂബറിന്റെ ഷെയർ ടാക്സി (പൂൾ ബുക്ക്) വിളിച്ചു. വൈറ്റിലയിൽ എത്തിയപ്പോൾ ടാക്സി ബുക്ക് ചെയ്ത് അവിടെ കാത്തിരുന്ന മൂന്നു സ്ത്രീകളും കാറിൽ കയറാനെത്തി. തങ്ങൾ വിളിച്ച ടാക്സിയിൽ മറ്റൊരാൾ കയറുന്നത് അനുവദിക്കില്ലെന്നും അതിനാൽ യാത്രക്കാരനെ ഇറക്കിവിടണമെന്നും യുവതികൾ ആവശ്യപ്പെട്ടു. ആദ്യം ബുക്ക് ചെയ്ത് കാറിൽ കയറിയ ഷിനോജിനെ ഇറക്കിവിടില്ലെന്നു ഡ്രൈവർ മറുപടി നൽകി. പിന്നിലെ സീറ്റിൽ നിന്നു മുൻസീറ്റിലേക്കു മാറാൻ ഷിനോജ് തയാറായിട്ടും തങ്ങൾക്കു മാത്രമായി യാത്ര ചെയ്യണമെന്ന വാദത്തിൽ യുവതികൾ ഉറച്ചുനിന്നു.

ഷെയർടാക്‌സി സംവിധാനത്തിലൂടെയാണ് നിങ്ങൾ ബുക്ക് ചെയ്തിട്ടുള്ളതെന്ന് ഷെഫീഖ് പറഞ്ഞിട്ടും ഇവർ സമ്മതിച്ചില്ല. ഇതോടെ തർക്കം തുടങ്ങി. തർക്കം കണ്ട് ട്രാഫിക് വാർഡനും നാട്ടുകാരും ചുറ്റും കൂടി. കലിപൂണ്ട യുവതികൾ കാറിന്റെ ഡോർ വലിച്ചടച്ച് അസഭ്യം പറഞ്ഞതു ചോദ്യംചെയ്ത ഷെഫീക്കിന്റെ വസ്ത്രം വലിച്ചുകീറി. നിലത്തിട്ട് ചവിട്ടുകയും കരിങ്കല്ല് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. ഡ്രൈവറുടെ അടിവസ്ത്രംവരെ വലിച്ചുകീറി. യുവതികൾ ലഹരിക്ക് അടിമപ്പെട്ടതു പോലുള്ള പരാക്രമങ്ങളാണു കാണിച്ചുകൂട്ടിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഇതോടെ നാട്ടുകാർ ഇടപെട്ടു. മൂവരെയും തടഞ്ഞുവച്ചു പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് എയ്ഞ്ചൽ, ഷാര, ഷീബ എന്നിവരെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്തിട്ടുണ്ട്. കണ്ണൂർ, എറണാകുളം സ്വദേശികളാണ് പിടിയിലായവർ. ഇവർ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു. ഒരു സ്ഥലത്തേക്ക് ഒന്നിലധികം യാത്രക്കാരുമായി പോവുന്ന യൂബറിന്റെ ഷെയർ ടാക്‌സി സംവിധാനത്തിന് കഴിഞ്ഞയാഴ്ചയാണ് കൊച്ചിയിൽ തുടക്കമായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP