Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അൽസറഫ ഉടമ വർഗീസ് ഉതുപ്പിന് മുഖ്യമന്ത്രിയുമായി 'ആശ്രയ'ബന്ധവും; എൽഐസി ഏജന്റിൽ നിന്നും കോടീശ്വരനായുള്ള വളർച്ച അത്ഭുതാവഹം; ഉതുപ്പു കൊല്ലാൻ ശ്രമിച്ച ജോജിയുടെ ശരീരത്തിൽ ഇന്നും രണ്ടു വെടിയുണ്ടകൾ

അൽസറഫ ഉടമ വർഗീസ് ഉതുപ്പിന് മുഖ്യമന്ത്രിയുമായി 'ആശ്രയ'ബന്ധവും; എൽഐസി ഏജന്റിൽ നിന്നും കോടീശ്വരനായുള്ള വളർച്ച അത്ഭുതാവഹം; ഉതുപ്പു കൊല്ലാൻ ശ്രമിച്ച ജോജിയുടെ ശരീരത്തിൽ ഇന്നും രണ്ടു വെടിയുണ്ടകൾ

കൊച്ചി: നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിൽപ്പെട്ട അൽ സറഫ ഏജൻസി ഉടമ വർഗീസ് ഉതുപ്പ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുള്ളയാൾ. സോളാർ തട്ടിപ്പ് സമയത്ത് ആരോപണമുയർന്ന ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡംഗമാണ് യാക്കോബായ സഭയുടെ കമാൻഡർ കൂടിയായ വർഗീസ് ഉതുപ്പ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ അധ്യക്ഷനായിരുന്നു.

സോളാർ കേസിലെ പ്രതി സരിത എസ്. നായർ മുഖ്യമന്ത്രിക്ക് ലാഭവിഹിതം നല്കിയത് ആശ്രയയുടെ അക്കൗണ്ടിലൂടെയാണെന്ന് ഒരിടയ്ക്കു കിംവദന്തിയുണ്ടായിരുന്നു. ആശ്രയ വെറുമൊരു കടലാസ് സംഘടന മാത്രമാണെന്നും സൊസൈറ്റിക്കു വൻതോതിൽ വിദേശ ഫണ്ട് വരുന്നുണ്ടെന്നുമൊക്കെ ആരോപണമുയർന്നതോടെ ഉമ്മൻ ചാണ്ടി ആശ്രയ പ്രസിഡന്റ് സ്ഥാനം ഒഴിയുകയായിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പുതുപ്പള്ളിക്കാരൻ പങ്കജാക്ഷനാണ് നിലവിൽ ആശ്രയയുടെ പ്രസിഡന്റ്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും ആശ്രയയുമായി അടുത്ത ബന്ധമാണുള്ളത്. വെറുമൊരു എൽ ഐ സി ഏജന്റ് മാത്രമായി ജീവിതം ആരംഭിച്ച ഉതുപ്പിന്റെ പെട്ടെന്നുള്ള വളർച്ച ആരെയും അസൂയപ്പെടുത്തുന്നതായി. മണർകാടുകാരൻ എൽ ഐ സി ഏജന്റിൽനിന്ന് കോടികൾ കൈകാര്യം ചെയ്യുന്ന ബിസിനസുകാരനിലേക്കുള്ള വളർച്ച ദുരൂഹമായി.

2009 -ൽ നടന്ന വധശ്രമക്കേസിൽ പ്രതിയായ വർഗീസ് ഉതുപ്പ് കുറച്ചുകാലം ജയിലിലും കിടന്നിട്ടുണ്ട്. പുതുപ്പള്ളിക്കാരനായ ജോൺ എം കുര്യാക്കോസ് എന്ന ജോജിയെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചു എന്നായിരുന്നു കേസ്. ജോജി പറയുന്നതിങ്ങനെ...

ജോജിയുടെ സഹോദരന്റെ ഭാര്യയുമായുള്ള ഉതുപ്പിന്റെ വഴിവിട്ട ബന്ധത്തെക്കുറിച്ച് സഹോദരൻ ഉതുപ്പുമായി തർക്കത്തിലേർപ്പെട്ടിരുന്നു.ന്നുവിഷയം അറിഞ്ഞ താൻ ഉമ്മൻ ചാണ്ടിയോടു സംഭവത്തെക്കുറിച്ച് പറഞ്ഞതാണു തന്നെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചതിനു പ്രകോപനമായതെന്നു ജോജി പറയുന്നു. താൻ പ്രശ്‌നങ്ങൾ വിശദീകരിക്കുമ്പോൾ ഉമ്മൻ ചാണ്ടിയെ കൂടാതെ പുറത്താക്കപ്പെട്ട പേഴ്‌സണൽ സ്റ്റാഫ് ജിക്കുമോനും ഉണ്ടായിരുന്നുവെന്ന് ജോജി മറുനാടൻ മലയാളിയോട് പറഞ്ഞു.

അദ്ദേഹത്തിന്റെ വാഹനത്തിൽ നടന്ന ചർച്ച കൃത്യമായി ഉതുപ്പിന്റെ ചെവിയിൽ എങ്ങനെയെത്തിയെന്നറിയില്ല. എന്തായാലും താൻ ഉമ്മൻ ചാണ്ടിയോട് പരാതി പറഞ്ഞതിന്റെ പുറകെയാണ് തനിക്ക് വെടിയേല്ക്കുന്നത്. മരണാസന്നനായി ആശുപത്രിയിൽ കിടന്ന തന്റെ മരണമൊഴി പോലും അന്ന് പൊലീസ് രേഖപ്പെടുത്തിയില്ല. ഉമ്മൻ ചാണ്ടിയുടെ ഓഫീസിലും വീട്ടിലുമെല്ലാം ഉതുപ്പിന്റെ സഹായികൾ ഉണ്ടെന്നും ജോജി പറയുന്നു. ഇപ്പോഴും ജോജിയുടെ ശരീരത്തിൽ രണ്ടു വെടിയുണ്ടകൾ നീക്കം ചെയ്യാനാകാതെ കിടപ്പുണ്ട്. കീഴ്‌കോടതിയിൽ വിചാരണക്ക് വന്ന കേസിൽ സാക്ഷികളെയെല്ലാം ഉതുപ്പ് സ്വാധീനിച്ചിരിക്കുകയാണ്.

ഒറ്റ സമാധാനം മാത്രമേയുള്ളൂ തനിക്ക്, വിചാരണ നടക്കുമ്പോൾ അയാൾ തന്നെ വന്നു കൊല്ലില്ലല്ലോയെന്ന്. ഇന്നല്ലെങ്കിൽ നാളെ ഉതുപ്പ് തന്നെ കൊല്ലുമെന്നു ജോജി ഭയപ്പെടുന്നു. വധശ്രമക്കേസിൽനിന്നു രക്ഷപ്പെടാൻ വർഗീസ് ഉതുപ്പ് തന്റെ ഉന്നത രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചെന്നും ആക്ഷേപമുണ്ട്. കോട്ടയത്തെ ഇയാളുടെ പേരിലുള്ള ഒരുസ്ഥാപനം ഉദ്ഘാടനം ചെയ്തതും ഉമ്മൻ ചാണ്ടിയാണ്.

അതേസമയം, വർഗീസ് ഉതുപ്പിന്റെ മറ്റു പണമിടപാടുകൾ സംബന്ധിച്ചും ആദായ നികുതി വകുപ്പ് അന്വേഷിച്ചുവരികയാണ്. ഇപ്പോഴത്തെ കേസിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രെന്റ്‌സായ കൊല്ലം സ്വദേശി അഡോൾഫസ് ലോറൻസാണ് ഒന്നാം പ്രതി. ഉതുപ്പ് നിലവിൽ കേസിലെ രണ്ടാം പ്രതിയാണ്. ഇതിന് മുൻപ് സമാനമായ തോതിൽ എത്രയാളുകളെ ഉതുപ്പ് വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്ന് ഇൻകം ടാക്‌സ് വകുപ്പ് അന്വേഷിച്ചുവരികയാണ്. നഴ്‌സുമാരെ കയറ്റി അയയ്ക്കാനുള്ള പ്രത്യേക അനുമതി എങ്ങനെ വർഗീസ് ഉതുപ്പിന്റെ പേരിലുള്ള അൽ സറാഫ എന്ന സ്ഥാപനം നേടിയെടുത്തു എന്നതും ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.വർഷത്തിൽ ഏതാണ്ട് 1200 നഴ്‌സുമാരെയാണ് സ്ഥാപനം കുകുവൈത്തിലെക്ക് മാത്രം കയറ്റി അയച്ചിരുന്നത്. എന്തായാലും അന്വേഷണവുമായി സഹകരിക്കാതെ വർഗീസ് ഉതുപ്പ് വിദേശത്ത് തുടരുകയാണ്. അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള അധികൃതരുടെ ശ്രമം തുടരുകയും.

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP