Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിന്ദുത്വഭീകരത എന്നൊന്നില്ലെന്ന് തെളിയിക്കാൻ മോദി സർക്കാർ ശ്രമിക്കുമോ? സാധ്വി പ്രജ്ഞയ്ക്ക് പിന്നാലെ കേണൽ പുരോഹിതിനെയും ആസാറാം ബാപ്പുവിനെയും നിരപരാധികളായ ഇരകളാക്കി മാറ്റാൻ നീക്കം സജീവമെന്ന് സൂചന

ഹിന്ദുത്വഭീകരത എന്നൊന്നില്ലെന്ന് തെളിയിക്കാൻ മോദി സർക്കാർ ശ്രമിക്കുമോ? സാധ്വി പ്രജ്ഞയ്ക്ക് പിന്നാലെ കേണൽ പുരോഹിതിനെയും ആസാറാം ബാപ്പുവിനെയും നിരപരാധികളായ ഇരകളാക്കി മാറ്റാൻ നീക്കം സജീവമെന്ന് സൂചന

തീവ്ര ഹിന്ദുത്വ നിലപാടുകളുടെ വക്താക്കളായ സാധ്വി പ്രജ്ഞയെയും ആസാറാം ബാപ്പുവിനെയും കേണൽ പുരോഹിതിനെയും ഇരകളെന്ന് ചിത്രീകരിക്കാൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ടോ? സൊഹ്‌റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുൻ ഐ.പി.എസ്. ഓഫീസർ ഡി.ജി.വൻസാരയുടെ വാക്കുകൾ അത്തരമൊരു ശ്രമം വെളിച്ചത്തുകൊണ്ടുവരുന്നുണ്ട്.

തന്നെ കുടുക്കിയ അതേ രാഷ്ട്രീയ ശക്തികൾ സാധ്വി പ്രജ്ഞയെയും കേണൽ പുരോഹിതിനെയും ആസാറാം ബാപ്പുവിനെയും കുരുക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് വൻസാരയുടെ അഭിപ്രായം. ജയിലിലായിരുന്ന വൻസാര ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോഴാണ് ഈ അഭിപ്രായപ്രകടനം നടത്തിയത.

ആസാറാം ബാപ്പുവിനെതിരായ കേസ്സുകൾ വ്യാജമാണെന്ന് വൻസാര പറഞ്ഞു. ഒരു മുൻ പൊലീസ് ഓഫീസർ എന്ന നിലയിൽ കേസ്സുകളുടെ സത്യാവസ്ഥ തനിക്ക് പെട്ടെന്ന് മനസ്സിലാകും. ഇതേനിലയിൽ സാധ്വി പ്രജ്ഞയെയും പുരോഹിതിനെയും കുടുക്കാനും ശ്രമം നടക്കുന്നു. സനാധന ധർമത്തിന്റെ കാവൽക്കാരായതിനാലാണ് പ്രജ്ഞയെയും ബാപ്പുവിനെയും കുടുക്കാൻ ചിലർ ശ്രമിക്കുന്നതെന്നും വൻസാര പറഞ്ഞു.

ഹിന്ദുത്വ ഭീകരതയെന്നൊന്ന് ഇല്ലെന്ന് വൻസാര അഭിപ്രായപ്പെട്ടു. ജയിലിൽനിന്ന് പുറത്തിറങ്ങിയ വൻസാരയെ സ്വീകരിക്കാൻ ഒട്ടേറെപ്പേർ എത്തിയിരുന്നു. ജയ് ശ്രീറാം, ഭാരത് മാതാ കി ജയ് വിളികൾ നിറഞ്ഞ അന്തരീക്ഷത്തിൽ മുൻ വിഎച്ച്പി ജോയന്റ് സെക്രട്ടറി നിരജ് ജയിന്റെ നേതൃത്വത്തിൽ വൻസാരയെ സ്വീകരിച്ചു. ഗുജറാത്ത് അസ്മിത മഞ്ച് എന്ന സംഘടനയാണ് സ്വീകരണത്തിന് ചുക്കാൻ പിടിച്ചത്.

വർഷങ്ങളോളം ജയിയിൽ കഴിഞ്ഞെങ്കിലും അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് വൻസാര പറഞ്ഞു. ഗുജറാത്തിലെ ആറരക്കോടി ജനങ്ങളെ സേവിക്കാനുള്ള അവസരമായി തന്റെ ജീവിതത്തെ ഉപയോഗിക്കാനാണ് ഇനിയുള്ള ശ്രമം. ഇന്ത്യയെ ഛിന്നഭിന്നമാക്കാനാണ് രാജ്യദ്രോഹികളായ ശക്തികൾ ശ്രമിക്കുന്നത്. അതിനെ ചെറുക്കാൻ താൻ മുൻപന്തിയിലുണ്ടാകുമെന്നും വൻസാര പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP