Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിഷ കേസ് സിബിഐയെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടു പെരുമ്പാവൂരിൽ ബോർഡുകൾ; പിതൃത്വം ഇല്ലാത്ത ബോർഡുകൾ തീവ്ര നിലപാടുള്ള സംഘടനകളുടേതെന്നു സംശയം

ജിഷ കേസ് സിബിഐയെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടു പെരുമ്പാവൂരിൽ ബോർഡുകൾ; പിതൃത്വം ഇല്ലാത്ത ബോർഡുകൾ തീവ്ര നിലപാടുള്ള സംഘടനകളുടേതെന്നു സംശയം

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ജിഷ കേസ്സുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിൽ വ്യാപകമായി ബോർഡ് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ദുരൂഹത. ഇക്കാര്യത്തിൽ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്ന ആവശ്യം ഉയരുന്നു.

ജിഷകേസ്സ് ഹൈക്കോടതി ഇടപെട്ട് സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ബോർഡിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഇലക്ട്രിക് പോസ്റ്റുകളിലും മറ്റുമാണു പത്ത് സെന്റീമീറ്റർ വീതിയും അമ്പത് സെന്റീമീറ്റർ നീളവുമുള്ള പ്ലാസ്റ്റിക് ഷീറ്റിലെ ബോർഡ് കെട്ടിത്തൂക്കിയിട്ടുള്ളത്.

പിതൃത്വം രേഖപ്പെടുത്താതെ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ ബോർഡിന്റെ പിന്നണി പ്രവർത്തകരെ കണ്ടെത്താൻ പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗം പ്രാഥമികാന്വേഷണം നടത്തിയെങ്കിലും വിജയിച്ചില്ല.

ജിഷയുടെ ചിത്രം ആലേഖനം ചെയ്ത ബനിയൻ ഇട്ടവരാണ് ബോർഡ് സ്ഥാപിക്കാനെത്തിയതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ബോർഡ് സ്ഥാപിച്ചതിന് പിന്നിൽ ആരാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. ഏതെങ്കിലും സംഘടനാ പ്രവർത്തകരാണോ ഏതെങ്കിലും വ്യക്തികൾക്കുവേണ്ടിയാണോ ഇത് ചെയ്തത് തുടങ്ങിയ കാര്യങ്ങൾക്ക് ഉത്തരം ലഭിച്ചാലെ ഇക്കാര്യത്തിൽ നിലനിൽക്കുന്ന ആശയക്കുഴപ്പവും ദുരൂഹതയും പരിഹരിക്കാൻ കഴിയു എന്നാണ് പരക്കെയുള്ള വിലയിരുത്തൽ.

ജിഷയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ബിജെപി പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറുപ്പംപടി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് ശേഷം പാർട്ടി ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തിയിരുന്നില്ല. ഇത്തരത്തിൽ ഒരുബോർഡു സ്ഥാപിച്ചതിൽ പാർട്ടിക്കറിവില്ലെന്നാണ് മേഖലയിലെ ബിജെപി നേതൃത്വത്തിന്റെ വെളിപ്പെടുത്തൽ.

ജിഷ കൊല്ലപ്പെട്ടതിന് പിന്നാലെ പെരുമ്പാവൂരിൽ നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിൽ ചിലത് തീവ്രവാദ നിലപാടുകളുമായി പ്രവർത്തിക്കുന്ന സംഘടനകളാണെന്നും പ്രചാരണമുണ്ടായിരുന്നു. ഇത്തരത്തിൽപ്പെട്ട സംഘടകളിലേതെങ്കിലുമാണോ ബോർഡ് സ്ഥാപിച്ചതെന്നാണ് പരക്കെ ഉയരുന്ന സംശയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP