Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മൈക്രോ ഫിനാൻസ് തിരിമറി കേസിൽ വെള്ളാപ്പള്ളി കോടതി കയറി മടുക്കും; ഏറ്റവും പുതിയ എഫ് ഐ ആർ റാന്നിയിൽ; കേരളം മുഴുവൻ കേസ് വരുന്നെന്ന് സൂചന

മൈക്രോ ഫിനാൻസ് തിരിമറി കേസിൽ വെള്ളാപ്പള്ളി കോടതി കയറി മടുക്കും; ഏറ്റവും പുതിയ എഫ് ഐ ആർ റാന്നിയിൽ; കേരളം മുഴുവൻ കേസ് വരുന്നെന്ന് സൂചന

റാന്നി: എസ്.എൻ.ഡി.പി. റാന്നി യൂണിയനിലെ മൈക്രോ ഫിനാൻസ് നടത്തിപ്പിൽ തട്ടിപ്പുണ്ടെന്ന പരാതിയിൽ പൊലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. ഈ മൊഴി സഹിതം ഇന്നു കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിക്കും. ഇതോടെ റാന്നി കേസിലും വെള്ളാപ്പള്ളി കോടതി കയറുമെന്ന് ഉറപ്പായി. ഇതിന് സമാനമായി ഇനിയും

ശ്രീനാരായണ ധർമസേനയുടെ മുൻ യൂണിയൻ പ്രസിഡന്റും എസ്.എൻ.ഡി.പി. യൂണിയൻ മുൻ ഭരണസമിതിയംഗവുമായ സുരേഷ് പുള്ളോലിൽ നൽകിയ കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. വനിതാ സ്വയംസഹായ സംഘങ്ങൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ അനുവദിക്കുന്ന വായ്പ വ്യാജരേഖകൾ ചമച്ച് കൈവശപ്പെടുത്തുകയും പൊതുമുതൽ ദുരുപയോഗം ചെയ്യുകയും ചെയ്തതായാണു പരാതി.

യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കിയാണു കേസെടുത്തത്. യൂണിയൻ പ്രസിഡന്റ് കെ. വസന്തകുമാർ, സെക്രട്ടറി പി.എൻ.സന്തോഷ്‌കുമാർ എന്നിവർ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്. എസ്.എൻ.ഡി.പി യൂണിയൻ പരിധിയിലെ കൊച്ചുകോയിക്കൽ ഗുരുധർമ്മ, മോതിരവയൽ ഗുരുജ്യോതി, മുക്കാലുമൺ ഗുരുകുലം എന്നീ സ്വയംസഹായ സംഘങ്ങളുടെ പേരിൽ 15 ലക്ഷം രൂപ കോർപ്പറേഷനിൽ നിന്നും വായ്പ എടുത്ത് ദുരുപയോഗം ചെയ്തതായാണ് പരാതിയിൽ പറയുന്നത്.

ഓണത്തിന് 100 കോടിയുടെ വായ്പയെന്ന് വെള്ളാപ്പള്ളി 

അതിനിടെ മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് ഓണത്തിന് 100 കോടി രൂപയുടെ വായ്പ വിതരണം ചെയ്യാൻ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മൈക്രോ ഫിനാൻസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് രണ്ട് പ്രാവശ്യമായി മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് നൽകിയ തുകയിൽ ഒരു കോടിയോളം രൂപ മാത്രമാണ് യൂണിറ്റുകൾ അടച്ച് തീർക്കാനുള്ളത്. പദ്ധതി നടത്തിപ്പിൽ വീഴ്ച വരുത്തിയ യൂണിയനുകൾക്കെതിരെ യോഗം നടപടി സ്വീകരിച്ചിട്ടുണ്ട്.

ആരോ തെറ്റിദ്ധരിപ്പിച്ചത് കാരണമാണ് വി എസ് .അച്യുതാനന്ദൻ മൈക്രോ ഫിനാൻസിനെതിരെ രംഗത്ത് വന്നത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. സത്യത്തിന്റെയും നീതിയുടെയും പാതയിലാണ് ഞാൻ സഞ്ചരിക്കുന്നത്. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട എല്ലാ കേസുകളും നിയമപരമായി നേരിടും. അവസാന വിജയം യോഗത്തിന് തന്നെയായിരിക്കും വെള്ളാപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP