Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവ് മരിച്ചതോടെ ആശുപത്രിയിലെ സെക്യൂരിറ്റിക്കാരനുമായി പ്രണയത്തിലായി; കല്ല്യാണം കഴിക്കണമെന്ന ഉപാധി വച്ചപ്പോൾ ഹുസൈനും മഞ്ജുവും തെറ്റി; ഭാര്യ വീട്ടിലിലാത്തപ്പോൾ ഫോട്ടോയുമായെത്തി ബഹളം വച്ച കാമുകിയെ കഴുത്തു ഞെരിച്ച് കൊന്നു; പെരുമ്പിലാവിൽ കൊല്ലപ്പെട്ടത് 28കാരിയായ ഹോംനേഴ്‌സ്

ഭർത്താവ് മരിച്ചതോടെ ആശുപത്രിയിലെ സെക്യൂരിറ്റിക്കാരനുമായി പ്രണയത്തിലായി; കല്ല്യാണം കഴിക്കണമെന്ന ഉപാധി വച്ചപ്പോൾ ഹുസൈനും മഞ്ജുവും തെറ്റി; ഭാര്യ വീട്ടിലിലാത്തപ്പോൾ ഫോട്ടോയുമായെത്തി ബഹളം വച്ച കാമുകിയെ കഴുത്തു ഞെരിച്ച് കൊന്നു; പെരുമ്പിലാവിൽ കൊല്ലപ്പെട്ടത് 28കാരിയായ ഹോംനേഴ്‌സ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കുന്നംകുളം പെരുമ്പിലാവിൽ ഇരുപത്തെട്ടുകാരിയായ ഹോം നേഴ്സിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കൊല്ലം ഓയൂർ പനയാരുന്ന് സ്വദേശി വർഷ എന്ന മഞ്ജു(28) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ടു യുവതിയുടെ കാമുകനും പഴഞ്ഞി കോട്ടോൽ കൊട്ടിലണ്ടൽ ഹുസൈൻ പൊലീസിൽ കീഴടങ്ങി. ഹുസൈനും മഞ്ജുവും കുറച്ചുകാലം പ്രണയത്തിലായിരുന്നു പിന്നീട് ഇരുവരും ബന്ധം വേർപിരിയുകയായിരുന്നു. അടുത്തകാലത്തായി തന്നെ വിവാഹം ചെയ്യണമെന്ന് യുവതി ഹുസൈനോട് ആവശ്യപ്പെടുകയായിരുന്നു. പ്രണയത്തിലായിരുന്ന കാലത്ത് ഒന്നിച്ചെടുത്ത ചിത്രങ്ങൾ കാണിച്ച്  യുവതി ഭീഷണിപ്പെടുത്തിയതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്ന് ഇയാൾ പൊലീസിൽ മൊഴി നൽകി. ഇയാൾ വിവാഹിതനാണ്. പെരുമ്പിലാവ് ജംഗ്ഷനണ് സമീപത്തെ ഫാമിലി ക്വാർട്ടേഴ്സിലാണ് കൊലപാതകം നടന്നത്.

ഇരുവരും ഒന്നിച്ചുള്ള ചിത്രം കാട്ടി പണം ആവശ്യപ്പെട്ട് യുവതി ഹുസൈനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഹുസൈൻ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. മഞ്ജുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം വാഴത്തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ നാലു മണിക്കായിരുന്നു സംഭവം. മൃതദേഹം പെരുമ്പിലാവ് സെന്ററിൽ പുതുതായി നിർമ്മിക്കുന്ന ഷോപ്പിങ് മാളിന് സമീപത്തെ വാഴത്തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്. പെരുമ്പിലാവ് അൻസാർ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിലെ രോഗിയുടെ സഹായി ആയിട്ടാണ് വർഷ ജോലി ചെയ്തിരുന്നത്. ഇതേസ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഹുസൈൻ.

ഇരുവരും തമ്മിൽ അവിഹിത ബന്ധം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പെരുമ്പിലാവിലെ ഫാമിലി ക്വാട്ടേഴ്‌സിലാണ് ഹുസൈനും കുടുംബവും താമസിച്ചിരുന്നത്. ഭാര്യക്കുണ്ടായ ശസ്ത്രക്രിയയെ തുടർന്ന് ഭാര്യയും മകനും അവരുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ക്വാട്ടേഴ്‌സിലെത്തിയ യുവതിയും ഹുസൈനും തമ്മിൽ വാക്കുതർക്കവും സംഘട്ടനവും നടന്നതിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പുറത്തെത്തിച്ച മൃതദേഹം 100 മീറ്റർ അകലെയുള്ള വാഴത്തോട്ടത്തിൽ പ്രതി ഉപേക്ഷിക്കുകയായിരുന്നു. ഹുസൈനെ വാഴത്തോട്ടത്തിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു.

കുന്നംകുളം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റും. ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ശേഷം കുറച്ചുകാലമായി ഹോം നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു വർഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP